03 August 2017

സിദ്ധാനുഗ്രഹം - 31
അഗസ്ത്യ മുനി എത്രയോ അതിശയങ്ങൾ ദിവസവും നടത്തുന്നു എന്ന് പറയുന്നു. അങ്ങനെയെങ്കിൽ എനിക്ക് സന്താന സൗഭ്യാഗ്യം ലഭിക്കുമോ? എപ്പോൾ ലഭിക്കും - എന്നത് ആദ്യത്തെ ചോദ്യം.

ഡോക്ടറോട് ചോദിക്കുമ്പോൾ വയസ്സ് 43 ആയതുകാരണം ഇതിനപ്പുറം സന്താന സൗഭ്യാഗ്യം ലഭിക്കുന്നത് കഷ്ടമാണ് എന്ന് തീർത്തു പറയുന്നു. അത് സത്യമാണോ എന്നത് എൻറെ രണ്ടാമത്തെ ചോദ്യം.

അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കി എൻറെ ചോദ്യങ്ങൾക്ക് ഉത്തരം പറയാമോ? എന്ന് ആ മധ്യ വയസ്കയായ സ്ത്രീ. നാളികേരം ഉടയ്ക്കുന്നത് പോലെ ഒറ്റ ശ്വാസത്തിൽ ചോദ്യം ചോദിച്ചതിനു ശേഷം ശാന്തമായിരുന്നു.

അടുത്തിരുന്ന ആ സ്ത്രീയുടെ ഭർത്താവ് ധർമ്മസങ്കടത്തിൽ ഇരിക്കുന്നതു കാണുവാൻ സാധിച്ചു. തൻറെ ഭാര്യ ഇത്തരം ഒരു ചോദ്യം ചോദിക്കും എന്ന് അദ്ദേഹം വിശ്വസിച്ചില്ല.

സത്യത്തിൽ 40 വയസ്സിനുശേഷം പെണ്ണുങ്ങൾ ഗർഭം ധരിക്കരുത്.  43 വയസ്സ് ആയതുകാരണം തീർച്ചയായും സന്താനം ലഭിക്കുന്നത് കഷ്ടമാണ് എന്നത് ഡോക്‌ടറുടെ തീരുമാനം. ഇതു അനുഭവം കൊണ്ടുള്ള സത്യവുമാണ്.

എല്ലാ വിധമുള്ള പരിഹാരങ്ങളും പ്രാർത്ഥനകളും ചെയ്തു 23 വർഷങ്ങൾക്കു ശേഷം, അവസാനമായി അഗസ്ത്യ ജീവ നാഡിയെ വിശ്വസിച്ചു ആ സ്ത്രീ വന്നതാണ് എന്ന് മനസ്സിലായി.

ഈ വയസ്സിൽ സന്താനം വേണമോ എന്ന് തന്നെയാണ് ആദ്യത്തെ ചിന്ത. എന്നാൽ ചെന്നൈ അടയാറിൽ വളരെ വലിയ ഒരു ബംഗ്ലാവ്, തിരുച്ചിയിൽ കുറെ വാഴത്തോട്ടം, ധാരാളം പാടങ്ങളും, പറമ്പുകളുമായി ഒരു കോടിശ്വരൻ. ആ സ്ത്രീയുടെ ഭർത്താവിന് നല്ല വിദ്യാഭ്യാസവും, കൂടാതെ ഒരു പ്രൈവറ്റ് കമ്പനിയിൽ നല്ല ഉയർന്ന ഉദ്യോഗവും ഉണ്ടായിരുന്നു.

ഇവർക്കു സന്താന സൗഭാഗ്യം ഇല്ലെങ്കിൽ ഇവരുടെ സമ്പത്തുകൾ എല്ലാം ഭീഷണിപ്പെടുത്തി ആ സ്ത്രീയുടെ ബന്ധുക്കൾ എടുക്കുവാൻ തയ്യാറായി ഇരിക്കുന്നു. മാത്രമല്ല ആ സ്ത്രീയുടെ ഭർത്താവിൻറെ വീട്ടുകാരും കാത്തിരിക്കുന്നു.

എന്നാൽ എന്ത് വന്നാലും തനിക്ക് സന്താന സൗഭാഗ്യം ഉണ്ട് എന്ന് ആ സ്ത്രീ വിശ്വസിച്ചിരുന്നു. ഡോക്ടർമാരെല്ലാം കൈവിട്ടത് കാരണം ഇപ്പോൾ അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കുവാൻ പകുതി - മനസ്സോടെ വന്നിരിക്കുകയാണ്, എന്നത് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കി.

അവസാന നിമിഷം വന്നു ഇങ്ങനെ ചോദിക്കുന്നുവല്ലോ, അഗസ്ത്യ മുനി ഇതിന് എന്ത് ഉത്തരം തരാൻ പോകുന്നു എന്ന ആശങ്ക എനിക്ക് ഉണ്ടായി. ഒരു സമയം സന്താന സൗഭാഗ്യം ഇല്ല എന്ന് പറയുകയാണെങ്കിൽ അവരുടെ മനസ്സ് ഉടഞ്ഞുപോകും. ആത്മീയത്തിൽ വെറുപ്പുണ്ടാകും. അഗസ്ത്യ മുനിയെ വിശ്വസിച്ചു വന്നത് പാഴായി എന്ന് വേണമെങ്കിൽ പറയാം. 

മറുത്തു, ഡോക്ടർമാരെയെല്ലാം അതിശയിപ്പിക്കുംവിധം കുഞ്ഞു പിറക്കുകയാണെങ്കിൽ അത് വൈദ്യ ലോകത്തിന് ഒരു അതിശയം തന്നെയായിരിക്കും. നമുക്കും സന്തോഷമുണ്ടാക്കും. ഇതിന് ആ ദമ്പതികൾക് ഭാഗ്യം ഉണ്ടാകണം. എന്താണ് പറയുന്നത് എന്ന് നോക്കാം, എന്ന് അഗസ്ത്യ മുനിയുട ജീവ നാഡി നോക്കുവാൻ തുടങ്ങി.

"കഴിഞ്ഞ ജന്മത്തിൽ ഇതേ ദിവസം ഇതേ നക്ഷത്രത്തിൽ പൊതിഗൈ മലയിലുള്ള അഗസ്ത്യ മുനിയുടെ ശിൽപത്തിൽ പാൽ അഭിഷേകം ചെയ്തു, മനസ്സ് കുളിർത്ത്, അഗസ്ത്യൻ ഇപ്പോളും ഓർക്കുന്നു. ഇവൾ ചില ജനിക്കാത്ത കുഞ്ഞിങ്ങളെ കൊന്ന കുറ്റവും ഉണ്ട്. അത് വലിയ ഭ്രമഹതി ദോഷമായി മാറിയത് കാരണം ഇത്ര കാലം സന്താന സൗഭാഗ്യത്തിനായി കാത്തുനിൽക്കേണ്ടിവന്നു". എന്ന് പറഞ്ഞ അഗസ്ത്യ മുനി. "ഇതുവരെ ചെയ്ത പരിഹാരങ്ങളിലും, പ്രാർത്ഥനകളും അശുദ്ധാവസ്ഥയായിരുന്നു, അത് കാരണം എല്ലാം വിഫലമായിരിക്കുന്നു. ഇനി ചെയ്യാനുള്ള ഒരു പ്രാർത്ഥന ഉണ്ട്. ആഗമ വിധി പ്രകാരം നാഗദേവതയെ 45 ദിവസം പ്രാർത്ഥന ചെയ്തതിനു ശേഷം, ആ പ്രതിമയെ നിങ്ങളുടെ കുല ദൈവങ്ങളുടെ സന്നിധിയുടെ വടക്ക് - കിഴക് ദിശ നോക്കി വയ്ക്കുക, അന്നേക്ക് 6 കറുത്ത വാവിനുള്ളിൽ ഇവൾ ഗർഭിണിയായിരിക്കും", എന്ന മംഗള വാർത്ത അഗസ്ത്യ മുനി പറഞ്ഞു. 

ഇത് വായിക്കുമ്പോൾ എനിക്ക് തന്നെ വളരെ സന്തോഷമായിരുന്നു. അങ്ങനെയെങ്കിൽ ഇതു കേൾക്കുന്ന അവർക്കു എത്രമാത്രം സന്തോഷമുണ്ടാകും എന്ന് കരുതി.

എന്നാൽ ------

അവരുടെ മുഖത്തിൽ ഒരു തുള്ളിപോലും സന്തോഷം ഉണ്ടായില്ല, ഇത് എന്നെ അതിശയിപ്പിച്ചു. 

ഇതുപോലെ പല പ്രവശയം ചെയ്തിരിക്കുന്നു. ഒരു ഫലവും ഇല്ല. ഇത് അല്ലാതെ വേറെയേതെങ്കിലും പ്രാർത്ഥന ഉണ്ടോ? എന്ന് ചോദിച്ചു നോക്കുവാൻ ആ സ്ത്രീ ആവശ്യപ്പെട്ടു.

അഗസ്ത്യ മുനി ഏതെങ്കിലും പച്ചക്കറി കട നടത്തുകയാണോ, ഇതു വേണ്ട, വേറെയേതെങ്കിലും പച്ചക്കറി തരുക എന്ന് ആവശ്യപ്പെടുന്നതിന്? എന്ന് എനിക്ക് ചോദിക്കുവാൻ തോന്നി.

ഒരു സിദ്ധപുരുഷനോട് ഏങ്ങനെ സംസാരിക്കണം എന്ന് പോലും ആ സ്ത്രീക്ക് അറിയുന്നില്ലല്ലൊ, എന്ന കോപം ഉണ്ടായി, എങ്കിലും ഞാൻ ആ വാക്കുകൾ ഒന്നും പുറത്തു പറഞ്ഞില്ല.

നിങ്ങൾ പ്രതിഷ്ഠ ചെയ്തതു ജീവനുള്ള കല്ലായിരുന്നോ? എന്ന് ചോദിച്ചു.

ആർക്കു അറിയും, ഏതോ ഒരു കല്ല്, രാമേശ്വരത്തിൽ പ്രതിഷ്ഠ ചെയ്തതായിരുന്നു.

അത് ജലവാസം, പാൽവാസം, ധാന്യ വാസം ചെയ്തായിരുന്നുവോ എന്നെങ്കിലും അറിയുമോ?

"അറിയില്ല", എന്ന് വളരെ അലഷ്യമായി ഒരു ഉത്തരം വന്നു.

വേറെ എവിടെയെങ്കിലും ചെന്ന് നാഡി നോകേണ്ടതുതന്നെ.

എൻറെ പെരുമാറ്റം കണ്ട് ഭയപ്പെട്ടു പോയ ആ സ്ത്രീയുടെ ഭർത്താവ്, ഞങ്ങളെ മാപ്പാക്കണം. വിരക്തിയുടെ അവസാനത്തിൽ ഇരിക്കുകയാണ് അവൾ, ഞങ്ങൾ എന്താണ് ചെയേണ്ടത് എന്ന് മാത്രം ചെയുക.  

മനസ്സ് വളരെ ശാന്തമാക്കിയതിനു ശേഷം, അഗസ്ത്യ മുനിയുടെ ജീവ നാഡി ഒന്നുകൂടി വായിക്കുവാൻ തുടങ്ങി.

"അവർ അറിയുന്നില്ല, ഞങ്ങൾ അവരെ മാപ്പാക്കുമെന്ന്," എന്ന് പറഞ്ഞ അഗസ്ത്യ മുനി. 9 വർഷം മുൻപ് മരിച്ചുപോയ ഈ സ്ത്രീയുടെ അച്ഛൻ 'മുരുകവേൽ' ഇവരുടെ മകനായി പിറക്കും. പിന്നെയും ഒരു പെൺകുട്ടി കൂടി ഇവർക്ക് പിറക്കും. ഇവർ രണ്ടുപേരും പങ്കുനി മാസം, ബുധനാഴ്ച ദിവസം പകൽ നേരം, മൂല നക്ഷത്രത്തിൽ പിറക്കും. ആ രണ്ടു കുഞ്ഞുങ്ങൾക്കും തമ്മിൽ രണ്ടു വർഷം വ്യത്യാസം ഉണ്ടായിരിക്കും, എന്ന് പറഞ്ഞു അഗസ്ത്യ മുനി. ഇതു കേട്ടതിനു ശേഷമാണ് ആ സ്ത്രീയുടെ മുഖത്തിൽ സന്തോഷം ഉണ്ടായത്.

5 മാസത്തിന് ശേഷം.

ഒരു ദിവസം രാവിലെ ആ ദമ്പതികൾ ഒരു തട്ടത്തിൽ കുറെ പഴങ്ങൾ, പൂ, വെറ്റില, പാക്കുമായി എന്നെ തേടി വന്നു. അവരുടെ മുഖത്തിൽ വളരെയധികം സന്തോഷം കാണുവാൻ സാധിച്ചു.

"സാർ, അഗസ്ത്യ മുനി പറഞ്ഞതുപോലെ ഒരിക്കൽക്കൂടി, മുറയായി, അശുദ്ധമാകാതെ ജീവനുള്ള കലിൽ നാഗദേവതയെ പൂജിച്ചു, ഞങ്ങളുടെ കുല ദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ഇപ്പോൾ ഈശ്വര കൃപ മൂലം, അഗസ്ത്യ മുനിയുടെ അനുഗ്രഹം മൂലവും, ഇവൾ ഇപ്പോൾ ഗർഭം ധരിച്ചിരിക്കുകയാണ്. ഈ കുഞ്ഞു നല്ല രീതിയിൽ പിറക്കുന്നതിന് അഗസ്ത്യ മുനിയുടെ അനുഗ്രഹം വേണം, എന്ന് പറഞ്ഞു അവർ നമസ്കരിച്ചു.

"ഡോക്ടർ എന്ത് പറഞ്ഞു," എന്ന് ഞാൻ ചോദിച്ചു.

"ഇതു ഈശ്വരാധീനം എന്ന് അവർ പറഞ്ഞു, എങ്കിലും ഈ കുഞ്ഞു പിറക്കുന്നത് വരെ, വളരെയധികം സൂക്ഷിക്കണം എന്ന് പറഞ്ഞു, ഇപ്പോഴും അവർ അതിശയത്തിലാണ്" എന്ന് പറഞ്ഞവർ, "സാർ, ഞങ്ങളുടെ കുഞ്ഞു സുരക്ഷിതമായി പിറക്കും അല്ലേ?" എന്ന് ഭയത്തിൽ ഒരു ചോദ്യം ചോദിച്ചു.

"ശാന്തമായി ഇരിക്കുക, അഗസ്ത്യ മുനിയോട് തന്നെ ഇതിനെപറ്റി നേരിട്ട് ചോദിക്കാം," എന്ന് ജീവ നാഡി നോക്കുവാൻ തുടങ്ങി.

വിശ്വാസത്തോടെ ചെയുന്ന എല്ലാ കാര്യങ്ങളും വിജയകരമായിരിക്കും. അശുദ്ധം കലർന്ന ഭക്തി, വിശ്വാസമില്ലാത്ത ഭക്തി, ആത്മാർത്ഥ ഇല്ലാതെ ചെയുന്ന അന്നദാനത്തിനും, നടന്നതും ഇപ്പോൾ നടക്കുന്നതും ഇനി നടക്കുവാൻപോകുന്നതിനും എല്ലാം ഈശ്വരൻ എന്ന ചിന്ത ഇല്ലാതെ സംസാരിക്കുന്നത്, എന്നീ പ്രവർത്തികൾ ഏതൊരുവൻ എന്ന് വിടുമോ അന്നേ ദിവസം മുതൽ അവൻ ഭാഗ്യശാലിയാകും.

ഇത് വരെ നിൻറെ ഭാര്യ ഇതുപോലുള്ള മാനസികാവസ്ഥയിൽ കാര്യങ്ങൾ നടത്തിയിരുന്നത്, അത് കാരണം ഫലം ലഭിച്ചില്ല. അഗസ്ത്യ മുനിയുടെ വാക്കുകൾ പ്രകാരം അവൾ നടന്നു. ഇത് കാരണം അവളുടെ തല വിധിയും മാറി. 

വൈദ്യശാസ്ത്രത്തിന് അതിശയിപ്പിക്കും വിധം ഇവൾ രണ്ട് കുട്ടികളുടെ അമ്മയാകും. എന്നിരുന്നാലും, ചെറിയ ചെറിയ തടസങ്ങൾ ഉണ്ട്. ആ തടസങ്ങൾ മാറുവാൻ നിങ്ങൾ രണ്ടുപേരും ഒരു യാഗം ചെയ്തു രക്ഷ കെട്ടണം, എന്ന് പറഞ്ഞു ഒരു രഹസ്യമായ യാഗം ബ്രഹ്മമുഹൂർത്തത്തിൽ ചെയുവാൻ അഗസ്ത്യ മുനി പറഞ്ഞു.

സാധാരണമായി ഇങ്ങനെ പറയുമ്പോൾ എന്തിന്? എന്ന് ചോദിക്കും ആ സ്ത്രീ, അഗസ്ത്യ മുനി പറഞ്ഞതുപോലെ ആ യാഗവും ചെയ്തു. അത് മാത്രം മല്ല കുഞ്ഞു പിറക്കുന്നത് വരെ തമിഴ്നാട്ടിൽ ഇരിക്കുവാൻ പാടില്ല എന്ന് അഗസ്ത്യ മുനി പറഞ്ഞത് കാരണം ആരും അറിയാത്ത ഒരു രഹസ്യ സ്ഥലത്തിൽ ഇരുന്നു.

അഗസ്ത്യ മുനി പറഞ്ഞത് പോലെ അവർക്കു ഈ 44 വയസ്സിൽ ആർക്കും അറിയാത്ത ഒരു രഹസ്യ സ്ഥലത്തിൽ എന്ത് കരണത്തിനാണ് പ്രസവിക്കുവാൻ പറഞ്ഞത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല.

കുഞ്ഞു നല്ല രീതിയിൽ പിറന്നാൽ മതി എന്ന് ഞാനും വിട്ടു. അവരും ഇതിനെ പറ്റി കൂടുതൽ ചോദിച്ചില്ല. പിന്നീട് ഇതിനെ കുറിച്ച് അഗസ്ത്യ മുനി തന്നെ ഉത്തരം പറഞ്ഞു.

സമ്പത്തിൻറെ ആഗ്രഹം കാരണം അവരുടെ ബന്ധുക്കളിൽ ചിലർ അവരുടെ ഗർഭം കലയ്ക്കുവാൻ, പിറക്കുന്ന കുഞ്ഞിനെ കൊല്ലുന്നതിനായി പല - പല രീതിയിൽ ആസൂത്രണം ചെയ്തിരുന്നു. ആഹാരത്തിൽ, മരുന്നിൽ എന്ന് മാത്രമല്ല ആശുപത്രിയിൽ കുഞ്ഞു പിറന്ന ശേഷം അവിടെ വച്ച് തന്നെ കൊല്ലുന്നതിന് അവർ മുന്നിട്ടിരുന്നു. ഇതു തടുക്കുവാൻ വേണ്ടിയാണ് അഗസ്ത്യ മുനി അവരെ ദേശം വിട്ടു പൊക്കുന്നതിനു വഴി കാണിക്കുന്നത് എന്ന് മനസ്സിലായി. 

ഇത്, ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കുഞ്ഞിനും നിങ്ങൾക്കു ഒരു ആപത്തും വരില്ല എന്ന് പറഞ്ഞു അഗസ്ത്യ മുനി. അതുപോലെ തന്നെ അവർ ചെയ്തു. അവർക്ക് കുഞ്ഞും പിറന്നു.

ഇതിന് ശേഷമാണ് ആ ദമ്പതികൾക്കു സന്തോഷം ഉണ്ടായത്.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................