30 March 2017

സിദ്ധാനുഗ്രഹം - 14




40 വർഷങ്ങൾക്കു മേലും അഗസ്ത്യ മുനിയുടെ ജീവ നാഡികൂടെ സംബന്ധിപ്പിക്കുന്ന പല വിഷയങ്ങളിലും ഏർപ്പെട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴും എനിക്ക് പൂർണമായും പല കാര്യങ്ങളും മസ്സിലാകുവാൻ സാധിച്ചിട്ടില്ല.

ജീവ നാഡി വായിക്കുവാൻ വേണ്ടി പലരും ആകാംക്ഷയോടെ എത്തിചേരും, അവരുടെ പ്രതീക്ഷകൾ വളരെയധികം ഉണ്ടായിരിക്കും. അവർക്കു വേണ്ടി ജീവ നാഡി നോക്കുമ്പോൾ അഗസ്ത്യ മുനി ചില സമയങ്ങളിൽ സംബന്ധമില്ലാത്ത വിഷയങ്ങൾ പറയും, ചിലപ്പോൾ ജീവ നാഡി നോക്കുവാൻ വന്നവർക്കു ഒരു അനുഗ്രഹ വാക്കുകളും ജീവ നാഡിയിൽ നിന്നും വരില്ല.

ഇത് എന്നെ വളരെ വിഷമത്തിലാകും, എന്നെകൊണ്ട് കള്ളം പറയുവാൻ സാധിക്കില്ല, അതെ സമയം അഗസ്ത്യ മുനിയോട് ജീവ നാഡിയിൽ ചോദിച്ചു തീർച്ചയായും അനുഗ്രഹ വാക്കുകൾ മേടിച്ചു തരണം എന്ന് ആർക്കും പറയുവാനും സാധിക്കില്ല.

ഇതുപോലെ തന്നായിരുന്നു അന്നേ ദിവസം എനിക്ക് ഉണ്ടായതു, എങ്ങനെയോ മനോരോഗിയായ ആ പെൺകുട്ടിയെ, തങ്കസാലൈ  ഇരിക്കും ആ ഇസ്‌ലാം അനുയായി മൂലം രക്ഷപ്പെടുത്തിയ അഗസ്ത്യ മുനിയോട് അവിടെ വന്നവർക്കു വളരെയധികം വിശ്വാസം ഏർപ്പെട്ടു.

ഇതു അനുബന്ധിച്ചു അവർ എൻറെ പക്കം അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തുവാൻ വന്നു. അവിടെ അവർ ആ പെൺകുട്ടിയുടെ അമ്മാവൻറെ പക്ഷാഘാതം പിടിപെട്ടുള്ള മകനെ രക്ഷപെടുത്തുവാൻ സാധിക്കുമോ? അവൻ മറ്റുള്ളവരെ പോലെ എണീറ്റുനടക്കുമോ? എന്ന് വളരെ യാദൃശ്ചികമായി ചോദിച്ചു.

അവർക്കുവേണ്ടി ജീവ നാഡി നോക്കിയപ്പോൾ ആ പക്ഷാഘാതം പിടിപെട്ട കുട്ടിയെ കൊലപാതകം ചെയ്തു അദ്ദേഹവും ആത്മഹത്യ ചെയുവാൻ തയ്യാറെടുക്കുന്നു. 9 മണിക്കൂറിൽ അവരെ തടുത്തില്ലെങ്കിൽ സാഹചര്യം വിപരീതമാകും, എന്ന് അഗസ്ത്യ മുനി എന്നോട് പറഞ്ഞു. ഇതു വായിച്ചപ്പോൾ "ഇത് എന്താ ഒരു പുതിയ കടങ്കഥയായിരിക്കുന്നല്ലോ", എന്ന് വിചാരിച്ചുപോയി.

"സാർ! നമുക്ക് എന്ത് ചെയുവാൻ കഴിയും?" ആ പ്രദേശത്തിൽ നിന്നും വന്നവർ.

"അവരെ എവിടെ ചെന്നാൽ കണ്ടുപിടിക്കുവാൻ സാധിക്കും?" ഇതും അഗസ്ത്യ മുനിയുടെ ചോദിച്ചു പറയുക, എന്ന് വന്നവരിൽ ഒരാൾ ചോദിച്ചു.

ഞങ്ങൾ അവിടെ എത്തിച്ചേരുവാൻ 9 മണിക്കൂർ കഴിയുകയാണെങ്കിൽ അവരെ ജീവനോടെ കാണുവാൻ സാധിക്കില്ലേ? എന്ന് അഗസ്ത്യ മുനിയുടെ ചോദിച്ചു പറയുക," എന്ന് വളരെയധികം വിശ്വാസത്തോടെയും, അവകാശത്തോടെയും മറ്റൊരുവൻ ചോദിച്ചു.

ക്ഷമയോടെ അവർ പറയുന്നതെല്ലാം കേട്ടിട്ടു ജീവ നാഡിയിൽ നോക്കി.

"ഈ നഗരപ്രദേശത്തിനു പുറത്തായി വടക്കു നോക്കി പോക്കും ഒരു ഒറ്റയടി പാതയുണ്ട്, അത് കഴിഞ്ഞാൽ ഒരു വയൽപാടം വരും. കുറെ ദൂരം വയൽപാടം വഴി നേരെ ചെല്ലുമ്പോൾ ഒരു തോട് കാണുവാൻ സാധിക്കും. ആ തോടിൻറെ ചേർന്നുള്ള പുൽമേട് വഴി നടന്നുചെല്ലുമ്പോൾ വടക്കു - കിഴക്കു ഭാഗത്തു ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒരു പുളിമരം കാണുവാൻ സാധിക്കും. ആ പുളിമരത്തിനു ചുറ്റിലും കുമ്മായം, മണ്ണ്, സിമെൻറ് ഇവ മൂന്നും കലർന്നു ഉണ്ടാക്കിയ ഒരു ചെറിയ തിട്ട വരും. ഈ തിട്ടയിൽലാണ് അവർ രണ്ടുപേരും ഇപ്പോൾ ഇരിക്കുന്നത്," എന്ന് ഒരു നോവലിൽ നിധിയെപ്പറ്റി വരച്ചു കാണിച്ചതുപോൽ എൻറെ കണ്ണിൻ മുൻപ് തെളിഞ്ഞു.

എന്നാൽ എന്ത് കാരണം കൊണ്ടോ അഗസ്ത്യ മുനി നഗരത്തിൻറെ പേര് പറഞ്ഞില്ല. ഇതിനു ശേഷം അവർ അവിടേക്കു പോക്കും എന്നോ പറഞ്ഞില്ല. അവരിൽ ഒരുവൻ ഞാൻ പറഞ്ഞ വഴി മനസ്സിൽ വച്ചുകൊണ്ടു,"ആഹാ! അവർ ഇപ്പോൾ തെക്കൂർ എന്ന പ്രദേശത്തിൽ ഇരിക്കുന്നു, വരൂ നമുക്ക് ഉടൻ തന്നെ കണ്ടു പിടിക്കാം", എന്ന് പറഞ്ഞു.

"തെക്കൂറിൽ നമ്മൾ ചെല്ലും മുൻപേ, അവൻ ആ പയ്യനെ എന്തെങ്കിലും ചെയ്താലോ................."

"അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് പ്രകാരം..............നമുക്കു 9 മണിക്കൂർ ഉണ്ട്" 

"ഇല്ല ഇല്ല, ആ തെക്കൂറിൽ ഒരു തിരുമുകുളം ഉണ്ട്. അതിനെ പ്രതികാരദാഹി കുളം എന്ന് പറയപ്പെടും, മൊത്തം പായൽ പിടിച്ചിരിക്കും, പടികെട്ടിൽ വളരെ സൂക്ഷിച്ചു കാൽ വെച്ചില്ലെങ്കിൽ, അത്രതന്നെ, ഒരേ വഴുക്കിൽ കുളത്തിനുള്ളിൽ തള്ളിയിടും. ഇവർ അവിടെ ചെന്ന് പെട്ട് പോകരുതല്ലോ എന്നെ ഭയപ്പെടുന്നൊള്ളു".

"ശെരി! എന്തുകൊണ്ട് അനാവശ്യമായി ചിന്തിക്കുന്നത്, പെട്ടെന്നു തിരിക്കാം, അഗസ്ത്യ മുനി അവരെ രക്ഷിക്കും. എനിക്ക് പൂർണമായ വിശ്വാസം ഉണ്ട്", എന്ന് അവർ സ്വയം പറഞ്ഞു കൊണ്ട് തിരിച്ചു. 

"ഏതോ നാലുപേർക്ക് നല്ല വാക്കുകൾ പറഞ്ഞു വന്നോ, എന്ന് ഇല്ലാതെ ആവശ്യമില്ലാത്ത ഏതേതോ പറഞ്ഞു അഗസ്ത്യ മുനി ഇങ്ങനെ ഭയപെടുത്തുന്നല്ലോ", ഇതു ആവശ്യമാണോ എന്ന് ആലോചിച്ചു.

നാഡി എന്നത് കഷ്ടതകൾ മാറ്റുന്ന ഒരു ഉപകരണം അല്ലെങ്കിൽ ഒരു വഴി കാട്ടിയായി ഇരിക്കണം. ഈ പരിഹാരം ചെയുക അല്ലെങ്കിൽ ആ ക്ഷേത്രത്തിൽ പോകുക എന്ന് മാത്രം പറയുകയാണെങ്കിൽ സന്തോഷമായിരിക്കും.

എനിക്ക് ലഭിച്ച നാഡി അങ്ങനെ ആകാത്തതിൽ എനിക്ക് വിഷമം ഉണ്ട്. ഞാൻ വിഷമിക്കുന്നതിൽ കാരണം ഉണ്ട്. എൻറെ പക്കം ഉള്ള ജീവ നാഡിയിൽ വെളിച്ചത്തിൻറെ രൂപത്തിൽ അഗസ്ത്യ മുനി സംസാരിക്കും, മറ്റുള്ളവരിടം ഇരിക്കുന്നതുപോലെ കാണ്ഠ നാഡിയല്ല. കാണ്ഠ നാഡിയിൽ, ആരാണ് നാഡി നോക്കുവാൻ വന്നിരിക്കുന്നുവോ അവരുടെ പേര്, മാതാപിതാവിൻറെ പേര്, അവരുടെ ജാതകം എല്ലാം ആദ്യം നോക്കുന്നത് പൊതു കാണ്ഠത്തിൽ വരും. 

ഇതു വായിക്കുമ്പോൾ തന്നെ നാഡി നോക്കുവാൻ വരുന്നവർക്ക് വളരെ സന്തോഷം ഉണ്ടാക്കും. പിന്നെ പരിഹാരത്തിനായി, ശാന്തിക്കായി, ദീഷക്കായി പല താളിയോലകൾ മറിച്ചുനോക്കും. അവരവർക്കു വേണ്ടതുപോലുള്ള പരിഹാരങ്ങൾ വരും.

എന്നാൽ, എൻറെ പക്കമുള്ള ജീവ നാഡിയിൽ.

ഇങ്ങനെ ഉന്നുമില്ലാതെ വന്നുപോകുന്നവരെ പറ്റിയോ അതോ അവർക്കു വേണ്ടിയവരെപറ്റിയോ ഏതെങ്കിലും ഒരു ഞെട്ടിക്കുന്ന വാർത്ത പറഞ്ഞാൽ നാഡി നോക്കുവാൻ വരുന്നവർക്ക് ഭയം മാത്രമേ വരൂ. 

എന്തായാലും ആ രണ്ടുപേരെയും തീർച്ചയായും രക്ഷപെടപ്പെടും എന്നത് എൻറെ മനസ്സിൽ ഉറച്ചു, അവർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങി.

അതിനിടയിൽ -------

എനിക്ക് ആ വിഷം കുടിച്ചു വന്ന ആ കോടിശ്വരൻ ഇപ്പോൾ എങ്ങനെ ഉണ്ട് എന്ന് അറിയുവാൻ ഉള്ള ആഗ്രഹം വന്നു. അവരെ കടത്തി കൊലപാതകം ചെയുവാൻ വന്നവർ, കൊലപാതകം ചെയ്യും തൊഴിൽ വിട്ടിട്ടു തങ്ങളുടെ മകൾക്കു വേണ്ടി, ഭാര്യക്കു വേണ്ടി കൊള്ളി മലയിൽ ചെല്ലും എന്ന് പറഞ്ഞുവല്ലോ അവർക്കു എന്തായി, അവരെ പറ്റിയും ഒരു വാർത്തപോലും ഇതു വരെ വന്നില്ലലോ, അതുകൊണ്ടു അവരെപ്പറ്റിയും മനസ്സിലാകണം എന്ന് പെട്ടെന്നു എനിക്ക് തോന്നി .

ചില പ്രാർത്ഥനകൾ ചെയ്തതിനു ശേഷം, അഗസ്ത്യ നാഡി നോക്കുവാൻ വേണ്ടി പൂജാ മുറിയിൽ ഇരുന്നു.

"കോടിശ്വരനായ ആ ശിവ ഭക്തനു അഗസ്ത്യ മുനിയെ പരിഷിക്കണമെന്നു ഒരു ആഗ്രഹം, അതിജീവിച്ചു. ബന്ധുക്കളും സ്വന്തക്കാരും അവനെ തിരിച്ചറിഞ്ഞു സ്വീകരിക്കുകയും ചെയ്തു, ഇവനെ കൊലപാതകം ചെയ്താൽ അത്രയും സമ്പത്തുകളും സ്വന്തമാക്കുവാൻ ശ്രമിച്ചുവോ, അവൻ ഇപ്പോൾ ഓർമശക്തി നശിച്ചു പക്ഷവാതം പിടിച്ചു സംസാരിക്കുവാൻ പറ്റാതെ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്നു", വിധിയുടെ വിളയാട്ടം കണ്ടുവോ? എന്ന് അഗസ്ത്യ മുനി ചോദിച്ചു.

"ആദരവോടെ! എനിക്കൊരു സംശയം. ചോദിക്കാമോ?" എന്ന് ചോദിച്ചു.

"ഏതെങ്കിലും സംശയം ഉണ്ടെങ്കിൽ, ചോദിക്കൂക".

"ആ കോടിശ്വരൻ വീട് വിട്ടു പുറത്തു വന്നു വളരെ കാലമായി. പല വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം തമിഴ്നാട്ടിൽ വന്നിട്ടുള്ളതു. അദ്ദേഹത്തിന് സംഭത്തിലോ, തൻറെ കുടുംബത്തിലോ ആഗ്രഹമില്ല. പറയുകയാണെങ്കിൽ അദ്ദേഹത്തെക്കൊണ്ട് ആർക്കും ഒരു വിധത്തിലും ശല്യമില്ല. അങ്ങനെയുള്ളപ്പോൾ എന്തിനാണ് അദ്ദേഹത്തെ കൊലപാതകം ചെയുവാൻവേണ്ടിയുള്ള ശ്രമം നടന്നത്? അദ്ദേഹം തന്നെയാണ് ഇദ്ദേഹം എന്ന് മറ്റുള്ളവർക് എങ്ങനെ മനസ്സിലായി?"

"ചോദിക്കപ്പെടേണ്ട ചോദ്യം തന്നെ ഇതു. ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തിൽ സമ്പത്തുകൾ വിട്ടു പരദേശിയായി പോയാലും ഒരു ചില വക്ര ബുദ്ധി അവൻറെ പക്കം ഉണ്ട്".

"എന്നെ കൊലപാതകം ചെയ്തു, എൻറെ സമ്പത്തുകൾ എടുക്കുവാൻ ചിലർ ശ്രമിക്കുന്നു. അതുകൊണ്ടു, ഞാൻ അന്യ സംസ്ഥാനത്തിൽ ഇരിക്കുന്നു. അടുത്തുതന്നെ ഞാൻ നാട്ടിലേക്കു വരുന്നു. എനിക്ക് സംരക്ഷണം വേണം", എന്ന് തന്റെ അടുത്ത കൂട്ടുകാരോടും പോലീസിലും പലപ്പോഴായി കത്തുകൾ എഴുതിയിരിക്കുന്നു. അതുകൊണ്ടു അവൻ ജീവിച്ചിരിക്കും വിഷയം ഭാര്യയുടെ കുടുബങ്ങൾക്കും, ബന്ധുക്കളുടെയും ചെവിയിൽ എത്തി ചേർന്നു.

"ഇവൻ ജീവിച്ചിരിക്കും വരെ അവർക്കു സമാധാനം കാണത്തില്ല" എന്നത് കൊണ്ട് അവനെ കൊലപാതകം ചെയുവാൻ ശ്രമം നടന്നു, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഇപ്രകാരം പറഞ്ഞ അഗസ്ത്യ മുനി പെട്ടെന്ന്, "ഇപ്പോൾ തന്നെ ഭദ്രാചലത്തേക്കു പോകുക, അവിടെ ഭഗവാൻ ശ്രീരാമൻറെ ദർശനം നിനക്ക് ലഭിക്കും", എന്ന് പറഞ്ഞു.

"ഭദ്രാചലത്തേക്കു പോകണമോ? അവിടെ ഭഗവാൻ ശ്രീരാമൻറെ ദർശനം ലഭിക്കുമോ? എന്ന് ഞാൻ അഗാതമായി ആശര്യപെട്ടു.

"തട - തട" എന്ന് മുൻവാതിൽ തട്ടപെട്ടു. വാതിൽ മുട്ടിയ ശബ്ദം വിചിത്രമായിരുന്നു.

"ഭദ്രാചലം.........ഭഗവാൻ ശ്രീരാമൻറെ ദർശനം.......തട - തട എന്ന് വാതിൽ മുട്ടുന്ന ശബ്ദം.....മനസ്സിൽ ഒരു ചാങ്ങാട്ടം".

കതകു തുറന്നു നോക്കിയപ്പോൾ......................



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................