ഭദ്രാചലത്തിൽ പല വിധത്തിലുള്ള അനുഭവങ്ങൾ ആസ്വദിച്ചുകൊണ്ട് ചെന്നൈ തിരിക്കുകയുണ്ടായി. അവിടെ ഉണ്ടായ പല അനുഭവങ്ങളിൽ ഭഗവാൻ ശ്രീരാമൻറെ ദർശനം തന്നെയാണ് ഏറ്റവും സ്രേഷ്ടമായത്. ആ അനുഭവത്തിൽ ലയിച്ചു ഇരുന്നു കുറച്ചു നേരം കണ്ണ് അടച്ചു വിശ്രമിക്കാം എന്ന് കരുതി.
ഒരു ദിവസം രാവിലെ ആരോ വീട്ടുമുറ്റത്ത് നിന്നും വിളിക്കുന്നതിയുള്ള ശബ്ദം കേൾക്കുവാൻ ഇടയായി. അവിടെ ചെന്ന് നോക്കിയപ്പോൾ ഒരു വയസ്സായ വ്യക്തിയും ഒരു ചെറുപ്പക്കാരനും തൊഴുകൈയോടെ നിൽക്കുകയായിരുന്നു.
അകത്തേക്ക് വിളിച്ചു എന്തിനാണ് വന്നത് എന്ന് ചോദിച്ചു. കുറെ നേരം കഴിഞ്ഞിട്ടും അവരുടെ പകത്തിൽ നിന്നും ഒരു വാർത്ത പോലും വന്നില്ല. അവരുടെ ദുഃഖം കാരണം വാക്കുകൾ പുറത്തേക്കു വരാൻ തന്നെ താമസിച്ചു. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുകയായിരുന്നു.
കുറച്ചു നേരത്തിന് ശേഷം ആ വയസ്സായ വ്യക്തി സംസാരിക്കുവാൻ തുടങ്ങി.
"എൻറെ മകൻ കപ്പലിൽ എഞ്ചിനീയർ ആയി പണിയെടുക്കുകയാണ്. ഒരു ആഴ്ചക്കുമുന്പ് പെട്ടെന്നു അവൻറെ അടുത്തും നിന്നും ഒരു ടെലിഫോൺ വന്നു. വലിയ സങ്കടത്തിൽ ഇരികുകയാണെന്നും അവൻറെ കൂടെയുള്ള അധികാരി കാരണം തൻറെ ജീവന് ഭീഷണി നേരിട്ടിരുക്കുകയാണ് എന്ന് പറഞ്ഞു. പിന്നീട് അവനെ കുറിച്ച് ഒരു വിവരം പോലും ഇല്ല. അവൻറെ ജീവൻ അഗസ്ത്യ മുനി തന്നെ രക്ഷിച്ചുതരണം," എന്ന് പറഞ്ഞു.
"ഇപ്പോൾ താങ്കളുടെ മകൻ എവിടെയാണുള്ളത്?" എന്ന് ഞാൻ ചോദിച്ചു.
"നെതെർലാൻഡ്, അവിടെ നിന്നും ചരക്കുമായി അവൻ വന്നിട്ടുള്ള കപ്പൽ ഇപ്പോൾ സിംഗപ്പൂരിൽ എത്തിച്ചേർന്നിരിക്കണം. എന്നാൽ, പല വിധത്തിലും അവനോടു സംസാരിക്കുവാൻ ശ്രമിച്ചിട്ടും അത് സഫലമായിട്ടില്ല. അവൻറെ ജീവന് ഒരു അപായവും ഉണ്ടായിക്കാണില്ലല്ലോ", എന്ന് അദ്ദേഹത്തിൻറെ കൂടെ വന്ന ആ ചെറുപ്പക്കാരൻ ചോദിച്ചു.
വയസ്സായ വ്യക്തിയെ നോക്കിയപ്പോൾ, അദ്ദേഹവും വളരെ അസ്വസ്ഥനായി കാണപ്പെട്ടു.
"ഭയപ്പെടേണ്ട, അഗസ്ത്യ മുനിയോട് തന്നെ ഇതിനെ കുറിച്ച് നമുക്ക് ചോദിക്കാം", എന്ന് അഗസ്ത്യ മുനിയെ നമസ്കരിച്ചു ജീവ നാഡി വായിക്കുവാൻ ആരംഭിച്ചു.
"എന്നല്ല, ഇന്നലെയല്ല, രണ്ട് വർഷങ്ങളായി അവൻറെ ജീവന് ഭീഷണിയുണ്ട്. ഈ സമയം അവൻറെ ജീവൻ ഭീഷണിയിൽ ഇല്ലെങ്കിലും, തുടർന്ന് ആ കപ്പലിൽ അവൻ ഉധ്യോഗം തുടരേണ്ട," എന്ന് പറഞ്ഞു അഗസ്ത്യ മുനി.
"എങ്ങനെ സാർ! അവൻ ഇഷ്ടപ്പെട്ട് പഠിച്ചു കിട്ടിയ ഉധ്യോഗമാണ് ഇതു, ഇപ്പോൾ കപ്പലിൻറെ രണ്ടാമത്തെ എഞ്ചിനീയർ ആണ് അവൻ. ആറു മാസത്തിൽ ആ കപ്പലിൻറെ ആദ്യത്തെ എഞ്ചിനീയർ ആയി മാറിയേക്കും അവൻ, അതുകാരണം അത് വിട്ടിട്ട് അവന് എങ്ങനെ വരാൻ സാധിക്കും," എന്ന് ചോദിച്ചു ആ വയസ്സായ വ്യക്തി.
"ഏതാണ് ഇതിൽ പ്രധാനം എന്ന് ആദ്യം തീരുമാനിച്ചതിന് ശേഷം, പിന്നീട് അഗസ്ത്യ മുനിയോട് ചോദിക്കട്ടെ," എന്ന് പെട്ടെന്ന് അഗസ്ത്യ മുനി പറഞ്ഞു.
അഗസ്ത്യ മുനി ഇങ്ങനെ പറഞ്ഞപ്പോൾ അത് അവരെ അസ്വസ്ഥനാക്കി.
ഞാനും താളിയോല അടച്ചു വെച്ചു. പുറത്തു പോയി വരാം എന്ന് പറഞ്ഞു പോയവർ ഒന്നരമണിക്കൂറിന് ശേഷം അവിടെ എത്തി.
"ഞങ്ങൾ, ധിറുതിയിൽ അവിവേകമായി എന്തോ പറഞ്ഞു. ഞങ്ങൾക്ക് അവൻറെ ജീവൻ തന്നെയാണ് വലുത്", ധനമോ, പദവിയോ അല്ല. അഗസ്ത്യ മുനി ഞങ്ങളെ ക്ഷെമിച്ചു അനുഗ്രഹ വാക്ക് പറയണം എന്ന് അഭ്യർത്ഥിച്ചു, ഇതിന് അഗസ്ത്യ മുനിയും ഉത്തരവ് തരുകയാണെങ്കിൽ പറയാം എന്ന് പറഞ്ഞു, താളിയോല എടുത്തു വായിക്കുവാൻ തുടങ്ങി.
ഏത് ഒരു മകന് വേണ്ടിയാണോ ഈ അഗസ്ത്യ മുനിയെ നോക്കി വന്നത്, ആ മകനെ കുറിച്ച് ഞാൻ ഇപ്പോൾ പറയാം. ആദ്യം വളരെ സത്യസന്ധനും, വിശ്വസ്തനും ആയിരുന്നു. പിന്നീട് അവനും ഒരു ചില കൂട്ടുകെട്ടിൽ പെട്ട് കള്ളകടത്തലിൽ ഏർപ്പെട്ടു.
ഇതു ലക്ഷകണക്കായ സമ്പത്തിന് അധിപനാക്കിയപ്പോൾ, അതുകൊണ്ടു അവൻ ധാരാളം സ്ഥലങ്ങളും, വസ്തുക്കളും പല - പല സ്ഥലങ്ങളിൽ ധാരാളമായി വാങ്ങിച്ചിട്ടു. ഇതു ശമ്പളത്തിൽ നിന്നും കിട്ടിയതാണ് എന്ന് എല്ലാരേയും അവൻ വിശ്വസിപ്പിച്ചു. സമീപത്തിൽ അവൻ ചെയുന്ന ഈ കള്ളക്കടത്തൽ അവൻറെ തലപ്പിലൊള്ള ഉദ്യോഗസ്‌തന് ഇതിനെ കുറിച്ച് അറിയുവാൻ ഇടയായി. തനിക്കും ഇതിൽ നല്ല ഒരു പങ്ക് വേണം എന്ന് അവൻ ചോദിച്ചു. അവരുടെ മകന് ഇതിൽ ഇഷ്ടമില്ലാതിരുന്നു. എന്നിട്ടും ഒരു അളവിന് പങ്ക് കൊടുത്തു വന്നു. ഇതു അവൻറെ മേൽ ഉദ്യോഗസ്ഥന് ( ആദ്യത്തെ എഞ്ചിനീയർ) സ്വീകാരയം അല്ലായിരുന്നു. കാരണം കുറച്ചു ദിവസത്തിൽ അവൻ കപ്പലിൻറെ ആദ്യത്തെ എഞ്ചിനീയർ ആയി ഇവൻ മാറിവിടും. അതോടെ തനിക്കു ഉദ്യോഗവിയോഗം ആകുകയും ചെയ്യും."
ഉദ്യോഗവിയോഗം ആക്കുമുമ്പേ നല്ല ഒരു തുക ആക്കണം എന്ന് ആ മേൽ ഉദ്യോഗസ്ഥന് ആഗ്രഹം ഉണ്ടായി. ഇതു തന്നെ അവനും ആ ഉന്നത ഉദ്യോഗസ്ഥനും തമ്മിൽ ഒരു വിദ്വേഷത്തിന് ഇടയായി. അത് ഇന്നേ ദിവസം ഇവരുടെ മകൻറെ ജീവൻ എടുക്കുവാനും മടിയില്ലാത്തതായി മാറിക്കഴിഞ്ഞു.
ഇവൻ നല്ല വിധത്തിൽ ചെന്നിരുനെങ്ങിൽ ഇപ്പോൾ ജീവൻ ഭീഷണി ഉണ്ടായിരിക്കുകയില്ല. ഇവൻ ധനം സമ്പാദിച്ചത് തെറ്റായ മാർഗത്തിലാണെങ്കിൽ, ഇവൻറെ മേൽ ഉദ്യൊഗസ്ഥനും ധനം സമ്പാദിക്കുവാൻ അതെ വഴി തന്നെയാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ മകൻ ഇന്നേക്ക് മൂനാം ദിവസം ഇതു വരെ കള്ളകടത്തലിലൂടെ സമ്പാദിച്ച എല്ലാം ധനവും അവൻറെ മേൽ ഉദ്യൊഗസ്ഥനു നൽകട്ടെ, മറുകുകയാണെങ്കിൽ അവൻറെ ജീവൻ രക്ഷിക്കുവാൻ സാക്ഷാൽ ഭഗവാൻ പരമേശ്വരൻ തന്നെ പറ്റു. പിന്നീട് ഉദ്യോഗകയറ്റവും ലഭിക്കും എന്ന് പറഞ്ഞു, മാത്രമല്ല ഇനിയും ഇത്തരം കള്ളകടത്തലിൽ ചെല്ലാതിരുന്നാൽ നല്ലത്, എന്ന് അഗസ്ത്യ മുനി പറഞ്ഞു.
അഗസ്ത്യ മുനി പറയുമ്പോൾ ആദ്യം അവർ വിശ്വസിച്ചില്ല, അവരുടെ മകൻ കള്ളക്കടത്തു ചെയ്യുന്നവൻ അല്ല എന്ന് തർക്കിച്ചു, പിന്നീട് ഇതിനു എന്താണ് പരിഹാരം എന്ന് അവർ ചോദിച്ചു.
"കള്ളപ്പണം വച്ചുകൊണ്ടു അവൻ എന്ത് പരിഹാരം ഈശ്വരന് ചെയ്താലും, അത് ഈശ്വരന് പോയി ചേരുകയില്ല. കഠിനാദ്ധ്വാനം മൂലം കിട്ടുന്ന ധനം മൂലം ശ്രീ മുരുകന് ദിവസവും റോസ് കൊണ്ടുള്ള മാലയും, കുല ദേവതയ്ക്കു ലക്ഷ ദീപം കത്തിക്കുകയും, തിരുകടവൂർ അഭിരമിക്കു ചന്ദനം കൊണ്ടുള്ള കാപ്പും ചെയ്യുന്നതിനായി പ്രാർത്ഥിച്ചുകൊള്ളട്ടെ. ഇതു തന്നെയാണ് പരിഹാരം എന്ന് അഗസ്ത്യ മുനി പറഞ്ഞു," കുറെ നേരം ആലോചിച്ചതിനു ശേഷം.
"ഇതെല്ലാം അവന് വേണ്ടി ഞങ്ങൾ ചെയ്യാം. അതുവരെ അവന് ഒരു വിധത്തിലുമുള്ള ആപത്തുകൾ ഉണ്ടാകരുത്. ഞങ്ങൾ അഗസ്ത്യ മുനിയുടെ ശരണാഗതിയിൽ ആണ് പൂർണമായും", എന്ന് ആ വയസ്സായ വ്യക്തി പറഞ്ഞു.
"ഈ പ്രാർത്ഥനകൾ എല്ലാം അവൻ തന്നെയാണ് ചെയ്യേണ്ടത്. അവൻ കടലിൻറെ നടുവിൽ ഇപ്പോൾ നിൽക്കുന്നത് കൊണ്ട് അവന് ഇതെല്ലാം ചെയ്യുവാൻ സാധിക്കുകയില്ല. അവന് വേണ്ടി ശ്രീ മുരുകന് എല്ലാം ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുക. ഇന്ന് രാത്രിക്കകം ഭക്തിയോടെ ഈ അഭിഷേകം ചെയ്യാതിരിക്കുകയാണെങ്കിൽ, അവൻറെ ജീവൻ സംരക്ഷികുവാൻ അഗസ്ത്യ മുനിക് ഒരു ഉറപ്പും തരാൻ സാധിക്കുകയില്ല."
അഗസ്ത്യ മുനിയുടെ വാക്കുകൾ കേട്ടതും തത്സമയം തന്നെ അവർ എന്നോട് ഉത്തരവ് ചോദിച്ചു യാത്രയായി. പിന്നെ അവരെ കുറിച്ച് ഒരു വിവരവും ഇല്ല.
മൂന്ന് മാസത്തിനു ശേഷം.
ഒരു ദിവസം വൈകുന്നേരം, കപ്പലിൽ ജോലിചെയ്തു ധനം സംമ്പാദിച്ചു, ജീവൻ ഭീഷണിയിൽ ആയ ആ പയ്യൻ, കൂടെ അദ്ദേഹത്തിൻറെ അച്ഛനും, സഹോദരനും, മൂന്ന് പേരും എന്നെ തേടി വന്നു.
അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തുവാൻ വേണ്ടിയാണ് വന്നത് എന്ന് അവർ പറഞ്ഞു, അഗസ്ത്യ മുനിയുടെ ജീവ നാഡിയെ തൊഴുതു.
എന്താണ് നടന്നത് എന്ന് ഞാൻ ചോദിച്ചു.
മറുപിടി ആ പയ്യൻ പറയുവാൻ തുടങ്ങി.
"ഞാൻ ആദ്യം നല്ല രീതിയിൽ തന്നെ ജോലി ചെയ്തുകൊണ്ടിരുന്നു, കള്ളകടത്തലിൽ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. കള്ളക്കടത്തു പണി ചെയ്യുവാൻ മറുത്തപ്പോൾ, കപ്പലിൽ ഇരുന്ന കള്ളക്കടത്തു സംഘം എന്നെ കൊന്നു കടലിൽ എറിയും എന്ന് ഭീഷണിപ്പെടുത്തി. ജീവന് ഭയന്ന് ഞാൻ സമ്മതിച്ചു, പിന്നെ അത് തുടർന്നു."
സമീപത്തിൽ എനിക്ക് അധികം എതിർപ്പുക്കൾ വന്നു. എന്തിനായി ഞാൻ ഈ തെറ്റ് ചെയ്യണം എന്നെ വിട്ടേക്കു എന്ന് അവരോട് പറഞ്ഞു. ഞാൻ വളരെയധികം സംമ്പാദിചിരിക്കുകയാണ് എന്നും, അത് കൊടുക്കാതിരിക്കുകയാണെങ്കിൽ എന്ന് രാത്രി എന്നെ കൊന്ന് കടലിൽ വലിച്ചെറിയും എന്ന് എൻറെ മേൽ ഉദ്യോഗസ്ഥൻ എന്നെ ഭയപ്പെടുത്തി. ഇതു തന്നെയാണ് ഞാൻ ടെലിഫോണിലൂടെ വീട്ടുകാരോട് പറഞ്ഞത്.
എന്നാൽ എന്താണ് നടന്നത് എന്ന് അറിയില്ല. ആ മേൽ ഉദ്യോഗസ്ഥൻ തൻറെ തീരുമാനം മാറ്റി. ഞാൻ എൻറെ എല്ലാം സംബത്തും അദ്ദേഹത്തിന് കൊടുത്തു. അദ്ദേഹം അത് കൈപറ്റിയില്ല. അത് അനാഥ ഭാവനത്തിനു കൊടുത്തു. എനിക്ക് ഇപ്പോൾ ഉദ്യോഗ കയറ്റവും ലഭിച്ചു എന്ന് പറഞ്ഞത് കേട്ട്, അഗസ്ത്യ മുനിക് ഞാൻ നന്ദി രേഖപ്പെടുത്തി.
സിദ്ധാനുഗ്രഹം.............തുടരും!
No comments:
Post a Comment
Post your comments here................