അദ്ദേഹം ഉത്തരം ഒന്നും മിണ്ടിയില്ല, മൗനമായി തല താഴ്ത്തി ഇരുന്നു.
"അതായതു വശീകരണത്തിനായി കൊടുത്ത മരുന്ന് അവൾ കഴിച്ചതിനു ശേഷം അവളുടെ ബുദ്ധി കലങ്ങിപോയി. ഇതു നിങ്ങൾക്കു അനുകൂലമാകുവാൻ അവൾക്കു പിശാച് പിടിക്കപ്പെട്ടു എന്ന് കഥ ഇറക്കുകയും ചെയ്തു, അല്ലയോ?"
"അതെ."
"ഇപ്പോൾ ആ പെൺകുട്ടിയുടെ പക്കം നിന്നും എങ്ങനെ സമ്പത്തുകൾ എടുക്കുവാൻ സാധിക്കും?", ഇവളോ ഇപ്പോൾ ബുദ്ധി സ്വാധീനമായി ഇരികുകയാണല്ലോ.
"സത്യംതന്നെ."
"ഒരു സമയം നിങ്ങൾ ഇവളെ ഭീഷണിപ്പെടുത്തി, ഒരു കടലാസ്സിൽ ഒപ്പ് മേടിച്ചെങ്കിലും, അത് നിയമപരമായി അസാധുവാകും, എന്ത് ചെയുവാൻപോകുന്നു?" എന്ന് ഊന്നി ചോദിച്ചു.
"ഏതോ തെറ്റ് ചെയ്തുപോയി, അതിനായിട്ടാണ് അഗസ്ത്യ മുനിയുടെ പക്കം വന്നിരിക്കുന്നത്. നിങ്ങൾ തന്നെ ഒരു നല്ല വഴി കാണിച്ചുതരണം," എന്ന് യാചിച്ചു, അദ്ദേഹം.
ആകട്ടെ........"നിങ്ങൾ ചെയ്ത തെറ്റ് വേറെ ആർകെങ്കിലും അറിയുമോ?"
"ആർക്കു അറിയില്ല. നിങ്ങൾ തന്നെ ഇപ്പോൾ കണ്ടുപിടിച്ചു പറയുന്നത്, എന്നെ മാപ്പാക്കണം, നിങ്ങൾ എന്ത് പറഞ്ഞാലും കേൾകാം," എന്ന് അഭ്യർത്ഥിച്ചു.
ഞാൻ വീണ്ടും അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.
"തങ്കസാലൈ തെരുവിൽ ഒരു വയസായ ഇസ്ലാം അനുയായി ഉണ്ട്, അദ്ദേഹത്തിന്റെ പക്കം ഈ പെൺകുട്ടിയെ കൊണ്ടുപോവുക. രാത്രിയിൽ 11:00 മുതൽ 12:00 മണി വരെ അദ്ദേഹത്തെ കാണുവാൻ സാധിക്കും. അദ്ദേഹത്തെ കൊണ്ട് മാത്രമേ ഈ പെൺകുട്ടിയെ ചികിൽസിക്കുവാൻ സാധിക്കൂ," എന്ന് അഗസ്ത്യ മുനി വഴി കാണിച്ചു.
"ആ പെൺകുട്ടി രക്ഷപ്പെട്ടാൽ മതി, മറ്റ് കാര്യങ്ങൾ എല്ലാം പിന്നീട് നോക്കിക്കൊള്ളാം," എന്ന ഉദ്ദേശത്തോടെ തങ്കസാലൈ തെരുവ് നോക്കി അവർ എല്ലാരും പോയി.
"എന്നാൽ, ആ വയസായ ഇസ്ലാം അനുയായി രണ്ടു മണിക്കൂർ മുൻപ് ഒരു വിപത്തിൽ പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തങ്കസാലൈ തെരുവിൽ ഉള്ള ആ വയസായ ഇസ്ലാം അനുയായി ഒരു അസാധാരണമായുള്ള വ്യക്തിയാണ്. ചെറിയ വയസ്സിൽ തന്നെ സാധാരണകാർക്ക് നന്മകൾ ചെയ്യണം എന്ന് ചിന്തകാരണം പല ശാസ്ത്രങ്ങളും പഠിച്ചവൻ.
സിദ്ധ വൈദ്യത്തിൽ ലയിച്ചതുകൊണ്ടു അദ്ദേഹത്തിന് അഥർവ്വവേദത്തിൽ വിശ്വാസം ഏർപ്പെട്ടു. മന്ത്ര ശക്തികൊണ്ട് നല്ല കാര്യങ്ങൾ ചെയുവാൻ സാധിക്കും എന്ന് മനസിലാക്കിയതാൽ അഥർവ്വ വേദം പഠിച്ചവൻ.
അഥർവ്വ വേദം എന്നത് ദുഷ്ട ദേവതകളെ നിയന്ത്രണം ചെയുവാൻ സാധിക്കുകയും, മറ്റും മന്ത്ര ശക്തികൊണ്ട് നല്ല ദേവതകളെ ആകർഷിച്ചു നല്ല കാര്യങ്ങൾ ചെയ്യുവാനും സാധിക്കും.
ഇതിനായി അതിശക്തമായ മാനസ്സിക ശക്തി വേണം. നിർഭയരാകണം, മാത്രമല്ല ആർകെങ്കിലും വേണ്ടി എന്തെങ്കിലും പ്രവർത്തി ചെയ്യുകയാണെങ്കിൽ, ആദ്യമായി തന്നെ ചുറ്റി ഒരു സംരക്ഷണ വലയം മന്ത്രങ്ങളാൽ ഇടണം, ഇതു ചെയ്യാത്തപക്ഷം, അവർക്കു പ്രതികൂലമായി ഫലിക്കും.
ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ വളരെ കുറവാണ്. കേരളത്തിൽ ചില ഇസ്‌ലാം അനുയായികൾ അഥർവ്വ വേദം പഠിച്ചു പലർക്കും നന്മ ചെയ്തുകൊണ്ടിരിക്കുന്നു.
"ഈ കാലത്തിലും ദുഷ്ട ദേവതകളെ കണ്ടു പിടിച്ചു നിയന്ത്രിക്കുവാൻ സാധിക്കുമോ? നല്ല ദേവതകൾ എന്ന് പറയുന്നല്ലോ, ഇതെല്ലാം സത്യമാണോ?" എന്ന് നമ്മളിൽ പലർക്കും സംശയം വരും. ഇതിൽ തെറ്റല്ല.
അഥർവ്വ വേദം പഠിച്ചവർക്കും, ഇതിനെപറ്റി മനസിലാക്കിയവർക്കും ദുഷ്ട ദേവതകൾ ആരെല്ലാം എന്നും, നല്ല ദേവതകൾ ആരെല്ലാം എന്നും, കണ്ടുപിടിക്കുവാൻ സാധിക്കും.
ഏതു മന്ത്രം എങ്ങനെ പ്രയോഗിക്കണം? ഏതു എത്ര കാലത്തിന് നല്ല ഫലം തരും. അതുപോലെ എങ്ങനെ ചോദിക്കുകയാണെങ്കിൽ നല്ല ഫലം ലഭിക്കും എന്നത് തുല്യമായി കണക്കാക്കുവാൻ സാധിക്കും. ഇതിൽ എത്രയോ രഹസ്യങ്ങളും, മർമങ്ങളും ഉണ്ട്.
"ഒരുവനെ ഇല്ലാതാക്കുവാൻ വേണ്ടി ചെയ്യപ്പെടുന്ന "പ്രയോഗം" ആദ്യം പ്രതിയോഗിക്കു വേഗത്തിൽ ഏറ്റാലും, ആ മന്ത്രത്തിന്റെ ആവർത്തി കഴിയുമ്പോൾ, ആരാണോ ഇതു പ്രയോഗിച്ചത് അവരെ തന്നെ നൂറു മടങ്ങു വേഗത്തിൽ തിരിച്ചു ആക്രമിക്കും, മാത്രമല്ല ഇതു വളരെ വിനാശകാരിയായിരിക്കും.
ഇതുകൊണ്ടുതന്നെ നൂറിൽ, 99 പേർ അഥർവ്വ വേദത്തിൽ ഇറങ്ങാത്തതു. അവസാന ജയം എപ്പോഴും പ്രാർത്ഥനയ്ക്ക് മാത്രം.
ഈ വിശദീകരണത്തിനു കാരണം എന്തിനാണ് എന്നാൽ, ആരും "ആഭിചാരകർമം, പിശാച്, ദുഷ്ട ശക്തി, എന്നിവയിൽ ഭയന്ന് മനസ്സും ജീവിതവും തളരാതെ ഇരിക്കണം".
"അഗസ്ത്യ മുനിക് ആ പെൺകുട്ടിയെ ചികിൽസിക്കുവാൻ സാധിക്കില്ലേ," പിന്നെ എന്തിനാണ് തങ്കസാലൈ ഇരിക്കുന്ന ആ വയസായ ഇസ്‌ലാം അനുയായിയുടെപക്കം അയച്ചത്? എന്ന് ചോദിക്കാം.
ആരെല്ലാം ഏതെല്ലാം കാര്യങ്ങളിൽ നൈപുണ്യരാണോ അവരുടെ പ്രഗൽഭ്യതക് വെളിച്ചം വീശുന്നതിനായി അഗസ്ത്യ മുനി ഇങ്ങനെ പലരെയും അടയാളം കാണിക്കുന്നു.
അഗസ്ത്യ മുനി പറഞ്ഞതുപ്രകാരം രാത്രി 11:00 മണിക്കകം തങ്കസാലൈ ഉള്ള ആ ഇസ്‌ലാം അനുയായിയെക്കണ്ടു ആ പെൺകുട്ടിയെ കാണിച്ചു, ദുഷ്ട ദേവതയുടെ പിടിയിൽ നിന്നും രക്ഷപ്പെടണം എന്ന് വേഗത്തിൽ പുറപ്പെട്ടു. എന്നാൽ അവർ അവിടെ എത്തും മുൻപ് വിധിയുടെ വിധാനം കാരണം, റോഡിൻറെ അരികിൽ നടന്നുകൊണ്ടിരുന്ന അദ്ദേഹത്തെ ഒരു ഓട്ടോറിക്ഷ ഇടിക്കുകയും, അന്നേരം മയങ്ങിപ്പോയ അദ്ദേഹത്തെ ആശുപത്രിയിൽ ചേർത്തു. ഈ വാർത്ത പെൺകുട്ടിയെ കൊണ്ടുപോയവർ കേട്ടപ്പോൾ സ്തംഭിച്ചുപോയി.
അവരിൽ ഒരുവൻ ആ രാത്രിയിൽ തന്നെ എന്നോട് വന്നു "ഇപ്പോൾ ഞങ്ങൾ എന്ത് ചെയ്യണം?" എന്ന് ചോദിച്ചു.
സിദ്ധാനുഗ്രഹം.............തുടരും!
No comments:
Post a Comment
Post your comments here................