10 August 2017

സിദ്ധാനുഗ്രഹം - 32ആ ദിവസം തിഥി അഷ്ടമിയായിരുന്നു.

അഷ്ടമി, ഭരണി, കാർത്തിക ദിവസങ്ങളിൽ അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ പൊതുവായി നൽകാറില്ല. ഇത് എനിക്ക് ലഭിച്ച ഒരു ഉഴിവ് ദിവസമായത് കൊണ്ട് ഞാൻ കുറച്ച വിശ്രമിക്കുകയായിരുന്നു അതോടൊപ്പം വേറെ കുറെ പണികളിൽ ഏർപ്പെട്ടിരുന്നു.

പെട്ടന്ന് ഒരു 45 വയസ്സ് പ്രായം വരുന്ന ഒരു ആജാനുബാഹുവായ ഒരാൾ വളരെ ഭയപ്പെട്ട്‌ എൻറെ മുന്നിൽ വന്നു നിന്നു.

മുഖത്തിൽ ദുഃഖം കാണപ്പെട്ടു, പല ദിവസമായി ഉറക്കം ഇല്ലാത്ത കാരണം കൊണ്ട് അദ്ദേഹത്തിൻറെ കണ്ണുകളിൽ രക്ത വരികൾ കാണുവാൻ സാധിച്ചു. ധരിച്ചിരുന്ന വസ്ത്രം പോലും മുഷിഞ്ഞിരുന്നു. തലയിൽ ഒരു തുള്ളി എന്നുപോലും കാണുവാൻ സാധിച്ചില്ല. എന്നാൽ ഒരു വലിയ മനുഷ്യൻ എന്ന ഭാവം ഉണ്ടായിരുന്നു.

ഇതെല്ലാം കാണുമ്പോൾ അദ്ദേഹം ഏതോ ഒരു വലിയ പ്രശ്നത്തിൽ പെട്ടിരിക്കുകയാണ് എന്ന് എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു. 

അദ്ദേഹം വേറെ ഒരു ആമുഖം താരത്തെ, ഇന്നേ ദിവസം എനിക്ക് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് തീർച്ചയായും വേണം, ജീവ നാഡി നോക്കുവാൻ സാധിക്കുമോ? എന്ന് ഒരു അധികാര സ്വരത്തിൽ കേട്ടു. 

"നിങ്ങൾ ആരാണ്, എവിടെനിന്നു വരുന്നു" എന്ന് പോലും ചോദിക്കുവാൻ എനിക്ക് തോന്നിയില്ല. ഇന്ന് അഷ്ടമി ദിവസം, നാഡി നോക്കുവാൻ സാധിക്കില്ല, രണ്ട് ദിവസം കഴിഞ്ഞു വരുക. അഗസ്ത്യ മുനി സമ്മതിക്കുകയാണെങ്കിൽ ഞാൻ വായിക്കാം എന്ന് പറഞ്ഞു. 

എൻറെ ഉത്തരം അദ്ദേഹത്തിന് വളരെ സങ്കടവും, അതെ സമയം ഞെട്ടിച്ചിരിക്കുകയും ചെയ്തിരിക്കും, പെട്ടെന്ന് അദ്ദേഹത്തിൻറെ സ്വരം താഴ്ന്നു. 

വളരെ വലിയ പ്രശ്നത്തിലാണ്, അത് കൊണ്ടാണ് ഓടിവന്നത്. കുറച് ദയവ് കാണിക്കുക എന്ന് വളരെ ചെറിയ സ്വരത്തിൽ പറഞ്ഞു.

"അഷ്ടമി, നവമി ദിവസങ്ങളിൽ അനുഗ്രഹ വാക്കുകൾ നല്ലതായി വരില്ല" എന്ന് ഞാൻ പറഞ്ഞു.

"അത് കുഴപ്പമില്ല, അഗസ്ത്യ മുനി എന്ത് പറയുന്നുവോ പറയട്ടെ, പിന്നീട് എൻറെ തലയിലെഴുതുപോലെ നടക്കട്ടെ," എന്ന് അദ്ദേഹം പറഞ്ഞു.

"സാർ, ദയവ് ചെയ്തു തെറ്റിദ്ധരിക്കരുത്, എനിക്ക് 40 കൊല്ലങ്ങളായി ജീവ നാഡി വായിക്കുന്ന അനുഭവം ഉണ്ട്. താങ്കളെപ്പോലെ ഒരാൾ ഇങ്ങനെത്തന്നെയാണ് ഒരു പ്രാവശ്യം ധിറുതിപ്പെടുത്തിയത്. അദ്ദേഹത്തിനായി അഗസ്ത്യ മുനി പറഞ്ഞ വാക്ക് മാനിക്കാതെ ജീവ നാടി നോക്കുവാൻ തുടങ്ങി. അതിൻറെ ഭവിഷ്യത്തു വേറെ വിധമായിരുന്നു. അന്ന് മുതൽ എന്ന് വരെ അഷ്ടമി, നവമി തിഥിയിലും ഭരണി, കാർത്തിക നക്ഷത്രത്തിലും ഞാൻ ജീവ നാഡി വായിക്കുകയില്ല. എന്നെ വിട്ടേക്കു", എന്ന് പറഞ്ഞു. "വേറെ ആരുടെ അടുത്തേക്ക് ചെല്ലുക" എന്ന് പറഞ്ഞു അദ്ദേഹത്തെ അവിടെ നിന്നും ഒഴിവാക്കുവാൻ ശ്രമിച്ചു.

"എന്നാൽ, അദ്ദേഹം അവിടം വിട്ടു പോയില്ല."

"ഞാൻ അഗസ്ത്യ മുനിയുടെ വാക്ക് എങ്ങനെ വരുകയാണെങ്കിലും സ്വീകരിച്ചുകൊള്ളാം, അത് നല്ല രീതിയിലാണെങ്കിലും, അല്ലെങ്കിലും. ഇത് അഗസ്ത്യ മുനിയുടെ വാക്കുകളായി കേൾക്കണം അത്രമാത്രം എന്ന് പറഞ്ഞു വീട്ടുപടിക്കൽ ഇരുന്നു."

സമ്മർദ്ദം ഒന്നുമില്ലാതെ, ആ ഒഴിവ് ദിവസം ചിലവഴിച്ചുകൊണ്ടിരുന്ന ഞാൻ, വേറെ വഴിയൊന്നുമില്ലാതെ അദ്ദേഹത്തെ അകത്തേക്ക് വന്നു ഇരിക്കുവാൻ പറഞ്ഞതിന് ശേഷം, സാഷ്ടാംഗമായി അഗസ്ത്യ ജീവ നാഡിയെ വാങ്ങിയതിന് ശേഷം, അത് എടുത്തു ഒരു പ്രയാസവും ഇദ്ദേഹത്തിന് വരാതെ നല്ല അനുഗ്രഹ വാക്കുകൾ വരണമേ, എന്ന് പറഞ്ഞു വായിക്കുവാൻ തുടങ്ങി.

"വലിയ ഒരു കമ്പനിയിൽ പണിചെയ്തിരുന്ന ഇവനും അവിടത്തെ ചില തൊഴിലാളികൾ തമ്മിൽ കുറച് മാസങ്ങളായി നീരസം ഏർപ്പെട്ടിരിക്കുന്നു". 

കമ്പനിയുടെ മുതലാളി വടക്കേ ഇന്ത്യയിൽ ഇരിക്കുന്നു. തൊഴിലാളികളുടെ കാര്യങ്ങളിൽ മുതലാളി നോക്കാറില്ല. എല്ലാം കർത്തവ്യങ്ങളും ഇദ്ദേഹത്തിന് കൊടിത്തിരിക്കുകയാണ്. സ്ഥാപനം നന്നായി നടക്കണമല്ലോ എന്ന് കരുതി ഇവൻ തൊഴിലാളികളോട് കർശനമായി സംസാരിച്ചിരിക്കുന്നു. ഒരു ചിലർക്ക് മുറയായി ശിക്ഷയും കൊടിത്തിരിക്കുന്നു. 

വളരെ സാധാരണമായ പ്രശ്നത്തെ പോലും വാനോളം ഉയർത്തിയതാൽ, തൊഴിലാളികളിൽ ഒന്ന് - രണ്ട് പേർ കടുത്ത അമർഷം കാരണം അരിവാൾ, കത്തി എന്നിവ കൊണ്ട് 3 ദിവസങ്ങൾക്ക് മുൻപ് വധിക്കുവാൻ ശ്രമിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയോ ഇവൻ രക്ഷപെട്ടു.

ഇത് മുതലാളി അറിഞ്ഞു, ഇവനെ വിളിച്ചു ഈ പ്രശ്നത്തെ സമാധാനമാക്കുവാൻ പറഞ്ഞു. വേറെ ഒരു വിധത്തിലും ഒരു പ്രശ്നവും കമ്പനിയിൽ ഉണ്ടാകരുത്. അങ്ങനെയെന്തെങ്കിലും നടക്കുകയാണെങ്കിൽ നിന്നെ ഈ ജോലിയിൽ നിന്നും നീക്കപെടും എന്ന് മുന്നറിയിപ്പ് നൽകി.

മദ്ദളത്തിന് രണ്ട് വശത്തിൽനിന്നും ഇടി കിട്ടുന്നതുപോലെ ഇവൻ, ഇരുവർക്കും ഇടയിൽ അകപ്പെട്ടിരിക്കുകയാണ്. 

ശെരി, അവൻ തൻറെ തൊഴിൽ മാന്യത മൂലം അവരെ ഒത്തുതീർപ്പ് ചർച്ചകൾക്കായി വിളിച്ചു, പക്ഷെ അവർ മുൻവനില്ല. 

എനിക്ക് വിശ്വസിക്കുവാൻ സാധിക്കുന്നില്ലായിരുന്നു, എങ്ങനെ അഗസ്ത്യ മുനി അഷ്ടമി തിഥി ദിവസത്തിൽ ഇങ്ങനെ ഒരു അനുഗ്രഹ വാക്ക് തന്നത്. അങ്ങനെയെങ്കിൽ ഇന്നുമുതൽ അഷ്ടമി, നവമി, ഭരണി, കാർത്തിക ദിവസങ്ങളിൽ എല്ലോർക്കും നാഡി നോക്കുവാൻ സാധിക്കുമല്ലോ എന്ന് വിചാരിച്ചു. 

നാഡിയിൽ എന്നോട് പറഞ്ഞത് എൻറെ മുൻവശം ഇരിക്കുന്ന അദ്ദേഹത്തോട് പറഞ്ഞില്ല. പകരത്തിനു, അദ്ദേഹം തന്നെ സത്യം പറയട്ടെ എന്ന് കരുതി ചോദ്യങ്ങൾ ചോദിച്ചു. 

അഗസ്ത്യ മുനി എന്നോട് എന്താണോ പറഞ്ഞത്, അത് തന്നെ അദ്ദേഹവും പറഞ്ഞത്.

രാവിലെ 8 മണിക്ക് കമ്പനിയിൽ എല്ലാവരും ഇരിക്കണം. ചിലർ കൃത്യ സമയത്തിൽ എത്തുന്നില്ല. അവരെ പലതവണ താകീത് കൊടുത്തു നോക്കി,  പക്ഷെ ആരും ആ സമയം പാലിക്കുന്നില്ല. ഇതിന് ഞാൻ നടപടി എടുത്തു, അതാണ് ഇപ്പോൾ വലിയ പ്രശനമായിരിക്കുന്നതു, എന്ന് പറഞ്ഞ അദ്ദേഹം, അഗസ്ത്യ മുനി എന്താണ് പറഞ്ഞത്? എന്ന് വളരെ ഉത്കണ്ഠാപരമായി ചോദിച്ചു.

"ഇന്ന് നിങ്ങൾക്കു കമ്പനിയിൽ പോകേണ്ട ആവശ്യമുണ്ടോ?"

"അതെ, തീർച്ചയായും, നിർബന്ധമായും".

ഒഴിവാക്കുവാൻ പറ്റില്ലേ?

"ഇല്ല, പോകാതിരിക്കുവാൻ പറ്റില്ല."

അങ്ങനെയെങ്കിൽ ഒരു കാര്യം ചെയുക, രാവിലെ 8 മണിക് കമ്പനിയിൽ പോകുന്നതിന് പകരം 11 മണിക് പോകുക.

ഇത് താങ്കൾ പറയുന്നതാണോ? അതോ അഗസ്ത്യ മുനിയുടെതാണോ?

"ഇപ്പോഴും നിങ്ങൾ എന്നെ വിശ്വസിച്ചിട്ടില്ല എന്ന് തോന്നുന്നു. അഗസ്ത്യ മുനി എനിക്ക് പറഞ്ഞ വാക്കുകൾ, താങ്കളോട്‌ അങ്ങനെ തന്നെ പറയുന്നു," എന്ന് പറഞ്ഞു.

"അങ്ങനെയെങ്കിൽ അഷ്ടമി തിഥിയിൽ അനുഗ്രഹ വാക്ക് വന്നിരിക്കുന്നല്ലോ, ഇതു സത്യമാണോ? അതോ നിങ്ങൾ എന്നെ സമാധാനപ്പെടുത്തുവാൻ വേണ്ടി ഇങ്ങനെ പറയുന്നുവോ? എന്ന് ഒരു സംശയം. അതുകൊണ്ടാണ് ചോദിച്ചത്" എന്ന് അദ്ദേഹം വേറെ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ പുറപ്പെട്ടു.

മനുഷ്യരെ മനസ്സിലാക്കുവാൻ കഴിയുന്നില്ല എന്നാണ് തോന്നിയത്.

ഇദ്ദേഹം അഗസ്ത്യ മുനി പറഞ്ഞത് പോലെ താമസിച്ചു പോയാൽ നന്നായിരുന്നു. അതോ അഷ്ടമി തിഥിയിൽ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ലഭിക്കും എന്ന് പരീക്ഷിക്കുകയാണെങ്കിൽ, അത് അദ്ദേഹത്തിനും, അഗസ്ത്യ മുനിക്കും ഉള്ള സംബന്ധം, ഇതിൽ എനിക്ക് എന്ത് പങ്കുള്ളത് എന്ന് അവിടെ വച്ച് തന്നെ ഈ കാര്യം വിട്ടു.

"അടുത്ത ദിവസം എല്ലാം വാർത്തകളിലും ഒരു ആശ്ചര്യചകിതമായ വാർത്ത വന്നു."

ചെന്നൈയിൽ ഉള്ള ഒരു കമ്പനിയിൽ പെട്ടെന്ന് തീ പിടിച്ചു. തൊഴിലാളികൾ ദേഷ്യത്തിൽ കമ്പനിയുടെ അധികാരിയെയും, മറ്റുള്ളവരെയും അകത്തു വച്ച് തീ പിടിപ്പിച്ചു. ഇതിൽ 3 ജൂനിയർ അധികാരിയുടെ ശരീരം കരിഞ്ഞു. ആരൊക്കെയാണോ താമസിച്ചു വന്നത് , അവരെല്ലാം രക്ഷപെട്ടു എന്നതായിരുന്നു ആ വാർത്ത.

ആ വാർത്ത, ഉള്ളിൽ തന്നെ ഒരു വിധമായുള്ള ഒരു പിരിമുറുക്കം ഉണ്ടാക്കിയെങ്കിലും, അദ്ദേഹം ആ വിപത്തിൽ നിന്നും രക്ഷപെട്ടിരിക്കണം എന്ന് ഞാൻ വിശ്വസിച്ചു.

ഇന്നല്ലേ അഷ്ടമിയായിരുനെങ്കിലും, അഗസ്ത്യ മുനി അനുഗ്രഹ വാക്ക് തന്നിരുന്നല്ലോ. ആ അധികാരിയുടെ ജീവൻ രക്ഷപെട്ടുവോ അതോ ഇല്ലയോ എന്ന് ഒരു ആകാംഷയുണ്ടായി. ഒരു പക്ഷെ വിപരീതമായി എന്തെങ്കിലും നടക്കുകയാണെങ്കിൽ എന്ന ഭയവും ഏർപ്പെട്ടു.

ഇതുപോലുള്ള അനുഭവങ്ങൾ പലതവണ നടന്നിട്ടുണ്ടെങ്കിലും അത് വച്ച് ഇന്നലെ അദ്ദേഹത്തിന് നാഡി നോക്കാതെ വിട്ടിരിക്കാം. അതോടൊപ്പം ഇനി ആര് വന്നു ചോദിച്ചാലും അഷ്ടമി തിഥിയിൽ നാഡി വായിക്കുവാൻ സാധിക്കില്ല എന്ന് തീരുമാനിച്ചു. ഒരു ഭയം തന്നെ.

അപ്പോൾ.

വീട്ടിന്മുൻവശം ധാരാളം പഴങ്ങളോടൊപ്പം സന്തോഷമായി കാറിൽ നിന്നും ഇറങ്ങി അന്നേ ദിവസം വന്ന അദ്ദേഹം കൂടെ അദ്ദേഹത്തിൻറെ ഭാര്യയും, കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. 

അദ്ദേഹത്തെ കണ്ട സന്തോഷത്തിൽ ഞാൻ പുളകിതനായി. ഇരിക്കുവാൻ പോലും പറയാതെ, എന്താണ് നടന്നത്? എന്ന് വളരെ ഉത്കണ്ഠാപരമായി ഞാൻ ചോദിച്ചു.

അഗസ്ത്യ മുനി പറഞ്ഞത് പോലെ ഞാൻ എൻറെ വീട്ടിൽ പോയി. ജോലിയിൽ താമസിച്ചു പോയാൽ മതി എന്ന് പറഞ്ഞത് കാരണം സുന്ദര കാൺഠം വായിക്കുവാൻ ആരംഭിച്ചു. അഗസ്ത്യ മുനി പറഞ്ഞതുപോലെ 35, 36 വാക്യങ്ങൾ 8 പ്രാവശ്യം പാരായണം ചെയ്തതിന് ശേഷം, പുറപ്പെടുവാൻ പോകുമ്പോൾ, കമ്പനി തീ പിടിക്കപ്പെട്ടു എന്ന വാർത്ത വന്നു. ഓഫീസും ഫാക്ടറിയും ഒരേയിടത്താണ് ഇരുന്നത്. 

പതറിപ്പോയി ഞാൻ ഓഫീസിൽ ചെന്നു, എന്നെ കണ്ടതും കുറച് തൊഴിലാളികൾ "ദേ അവൻ ഇവിടെ നിൽക്കുന്നു" എന്ന ഒരു വാക്യം പറഞ്ഞു ഓടി. എനിക്ക് അപ്പോൾ ഒന്നും മനസ്സിലായില്ല.

പിന്നീടാണ് കാര്യം മനസ്സിലായത്. കൃത്യമായി 8 മണിക് ഞാൻ എത്തും. ഇത് എല്ലാരും അറിയും. ഇന്നലെ ഇതു പോലെയാണ് എൻറെ കൂടെയുള്ളവർ അകത്തു ചെന്നിരിക്കുന്നു. ഞാൻ തന്നെയാണ് വന്നിരിക്കുന്നത് എന്ന് കരുതി, എന്നെ തീ വച്ച് കൊല്ലണം എന്ന് കരുതി ചിലർ ഷട്ടർ അടച്ചു പെട്രോൾ വീശി തീ വച്ചു. ഇതിൽ എൻറെ സഹപ്രവർത്തകർ മൂന്നുപേരും ജീവനോടെ എരിഞ്ഞുപോയി. 8 മണിക് ഞാനും പോയിരുന്നെങ്കിൽ ഞാനും ഈ വിപത്തിൽ പെട്ടിരിക്കും. അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് കാരണം എൻറെ ജീവൻ തിരിച്ചുകിട്ടി, എന്ന് അദ്ദേഹം ആനന്ദ കണ്ണീരോടെ പറഞ്ഞു.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................