24 August 2017

സിദ്ധാനുഗ്രഹം - 34
19 വയസ്സ് പ്രായം വരുന്ന മകൻറെ ഒപ്പമുള്ള ആ ധനികരായ മാതാ പിതാവ്, അഗസ്ത്യ മുനിയുടെ അനുഗ്രഹത്തിനായി അവരുടെ മകന് വേണ്ടി ജീവ നാഡി നോക്കുവാൻ സാധിക്കുമോ? എന്ന് എന്നോട് ചോദിച്ചു. 

അവർ വന്ന നേരം ഒരു ഞായറാഴ്ച രാവിലെ, യമകണ്ട നേരത്തിൽ. ഈ നേരത്തിൽ ശുഭകരമായ കാര്യങ്ങൾ നടത്താതിരിക്കുന്നത് നല്ലത്. പൊതുവായി ആരും തന്നെ രാഹുകാല നേരത്തിലും, യമകണ്ട കാലത്തിലും ഒരു കാര്യവും ചെയുവാൻ മുൻവരില്ല. ഇത് മിക്ക ജനങ്ങളുടെയും രക്തത്തിൽ കലർന്ന ഒരു സത്യമാണ്.

വന്നിരിക്കുന്നവർക് ഇത്തരം നേരത്തിൽ വിശ്വാസം ഉണ്ടോ അതോ ഇല്ലയോ! എന്നാൽ എനിക്ക് വിശ്വാസം ഉള്ളതുകാരണം അത് മനസ്സിൽ വച്ച് കൊണ്ട് തന്നെ സംസാരിച്ചു. "നിങ്ങൾക്ക് വേണ്ടി ജീവ നാഡി നോക്കാം, പക്ഷേ അത് ഒന്നര മണിക്കൂറിന് ശേഷം. അത് വരെ അടുത്തുയെവിടെയെങ്കിലും പോയി വരുക", എന്ന് അവരോട് ഞാൻ പറഞ്ഞു.

എന്നാൽ  അവരോ ഞാൻ പറയുന്നത് ഒട്ടും ചെവികൊള്ളാതെ,"ഉടൻ തന്നെ നോക്കുവാൻ സാധിച്ചെങ്കിൽ നന്നായിരിക്കുമല്ലോ", എന്ന് പറഞ്ഞു.

"അതെ, അതെ", എന്ന് അദ്ദേഹത്തിൻറെ ഭാര്യയും ഇതിന് സമ്മതിച്ചു.

"എന്താണിത്, ഇവർ രണ്ടുപേരും വിഷയം അറിയാതെ സംസാരിക്കുന്നല്ലോ". 

"യമകണ്ടം കഴിയട്ടെ, പിന്നീട് ജീവ നാഡി നോക്കാം," എന്ന് ഞാൻ പറഞ്ഞു. 

ഇത് കേട്ടതും അവർ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. "എന്താണ് സാർ ഇതു", അഗസ്ത്യ മുനിക്ക് ഏത് യമകണ്ട കാലം എന്ന്?

ആരോഗ്യവും, ധനവും ഒരാൾക് ഉണ്ടെങ്കിൽ ഏതൊക്കെ രീതിയിലാണ് അവർ സംസാരിക്കുന്നത് എന്ന് വിഷമമുണ്ടായി.

"നിങ്ങൾ വലിയ ധനികരയായിരിക്കാം, ഞാൻ അതിനെ കുറിച് ശ്രദ്ധിക്കുന്നില്ല. ധനം കാണിച്ചു എന്നെയോ, അഗസ്ത്യ മുനിയെയോ ഒരിക്കലും വശീകരിക്കുവാൻ സാധിക്കില്ല. അങ്ങനെയുള്ള ഏതെങ്കിലും ദുരുദ്ദേശം ഉണ്ടെങ്കിൽ, ഇപ്പോൾ തന്നെ ഇവിടം വിട്ടു തിരിക്കുക",എന്ന് പറഞ്ഞു, ജീവ നാഡി മടക്കി വച്ചു.

ഇത് അവർ എന്റെ അടുത്തുനിന്നും ഒട്ടും പ്രതീക്ഷിച്ചില്ല, കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നീട് ഞാൻ തന്നെ സംസാരിക്കുവാൻ തുടങ്ങി.

"ഈ നാഡി എനിക്ക് മാത്രം വായിക്കുവാൻ വേണ്ടി അഗസ്ത്യ മുനി തന്നത്. മറ്റുള്ളവർക്കും ഉപയോഗം ഉണ്ടാകട്ടെ എന്ന് കരുതിയാണ് അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു, അദ്ദേഹത്തിൻറെ അനുമതി പ്രകാരം എല്ലോർക്കുംവേണ്ടി ജീവ നാഡി വായിക്കുവാൻ ആരംഭിച്ചിരിക്കുന്നത്. ഇതിനപ്പുറമെങ്കിലും ധനം കാണിച്ചു സംസാരിക്കരുത്. വേറെയേതെങ്കിലും നാഡി നോക്കികൊള്ളുക എന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോൾ", അവർ ഞെട്ടിപ്പോയി.

ആ നിമിഷത്തിൽ തന്നെ അവർ എൻറെ കാലിൽ വീണു മാപ്പ് അപേക്ഷിച്ചു. എന്നിട്ട് പറഞ്ഞു എല്ലാം നാഡി വായിക്കുന്നവരും ധനത്തിനു പിറകെ ഓടുന്നതായി കേട്ടു. നിങ്ങളും അങ്ങനെയാണ് എന്ന് കരുതിയാണ് ആ വിധത്തിൽ സംസാരിച്ചത്. മാപ്പാക്കണം, ഒപ്പം തന്നെ അദ്ദേഹത്തിൻറെ ഭാര്യയും അപേക്ഷിച്ചു. എന്നിരുന്നാലും അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ ഒന്നും പറഞ്ഞില്ല. 

അര മണിക്കൂറിന് ശേഷം, ഒരിക്കൽ കൂടി കുളിച്ചു, പൂജ ചെയ്തതിനു ശേഷം, ക്ഷമയോടെ ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

"താങ്കളുടെ മകന് പഠിത്തത്തിൽ താത്പര്യം ഇല്ല. ഒരു കൂട്ടം മോശം കൂട്ടുകെട്ടുകളിൽ പെട്ട് മയക്കുമരുന്നിന് അടിമയായിരിക്കുന്നു. ആ കൂട്ടുകെട്ടിൽ നിന്നും പുറത്തുവരാൻ സാധികുന്നില്ല ഇവന്. അല്ലെ?" എന്ന് അഗസ്ത്യ മുനി അവൻറെ അച്ഛനോട് ചോദിച്ചു.

"അതെ", അവരുടെ കണ്ണുകൾ നിറഞ്ഞു. അതോടെ അഗസ്ത്യ മുനി  ഇങ്ങനെ പറയും എന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചില്ല. 

"അതെ, അഗസ്ത്യ മുനി പറഞ്ഞതെല്ലാം ശെരിയാണ്", എന്ന് ഇടറിയ ശബ്ദത്തിൽ അവർ പറഞ്ഞു.

"പഠിക്കേണ്ട പ്രായത്തിൽ പഠിക്കാതെ ഇങ്ങനെ മയക്കുമരുന്നിന് അടിമയാകാമോ? ആ കൂട്ടുകെട്ടിൽ പെട്ട് ഇങ്ങനെ നശിച്ചുപോകണമോ? ഇതിന് ഇവൻറെ മാതാപിതാക്കൾ ഒരു പ്രമുഖ കാരണമാണ്. ധനം ഉള്ളത് കാരണം എന്ത് വേണമെങ്കിലും ചെയാം എന്ന ശീലം അവരുടെ പുത്രനും ശീലിച്ചത് അല്ലെ ഇതിന് കാരണം", എന്ന് അഗസ്ത്യ മുനി ചോദിച്ചു.

"അതെ", എന്ന് അദ്ദേഹം തലകുലിക്കി.

എന്നിരുന്നാലും അഗസ്ത്യ മുനിയെ നോക്കി വന്നത് കാരണം നിൻറെ പുത്രനെ ആ ദുഃശീലത്തിൽ നിന്നും മോചിപ്പിക്കാം. ഇത് പെട്ടെന്ന് നിരുത്തിക്കാൻ സാധിക്കില്ല, മൂന്ന് മാസം ആകും. സമാധാനമായി ഇരിക്കുക", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"അത് വരെ എന്ത് പ്രാർത്ഥന ചെയ്യണം", എന്ന് അവൻറെ അമ്മ ചോദിച്ചു.

"മൂന്ന് മാസക്കാലം നിങ്ങൾ ഈ നാട് വിട്ടു താമസിക്കണം, പിന്നീട് മാത്രമേ വീട്ടിലേക്ക് തിരിച്ചുവരാൻ പാടൊള്ളു," എന്ന് ജീവ നാഡിയിൽ നിന്നും ഉത്തരം വന്നു.

"അതെങ്ങനെ സാധിക്കും? കോളേജിൽ അവൻ പോകണം ഇല്ലെങ്കിൽ അവൻറെ പഠിത്തം വിട്ടുപോകുമല്ലോ", എന്ന് വിഷമത്തിൽ  അവൻറെ അച്ഛൻ പറഞ്ഞു. 

"എവിടെയിരിക്കുകയാണെങ്കിൽ അവൻ പല വിധ പ്രശ്നങ്ങളിൽ പെട്ട് പോകും. പിന്നീട് വിഷമിക്കുന്നതിൽ കാര്യമില്ല," എന്ന് ഒറ്റ വാക്കിൽ ഉത്തരം നൽകി അഗസ്ത്യ മുനി.

"ചില നിമിഷത്തിൻറെ നിശബ്ദതയ്ക്കു ശേഷം," ശെരി ഞങ്ങൾ പിന്നീട് വരാം, എന്ന് പറഞ്ഞു അവർ തിരിച്ചു.

എന്നെ തേടി വന്നത്, അഗസ്ത്യ മുനി പറഞ്ഞത് ഒന്നും അവരോടൊപ്പം വന്ന അവരുടെ മകന് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അവസാന നിമിഷം വരെ ഒരു വാർത്ത പോലും പറയാതെ 'മുഖം തൂക്കിവച്ചതും' ഞാൻ ശ്രദ്ധിച്ചു. 

"അവർ വന്നു, അവർ ചോദിച്ചു. അഗസ്ത്യ മുനി പറഞ്ഞതുപോലെ താൻ പറഞ്ഞു, അത്ര മാത്രം തന്നെ. വിശ്വസിച്ചാൽ വിശ്വസിക്കട്ടെ അല്ലെങ്കിൽ പോകട്ടെ എന്ന് കരുതി.

ചില മാസങ്ങൾക്ക് ശേഷം, വെളുപ്പിന് 5:00 മണിക്ക് അതെ മാതാപിതാക്കൾ എൻറെ വീട്ടിന് കതകിൽ മുട്ടി. കതക് തുറന്ന് നോക്കിയപ്പോൾ അവർ ഭയപ്പെട്ടിരുന്നു.

" എന്തുപറ്റി", എന്ന് ഞാൻ ചോദിച്ചു.

"എൻറെ മകനെ കാൺമാനില്ല, കോളേജിൽ പോയതാ മൂന്ന് മാസങ്ങൾക്ക് മുൻപ്. വീട്ടിൽ തിരിച്ചുയെത്തിയിട്ടില്ല, അവൻ ചെല്ലും സ്ഥലങ്ങളിൽ എല്ലാം നോക്കിയിരുന്നു. അവൻ ജീവനോടിരിക്കുന്നോ അതോ ഇല്ലയോ എന്ന് അറിയുന്നില്ല. താങ്കൾ തന്നെ അഗസ്ത്യ മുനിയോട് ചോദിച്ചു പറയണം എന്ന് അപേക്ഷിച്ചു. അവരെ സമാധാനപ്പെടുത്തി ജീവ നാഡി നോക്കുവാൻ തുടങ്ങി.

"അഗസ്ത്യ മുനി പറഞ്ഞത് അനുസരിക്കാത്തതു കൊണ്ട് അപകടത്തിൽ പെട്ടിരിക്കുകയാണ്. അന്ന് തന്നെ നാട് വിട്ടു പോയിരുന്നെങ്കിൽ ഇപ്പോൾ ആ മയക്കുമരുന്നു കൂട്ടത്തിൽ പെട്ട് ഇതുപോൽ ഉള്ള ഒരു ദിവസം കാണേണ്ടിയിരിക്കുകയില്ല? എന്ന് നാഡി നോക്കിയപ്പോൾ തന്നെ ഒരു ഞെട്ടിക്കുന്ന ചോദ്യം ചോദിച്ചു". ഞാൻ അദ്ദേഹത്തിൻറെ മുഖത്തിൽ നോക്കി.

തല താഴ്ത്തി കൊണ്ട് അദ്ദേഹം പറഞ്ഞു, "എത്രയോ പറഞ്ഞിട്ടും ഞങ്ങളുടെ മകൻ കേട്ടില്ല. വേറെ നാട്ടിൽ പോകുകയില്ല എന്ന് അവൻ പറഞ്ഞു. തൻറെ പഴയ കൂട്ടുകാരെ വിട്ടു പിരിയുകയില്ല എന്ന് പറഞ്ഞു മോട്ടോർ സൈക്കിൾ എടുത്തു തിരിച്ചവനാ, ഇതു വരെ തിരിച്ചെത്തിയിട്ടില്ല", എന്ന് പറഞ്ഞു.

"നിങ്ങളുടെ മകൻ ജീവിച്ചിരിപ്പുണ്ട്. മഹാബലിപുരത്തിൽ ഉള്ള ഒരു മുറിയിൽ മയങ്ങി കിടക്കുകയാണ്. പെട്ടെന്ന് ചെന്ന് കണ്ടുപിടിച്ചു, ഇപ്പോൾ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ചികിത്സ തുടങ്ങിയാൽ നല്ലത്," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയും, ഇപ്പോൾപോലും മയക്കുമരുന്ന് കാരണം അബോധാവസ്ഥയിൽ മയങ്ങി കിടക്കുന്നു എന്ന വാർത്ത അദ്ദേഹത്തെ ഞെട്ടിച്ചാലും, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്ത സമാധാനം ഉണ്ടാക്കി. മകനെ കണ്ടുപിടിച്ചു രക്ഷിക്കണം എന്ന ധിറുതിയിൽ എന്നോട് പോലും പറയാതെ അദ്ദേഹം അവിടം വിട്ടു.

അടുത്ത ദിവസം ഉച്ചയ്ക്കു അദ്ദേഹത്തിൻറെ പക്കത്തിൽ നിന്നും വാർത്ത ലഭിച്ചു, മഹാബലിപുരം ഇവർ ചെല്ലുന്ന ലോഡ്ജിൽ ഉള്ളവർ അവനെ അടുത്തുള്ള ആശുപത്രിയിൽ ചേർത്തിരിക്കുന്നു.

അവൻറെ അച്ഛനും ഈ വാർത്ത എങ്ങനെയോ അന്വേഷിച്ചു, തൻറെ മകനെ അഡ്മിറ്റ് ചെയ്തിട്ടുള്ള ആശുപത്രിയിൽ ചെന്ന് നോക്കിയിരുന്നു. ഭാഗ്യവശാൽ അവൻറെ ജീവന് അപകടം ഒന്നുമില്ല. രണ്ട് ദിവസത്തിൽ സുഖം പ്രാപിച്ചു വീട്ടിൽ വരും എന്ന് എന്നോട് പറഞ്ഞു. 

അഗസ്ത്യ മുനിയുടെ വാക്ക് മാനിച്ചു, അന്ന് തന്നെ ഇവനെ നാട് വിട്ടിരുന്നെങ്കിൽ, ഇങ്ങനെയുള്ള ഒരു  അവസ്ഥ കാണേണ്ടിയിരുന്നില്ല, എന്ന് മുറുമുറുത്ത അവൻറെ അച്ഛൻ, പിന്നീട് അന്യ നാട്ടിൽ താൻതന്നെ കൊണ്ടുപോവാതായി പറഞ്ഞു. 

നാല് മാസത്തിന് ശേഷം, എൻറെ മുന്നിൽ അവർ വന്നു.

പഠിത്തം പോയാൽ പോകട്ടെ, മയക്കുമരുന്ന് ഉപയോഗം അവൻ പൂർണമായും വിട്ടു. വേറെ നാട്ടിൽ താമസിച്ചു അവന് പൂർണമായും ചികിൽസിക്കുകയും ചെയ്തു. ഇപ്പോൾ അവനെ കണ്ടാൽ ഭഗവാൻ ശിവൻറെ പൂർണ ഭക്തനെപോൽ കാണുവാൻ സാധിക്കു. അവൻറെകൂടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന അവൻറെ കൂട്ടുകാർ ഇപ്പോൾ പോലീസ് പിടിയിലാണ്.

വേറെ നാട്ടിൽ അവൻ എൻറെ കൂടെ താമസിച്ചിരുന്നതാൽ രക്ഷപെട്ടു. ഇല്ലെങ്കിൽ ഇവൻ പോലീസുകാരുടെ പിടിയിൽ പെട്ടിരിക്കും. എല്ലാം അഗസ്ത്യ മുനി കാണിച്ചു തന്ന വഴിയാണ് എന്ന് സന്തോഷത്തോടെ പറഞ്ഞു.

പിന്നെ, എന്തിരുന്നാലും യമകണ്ട കാലത്തിൽ  അഗസ്ത്യ മുനിയുടെ അനുഗ്രഹം വാങ്ങിക്കുവാൻ പാടുള്ളതല്ല. അഹങ്കാരവും, അഗസ്ത്യ മുനിയെ ജീവ നാഡി വായിക്കുവാൻ നിർബന്ധിച്ചതും, എൻറെ മകനെ ഇങ്ങനെ ഒരു അവസ്ഥയിൽ കൊണ്ടെത്തിച്ചു. ഇനി ഞാൻ ഒരു സാധാരണ മനുഷ്യനായി ജീവിക്കുവാൻ പോകുന്നു, ഞങ്ങളെ അനുഗ്രഹിക്കുക എന്ന് പറഞ്ഞു അദ്ദേഹം.സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................