എല്ലാവർക്കും ഭാവിയെക്കുറിച്ചു അറിയുവാനുള്ള ആഗ്രഹം ഉണ്ടായിരിക്കും, ഇതിൽ തെറ്റില്ല, പക്ഷെ അതിനായിട്ടുള്ള നേരവും, കാലവും ഉണ്ടല്ലോ, അത് നമ്മൾ നോക്കണ്ട.
എന്തുകൊണ്ടാണ് നക്സലൈറ്റ് ഞങ്ങളെ പിടിച്ചതു? ഈ കാര്യം എന്തുകൊണ്ട് അഗസ്ത്യ മുനി നേരത്തെ എന്നോട് പറയാത്തത്? അങ്ങനെ എന്ത് തെറ്റാണ് ഞാൻ ചെയ്തത്, എന്ന് മനസ്സിൽ ഒരു ഖേദം ഉണ്ടായിരുന്നു.
ഞാൻ, ജീവ നാഡി എടുക്കാൻ പോയത്, ആ നക്സലൈറ്റ് യുവാവിന് തോക്ക് പോലെ എങ്ങനെ തോന്നി, എന്നതും കേൾക്കുവാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു.
അതിനുള്ളിൽ രണ്ടു വണ്ടികൾ അവിടെ വന്നതും, നക്സലൈറ്റെകാർ ഓടിപ്പോയതും ഇപ്പോൾ ഒരു സ്വപ്നം പോലെ ഇരിക്കുന്നു. എല്ലാം കാര്യങ്ങളും നന്മയിൽ കലാശിച്ചുവെങ്കിലും, നടന്നതെല്ലാം അഗസ്ത്യ മുനി നടത്തിയതാണ് എന്ന് കരുതി ഞാൻ.
ഈ സമയം ഒരു പോലീസുകാരൻ തനിക്കുവേണ്ടി ജീവ നാഡി വായിക്കുവാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ,"ഈ രാത്രി നേരത്തിൽ, റോഡിൻറെ മധ്യത്തിൽ നിന്നും നാഡി വായിക്കുന്നത് അത്ര ശെരിയല്ല", എന്ന് പറഞ്ഞു. ഞാൻ മടിച്ചു നിന്നതും, എന്തോ പറഞ്ഞു പിറുപിറുത്തതും ആ പോലീസുകാരൻ കണ്ടു, "സാർ, ഞാൻ തമിഴ് നാട്ടിൽനിന്നും വന്നതാണ്, താങ്കൾക്കു ഇഷ്ടമില്ലെങ്കിൽ നാഡി നോക്കണ്ട", എന്ന് തമിഴിൽ സംസാരിച്ചു.
തമിഴ് നാട്ടിൽ നിന്നും വന്നതാണ് എന്ന് പറഞ്ഞപ്പോൾ, ഞാൻ പോലും അറിയാത്ത ഒരു അനുകംബ അദ്ദേഹത്തോട് തോന്നി. ഭാഷ അറിയാത്ത ഒരു സ്ഥലത്തിൽ വന്നിരിക്കുകയാണ്, എങ്ങനയാണെകിലും ഇദ്ദേഹത്തിൻറെ സഹായം ആവശ്യം ആകും എന്നത് മനസ്സിലാക്കിയത് കൊണ്ടും, സ്വാർത്ഥ കൊണ്ടും ഞാൻ നാഡി വായിക്കുവാൻ സമ്മതിച്ചു.
അപ്പോളാണ് ആ പോലീസുകാരൻ ഒരു കാര്യം പറഞ്ഞത്, "സാർ, നിങ്ങൾക്കു ഒരു കാര്യം അറിയുമോ ഇല്ലയോ എന്ന് അറിയില്ല, ഈ സമയം, ഈ വീഥിയിൽകൂടി ഒറ്റയ്ക്കു വരാൻപാടില്ല" എന്ന്.
എന്തുകൊണ്ട്?
"പല കൊലപാതകങ്ങൾ ചെയ്ത നക്സലൈറ്റെകാർ ഇവിടെയാണ് മറഞ്ഞിരികുന്നത്. ദിവസവും ഈ വഴിയിൽ, കൊള്ളയും, ചിലപ്പോൾ കൊലപാതകവും ഇവിടെ നടക്കാറുണ്ട്. അതിനായിട്ടാണ് ഞങ്ങൾ സുരക്ഷക്കായി വരുന്നത്. ഇപ്പോൾ ഞങ്ങൾ ഇവിടെ വരാൻ കാരണം ഈ രണ്ടു വണ്ടികൾക്ക് വേണ്ടിയുള്ള സുരക്ഷകയാണ്", എന്ന് പറഞ്ഞു.
ഇതു കേട്ടതും ഞങ്ങൾ ഞെട്ടിപ്പോയി. കൃത്യ സമയത്തിൽ ആ ഭദ്രാചലം ശ്രീരാമൻ തന്നെയാണ് ഇവരെ ഇവിടേക്കു അയച്ചത് എന്നത് മനസ്സിലാക്കി, ശ്രീരാമന് ഒരായിരം നന്ദി അവിടെനിന്നു തന്നെ രേഖപ്പെടുത്തി.
"ഞങ്ങളുടെ കൂടെ തന്നെ കാറുമായി വരുക. നിങ്ങൾ ഇവിടെ വരെ പോകുന്നുവോ ഞങ്ങൾ അവിടെ വരെ സുരക്ഷ തരാം" എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമായി. അതോടൊപ്പം ആ പോലീസുകാരന് വേണ്ടി തീർച്ചയായും ജീവ നാഡി വായിക്കണം എന്ന് തീരുമാനിച്ചു.
ചില മാറ്റങ്ങൾ ഞങ്ങളുടെ യാത്രയിൽ വരുത്തി, ഞാൻ പൊലീസുകാരന്റെ കൂടെ അദ്ദേഹത്തിൻറെ വണ്ടിയിൽ കയറി, കോടിശ്വരൻ തൻറെ കുടുംബത്തോടൊപ്പം അദ്ദേഹത്തിൻറെ കാറിൽ യാത്ര തുടർന്നു.
ജീവ നാഡി നോക്കി ആ പോലീസുകാരന് വേണ്ടി വായിക്കുവാൻ തുടങ്ങി.
"നിങ്ങളുടെ ഒരു അനിയൻ ചെറു പ്രായത്തിൽ തന്നെ കോപം കാരണം വീട് വിട്ടു ഇറങ്ങിപോയി, അവൻ ഇപ്പോൾ കുറച്ചു ചീത്ത സഖ്യത്തിൽ ചേർന്നു നക്സലൈറ്റ് പ്രവർത്തനം, കൊള്ള - കൊലപാതകം എന്നിവ ചെയുന്നു. ആ അനിയൻ മരിച്ചു പോയി എന്ന് നീയും നിന്റെ വീട്ടുകാരും വിശ്വസിച്ചുകൊണ്ടിരിക്കുന്നു. അവൻ തൻറെ പേര് നാഗി റെഡഡി എന്ന് മാറ്റിയിരിക്കുന്നു. പറ്റിയാൽ അവനെ പിടിക്കുക", എന്ന് അഗസ്ത്യ മുനി നാഡിയിലൂടെ പറഞ്ഞു.
ഇതു കേട്ടതും ആ പോലീസുകാരന് വിശ്വസിക്കുവാൻ സാധിച്ചില്ല, അദ്ദേഹം ഞെട്ടുകയും, അത്ഭുതപ്പെടുകയും ചെയ്തു.
"അവൻ ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് അഗസ്ത്യ മുനിക് പറയുവാൻ സാധിക്കുമോ?" എന്ന് ചോദിച്ചു.
"ഞങ്ങൾ വഴി കാണിച്ചു, ഇനി ഇവിടെ നിന്നും എടുക്കുന്ന ശ്രമങ്ങൾ മൂലം അവനെ കാണുവാൻ സാധിക്കും," എന്ന് അഗസ്ത്യ മുനി പറഞ്ഞു.
അദ്ദേഹത്തിന് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല. അതെ സമയം, ഈ കാര്യം കൂടെയുള്ള അധികാരികളോടൊപ്പം പങ്കു വായിക്കുവാൻ സാധിച്ചില്ല. ഈ വിഷയം അദ്ദേഹത്തിന് വലിയ കുഴപ്പം ഉണ്ടാകരുതേ എന്ന് കരുതി ഞാനും അങ്ങനെ തന്നെ വിട്ടു.
എൻറെ നല്ല കാലമോ - അതോ ആ പോലീസുകാരന്റെ നല്ല കാലമോ - ഞങ്ങൾ രണ്ടു പേർക്കുമല്ലാതെ കൂടെയുള്ള ഒരു അധികരിക്കും തമിഴ് അറിയത്തില്ല. അവർ ഈ ജീവ നാഡിയെ കുറിച്ച് മനസ്സിലാക്കുവാനും ആഗ്രഹിച്ചില്ല.
ഇതേസമയം എന്നെ എന്തുകൊണ്ട് നക്സലൈറ്റ് ഗ്രൂപ്പ് പിടിക്കണം? എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചപ്പോൾ.
"കാറിൽ വന്ന കോടിശ്വരൻറെ കൂടെയുള്ള സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ആവർത്തന കാലമായിരുന്നു", അത് പറയാതെ, നീ കാറിൽ വച്ച അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കിയിരിക്കുന്നു. അത്ര മാത്രം ആണെങ്കിൽ പോലും കുഴപ്പമില്ല. അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ഉള്ള ചില താളിയോല എടുത്തു, ആരും അറിയാത്ത തൻറെ പക്കം വച്ചു. ഇതു ഏതോ ഒരു കൗതുകം കാരണം ചെയ്തതു അല്ലാതെ, സത്യത്തിൽ മോഷ്ടിക്കുവാൻ വേണ്ടി ചെയ്തതു അല്ല. അവൾക്കു ഒരു ഭയം ഉണ്ടാകുവാൻ വേണ്ടിയാണ് ഇങ്ങനെ ഒരു സംഭവം നടന്നത്. ഇതു അഗസ്ത്യ മുനിയുടെ പുത്രനായ നിനക്ക് മനസ്സിലാവില്ല. അതുകൊണ്ടു തന്നെ ആ നക്സലൈറ്റെകാർ ആരും നിൻറെ അടുത്ത് വന്നില്ല", എന്ന് പറഞ്ഞു അഗസ്ത്യ മുനി.
ഇത് എൻറെ മനസ്സിൽ വളരെ വിഷമം ഉണ്ടാക്കി.
ഇപ്പോൾ ഞാൻ എന്ത് ചെയ്യണം? കാർ നിറുത്തി ആ സ്ത്രീയുടെ പക്കത്തിൽ നിന്നും താളിയോല തിരികെ ഏടുകട്ടയോ? എന്ന് ചോദിച്ചു. "വേണ്ട, ആ താളിയോലയിൽ അഗസ്ത്യ മുനിയില്ല. അത് ഇപ്പോൾ ഉപയോഗപ്രദമല്ലാത്ത താളിയോലയാണ്. അതുകൊണ്ടു അവൾക്കും അത് കൊണ്ട് ഒരു ഉപയോഗവുമില്ല, നിനക്കും ഒരു ലാഭവും ഇല്ല," എന്ന് പറഞ്ഞു അഗസ്ത്യ മുനി.
ഇങ്ങനെ ജീവ നാഡിയിൽ നിന്നും താളിയോല കാണാതെ പോകുന്നത് എനിക്ക് ലഭിച്ച ആദ്യത്തെ അനുഭവമാണ് ഇതു. ഇങ്ങനെ ഓരോരുത്തരും, അഗസ്ത്യ മുനിയുടെ പേരിലുള്ള സ്നേഹം കാരണം ഞാൻ അറിയാതെ നാഡിയിൽ നിന്നും താളിയോല എടുത്തുകൊണ്ടു പോയാൽ എന്ത് ചെയ്യും എന്ന ഭയം ഏർപ്പെട്ടു.
അപ്പോൾ അഗസ്ത്യ മുനി തന്നെ ഒരു അത്ഭുതമായ വഴി പറഞ്ഞു.
പൊതുവാകെ അഗസ്ത്യ മുനി അഷ്ടമി - നവമി, ഭരണി - കാർത്തിക ദിവസത്തിൽ ഒരു കാരണവശാലും അനുഗ്രഹ വാക്കുകൾ പറഞ്ഞിട്ടില്ല. ഇപ്പോൾ ആ സ്ത്രീ കാരണം ഈ ജീവ നാഡി അശുദ്ധമായിരിക്കുന്നു - അതുകൊണ്ടു ഇനി ഒന്നര മാസത്തിനുള്ളിൽ ഈ ജീവ നാഡിയുമായി "ഗോമുഖ്" ചെന്ന് അവിടെയുള്ള ഗംഗ നദിമൂലം "പുണ്യാഹം" ചെയ്തു വരുക. അതിനായിട്ടുള്ള അവസരം നിനക്ക് താനെ തേടി വരും.
വടക്കു ഭാഗത്തിൽ നിന്നുമുള്ള ഒരു മിലിട്ടറി ഓഫീസറുടെ സഹായം നിനക്ക് ലഭിക്കും. അവൻറെ കുടുംബത്തിന് വളരെ വലിയ ഒരു ആപത്തു ഉണ്ടാകും. അത് അഗസ്ത്യ മുനി ശുഭകരമായി തീർത്തുവയ്ക്കും. പിന്നീട് അവൻറെ സഹായത്തോടെ നീ ഈ ജീവ നാഡിയുമായി, ഹരിദ്വാർ, ഋഷികേശ്, ബദ്രിനാഥ്, കേദാർനാഥ്, പിന്നീട് "ഗോമുഖ്" ചെല്ലുക, അവിടെ നിന്നുമാണ് ഗംഗയുടെ ഉത്പത്തി.
ഇതു ഒരു വശം.
ഈ താളിയോല, "ഗോമുഖ്" എത്തിയതും രണ്ടായി പിരിക്കുക. അതിൽ ഒരു പകുതി ഉപയോഗപ്പെടുത്തികൊണ്ട് സാധാരണ ജനങ്ങൾക് വേണ്ടി എപ്പോളും വായിക്കുവാൻവേണ്ടിയും , മറ്റൊരു പകുതി, ഞാൻ ആരുടെ കൈയ്യിൽ കൊടുക്കുവാൻ ആഗ്രഹിക്കുന്നുവോ, അദ്ദേഹത്തിൻറെ പക്കം കൊടുക്കണം.
നിൻറെ പക്കമുള്ള നാഡിയിൽ അഗസ്ത്യ മുനി എല്ലാ ദിവസവും, അതായത്, അശ്വനി മുതൽ രേവതി വരെയുള്ള നക്ഷത്രം തോറും, പൗർണമി മുതൽ അമാവാസി വരെയുള്ള എല്ലാം തിഥിയിലും, അനുഗ്രഹവാക്കുകൾ പറയും, എന്ന് അഗസ്ത്യ മുനി പറഞ്ഞു.
"അഗസ്ത്യ മുനിയോട് ഒരു ചെറിയ അഭ്യർത്ഥന."
എന്താണ്?.
"എനിക്ക് രണ്ടു കാര്യങ്ങൾ അറിയണം. തങ്ങളുടെ ജീവ നാഡി എടുത്തു ആ സ്ത്രീ ചെയ്ത കാര്യം ന്യായമാണോ? അവർക്കു എന്ത് ശിക്ഷയാണ്? രണ്ടാമത്ത്, തങ്ങളുടെ താളിയോല എന്തിനാണ് രണ്ടായി പിരിക്കണം? മൊത്തമായും എൻറെ പക്കം ഇരുന്നാൽപോരെ?" എന്ന് ചോദിച്ചു.
"അല്പം കാത്തിരിക്കുക, എന്ത് നടക്കുന്നു എന്ന് നോക്കുക", എന്ന് അഗസ്ത്യ മുനി പറഞ്ഞു.
പത്തുമിനിറ്റിനുള്ളിൽ----
ഞങ്ങളുടെ പിന്നാലെ വന്നുകൊണ്ടിരുന്ന കോടിശ്വരന്റെ കാറിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേൾക്കുവാൻ ഇടയായി. ഇരുട്ടുനേരത്തിൽ ഒറ്റയായ ആ സ്ത്രീയുടെ ശബ്ദം എല്ലൊരെയും ഞെട്ടിച്ചു.
സിദ്ധാനുഗ്രഹം.............തുടരും!
No comments:
Post a Comment
Post your comments here................