02 March 2017

സിദ്ധാനുഗ്രഹം - 10



ആർക്കും നിയന്ത്രിക്കപ്പെടാതെ സ്വന്തം നില മറന്നു പൈശാചികപരമായി പെരുമാറുന്ന പെണ്ണിനെ നോക്കിയപ്പോൾ എന്റെ അടിവയറു കലങ്ങി.

തന്നെ മറന്നു തല വിരി കോലത്തിൽ പിശാച് പിടിച്ചതുപോലെ ആടിക്കൊണ്ടിരുന്ന ആ പെൺകുട്ടിയുടെ മുഖത്തിൽ ഒരു കോടീശ്വരിയുടെ ഛായയുണ്ടായിരുന്നു. ഏതോ ഒരു വലിയ സങ്കടത്തിൽ പല വർഷങ്ങൾ കഷ്ടപെട്ടവൾപോൽ അവളുടെ കണ്ണുകൾ വെളിപ്പെടുത്തി. അവൾ അതുപോലെ ഉന്നത വിദ്യാഭ്യാസം എടുത്തവൾ ആയും തോന്നി.

എന്നെ കണ്ടതും "സാർ, നിങ്ങൾ തന്നെ എന്നെ രക്ഷിക്കണം" എന്ന് പറഞ്ഞു വിതുമ്പി വിതുമ്പി കരയുവാൻ തുടങ്ങി. അവളെ ഇറുക്കി പിടിച്ചിരുന്ന അവരോട് ആ പെൺകുട്ടിയെ വെറുതെ വിടാൻ പറഞ്ഞു.

"പിടിവിട്ടാൽ അവൾ ഓടിപ്പോകും" എന്ന് ഒരുവൻ പറഞ്ഞു.

"അവൾ പോകാതില്ല, അവളെ സ്വതന്ത്രമായി വിടൂ" എന്ന് പറഞ്ഞു.

"സ്വാമി ഇവൾക്ക് പിശാച് പിടിച്ചിരിക്കുന്നു, കണ്ടില്ലേ കുറച്ചു നേരം മുൻപ് എന്ത് പൈശാചിക പ്രവർത്തി ചെയ്യുകയായിരുന്നു ഇവൾ......"

"ആയിക്കോട്ടെ, ഇപ്പോൾ അവളെ സ്വതന്ത്രമായി വിട്ടേക്കൂ. അവൾ ഓടിപോകാത്തില്ല", എന്ന് ഞാൻ പറഞ്ഞു.

മനസ്സില്ലാമനസോടെ അവർ കൈ വിട്ടൂ, അവൾ കൃതജ്ഞതയോടെ എന്നെ നോക്കി.

വന്നവരോട് ഇരിക്കുവാൻ പറഞ്ഞു. നിശബ്ദമായി കുറച്ചു നേരം കടന്നു പോയി.

നിശബ്‌ദത ഭേദിച്ചുകൊണ്ട് ഞാൻ സംസാരിച്ചു.

"ശെരി, ഇപ്പോൾ  പറയുക എന്താണ് നടന്നത്?"

"നന്നായി പഠിച്ചുകൊണ്ടിരുന്ന ഈ പെൺകുട്ടിക് എങ്ങനെയോ പിശാച് പിടിച്ചിരിക്കുന്നു, അതിനെ വിരട്ടണം, അതിനായിട്ടാണ് ഞങ്ങൾ തങ്ങളെ തേടി വന്നിരിക്കുന്നത്", എന്ന് വന്നതിൽ ഒരുവൻ പറഞ്ഞു.

"ഈ പെൺകുട്ടിക് പിശാച് പിടിച്ചിരിക്കുന്നു എന്ന് ആരാണ് പറഞ്ഞത്?"

"പഠിക്കുവാൻ പോയിരുന്ന ഈ പെൺകുട്ടി, പെട്ടെന്ന് പഠിക്കുവാൻ പോകില്ല എന്ന് പറഞ്ഞു. ശെരി, അതിന്റെ ഇഷ്ടം എന്ന് വിട്ടു. പിന്നെ, പലപ്പോഴും എന്തിനെങ്കിലും ആലോചിച്ചു തന്നത്താനെ ഇരുന്നു ചിരിക്കും, സംസാരിക്കും. ഡോക്ടർറിനെ സമീപിച്ചു പരിശോധിപ്പിച്ചു, കഴിക്കുവാൻ കൊടുത്ത മരുന്നുകൾ ഒന്നും കഴിക്കാതെ എല്ലാം വലിച്ചെറിഞ്ഞു".

പിന്നെ?

"കണിയാന്റെ പക്കം ഇവളുടെ ജാതകം കാണിച്ചു, ഏതൊക്കയോ പരിഹാരങ്ങൾ ചെയ്തു നോക്കി, പക്ഷെ ഇവൾ മാറിയില്ല. പിന്നീട് ചൂളൈമേടുള്ള (ചെന്നൈയിൽ, നുങ്കമ്പാക്കത്തിന് സമീപം) ഒരു മന്ത്രവാദിയുടെ പക്കം കൊണ്ട് പോയി കാണിച്ചു."

"അദ്ദേഹം എന്ത് പറഞ്ഞു?"

അദ്ദേഹമാണ് കൃത്യമായി പറഞ്ഞത്, ഇവളെ ഏതോ ഒരു പിശാച് കൈവശ പെടുത്തിയെന്നു എന്ന്.

"ശെരി, അതിനു എന്ത് പരിഹാരമാണ് പറഞ്ഞത്?"

"ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കൊണ്ട് പോയി 40 ദിവസം അവിടെ താമസിക്കണം എന്ന് പറഞ്ഞു, അങ്ങനെ സാധിച്ചില്ലെങ്കിൽ, ഞാൻ തന്നെ ഈ പെൺകുട്ടിയെ ചികിൽസികാം എന്ന് പറഞ്ഞു."

നിങ്ങൾ എന്ത് തീരുമാനം എടുത്തു?

"ചോറ്റാനിക്കര പോയി 40  ദിവസം താമസിക്കണമെങ്കിൽ Rs 10000/- വരെ ചിലവാകും. ഇദ്ദേഹം Rs 6000/- കൊടുക്കുകയാണെങ്കിൽ ചികിൽസികാം എന്ന് പറഞ്ഞു. ഇതിനിടെയ്ക്കു തങ്ങളെ പറ്റി കേൾക്കുവാൻ ഇടയായി. ശെരി അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി. അദ്ദേഹം എന്താണ് പറയുന്നത് എന്നതിന് ശേഷം തീരുമാനം എടുക്കാം എന്ന് കരുതി. അതിനായിട്ടു ആണു താങ്കളെ തേടി ഇവിടെ വന്നത്."

"ഇപ്പോൾ ഞാൻ എന്താണ് ചെയേണ്ടത്?"

"ഇവൾക്ക് വേണ്ടി നാഡി നോക്കണം. ചോറ്റാനിക്കരയിൽ പോകണമോ? അതോ മന്ത്രവാദിയുടെ അരികിൽ പോകണമോ?", എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയണം.

ആ പെൺകുട്ടി അവർ ചോദിക്കുന്നതും ഞാൻ തിരിച്ചുചോദിക്കുന്നതും എല്ലാം വളരെ ശ്രദ്ദയോടെ കേൾക്കുകയായിരുന്നു. അവൾ നിലവിളിക്കുകയോ, കൈകാൽ ഇട്ടു അടിക്കുകയോ, പിശാചിനെകണക്കു പെരുമാറുകയോ ചെയ്തില്ല, അവളുടെ കണ്ണുകൾ നോക്കി, എങ്ങനെയെങ്കിലും ഇവരുടെ പക്കം  നിന്ന് എന്നെ രക്ഷിക്കണം എന്ന് ആ കണ്ണുകൾ എന്നെ നോക്കി അഭ്യര്ഥിക്കുന്നതുപോൽ ഇരുന്നു.

അഗസ്ത്യ മുനിയുടെ ജീവ നാഡി കൈയിൽ വച്ചിരിക്കുന്നതാൽ, ദിവസവും നാഡി നോക്കുവാൻ പല സ്വഭാവമുള്ള വ്യക്തികളെ കാണുവാൻ ഇടയാകുന്നു. ഇതിൽ അതിശയം എന്തെന്നാൽ അവരുടെ പ്രശ്നങ്ങൾ വളരെ സാധാരണം ആയിരിക്കും, അതിനെ അവർക്കു തന്നെ സമാധാനം ചെയ്തു വിടുവാൻ പറ്റും.

എന്നാൽ, അഗസ്ത്യ മുനിയുടെ വാക്കുകൾ കേൾക്കുവാൻ വരുന്നവർക്ക് തങ്ങളുടെ എല്ലാം പ്രശ്നങ്ങൾക്കും അഗസ്ത്യ മുനി തന്നെ പരിഹാരം കണ്ടെത്തണം എന്ന് വാശിപിടിക്കും.

അഗസ്ത്യ മുനിയെ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട്, ജീവ നാഡി നോക്കുവാൻ ആരംഭിച്ചു. "ദൈവ രഹസ്യമായി" എനിക്ക് മാത്രം ആദ്യം കാര്യങ്ങൾ പറഞ്ഞു തന്നു അഗസ്ത്യ മുനി.

"സത്യത്തിൽ ഈ പെൺകുട്ടിക് പിശാച് ഒന്നും പിടിച്ചിട്ടില്ല. ഇവൾ ഒരു ബുദ്ദിയുള്ള പെൺകുട്ടിയാണ്. കോളേജിൽ പഠിച്ചുകൊണ്ടിരിന്നു. മുത്തശ്ശൻറെ സമ്പത്തുകൾ എല്ലാം ഇവളുടെ പേരിൽ ആണ്, ഈ സമ്പത്തുകൾ കൈവശ പെടുത്തുവാൻ ഒരു ചിലർ ആസൂത്രണം ചെയ്തു. ഇതിൻപ്രകാരം ഇവളെ സമർത്ഥമായി ഇവളുടെ വൃദ്ധനായ അമ്മാവന് മൂനാം ഭാര്യയായി വിവാഹം നടത്തുവാൻ ശ്രമങ്ങൾ നടക്കുന്നു. ഇതു കാരണം ഭയന്ന് ആ പെൺകുട്ടി അവരുടെ അരികിൽ നിന്നും രക്ഷപെടുവാൻ ശ്രമിച്ചു. അത് നടക്കാതെ പോയതാൽ അവരുടെ പക്കം അകപ്പെട്ടു ബുദ്ധിമുട്ടുന്നു. ഇവളെ എന്റെ മകളെപോൽ പരിഗണിച്ചു നാം തന്നെ രക്ഷിക്കും," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അദ്ദേഹം തുടർന്ന് പരാമർശിച്ചു, "ഇവളുടെ വൃദ്ധനും ക്രൂരനുമായ അമ്മാവൻ ഇവിടെ തന്നെ ഉണ്ട്. അവനെ വിധി കുറച്ചു നേരത്തിൽ എന്ത് വിധാനം ചെയുവാൻ പോകുന്നു എന്നത് നീയും നോക്കുക," എന്ന് എന്നോട് പറഞ്ഞു.

അഗസ്ത്യ മുനി ഇതു പറഞ്ഞുതീർന്നതും, ആ പെൺകുട്ടി പെട്ടെന്നു "ഓ" എന്ന് അലറിയതും കൃത്യമായിരുന്നു. ആ അലറിയ ശബ്ദം അവിടെ ഉള്ളവരെ ഭയപ്പെടുത്തി.

അഗസ്ത്യ മുനി ഒരു ദൈവീക നാടകം നടത്തി ആ പെൺകുട്ടിയെ രക്ഷിക്കുവാൻ പോകുന്നു, എന്നത് ഞാൻ മനസ്സിലാക്കി.

സമാധാനമായി ഇരുന്ന ആ പെൺകുട്ടി പെട്ടെന്നു "ഓ"എന്ന് അലറിയതു കേട്ട് ഞാൻ തന്നെ പകച്ചുപോയി. കുറച്ചു നേരം മുൻപ് അഗസ്ത്യ മുനി പറഞ്ഞു ഇവൾക്ക് പിശാച് ഒന്നും പിടിച്ചിട്ടില്ല എന്ന് പറഞ്ഞിരുന്നു, എന്നാൽ അത് സത്യമല്ലാതാകുമോ എന്ന് ഞാൻ വിചാരിച്ചു.

അവളുടെ അലർച്ച കഴിഞ്ഞിട്ട് , അവളെ സമാധാനപരമായി നോക്കി.

ഏതോ വാ വിട്ടു പറയണം എന്ന് അവൾക്കു തോന്നി, പക്ഷെ അവൾ ശബ്ദം ഉണ്ടാക്കിയപ്പോൾ അവളുടെ കൂടെ വന്നവർ അവളെ അടിച്ചു അടക്കിവച്ചു. അത് കാരണം അവൾ മയങ്ങിപോയി.

ഈ സന്ദർഭം എന്നെ വളരെ സങ്കടത്തിൽ ആക്കി, കൈപ്പേറിയതും ആയിരുന്നു. അവരെ വെറുപ്പോടെ നോക്കി, അവർ വളരെയധികം ചോദ്യങ്ങൾ ചോദിച്ചു.

"അഗസ്ത്യ മുനി എന്താണ് പറയുന്നത്?"

"ഈ പെൺകുട്ടിക് പിശാച് ഒന്നും പിടിച്ചിട്ടില്ല," എന്ന് പറയുന്നു.

"അപ്പോൾ ആ മാത്രവാദി പറഞ്ഞത്...........?"

"തികച്ചും കള്ളം."

"അപ്പോൾ ഞങ്ങൾ ക്ഷേത്രത്തിൽ പോകേണ്ട ആവശ്യം ഇല്ലയോ?"

"ഇല്ല."

"ആ മന്ത്രവാദിയുടെ അടുത്ത് പോകാമോ?"

"അതിനും ആവശ്യം ഇല്ല."

"സാർ, ഒരു ചെറിയ സംശയം, ഇതു നിങ്ങളാണോ പറയുന്നത്? അതോ അഗസ്ത്യ മുനി തന്നെയാണോ പറയുന്നത്?"

"എനിക്കായി ഒന്നും പറയുവാനില്ല, നാഡിയിൽ എന്താണോ വരുന്നത്, അത് മാത്രമേ ഞാൻ വായിക്കാറുള്ളു."

"അപ്പോൾ എന്താണ് ഞങ്ങൾ ചെയേണ്ടത്?"

"ഒന്നും ചെയ്യുവാനില്ല,  ഈ പെൺകുട്ടിയെ സ്വതന്ത്രമായി വിടുക. ഇനിമുതൽ ഈ പെൺകുട്ടിക് പിശാച് പിടിപെട്ടു എന്ന് ആരോടും പറയേണ്ട."

"ഇല്ല സാർ, നിങ്ങൾ വീട്ടിൽ വന്നു നോക്കിയാൽ അറിയും ഇവൾ എങ്ങനെ കഷ്ടപെടുത്തുന്നു എന്ന്, ഇവൾക്ക് പിശാച് പിടിപെട്ടിട്ടുണ്ടെന്ന് അപ്പോൾ മാത്രമേ വിശ്വസിക്കുകയോള്ളൂ," എന്ന് വന്നതിൽ ഒരുവൻ പറഞ്ഞു.

"അഗസ്ത്യ മുനി തന്നെ പറയുന്നല്ലോ, ഈ പെൺകുട്ടിക് ഒന്നും ഇല്ലാ എന്ന്," എന്ന് ഞാൻ ഊന്നിപ്പറഞ്ഞു.

അവരിൽ ചിലപേർക്കു ഞാൻ പറഞ്ഞത് അംഗീകരിക്കുവാൻ സമ്മതകുറവുണ്ട് എന്ന് മനസ്സിലായി. ഇവരുടെ പക്കത്തിൽ നിന്നും ആ പെൺകുട്ടിയെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന് മാത്രം എന്റെ ഉള്ളുണർവ് ഓർമ്മപ്പെടുത്തി.

"ഈ പെൺകുട്ടിയുടെ "അമ്മാവൻ" ആരെങ്കിലും വന്നിട്ടുണ്ടോ?" എന്ന് ഞാൻ ചോദിച്ചു.

ലേശം നരച്ച മീശ, ക്ഷൗരം ചെയ്യാത്ത മുഖം, ചെറുതായ കഷണ്ടിയും, തോളത്തു ഒരു നീണ്ട തോർത്തുമായി നിഷ്ടൂരമായി നോട്ടമുള്ള ഒരുവൻ എന്റെ മുന്നിൽ വന്നു നിന്നു.

"ഞാൻ തന്നെ ആ പെൺകുട്ടിയുടെ അമ്മാവൻ."

"നിങ്ങൾക്കു അകത്തേക്കു വരാമോ," എന്ന് വീട്ടിലേക്കു ക്ഷണിച്ചു.

അദ്ദേഹം അകത്തേക്കു വന്നു.

അദ്ദേഹത്തോട്, "നിങ്ങൾക്കു അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ വിശ്വാസം ഉണ്ടോ," എന്ന് ചോദിച്ചു.

"അതെ," എന്ന് അവൻ പറഞ്ഞു.

എന്റെ പക്കം അഗസ്ത്യ മുനി പറഞ്ഞ വാക്കുകൾ എല്ലാം അങ്ങനെ തന്നെ പരാമർശിച്ചു, "ഈ പെൺകുട്ടിയെ മൂനാം ഭാര്യയായി കല്യാണം കഴിക്കുവാൻ ആഗ്രഹിക്കുന്നു അത് സത്യമാണോ?" എന്ന് ചോദിച്ചു.

"അതെ".

"എന്തിനു?" 

"എന്റെ അനിയത്തിയുടെ മകൾ ഇവൾ. ഇവളുടെ മുത്തശ്ശൻ ഇവളുടെ പേരിൽ നിറയെ സമ്പത്തുകൾ എഴുതിയിട്ട് മരിച്ചുപോയി. എന്റെ അനിയത്തിക്ക് ഭർത്താവില്ല, ഇവൾക്ക് ഞാൻ തന്നെ എല്ലാം, ഞാൻ തന്നെ പഠിപ്പിച്ചു. എന്റെ ആദ്യത്തെ ഭാര്യയിൽ ഒരു മകൻ ഉണ്ട്, അവൻ ബധിരനും, മൂകനും ആകുന്നു. അവനു ചികിൽസ ചെയ്തു എന്റെ ധനമെല്ലാം അലിഞ്ഞു പോയി. രണ്ടു ഭാര്യമാരും മരിച്ചുപോയി. ഇപ്പോൾ ഞാൻ ഒരു കടക്കാരൻ. ഇവളെ കല്യാണം ചെയ്യുകയാണെങ്കിൽ സമ്പത്തുകൾ വരും, കടം അടഞ്ഞുപോകും, എന്റെ മകന്റെ ചികിൽസ നടത്തുവാനും കഴിയും."

"നിങ്ങളുടെ അവസ്ഥ എനിക്ക് നന്നായി മനസ്സിലാകുന്നു, എന്നാൽ നിങ്ങളുടെ വയസ്സ്......?

"അൻപത്തി അഞ്ചു."

"ഈ വയസ്സിൽ, ആ ചെറിയ പെൺകുട്ടിയെ കല്യാണം കഴിക്കുവാൻ ആഗ്രഹം പെടുന്നല്ലോ, ഇതു ന്യായമാണോ?"

"ഇതു ഞങ്ങളുടെ ജാതിയിൽ നടക്കുന്ന സാധാരണ വിഷയമാണ്," എന്ന് അലഷ്യമായി പറഞ്ഞു.

ഞാൻ മൗനമായി ജീവ നാഡിയെ ഒന്നും കൂടി നോക്കി. അതിൽ അഗസ്ത്യ മുനി പറഞ്ഞ വാക്കുകൾ എന്നെ പരിഭ്രാന്തനാക്കി.

"സാർ, നിങ്ങൾ എത്ര വലിയ തെറ്റ് ആണ് ചെയ്തിരിക്കുന്നത്? അങ്ങനെ ചെയ്യാമോ?" എന്ന് അഗസ്ത്യ മുനി കേൾക്കുന്നു എന്ന് ഞാൻ പറഞ്ഞു.

"എന്താണ് ഞാൻ ചെയ്തത്?", എന്ന് ഒന്നും മനസ്സിലാകാത്തവനെ പോലെ ചോദിച്ചു.

"ഈ പെൺകുട്ടി നിങ്ങളുടെ പദ്ധതികൾക്ക് വഴങ്ങാത്തപ്പോൾ, ഏതോ ഒരുത്തന്റെ പക്കം പോയി, പണം കൊടുത്തു ഇവളെ വശീകരണം ചെയ്യുവാനുള്ള മരുന്ന് വാങ്ങി, ഇവൾ അറിയാതെ കാപ്പിയിൽ കലർന്നു കൊടുത്ത് സത്യമല്ലേ....?"

ഏതോ പോലീസ് ചോദ്യം ചെയ്യുന്നതുപോൽ ഞാൻ അന്വേഷിച്ചു.

തല താഴ്ത്തി "അതെ" എന്ന് പറഞ്ഞു അദ്ദേഹം.

"അവൻ തന്നത് വശീകരണത്തിനു വേണ്ടിയുള്ള മരുന്നല്ല, മറിച്ചു ബുദ്ധി കലങ്ങുവാൻ വേണ്ടി വിഷം കലർന്ന മരുന്ന്. അത് ആ പെൺകുട്ടി കഴിച്ചതിനു ശേഷം അവളുടെ അവസ്ഥ വേരെമറിയായി, അല്ലെ?" എന്ന് അഗസ്ത്യ മുനി ചോദിക്കുന്നു, ഒന്നും ഒളിപ്പിക്കാതെ സത്യം മാത്രം സംസാരിക്കുക, എന്ന് ഞാൻ പറഞ്ഞു.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................