17 August 2017

സിദ്ധാനുഗ്രഹം - 33
അഗസ്ത്യ മുനിയെ തേടിവരുന്നവർ അനേകം വ്യക്തികൾ ഉണ്ട്. ഓരോ വ്യക്തിയും പല-പല പ്രശ്നങ്ങൾ പരിഹരിക്കുവാനായി ജീവ നാഡിയെ തേടി വരുന്നു. ഇവരിൽ പലരും അഗസ്ത്യ മുനിയുടെ ഭക്തരുമാണ്. അങ്ങനെ ഭക്തയായ ഒരു പെൺകുട്ടി തനിക് ഉണ്ടായ പരീക്ഷണം പരിഹരികുവാനായി അഗസ്ത്യ മുനിയുടെ അടുത്തേക്ക് വന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം.

ഒരു യുവതി അഗസ്ത്യ മുനിയുടെ ജീവ നാഡി തേടി ഇവിടം വന്നു, അവളുടെ മുഖം വളരെയധികം ക്ഷീണിച്ചു കാണപ്പെട്ടു. അവൾ വന്ന ഉടൻ താങ്കളല്ലയോ ജീവ നാഡി വായിക്കുന്നത് എന്ന ചോദ്യം എന്നോട് ചോദിച്ചു. 

"എനിക്ക് സത്യത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാകും ഭാഗ്യം ഉണ്ടോ?" എന്ന് വളരെ നിർദ്ദയമായി അവൾ ചോദിച്ചു.

എനിക്ക് ആ ചോദ്യത്തിൻറെ ആഘാതം അറിയാത്തതുകൊണ്ട്, "ഇതിനെ കുറിച്ച് അഗസ്ത്യ മുനിയോട് തന്നെ ചോദിക്കണം", എന്ന് ഞാൻ പറഞ്ഞു.

"ശെരി എനിക്ക് എത്ര കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും എന്ന് പറയുമോ അഗസ്ത്യ മുനി", എന്ന് അടുത്ത ചോദ്യം ആ യുവതി ചോദിച്ചു.

ഏത് വളരെ കുഴപ്പം പിടിച്ച ചോദ്യമാണ്, ഇതിനെല്ലാം അഗസ്ത്യ മുനി ഉത്തരം പറയുമോ എന്നത് എനിക്കറിയില്ല, എന്ന് ഞാൻ പറഞ്ഞു.

"എന്തുകൊണ്ട്?"

"ഇതുപോലുള്ള ചോദ്യങ്ങൾ ഇതുവരെ ആരുംതന്നെ ചോദിച്ചിട്ടില്ല. മറ്റും ഇതു വളരെ സൂക്ഷിച്ചു ഉത്തരം പറയേണ്ട ചോദ്യമാണ്. ധിറുതിയിൽ പറയുന്ന ഉത്തരം ചിലപ്പോൾ നിങ്ങളുടെ വിവാഹ ജീവിതത്തിൽ പല കുഴപ്പങ്ങളും ഉണ്ടാക്കും", എന്ന് പറഞ്ഞു.

"ശെരി, എന്നാൽ ഒരു സത്യം എനിക്ക് അറിയും. അത് ശെരിയാണോ എന്ന് പറഞ്ഞുതന്നാൽ മതി. അതിനുള്ള ഉത്തരം എങ്ങനെയുള്ളത് ആണെങ്കിലും ഞാൻ സ്വീകരിച്ചുകൊള്ളാം," എന്ന് പറഞ്ഞു ആ യുവതി.

"ഭഗവാനെ! എന്നെ ധർമ്മസങ്കടത്തിൽ ആക്കരുതേ, നല്ല ഒരു ഉത്തരമായി എനിക്ക് പറയുക" എന്ന് ഭയത്തോടും, ഭക്തിയോടും അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചുകൊണ്ട്," ജീവ നാഡി നോക്കുവാൻ തുടങ്ങി. 

"ഇവൾക്ക് രണ്ട് ആൺ കുട്ടികൾ നഗരത്തിലുള്ള പ്രബലമായ ആശുപത്രിയിൽ ഒരേ നക്ഷത്രത്തിൽ പിറന്നു. ആശുപത്രിയിൽ ഉള്ള ഒരാൾ ഇവൾ പ്രസവിച്ചതിന് ശേഷം മയങ്ങിയിരുന്ന അവസരത്തിൽ അവൾക് പിറന്ന ഇരട്ടക്കുട്ടികളിൽ ഒരു കുഞ്ഞിനെ അവൻ എടുത്തു."

"അതെ ആശുപത്രിയിൽ നിന്നും ഈ യുവതിയുടെ പ്രസവത്തിന് മുന്നേ ദിവസം രാത്രി 12 മണിക് പിറന്ന പെൺകുട്ടിയെ, ഇവളുടെ അടുത്ത് വച്ചു. ആ ആൺ കുട്ടി വേറെയെവിടെയോ ആണ്".

ഈ സത്യം എന്നോട് മാത്രം ദൈവ രഹസ്യമായി പറഞ്ഞ അഗസ്ത്യ മുനി, "മകനെ, ഇത് ഇപ്പോൾ വെളുപ്പെടുത്തിയാൽ ഈ യുവതി, ഇതിൻറെ ആഘാതത്തിൽ ഭ്രാന്തിയാകും. അതുകാരണം ഇപ്പോൾ പറയണ്ടേ. എന്നാൽ ഇനി ഒന്നര മാസ കാലയിടവിൽ ഇവൾക്ക് പിറന്ന ആൺ കുട്ടി ഇവളുടെ പക്കം തന്നെ വന്നു ചേരും. അതെ പോൽ ഇവളുടെ പക്കം വളരുന്ന പെൺകുട്ടി യഥാർത്ഥ അമ്മയുടെ പക്കം എത്തി ചേരും," എന്ന് ഒരു അതിശയിപ്പിക്കുന്ന വാർത്ത സിനിമകളിൽ വരുന്ന ഒരു ശൈലിയിൽ പറഞ്ഞു. 

"എന്താണ് സാർ? വളരെ നേരമായി നാഡി നോക്കികൊണ്ടിരിക്കുകയാണ്, അല്ലാതേ ഒന്നും മിടുന്നില്ലലോ", എന്ന് പറഞ്ഞു എൻറെ നിശബ്ദത ഭംഗമാക്കി.

"നല്ല സന്ദേശം തന്നെയാണ് അഗസ്ത്യ മുനി പറഞ്ഞിരിക്കുന്നത്."

"എന്താണ് ആ സന്ദേശം?".

താങ്കൾക്കു കുഞ്ഞുങ്ങൾ ലഭിക്കുന്നതാണ്. രണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകും, എന്ന് പറഞ്ഞു.

ആ യുവതി വളരെ ബുദ്‌ധിശാലിയായിരുന്നു, എന്നെ അർത്ഥപൂർണമായി നോക്കിയതിന് ശേഷം, അടുത്ത ചോദ്യം വളരെ സമർത്ഥമായ രീതിയിൽ ചോദിച്ചു.

"എനിക്ക് ഇരട്ടക്കുട്ടികൾ ഒരേ സമയത്തിൽ പിറക്കുമോ? അതോ പിറന്നിരിക്കുമോ? എന്ന് ചോദിച്ചപ്പോൾ, ഞാൻ ഞെട്ടിപ്പോയി.

"എന്ത് അടിസ്ഥാനത്തിലാണ് ഇത് ചോദിക്കുന്നത്?"

കാരണമില്ലാതെ ഈ ചോദ്യം ഞാൻ ചോദിക്കില്ല. ഞാൻ അഗസ്ത്യ മുനിയുടെ ചിത്രം വച്ച് പല വർഷങ്ങളായി പൂജ ചെയുന്നവൾ. എൻ്റെ അച്ഛൻ അഗസ്ത്യ മുനിയുടെ ക്ഷേത്രം കെട്ടി 50 വർഷങ്ങളായി പൂജ ചെയ്തുവരുന്നു, അതോടൊപ്പം ഞങ്ങളുടെ കുല ദൈവം മുരുകനാണ്. 

എൻറെ സ്വപനത്തിൽ ആരോ എനിക്ക് പിറന്ന ഇരട്ടക്കുട്ടികളിൽ, ഒരു കുഞ്ഞിനെ എടുത്തുകൊണ്ട് പോകുന്നതായും, വേറെ ഒരു കറുത്ത നിറമുള്ള കുഞ്ഞിനെ എൻറെ അടുത്ത് വച്ചിട്ട് പോകുന്നതായും, ഞാൻ കാണുന്നു. 

പ്രസവിക്കുന്നതിന് മുൻപ് എന്നെ പരിശോധിക്കും ഡോക്ടർ, നിനക്ക് ഇരട്ടക്കുട്ടികൾ ലഭിക്കുന്ന ഭാഗ്യം ഉണ്ട് എന്ന് പലപ്പോഴായി പറയാറുണ്ടായിരുന്നു. എനിക്ക് ഇരട്ടക്കുട്ടികൾ ലഭിച്ചുവെങ്കിലും അതിൽ ഏതാണ് സത്യത്തിൽ എൻറെ കുഞ്ഞു എന്ന് അറിയില്ല. ഏതോ ഒരു സംശയം എൻറെ മനസ്സിൽ 20 ദിവസമായി അലട്ടുകയാണ്. അതുകൊണ്ടാണ് നാഡി നോക്കുവാനായി ഇവിടെ വന്നത്, അതും പ്രവസിച്ച 20 ദിവസം എന്ന് നോക്കാതെ തന്നെ. 

അവളോട് നാഡിയിൽ വന്ന വാക്കുകൾ പറയുവാനായി എൻറെ മനസ്സ് പറഞ്ഞു, എന്നാൽ അങ്ങനെ പറയാതെപോകുകയാണെങ്കിൽ വന്നിരിക്കുന്ന ആ യുവതിക്ക് ഞാൻ ദ്രോഹം ചെയ്തതുപോൽ ആകും. 

ഒരു സമയം സത്യം പറയുകയാണെങ്കിൽ 'മാറിപോയ കുഞ്ഞു' എന്ന ആഘാതത്തിൽ അവൾ ഭ്രാന്തിയാകുകയാണെങ്കിൽ, ആ പാപവും എന്നെ വന്നു ചേരും. അത് മാത്രം മല്ല  അഗസ്ത്യ മുനിക് കൊടുത്ത വാക്ക് പാലിച്ചില്ല എന്ന ചെത്തപേരും, അദ്ദേഹത്തിൻറെ കോപത്തിന് പാത്രമായിത്തീരും.

പത്തു നിമിഷം ഞാൻ ഈ ധർമ്മസങ്കടം എങ്ങനെ പരിഹരിക്കും എന്ന് ആലോചിച്ചിട്ട് ഒരു എത്തും മനസ്സിലാകാതെ, അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു, "ഒരു വഴി കാണിച്ചു തരാൻ, അതുമൂലം ഈ യുവതിക്ക് തൻറെ കുഞ്ഞിനെ ലഭിക്കണേ", എന്ന് പറഞ്ഞു ജീവ നാഡി വായിക്കുവാൻ തുടങ്ങി.

"ഇന്ന് മുതൽ ഈ യുവതി ഗരുഡ ദണ്ഡകം, തുടങ്ങി ചില മന്ത്രങ്ങൾ വീട്ടിൽ  ഉറവിടട്ടേ. ഇന്ന് മുതൽ ഒന്നര മാസ കാലയിടവിൽ സ്ഥലം മാറി വസിക്കുന്ന കുഞ്ഞുങ്ങൾ അവരവരുടെ മാതാപിതാക്കൾക്കൊപ്പം തന്നെ എത്തിച്ചേരും എന്ന് ചുരുക്കത്തിൽ", അഗസ്ത്യ മുനി പറഞ്ഞു. 

അഗസ്ത്യ മുനി പറഞ്ഞ ഈ ഉത്തരം എനിക്ക് തൃപ്തികരമായില്ല.

എനിക്കുപോലും തൃപ്തികരമായില്ല എങ്കിൽ ആ യുവതിക്ക് എങ്ങനെ മനസ്സ് ശാന്തമാകും? എന്തിനാണ് ഈ ശ്ലോകം പഠിക്കേണ്ടത് എന്ന് അവൾ ചോദിക്കും. അങ്ങനെ ഒന്നരമാസത്തിന് ശേഷം അവളുടെ കുഞ്ഞു വീണ്ടും അവളുടെ പക്കം എങ്ങനെ വന്നു ചേരും? അങ്ങനെ തന്നെ വന്നു ചേർന്നാലും അത് തന്നെയാണ് അവളുടെ കുഞ്ഞു എന്ന് എങ്ങനെ വിശ്വസിക്കും? ഇതെല്ലാം ഇരിക്കട്ടെ. എന്ത് കരണത്തിനാണ് കുഞ്ഞുങ്ങൾക്കു സ്ഥലം മാറ്റം ഉണ്ടായത്? ഇതിന് കാരണം? ആരാണ് ഈ പ്രവർത്തി ചെയുന്നത്? എന്നെല്ലാം ആലോചിച്ചു എൻറെ മനസ്സ് ചഞ്ചലമായി. 

നാഡി നോക്കുവാൻ വരുന്നവർ പ്രശ്നങ്ങൾ ഒപ്പമേ വരാറുള്ളു. ഏതോ നാല് വാക്കുകൾ നല്ല രീതിയിൽ പറഞ്ഞു വരുന്നവരെ വിട്ടാൽ മതി എന്ന് കരുതി ജീവ നാഡി വായിക്കുന്നവൻ ഞാൻ. എങ്കിൽ ഇതുപോലുള്ള ധർമ്മസങ്കടമായിട്ടുള്ള പ്രശ്നങ്ങളും വരും, നന്നായി പെട്ടുപോകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. 

ഒരിക്കൽ കൂടി അഗസ്ത്യ മുനിയോട് മനസ്സവിട്ടു പ്രാർത്ഥിച്ചു. 

സത്യം ഈ യുവതിയോട് പറയുവാനുള്ള അനുമതി തരണം. അതെ സമയം അവൾക്കും ഒരു വിധത്തിലുമുള്ള കഷ്ടതകൾ ഉണ്ടാകരുതേ എന്ന ഒരു പ്രാർത്ഥനയും കൊടുത്തു. ഇതിന് അഗസ്ത്യ മുനി പറഞ്ഞത് ഇങ്ങനെയായിരുന്നു, "സമാധാനമായി ഇരിക്കൂ എല്ലാം മംഗളമായി നടക്കും, ആ യുവതിയെ ഒന്നര മാസം കഴിഞ്ഞു വരാൻ പറയുക, കുട്ടികളുടെ കാര്യത്തിൽ ഒരു അതിശയം നടക്കും. അവൾക്  നഷ്ടപ്പെട്ടത് തിരിയെ ലഭിക്കും എന്ന് മാത്രം പറയുക", എന്ന് എന്നോട് പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞതുപോലെ ആ യുവതിയോട് ഞാൻ പറഞ്ഞു, "പ്രാർത്ഥിച്ചു വരുക, ഒന്നര മാസ കാലയിടയിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും". അവളും ഈ പറഞ്ഞത് സ്വീകരിച്ചു.

ആ യുവതി പോയതിന് ശേഷം ഞാൻ ആലോചിച്ചു. ഇവൾക്ക് എല്ലാം അറിഞ്ഞുകാണണം, അത് പുറത്തു പറയാതെ വേറെ വിധത്തിൽ മനസിലാക്കുവാൻ വന്നിരിക്കുകയാണ്, എന്ന് എൻറെ ഉള്ളുണർവ് പറഞ്ഞു.

കൃത്യം ഒന്നര മാസത്തിന് ശേഷം ഒരു ദിവസം രാവിലെ.

എൻ്റെ വീടിൻറെ മുറ്റത്തു ആ യുവതി, അവളുടെ ഭർത്താവ് മറ്റും മാതാപിതാവും വന്നു. അവരെ കണ്ടപ്പോൾ എനിക്ക് കഴിഞ്ഞ തവണ ആ യുവതി വന്നുപോയ രംഗമാണ് മനസ്സിൽ വന്നത്. എങ്കിലും ഒന്ന് പോലും പുറത്തു കാണിക്കാത്ത വണ്ണം നിന്നു.

ആ യുവതി തൻറെ ഒപ്പം കൊണ്ടുവന്ന ആ ഇരട്ടക്കുട്ടികളെ എൻറെ മുന്നിൽ വച്ച് അനുഗ്രഹിക്കുവാൻ പറഞ്ഞു. പിന്നീട് നടന്നത് പറയുവാൻ തുടങ്ങി. 

"അഗസ്ത്യ മുനി അന്ന് പറഞ്ഞതുപോലെ എൻറെ കുഞ്ഞു വീണ്ടും എൻറെ പക്കം തന്നെ വന്നു ചേർന്നു", എന്ന് വളരെ സന്തോഷത്തോടെ അവൾ പറഞ്ഞു. 

"എനിക്ക് ഒന്നും മനസ്സിലായില്ല, വിശദമായി പറയുക", എന്ന് ഞാൻ പറഞ്ഞു.

"ആ രണ്ടു ആൺ കുട്ടികളെയും ഒന്ന് നോക്കുക, അവർ കാണുവാൻ ഒന്നുപോലെ അല്ലേ ഇരിക്കുന്നത് ", എന്ന് അവർ ചോദിച്ചു.

"അതെ"

പെൺകുട്ടി പിറന്നിരുന്നാലും, അവർ തമ്മിൽ മുഖം ഭാവം, ഒന്നുപോലെ അല്ലെ ഇരിക്കേണ്ടത്. എന്നാൽ അന്ന് എൻറെ അടുത്ത് ഉണ്ടായിരുന്ന പെൺകുട്ടിക് കുറച്ചുപോലും സാമ്യത ഉണ്ടായിരുന്നില്ല. എനിക്ക് അപ്പോൾ തന്നെ ആ കുഞ്ഞു എൻറെ അല്ല എന്ന ഒരു സംശയം ഉണ്ടായിരുന്നു.

താങ്കളുടെ അടുത്ത് വന്ന് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ കേട്ടു. ഒന്നര മാസത്തിൽ ഒരു അതിശയം നടക്കും. നഷ്ടപെട്ടത്, തിരികെ ലഭിക്കും എന്ന് പറഞ്ഞിരുന്നു. ആ അതിശയമാണ് ഇന്നലെ നടന്നത്, എന്ന് പറഞ്ഞു.

അവൾ സംസാരിക്കുവാൻ തുടങ്ങുന്നത് വരെ മറ്റാരും ഒന്നും മിണ്ടിയില്ല.

"എൻറെ കൊച്ചച്ചൻ മകൻ ഒരുവൻ ഉണ്ട്, പേര് ഷൺമുഖം. പലപ്പോഴുമായി അവൻ ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്, നന്നായി സംസാരിക്കും. അവൻ പെട്ടെന്ന്‌ ഒരു അന്യ ജാതി പെൺകുട്ടി പ്രണയിക്കുകയും അവളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഇതു കാരണം എൻറെ കൊച്ചച്ചൻ അവനെ വീട്ടിനുള്ളിൽ കയറ്റിയില്ല. അത് കാരണം അവൻ മാറി താമസിച്ചിരുന്നു. എനിക്ക് പ്രസവമായ അതെ ദിവസത്തിൽ, അതെ ആശുപത്രിയിൽ അവൻറെ ഭാര്യയും വന്നിട്ടുണ്ട്, ഇത് ഞാൻ അറിഞ്ഞില്ല. അവന് തലേ ദിവസം ഒരു പെൺകുട്ടി പിറന്നിരിക്കുന്നു. ആ കുഞ്ഞിന് ഏതോ ശരീര അസ്വസ്ഥ ഉണ്ടായിരുന്നു. അധിക ദിവസം ആ കുഞ്ഞു ജീവിച്ചിരിക്കില്ല എന്ന് ആരോ പറഞ്ഞിരിക്കുന്നു", അത് അവന് മനഃക്ലേശം ഉണ്ടാക്കിയിരുന്നു.

"അതെ സമയം എനിക്ക് ഇരട്ടക്കുട്ടികൾ എന്ന് അറിഞ്ഞപ്പോൾ, അവൻറെ ക്രിമിനൽ ബുദ്ധി വർക്ക് ചെയുവാൻ തുടങ്ങി. അവൻറെ ഭാര്യയുടെ വാർഡ്, എൻറെ പ്രസവ വാർഡിന് സമീപമായിരുന്നതാലും, അവൻ എൻറെ ബന്ധുവാണ് എന്ന് അറിഞ്ഞത് കാരണം, പലപ്പോഴായി വന്നുപോകുകയായിരുന്നു. അപ്പോൾ എനിക്ക് പിറന്ന ഒരു കുഞ്ഞിനെ എടുത്തതിന് ശേഷം, അവന് പിറന്ന പെൺകുട്ടിയെ എൻറെ സമീപത്തു വച്ചു. ഇന്നലെ അവൻ ഭാര്യയോട് മദ്യത്തിന്റെ അബോധാവസ്ഥയിൽ ഈ സത്യം പറഞ്ഞിരിക്കുന്നു. ആ മാതൃവാത്സല്യം ഇതു കേട്ടതും തുടിച്ചുപോയിരിക്കുന്നു. അടുത്ത അര മണിക്കൂർ നേരത്തിനുള്ളിൽ അവനും, അവന്റെ ഭാര്യയും എന്റേ കുഞ്ഞിനെ എൻറെ പക്കം നൽകുകയും, അവരുടെ മകളെ ഞാൻ തിരിച്ചുകൊടുക്കുകയും ചെയ്തു. എൻറെ അനിയയും അവൻ ചെയ്ത കുറ്റം ഞങ്ങളുടെ സമക്ഷത്തിൽ സമ്മതിച്ചു.  അവനെയും ഞങ്ങൾ മാപ്പാക്കിവിട്ടു".

അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് പ്രകാരം, കൃത്യം ഒന്നര മാസത്തിൽ ഈ അതിശയം നടന്നിരിക്കുന്നു. അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുവാൻ വേണ്ടി ഞങ്ങൾ ഇവിടെവന്നിരിക്കുന്നു, എന്ന് പറഞ്ഞു ആ യുവതി.  
സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................