07 March 2019

സിദ്ധാനുഗ്രഹം - 71_A









നിൻറെ അമ്മയ്ക്കു ഹനുമാൻ സ്വാമിയുടെ ദർശനം ലഭിക്കാത്തതുകൊണ്ട് എന്ന ഒരു കുറവ് കാരണം ഈ താളിയോല നീ ആറ്റിൽ ഒഴുക്കുവാൻ  മുയർന്നു. ഇത് എന്നെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്, തത്സമയം തന്നെ ഈ വിചാരണ മനസ്സിൽ നിന്ന് മായ്ച്ചുകളയുക. ഹനുമാൻ സ്വാമിയുടെ ദർശനം രണമണ്ഡലത്തിൽ മാത്രം തന്ന കാണിക്കണം എന്ന് ഇല്ല. ഇരിക്കുന്ന വീട്ടിൽ നിന്ന് മാനസീകമായ പൂജ ചെയ്താൽ തന്നെ അദ്ദേഹം ദർശനം നൽകും. ഇത് എല്ലോരും അറിഞ്ഞ വാർത്ത തന്നെയാണല്ലോ. എന്നിരുന്നാലും നിൻറെ അമ്മയ്ക്കു മാത്രമല്ല, ആരെല്ലാം നിന്നേ വെറുത്തുവോ, അത്രയും യുക്തിവാദികൾക്കും ഹനുമാൻ സ്വാമിയുടെ ദർശനം ലഭിക്കുന്ന ഒരു സന്ദർഭം, ഇന്നേക്ക് 10 ദിവസത്തിൽ ലഭിക്കും. അത് മാത്രമല്ല നിൻറെ അമ്മയ്ക്കു ആണെങ്കിൽ ആരോഗ്യ സ്ഥിതി വളരെ ബുദ്ധിമുട്ടിലാണ്, എല്ലാം ദിവസവും എത്ര തന്നെ കഷ്ടത്തിലാണെങ്കിലും ശ്രീ രാമനെ പ്രാർത്ഥന ചെയ്യുന്നു, ഈപോൾ ഈ ദിവസം കുടിലും. നിൻറെ അമ്മയെക്കൂട്ടി രണമണ്ഡലത്തിൽ കൂട്ടികൊണ്ട് വന്ന് ഹനുമാൻ സ്വാമിയോടൊപ്പം ശ്രീ രാമൻറെ ദർശനം കാണിക്കണം എന്ന് ആദ്യ സിദ്ധനായ ഞാൻ ഒരു അപേക്ഷ ശ്രീ രാമന് നൽകുകയാണെങ്കിൽ,  ശ്രീ രാമനും - ഹനുമാൻ സ്വാമിയും തീർച്ചയായും ദർശനം നല്കിയിരിക്കും. എന്നാൽ അമ്മയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് അങ്ങനെ തന്നെ വിട്ടത്. 

നിൻറെ അമ്മയ്ക്ക് വളരെ അടുത്ത സമയത്തിൽ തന്നെ ഹനുമാൻ സാമിയുടെ ദർശനം ലഭിക്കുന്നതാണ്.

ഇങ്ങനെ അഗസ്ത്യ മുനി ജീവ നാഡിയിലൂടെ ഉത്തരം പറഞ്ഞാലും,  ഞാൻ ചോദിച്ച ചോദ്യങ്ങളായ, എത്ര ദിവസം കൂടി ഞാൻ തന്നെ ഈ നാഡി നോക്കേണ്ടത്? ഇത് കാരണം ഞാൻ ചെയ്യേണ്ട കൃത്യങ്ങളിൽ നിന്നും മാറിപോകുന്നുവല്ലോ. എൻറെ വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കുവാൻ സാധിക്കാതെ ഓരോ ദേശം തോറും ഇങ്ങനെ കറങ്ങി നടക്കുന്നുവല്ലോ, ഇത് എത്ര ദിവസം കൂടി ഇങ്ങനെ ഉണ്ടാവുക? എന്നതിനുള്ള ഉത്തരം മാത്രം ലഭിച്ചില്ല.

നാഡി വായിച്ചതിന് ശേഷം പത്താമത്തെ ദിവസം.

ഒരാളുടെ വീട്ടിൽ ശ്രീ രാമാനവമി പൂജ നടക്കുകയായിരുന്നു. അതിനായി എല്ലോരും വരുക എന്ന് എനിക്ക് അറിയാവുന്ന ഒരാൾ എന്നോട് പറഞ്ഞു. 

എൻറെ അമ്മയ്ക്കാണെങ്കിൽ ശ്രീ രാമൻ എന്ന് പറഞ്ഞാൽ മാത്രം മതി, പിന്നീട് ഒന്നും തന്നെ ചോദിക്കേണ്ട. അന്നേ ദിവസം ആരൊക്കെയാണോ ഞാൻ വിവരിച്ച രണമണ്ഡല ദർശനത്തെ കുറിച്ച് കളിയാക്കിയോ, അവരെയെല്ലാം ഞാൻ വിളിച്ചു. 

എല്ലൊരെയും വിളിച്ചുകൊണ്ട് എവിടെയാണോ ശ്രീ രാമാനവമി പൂജ നടക്കുന്നുവോ അവിടേക്കു പോയി. ഈ പൂജയിൽ ഹനുമാൻ സ്വാമി പ്രത്യക്ഷമായി കാണുവാൻ സാധിക്കും എന്ന വാർത്ത വളരെയധികം ചർച്ചാവിഷയമായി. ഞാനും ഹനുമാൻ സ്വാമിയോട് പ്രാർത്ഥിച്ചു. "താങ്കളുടെ ദിവ്യ ദർശനത്തെ എനിക്ക് വേണ്ടി അഗസ്ത്യ മുനി കാരണം കാണിച്ചു തന്നു.

ഈ കലി യുഗത്തിൽ താങ്കൾക്കും ഇന്ന് ഇവർക്ക് ദർശനം നൽകുവാൻ സാധിക്കും എന്ന് കരുണയോടെ അനുഗ്രഹിക്കുക. അഗസ്ത്യ മുനിയുടെ വാക്കുകൾ അങ്ങനെ തന്നെ നടക്കുവാൻ പ്രാർത്ഥിച്ചു.

ആ വലിയ ഹാളിൽ, കിഴക്ക് ദിശ നോക്കി ശ്രീ രാമൻറെ പട്ടാഭിഷേക കോലമുള്ള ഒരു പടം, സർവ്വാഭരണ ഭൂഷിതമായി, ദൈവീക ഗന്ധത്തോടെ, ഇരിക്കുകയായിരുന്നു. പൂമാലകൾ ആ പൂജ നടക്കുന്ന സ്ഥലത്തിൽ ഒരു ചെറു മല പോലെ കുമിഞ്ഞു.

ദീപ ധൂപങ്ങളായി ആ ഹാളിൽ വളരെ ദൈവീക പ്രതീതി നൽകി. ഏകദേശം 30 - 40 ആളുകൾ വളരെ ഭക്തി പൂർവം ഇരിക്കുകയായിരുന്നു.

വാൾട്ടർ സ്വാമി എന്ന് വിളിക്കപ്പെടുന്ന ഒരു 68 വയസ്സായ ഒരു വൃദ്ധൻ, തൻറെ പക്കം കൊണ്ടുവന്നിട്ടുള്ള ഒരു സഞ്ചിയുമായി പൂജാനടക്കുന്ന സ്ഥലത്തിൽ ഇരുന്നു.

പല വിധമായുള്ള പ്രാർത്ഥന ചെയ്തതിന് ശേഷം തൻറെ പക്കമുള്ള ഒരു ചെറു ഹനുമാൻ സ്വാമിയുടെ വിഗ്രഹം തൻറെ സഞ്ചിയിൽ നിന്നും എടുത്തു പുറത്തു വച്ചു. ആ ഹനുമാൻ സ്വാമിയ്ക്കു അലങ്കാരവും പൂജയും നടന്നു. പിന്നീട് പുഷപങ്ങളിൽ അവിടെയുള്ള ഹനുമാൻ പൊതിയപെട്ടു. ഞങ്ങളോട് ശ്രീ രാമ സംഗീർത്തനം, മറ്റും ശ്ലോകങ്ങൾ ഉരുവിടാൻ പറഞ്ഞു. അവസാനം ഹനുമാൻ സ്വാമിയുടെ അഷ്ടോത്തരം ഉരുവിട്ടു. അവസാനമായി...............

ഹനുമാൻ സ്വാമിയ്ക്കു ഇഷ്ടപെട്ട തൈര് സാദം, ഒരു വലിയ പാത്രത്തിൽ പാകം ചെയ്തു കൊണ്ട് വന്ന്, അതിന് മുകളിൽ ഒരു ഇല ഇട്ടു മൂടപ്പെട്ടിരുന്നു. വട മാല കൊണ്ട് വന്ന്, അവിടെ ആ ഹനുമാൻ സ്വാമിയ്ക്കു ചാർത്തി.

പല വിധമായുള്ള പഴങ്ങളും അവിടെ ഒരു വലിയ പാത്രത്തിൽ വച്ചു. ഏതോ ഒരു ഭക്തൻ കൊടുത്ത 12 കാശ്മീർ ആപ്പിളും വച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ആ വാൾട്ടർ സ്വാമി നൈവേദ്യം ചെയ്തു പിന്നീട് ദീപാരാധനയും. 

എല്ലോരും അടുത്ത് എന്താണ് നടക്കുവാൻ പോകുന്നത്? എങ്ങനെ ഹനുമാൻ സ്വാമി ഇവിടെ ദർശനം നൽകുവാൻ പോകുന്നു എന്ന് വളരെ ആകാംഷാഭരിതരായി നിൽക്കുകയായിരുന്നു. ഏതെങ്കിലും ഒരു കുരങ്ങൻ അവരുടെ വീട്ടിൽ മുൻപ് വരുമ്പോൾ ഇത് തന്നെയാണ് ഹനുമാൻ സ്വാമി എന്ന് പറയുവാൻ പോകുന്നു, എന്ന മട്ടിൽ പലരും ആ വീട്ടിൽ മുൻപ് നോക്കുകയിരുന്നു.

കുരങ്ങന് സ്ത്രീകൾ തലയിൽ പൂവ് വച്ചാൽ ഇഷ്ടപ്പെടില്ല. ഒരു സമയം കുരങ്ങാമർ ഏതെങ്കിലും കയറി, അവരുടെ തലയിൽ ഉള്ള പുഷ്പങ്ങൾ പിടിച്ചു എറിഞ്ഞാൽ എന്ത് ചെയ്യും? എന്ന ഭയത്തിൽ ഒരു ചില വയസ്സായ സ്ത്രീകൾ സ്വരക്ഷയ്ക്കായി മതിലോട് ചേർന്ന് ഇരുന്നു, "പൂ അറിയാത്ത രീതിയിൽ അവരുടെ തലയിലൂടെ വസ്ത്രത്താൽ മൂടി ഇരുന്നു."

ഒരു സമയം ഹനുമാൻ സ്വാമി കുരങ്ങൻറെ  രൂപത്തിൽ അവിടെ വന്നാൽ താങ്കളുടെ കൈയിൽ ഉള്ള പഴങ്ങൾ കൊടുത്തു പുണ്യം ചേർക്കണം, എന്ന് സ്വാർത്ഥ ചിന്ത മൂലം തങ്ങളുടെ പക്കമുള്ള  പഴം കൊടുക്കണം എന്ന് കാത്തിരുന്നു.

ഒരു സമയം ഏതെങ്കിലും ഒരു കുരങ്ങൻ ആ പൂജ നടക്കുന്ന സ്ഥലത്തിൽ വന്നെങ്കിൽ അവിടെ ദർശനം നൽകാതെ അടുത്തുള്ള പാചകമുറിയിൽ വന്ന് അന്നേ ദിവസം ഭക്ഷിക്കുവാനുള്ള വട, പപ്പടം എന്നുള്ളവ ഒരു പിടി - പിടിക്കരുത് എന്ന് കരുതി ആ പാചകമുറിയിൽ എല്ലാം ഭക്ഷണങ്ങളും മൂടി വയ്ക്കുവാൻ വേണ്ടി ഓടി നടന്നു.

എന്ത് തന്നെ ഹനുമാൻ സ്വാമിയേ ദർശിക്കുവാൻ വന്നതാണെങ്കിലും ഒരു കുരങ്ങൻ തൻറെ ഇഷ്ട്ട പ്രകാരം അവിടെയുള്ള പാചകമുറിയിൽ തൻറെ ഇഷ്ട പ്രകാരം നടന്നാൽ, അവിടെയുള്ള ഭക്ഷണങ്ങൾ എല്ലാം എടുത്താൽ അത് ഹനുമാൻ സ്വാമിയുടെ രൂപത്തിൽ ഇരുന്നാലും, നമ്മൾ ആ ഹനുമാൻ സ്വാമിയായ ആ കുരങ്ങൻ ഓടിച്ചതിന് ശേഷം മാത്രം തന്നെയാണ് ഹനുമാൻ സ്വാമിയെ ദർശിക്കുവാൻ മുൻവരതുള്ളു, ഇതാണ് നമ്മുടെ പ്രവൃത്തി. ഇത് വളരെ മാന്യമായ രീതിയിൽ നടത്തുന്നതിനായി ഒരാൾ ഒരു കമ്പുമായി പാചകമുറിയുടെ മുന്നിൽ നിൽക്കുകയായിരുന്നു. അത് വളരെ അതിശയമുണ്ടാകുന്നതായിരുന്നു.

ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ വാൾട്ടർ സ്വാമി പതുക്കെ കണ്ണ് തുറന്നു ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചതിനു ശേഷം ഹനുമാൻ സ്വാമിയുടെ തോളിലുള്ള ആ വടമാല ആദ്യം എടുത്തു കാണിച്ചു. 108 വടയിൽ ഇരുപതിൽ കൂടുതൽ  വട കാണ്മാനില്ലായിരുന്നു. ബാക്കിയുള്ള വടയിൽ ചിലതെല്ലാം പല്ല് കൊണ്ട് കടിച്ചിരിക്കുന്നതാൽ കാണപ്പെട്ടു. 

രണ്ടാമതായി നൈവേദ്യം കൊണ്ടുവന്നിട്ടുള്ള ആ വലിയ പാത്രത്തിൽ ഒരു തവി  മൂലം കൃത്യമായി പകുതിയോളം ഉണ്ടായിരുന്ന രീതിയിൽ  വച്ചിരുന്ന തൈർസാദം, ആ പാത്രത്തിൽ നടുക്കിൽ നിന്നും രണ്ട് പ്രാവശ്യം ഒരു കൈ മൂലം എടുത്തതായി കാണപ്പെട്ടു. 

ആ കൈയുടെ അളവ് ആരുടേയതാണ് എന്ന് കൂർന്നു ശ്രദ്ധിച്ചാൽ അത് ഒരു വാനരൻ തൻറെ കൈ മൂലം ആ തൈരുസാദം എടുത്തതായി കാണപ്പെട്ടു. 

മൂന്നാമതായി പുതുതായി വാങ്ങികൊണ്ടുവന്ന കിസ്മിസ് നിന്നും പകുതിയോളം, പല്ലുകൾ കൊണ്ട് കടിക്കപെടുകയും, അതിൽ മിക്കതും ചിതറി കിടക്കുകയായിരുന്നു. പകുതിയോളം ഉള്ള കിസ്മിസ് എടുത്തതായി കാണപ്പെട്ടു. 

ഇത്ര മാത്രമല്ല ഒരു ഭക്തൻ കൊണ്ട് വന്നിരുന്ന ആപ്പിൾ പഴത്തിൽ ഒരു കുരങ്ങൻ തൻറെ പല്ലുകൾ മൂലം കടിച്ചു കഴിച്ചതായും കാണപ്പെട്ടു.

പൊതുവായി ഒരു കുരങ്ങന്റെ പക്കം ഒരു ആപ്പിൾ പഴം കൊടുത്താൽ, അത് ആ ആപ്പിളിൻറെ മുകളിൽ ഉള്ള തോൽഭാഗം കഴിക്കില്ല. അതിലുള്ള പഴം ഭാഗം മാത്രമേ കഴിക്കുകയുള്ളു. ഇത് ആരും തന്നെ നേരിട്ട് കാണാവുന്നതാണ്. 

ഇതേ രീതിയിൽ തന്നെയായിരുന്നു അവിടെ വച്ചിരുന്ന ആപ്പിളിൽ ഭൂരിഭാഗം പഴങ്ങളിലും ചെയ്യപ്പെട്ടിരുന്നത്. 

ഇതെല്ലാം അവിടെയുള്ള  ഓരോരുത്തരും ( എൻറെ അമ്മയുൾപ്പടെ) ഹനുമാൻ സ്വാമിയുടെ ലീലകൾ  അതിശയത്തോടെ നോക്കിനില്കുന്നനേരത്തു.....................

വീടിന് മുൻവശം ആരോ വന്ന് നില്കുന്നത് കാണപ്പെട്ടു.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................