16 March 2017

സിദ്ധാനുഗ്രഹം - 12




ഞാൻ ജീവ നാഡിയിൽ നോക്കി!

നല്ല ഉദ്ദേശത്തോടെ ഇവർ പോയിരുന്നെങ്കിൽ ആ വയസ്സായ ഇസ്‌ലാം അനുയായിയെ കാണുവാൻ സാധിക്കുമായിരുന്നു, സാരമില്ല, അഗസ്ത്യ മുനിയുടെ വാക്കുകൾ ഇപ്പോഴും പലർക്കും വിശ്വസിക്കുവാൻ സാധിക്കുന്നില്ല. ആ പെൺകുട്ടിയെ ചികിൽസിച്ചു, അവളുടെ സമ്പത്തുകൾ എടുക്കുവാൻ സാധിക്കാത്തത്തിന്റെ  വിഷമം അവളുടെ അമ്മാവന് ഇപ്പോഴും ഉണ്ട്.

അവൻ വെറുതെയാണ് തല കുലുക്കിയത്, ഈ ഒരു ഉദ്ദേശം ഉള്ളതുവരെ ആ പെൺകുട്ടി തന്റെ പഴയ രീതിയിൽ തിരിച്ചു വരുകയില്ല, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഈ വാർത്ത പെൺകുട്ടിയുടെ അമ്മാവനോട് അങ്ങനെ തന്നെ പരാമർശിച്ചു.

ഇപ്പോൾ ഞങ്ങൾക്ക് സമ്പത്തുകൾ ഒന്നും വേണ്ട, ഞങ്ങൾ ആ പെൺകുട്ടിയെ നോക്കിക്കൊള്ളാം. ആ പെൺകുട്ടിയെ എത്രയും പെട്ടെന്നു ചികിൽസിക്കണം. ആ ഇസ്‌ലാം അനുയായിയെ വിട്ടാൽ വേറെ ആരും ഇല്ലയോ? എന്ന് ഭയന്നുകൊണ്ടു ചോദിച്ചു.

"ഭയപ്പെടേണ്ടാ", എന്ന് പറഞ്ഞുകൊണ്ട് ഒന്നുകൂടി അഗസ്ത്യ മുനിയോട് അഭ്യർത്ഥിച്ചു.

"ഇവർക്കു ഒരു നല്ല പാഠം പഠിപ്പിക്കുവാൻ വേണ്ടി സർവേശ്വരൻ തന്നെ ആ ഇസ്‌ലാം  അനുയായിക് ഒരു പരീക്ഷണം കൊടുത്തു, അദ്ദേഹത്തിന് ഒരു ആപത്തും ഇല്ല. 18 മണിക്കൂറിൽ അദ്ദേഹം ആശുപത്രിയിൽ നിന്നും വരും, അദ്ദേഹത്തിന് മാത്രമേ ഈ പെൺകുട്ടിയെ ചികിൽസിക്കുവാൻ സാധിക്കൂ", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"ശെരി, ഇന്നേ ദിവസം അദ്ദേഹത്തെ കാണുവാൻ സാധിക്കാത്തതു കൊണ്ട്, നാളെ രാത്രി അദ്ദേഹത്തെ പോയി നോക്കാമോ," എന്ന് വന്നവർ ചോദിച്ചു.

"ഇല്ല, നാളെ വൈകുന്നേരം 4:00 മണിക് അദ്ദേഹം വരും, വൈകുന്നേരം തന്നെ ആ പെൺകുട്ടിയെ കൂട്ടി നിങ്ങൾ പോകുക, തീർച്ചയായും ഒരേ ദിവസത്തിൽ അദ്ദേഹത്തിന് ചികിൽസിക്കുവാൻ സാധിക്കും," എന്ന് ഞാൻ അഗസ്ത്യ മുനിയുടെ നാഡി നോക്കി പരാമർശിച്ചു.

"ഒരേ ദിവസത്തിൽ ആ പെൺകുട്ടിയുടെ ചികിൽസ കഴിയും എന്ന് പറഞ്ഞത് അവർക്കു വിശ്വസിക്കുവാൻ സാധിച്ചില്ല. ഒരേ ദിവസത്തിൽ ചികിൽസ പൂര്ണമാകുമോ എന്ന് അതിശയത്തോടെയും സംശയാസ്പദമായും അവർ ചോദിച്ചു, പിന്നെ എന്ത് വിചാരിച്ചുവോ അവർ, അഗസ്ത്യ മുനി പറഞ്ഞാൽ ശെരിയായിരിക്കും എന്ന വിശ്വാസത്തിൽ," നന്ദി പറഞ്ഞു അവർ തിരിച്ചു.

തങ്കസാലൈ തെരുവിൽ അവർക്കു വേണ്ടി കാത്തുനിന്നുകൊണ്ടിരുന്നവരെ കണ്ടു ഈ വിവരങ്ങൾ എല്ലാം പങ്കിട്ടു.

അടുത്ത ദിവസം വൈകുന്നേരം 4:00 മണിയായിരിക്കും.

ആ ഇസ്‌ലാം അനുയായി അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഓഫീസിൽ വന്നു, അവിടെ അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിച്ചു ആ പെൺകുട്ടിയും മറ്റുള്ളവരും കാത്തിരിക്കുകയായിരുന്നു.

"ആരാണ് നിങ്ങൾ," എന്ന് ആ ഇസ്‌ലാം അനുയായി ചോദിച്ചു.

വിവരങ്ങൾ എല്ലാം പറഞ്ഞു. സമാധാനമായി കേട്ടുനിന്ന അദ്ദേഹം.

പിന്നെ വീട്ടിനുള്ളിൽ ക്ഷണിച്ചു "ഇതു നോക്കുക" എന്ന് ഒരു ചുവര് കാണിച്ചു.

അവിടെ ഖമണ്ഡലത്തോടെ മന്ദഹാസവുമായി കാരുണ്യത്തോടെ അഗസ്ത്യ മുനിയുടെ ഒരു ചിത്രമായി ഉണ്ടായിരുന്നു.

അത് കണ്ടതും അവിടെ വന്നവർക്കെല്ലാം അതിശയമായി, അഗസ്ത്യ മുനിയുടെ ചിത്രം എങ്ങനെ ഇവിടെ വന്നു എന്ന്.

അപ്പോൾ ആ വയസ്സയ ഇസ്‌ലാം അനുയായി തന്നെ പറഞ്ഞു.

വൈദ്യ ശാസ്ത്രത്തിൽ ഞാൻ ഭോഗർ സിദ്ധരെ എന്റെ ഗുരുവായി കാണുന്നു. അഗസ്ത്യ മുനിയുടെ ദർശനം കൂടെ ലഭിക്കുന്ന ഭാഗ്യം എനിക്ക് ഉണ്ട്. ഞാൻ തിരുനെൽവേലിയിൽ നിന്നും വന്നവൻ. "ഇന്നലെ ഒരു ഓട്ടോ എന്റെ നേർക്കു വന്നു ഇടിച്ചു, ഭാഗ്യത്തിൽ ഒരു പരുക്കും ഇല്ല. ആ ഓട്ടോ ഓടിക്കുന്നവൻ തന്നെ എന്നെ ആശുപത്രിയിൽ കൊണ്ട് പോയി സുസ്രൂക്ഷക്കായി, അവിടെ ഡോക്ടറും എനിക്ക് സുഖമാണ് എന്ന് പറഞ്ഞു വീട്ടിൽ പോകാനും അനുവദിച്ചു," എന്ന് ഉപസംഹാരിച്ചു.

വന്നവർക്കു ഇതേപ്പറ്റി കേൾക്കുവാൻ ക്ഷമയില്ല, ആ പെൺകുട്ടിയെപറ്റിയും, അഗസ്ത്യ മുനിയുടെ ജീവ നാഡിയെ കുറിച്ചും അവർ പറഞ്ഞു.

ക്ഷമയോടെ ഇതെല്ലാം കേട്ടുനിന്ന ആ ഇസ്‌ലാം അനുയായി, രാത്രി 11:00 മണിക്കാണ് ഇത്തരം അസുഖങ്ങൾ ചികിൽസിക്കുവാൻ നല്ല സമയം, നിങ്ങൾ പകൽ നേരത്തിൽ വന്നിരിക്കുന്നല്ലോ," എന്ന് മറുപിടി പറഞ്ഞു.

കുറച്ചു നേരം ധ്യാനം ചെയ്തു.

പിന്നെ.

ശർക്കര കുറച്ചു വാങ്ങി കൊണ്ട് വരാൻ പറഞ്ഞു, പിന്നീട് തന്റെ മേശയുടെ ഡ്രായെർ തുറന്നു ഒരു ഖനം കുറഞ്ഞ ചെമ്പിൻ ഷീറ്റിൽ ഒരു സൂചി കൊണ്ട് വാരിക്കുവാൻ തുടങ്ങി. പിന്നെ ശർക്കര ഒരു ഇലയിൽ വയ്ച്ചു മന്ത്രങ്ങൾ പറഞ്ഞതിനുശേഷം ആ പെൺകുട്ടിയോട് കുറച്ചു കഴിക്കുവാൻ പറഞ്ഞു.

ആ ഖനം കുറഞ്ഞ ചെമ്പിൻ തകിട് ചുരുട്ടി പെൺകുട്ടിയുടെ കൈയിൽ കൊടുത്തു.

4:00  മണിക്കൂറിൽ പൈശാചികപരമായി നടക്കുന്ന ഈ പെൺകുട്ടി തികച്ചും സാധാരണ രീതിയിൽ എത്തിച്ചേരും. എന്നാൽ ഒരു വിഷയം എന്ന് ഒരു ഉത്തരവ് പറഞ്ഞു.

4:00 മണിക്കൂർ കഴിയുമ്പോൾ ഇവൾക്ക് വളരെ യധികം ദാഹം അനുഭവിക്കും. വെള്ളം ധാരാളം കൊടുക്കരുത്, വെള്ളം കൊടുക്കാതെ അവൾക്കു സമയം പൊക്കുക. ആവശ്യം വന്നാൽ ഒരു ചെറിയ പഞ്ഞിന്റെ കഷ്ണം എടുത്തു അത് വെള്ളത്തിൽ നനച്ചു തുള്ളി - തുള്ളിയായി നാവിൽ വിടുക.

പിന്നീട് 3:00 മണിക്കൂർ കഴിഞ്ഞിട്ടു അവൾ സാധാരണ രീതിയിൽ വന്നു ചേരും, ഇവളെ പറ്റി നിങ്ങൾ വ്യാകുലപെടേണ്ട.

"ഒരു സമയം ഞങ്ങളെ കണ്ണ് വെട്ടിച്ചു വെള്ളം അധികമായി കുടിക്കുകയാണെങ്കിൽ," എന്ന് കൂട്ടത്തിൽ നിന്നുള്ള ഒരു സ്ത്രീ ചോദിച്ചു.

"ഇവളുടെ ജീവന് യാതൊരു ഉത്തരവാദിത്തം ഇല്ല, അതോടെ ഇവളുടെ പൈശാചികാപരമായ പെരുമാറ്റമോ, ദുഷ്ട ദേവതകളിൽ വിരട്ടുവാനോ എന്നെ കൊണ്ട് സാധിക്കില്ല," എന്ന് ആ ഇസ്‌ലാം അനുയായി പറഞ്ഞു.

"ഈ പെൺകുട്ടിയെ നിങ്ങൾക്കു വിളിച്ചുകൊണ്ടുപോകാം ഇപ്പോൾ. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ വീണ്ടും വരുക," എന്ന് പറഞ്ഞു അവരെ യാത്രയാക്കി.

അദ്ദേഹം പറഞ്ഞ ആ 4:00 മണിക്കൂർ കഴിഞ്ഞു, അതിനു ശേഷം ആ പെൺകുട്ടിയുടെ വെള്ളത്തിയാനുള്ള ദാഹം ഉച്ചഘട്ടത്തിൽ എത്തിച്ചേർന്നു. വെള്ളം ചോദിച്ചു അവർ കരഞ്ഞു നിലവിളിക്കുവാൻ തുടങ്ങി. വെള്ളമില്ലാതെ നാക് വരണ്ടു മരിച്ചുപോകും എന്ന് പറഞ്ഞു മയങ്ങി വീണു.



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................