27 April 2017

സിദ്ധാനുഗ്രഹം - 17



"നീ മുരുകനെ രക്ഷിക്കൂ ഞാൻ നിന്നെ രക്ഷികാം എന്ന് പറഞ്ഞ അഗസ്ത്യ മുനിക് കൈ കൂപ്പി നമസ്കരിച്ചു അദ്ദേഹം, അടുത്ത നിമിഷം അവിടം വിട്ടു ശിവഗംഗയിലേക്കു പുറപ്പെട്ടു. 10 മണിക്കൂറിൽ കാളയാർ അമ്പലത്തിൽ എത്തിച്ചേർന്നവർ, തൻറെ കൂടെയുള്ളവരോട് മുരുകനെ കണ്ടുപിടിക്കുവാൻ പറഞ്ഞു. പക്ഷെ അവനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. ക്ഷേത്രത്തിൽ വന്നുപോകുന്നവരോടും, പണിക്കാരോടും, പൂജാരിയോടും അടുത്തുള്ളവരോടും അന്വേഷിച്ചപ്പോൾ ആരും തന്നെ ശെരിയായ ഉത്തരം പറഞ്ഞില്ല."

കാറിൽ ഇരുന്ന  സോമസുന്ദരത്തിനു എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല മനസ്സ്‌ വളരെയധികം സങ്കടപ്പെട്ടു. ഇതു എന്ത് പരീക്ഷണമാണ്? എന്ന് സങ്കടപ്പെട്ടു.

അപ്പോൾ 

ക്ഷേത്രത്തിൽ പുഷ്പം കൊടുക്കുന്ന ഒരു വയസായ വ്യക്തി അവിടെ വന്നു, അദ്ദേഹത്തോട് ഒന്ന് ചോദിച്ചു നോക്കാം എന്ന് കരുതി മുരുകനെ പറ്റി അദ്ദേഹത്തോട് സോമസുന്ദരം അന്വേഷിച്ചു.

"ആഹാ! ആ പയ്യനെ പറ്റിയാണോ ചോദിക്കുന്നത്, അവൻ എന്റെ വീട്ടിൽ തന്നെയാണ്‌ ഉള്ളത്. 4 ദിവസമായി അവൻ ആഹാരം ഒന്നുമില്ലാതെ എവിടെ കിടക്കുന്നു. എനിക്ക് ഇതു അറിയില്ല.  ഇന്നലെ രാത്രി പനി കാരണം പുലമ്പിക്കൊണ്ടിരുന്നു. അവന്റെ അടുത്ത് ചെന്ന് തൊട്ടു നോക്കിയപ്പോൾ. ശരീരം തിളയ്ക്കുകയായിരുന്നു, എന്നിട്ടു  അവനെ അടുത്തുള്ള വൈദ്യരുടെ പക്കം കൊണ്ടുപോയി. ഇപ്പോൾ അവനു ഭേദമുണ്ട്. ആകട്ടെ ആ പയ്യനും താങ്കൾക്കും എന്ത് ബന്ധമാണ് ഉള്ളത്?", എന്ന് അദ്ദേഹം ചോദിച്ചു.

"ഞാൻ ആരാണ് എന്നത് പിന്നീട് പറയാം. എനിക്ക് അവനെ ആദ്യം  കാണണം?", എന്ന് പറഞ്ഞു സോമസുന്ദരം .

"ഇവിടെ ഒരു വിളിക്കു അപ്പുറംമാണ് എന്റെ വീടുള്ളത്, വരൂ നമുക്ക് അവിടേക്ക് പോകാം, എന്ന് പറഞ്ഞു", എന്ന് പറഞ്ഞു തൻറെ കൈയിൽ   കൊണ്ട് വന്ന പുഷ്പങ്ങൾ ക്ഷേത്രത്തിൽ കൊടിത്തിട്ടു, വീട്ടിലേക് നോക്കി നടന്നു. 

അദ്ദേഹത്തിൻറെ പിന്നാലെ കാറിൽ സോമസുന്ദരവും ചെന്നു.

അവിടെ മുരുകൻ ഒരു വിരിപ്പിൽ കംബിളി കൊണ്ട് മൂടപ്പെട്ട സ്ഥിതിയിൽ കിടക്കുകയായിരുന്നു. പനി കുറഞ്ഞിരുന്നു, പുലമ്പുനില്ലായിരുന്നു, അരുകിൽ കഞ്ഞിവെള്ളം കുടിച്ചതിനു അടയാളമായി പാത്രം ഉണ്ടായിരുന്നു.

ഡ്രൈവറുടെയും ഊന്നുവടിയുടെയും സഹായത്താലും ആ വീട്ടിനുള്ളിൽ കയറിയ സോമസുന്ദരത്തിനു മുരുകൻ കിടന്നിരുന്ന കണ്ടു കണ്ണുകൾ കലങ്ങി. 

പതുകെ അവനെ തൊട്ടു നോക്കി, പനി കുറഞ്ഞിരുന്നു, അവൻറെ മുഖത്തിൽ വാത്സല്യത്തോടെ തലോടി.

"തണുത്ത" എന്തോ തൻറെ മുഖത്തിൽ വീണതുപോലെ തോന്നിയ മുരുകൻ പതുകെ കണ്ണുകൾ തുറന്നു.

തൻറെ അടുത്ത് സോമസുന്ദരം ഇരിക്കുന്നത് കണ്ടു അവൻ സ്തംഭിച്ചു പോയി. അവന് സംസാരിക്കുവാൻ പറ്റിയില്ല. തന്നെ വീണ്ടും കഷ്ടപെടുത്തുവാൻ ആണ് സോമസുന്ദരം വന്നിരിക്കുന്നത് എന്ന് കരുതി അവൻ ഭയന്ന് പോയി.

"വിഷമിക്കേണ്ട മുരുകാ....." എന്ന് പറഞ്ഞ സോമസുന്ദരം എൻറെ കൂടെ വാ ആശുപത്രിയിൽ ചേർക്കാം, എല്ലാം ശെരിയാകും. അന്ന് നടന്നതിനെ കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട, എന്ന് സ്നേഹത്തോടെ പറഞ്ഞത് കേട്ടു മുരുകന് വിശ്വസിക്കുവാൻ സാധിച്ചില്ല.

ആ വയസായ വ്യക്തി (പുഷ്പം കൊടിത്തിരുന്ന) മുരുകന് ധൈര്യം കൊടുത്തു. കുറച്ചു നേരം മൗനമായി ഇരുന്നവൻ, പിന്നെ സോമസുന്ദരത്തിൻറെ കൂടെ കാറിൽ പുറപ്പെട്ടു, ആ വയസായ വ്യക്തിയും കാറിൽ കൂടെ കയറി.

ഇതു സത്യമാണോ അതോ സ്വപ്നമാണോ എന്ന് മുരുകന് മനസ്സിലായില്ല. എങ്ങനെ ഇരുന്ന സോമസുന്ദരമാണ് ഇങ്ങനെ മാറിയത്, ഇതിനു കാരണം എന്ത്? എന്ന് അവൻ ആലോചിച്ചു.

തന്നെ രക്ഷിച്ച ആ വയസായ വ്യക്തിയോട് (പുഷ്പം കൊടിത്തിരുന്ന) മുരുകന് ഒരു മര്യാദ ഉണ്ടായിരുന്നത് കൊണ്ട്, അവസാനം വരെ അദ്ദേഹം തന്റെ കൂടെ ഉണ്ടായിരിക്കണം എന്ന്, അപേക്ഷിച്ചു.

മധുരയിൽ ഉള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ നല്ല ചികിത്സാ ലഭിച്ചതുകൊണ്ട് മൂന്ന് ദിവസത്തിൽ മുരുകന് സുഖം പ്രാപിച്ചു, പിന്നീട് മുരുകന് ഒരു വീട് എടുത്തുകൊടുത്തു സോമസുന്ദരം. ആഹാരത്തിനു വേണ്ടുള്ള സൗകര്യവും ചെയ്തുകൊടുത്തു സോമസുന്ദരം.

ഇത് നിലയ്ക്കുമോ? എന്തിനാണ് സോമസുന്ദരം ഇങ്ങനെ ചെയുന്നത് എന്ന ഒരു ഭയത്തിൽ തന്നെയാണ് മുരുകൻ ജീവിച്ചുകൊണ്ടിരുന്നത്. മുരുകൻ സാധാരണ ജീവിത ശൈലിയിൽ എത്തിയപ്പോൾ, അവൻറെ കൂടെ ഇത്ര ദിവസം ഉണ്ടായിരുന്ന ആ വയസായ വ്യക്തി ശിവഗംഗയ്ക്കു  തിരിച്ചു.

താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി എങ്ങനെയോ മുരുകനെ കണ്ടു പിടിച്ചു അവനെ രക്ഷിച്ച സോമസുന്ദരം, അടുത്ത ഘട്ടത്തിന്റെ ഭാഗമായി അവൻറെ മാതാവിനെയും പിതാവിനെയും തേടുവാനുള്ള പണിയിൽ  ഇറങ്ങി.

മാരിയമ്മൻ കുളത്തിൻറെ പടിയിൽ ഒരു ഭ്രാന്തനെ കണക്കു മുരുകന്റെ മാതാവും  പിതാവും ഉള്ളതായി അറിഞ്ഞു. നാല് - അഞ്ചു ആളുകളുടെ സഹായത്താൽ അവിടെ ചെന്ന് അവരെ കൈയോടെ കാറിൽ കൂട്ടിവന്നു, അവർക്കു എല്ലാ വിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു, പിന്നീട് ഒരു പ്രൈവറ്റ് ആശുപത്രിയിലും ചേർത്തു.

മുരുകൻ ഇതെല്ലാം കണ്ടു അതിശയിച്ചു! സോമസുന്ദരം എത്രയോ വലിയ മനുഷ്യൻ, എന്തിനാണ് ഇങ്ങനെ ചെയുന്നത്? എന്നെയും, എൻറെ മാതാവിനെയും പിതാവിനെയും, രക്ഷിച്ചു, മാത്രമല്ല തക്ക ചികിത്സാ തരുകയും ചെയ്തുവല്ലോ, എന്ന് സന്തോഷപ്പെട്ടു.

അതെ സമയം ഇതു എവിടെ ചെന്ന് നിൽക്കും എന്നുള്ള ഒരു ഭയവും ഉണ്ടായിരുന്നു.

ഇതു ഒരു വശം--

അഗസ്ത്യ മുനി പറഞ്ഞതിന് പ്രകാരം എല്ലാം കാര്യങ്ങളും ചെയ്തു കഴിഞ്ഞു, എന്നിട്ടും കാലുകൾ ഇതു വരെ സൗഖ്യം പ്രാപിച്ചിട്ടില്ലലോ എന്നത് സോമസുന്ദരത്തിന് വല്ലാതെ അലട്ടി. ഒരു സമയം അഗസ്ത്യ മുനിയുടെ വാക്കുകൾ സത്യമല്ലാതെ ആകുമോ? അങ്ങനെ സംഭവിച്ചാൽ തൻറെ അവസ്ഥ എന്താകും? ജീവിത അവസാനം വരെ ഇങ്ങനെ ഇരിക്കേണ്ടിവരുമോ? എന്നത് അദ്ദേഹത്തെ വിഷമത്തിലാക്കിയിരുന്നു. കുറച്ചു - കുറച്ചായി അഗസ്ത്യമുനിയുടെ വാക്കുകളിൽ ഉള്ള വിശ്വാസം അദ്ദേഹത്തിന് കുറഞ്ഞു.

22 നാളുകൾ കഴിഞ്ഞു--

അഗസ്ത്യ മുനിയുടെ നാഡി ഒന്നുകൂടി നോകാം എന്ന് കരുതിയ സോമസുന്ദരം താൻ അറിയാതെ പെട്ടെന്ന് എണീറ്റു.

എന്ത് അതിശയം?

ഊന്നു വടി ഇല്ലാതെയും, ആരുടെയും സഹായവും ഇല്ലാതെയും, സാധാരണമായി നടക്കുവാൻ ആരംഭിച്ചു. അദ്ദേഹത്തിന് വിശ്വസിക്കുവാൻ സാധിച്ചില്ല. അദ്ദേഹം ഇതു സത്യമാണോ എന്ന് അറിയുവാൻ തൻറെ ശരീരത്തിൽ കിള്ളി നോക്കി .

ഡോക്ടർമാർക്ക് സാധിക്കാത്തതു അഗസ്ത്യ മുനി ചെയ്തു കാണിച്ചു എന്ന സന്തോഷം അദ്ദേഹത്തിന് വളരെ സന്തോഷം ഉണ്ടാക്കി. താൻ എത്രയോ പാപങ്ങൾ ചെയ്തിട്ടും, ഈശ്വരൻ തനിക്കു കരുണ കാണിച്ചുവല്ലോ എന്നത് ആശ്ചര്യവാൻ ആക്കി.

ഈ കാലത്തിലും ഇങ്ങനെ അതിശയം നടക്കുമോ?എന്ന് അതിശയത്തിൽ ഇരുന്നു സോമസുന്ദരം. താൻ പടി ഇറങ്ങി വരുന്നത് കണ്ടു അവിടെയുള്ളവർ എല്ലാം അതിശയിച്ചതിൽ വാക്കുകൾ ഇല്ല.

താൻ ആത്മീയ വഴിയിൽ പോകണം എന്ന് തീരുമാനിച്ചു. അന്യ ദേശത്തിനു ദൈവീക ശിലകൾ കടത്തുവാൻ ശ്രമിച്ചത്തിന് ഈശ്വരൻ കൊടുത്ത ശിക്ഷ, അഗസ്ത്യ മുനി മനസ്സിലാക്കി കൊടുത്തതിനു നന്ദി രേഖപ്പെടുത്തുവാൻ അഗസ്ത്യ മുനിക് ക്ഷേത്രങ്ങൾ നിർമിക്കുവാൻ തീരുമാനിച്ചു.

തനിക്കു ജ്ഞാനബലം നൽകിയ മുരുകനും, അവൻറെ മാതാ - പിതാവിനും അവസാനം വരെ ഒരു കഷ്ടതകളും ഇല്ലാതിരിക്കുവാൻ അവർ താമസിച്ചിരുന്ന വീടും, സ്ഥിരമായ വരുമാനത്തിനും വളരെയധികം സഹായങ്ങൾ ചെയ്തു.

പിന്നീട് ഒരിക്കൽ മുരുകനെയും കൂട്ടി സോമസുന്ദരം എൻറെ പക്കം വന്നു.

ഇന്ന് മധുര വീഥികളിൽ പ്രഭാതങ്ങളിൽ സോമസുന്ദരം ആരുടെയും സഹായങ്ങൾ കൂടാതെയും, ഊന്നുവടിയില്ലാതെയും നടക്കുന്നു. തന്റെ ജീവിതം മാറ്റിയത് അഗസ്ത്യ മുനി എന്ന് വളരെ സന്തോഷത്തോടെ പറയുന്നു.


സിദ്ധാനുഗ്രഹം.............തുടരും!

13 April 2017

സിദ്ധാനുഗ്രഹം - 16



അഗസ്ത്യ മുനി പറഞ്ഞതെല്ലാം കേട്ട എനിക്ക്, ഇത്രയെല്ലാം ക്രൂരത ചെയ്ത ഒരു വ്യക്തിക്കു ഞാൻ എന്തിനു സഹായിക്കണം? അവരവരുടെ വിധി അനുസരിച്ചു അവരവർക്കു കാര്യങ്ങൾ നടക്കട്ടെ എന്ന് വിചാരിക്കുവാൻ പ്രേരിപ്പിച്ചു.

"ആ പയ്യൻ മരിച്ചുപോയോ?" എന്ന് ചോദിക്കുവാൻ തോന്നി. പക്ഷെ മനസ്സിനെ കടിഞ്ഞാണ് ഇട്ടു. അഗസ്ത്യ മുനി കൂടുതൽ കാര്യങ്ങൾ പറയുവാൻ തുടങ്ങി.

"ഇതെല്ലാം  എന്തുകൊണ്ടാണ് നിനക്ക് മുൻകൂട്ടി പറയുന്നേറിയാമോ?" പാപങ്ങൾ ചെയ്യുന്നവൻ സന്തോഷമായി ഇരിക്കുന്നു എന്ന് വിചാരിക്കരുത്, അവനു ഭഗവാൻ ഏതു സമയത്തിൽ എങ്ങനെ ശിക്ഷിക്കും എന്നത് ആർക്കും അറിയില്ല, സിദ്ധന്മാർക്കും മറ്റും മുനി പുങ്കവന്മാർക്കും മാത്രമേ ഇതു മുൻകൂട്ടി അറിയുവാൻ സാധിക്കൂ.

"എനിക്ക് അറിഞ്ഞതെല്ലാം നിന്നോട് പറയുന്നതിന് ഒരു കാരണം കൂടി ഉണ്ട്". ഞാൻ അനുമതി തരുന്നത് വരെ ഒരു കാരണവശാലും ആരോടും ഒരു കാര്യങ്ങളും പറയരുത്. എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും വാർത്ത പുറത്തേക്കു പോയാൽ, "എൻറെ  ജീവ നാഡി നിൻറെ പക്കം കാണത്തില്ല", എന്ന് എനിക്കും താകീത് ചെയ്തു.

"ഞാൻ എന്തിനു വാ തുറക്കണം", "ശെരി" എന്ന് തലയാട്ടി. ഇതു തന്നെ തക്ക സമയം എന്ന് കരുതി അഗസ്ത്യ മുനിയോട് ഞാൻ ഒരു പ്രാർത്ഥന വെച്ചു.

"എല്ലാം താളിയോലകളിലും താങ്കൾ പ്രാചീന തമിഴിലാണ് വിവർത്തനങ്ങൾ പറയുന്നത്. പക്ഷെ പ്രാചീന തമിഴ് അറിയുന്നവർ ചിലർ മാത്രം. വരുന്നവർക്ക് താങ്കൾ പറയുന്ന തമിഴിൽ നാഡി വിവർത്തനം പറയുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല എന്ന് പറയുന്നു. അവർക്കു വേണ്ടി ഒരു "ഡിക്ഷണറി" വച്ച് തന്നെ അർഥം വിവരികേണ്ടിയിരിക്കുന്നു. ആ വിവർത്തനംപോലും ശെരിയാണോ - അല്ലെയോ? എന്ന് പറയുന്നതുപോലും, വിഷമമാണ്" എന്ന് പറഞ്ഞു.

"എന്നെ എന്താണ് ചെയ്യുവാൻ പറയുന്നത്?"

"ഞാൻ താങ്കളുടെ അനുഗ്രഹത്താൽ നാഡി വായിക്കുമ്പോൾ ഇപ്പോൾ ഉപയോഗത്തിൽ  ഉള്ള തമിഴിൽ താങ്കളുടെ വാക്കുകൾ താളിയോലയിൽ എനിക്ക് കാണപ്പെടേണം. ഇതിനായി താങ്കളുടെ ഉത്തരവ് വേണം," എന്ന് പറഞ്ഞു.

"ഞാൻ നല്ല തമിഴ് മൊഴിയുടെ വ്യാകരണം എഴുതി, എന്നോട് തന്നെ ഇങ്ങനെ ചോദിക്കണമോ," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"താങ്കൾ ഈ അപേക്ഷ സ്വീകരിച്ചുകൊണ്ട്, എള്ളോർക്കും മനസ്സിലാകുന്ന തമിഴിൽ താങ്കളുടെ അനുഗ്രഹ വാക്കുകൾ വായിക്കുവാൻ അനുമതി തരണം," എന്ന് ഒരിക്കൽ കൂടി ചോദിച്ചു, കുറച്ചു സമയം മൗനമായി തന്നെ കടന്നു.

പിന്നീട്, എൻറെ അപേക്ഷയും  അഗസ്ത്യ മുനി ചെവികൊടുത്തു, ഇതല്ലാതെ വേറെയെന്തു ആത്മാഭിമാനമാണ് വേണ്ടത്.

"അങ്ങനെ തന്നെ ആകട്ടേ, ഈ സോമസുന്ദരത്തിനു വായിക്കുന്ന വാക്കുകൾ മുതൽക്കു സരളമായ തമിഴിൽ നിനക്ക് കാണുവാൻ സാധിക്കും," എന്ന് അഗസ്ത്യ മുനി അനുഗ്രഹിച്ചു.

ഇതിനകം, കുറേനേരമായിട്ടും കാണാത്തതുകൊണ്ട് വീടിൻറെ മുൻവശം നിന്നുകൊണ്ടിരുന്ന കാർ ഡ്രൈവർ അകത്തേക്ക് കയറി.

കൈയിൽ നാഡിയുമായി കാറിൽ ആകാംഷയോടെ കാത്തിരിക്കുന്ന സോമസുന്ദരത്തിൻറെ അടുത്തേക്ക് ചെന്നു.

"നല്ല വാർത്ത", ഏതെങ്കിലും ഞാൻ പറയുമെന്ന് അദ്ദേഹം കാത്തിരുന്നു.

"അഗസ്ത്യ മുനിയോട് ചോദിച്ചുവോ?", എൻറെ കാലുകൾ രണ്ടും സുഖം പ്രാപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞുവോ, എന്ന് ചോദിച്ചു.

"കുറെയേറെ വിഷയങ്ങൾ അദ്ദേഹം പറഞ്ഞു, ആകട്ടെ, സമീപകാലത്തിൽ നിങ്ങൾ ആരെയെങ്കിലും ദേഷ്യത്തിൽ കാലുകൾകൊണ്ട് ചവിട്ടിയോ?", എന്ന് ചോദിച്ചു.

"ഇല്ലാലോ"

"നിങ്ങളുടെ അമ്മയെ ചവിട്ടിയിരിക്കുന്നു"

"ഇല്ല"

"നന്നായി ആലോചിച്ചു പറയുക. നിങ്ങളെത്തന്നെ മറന്നിരുന്നു സമയത്തിൽ, 'അബദ്ധത്തിൽ' കാലുകൾകൊണ്ട് ചവിട്ടിയോ?" എന്ന് ഒന്നുകൂടി ചോദിച്ചപ്പോൾ, അദ്ദേഹം ചെറുതായി അസ്വസ്ഥനായി.

കുറെ നേരം ആലോചിച്ചു.

പിന്നീട്, ദേഷ്യത്തിൽ ചില സമയം ഇങ്ങനെ ചവിട്ടാറുണ്ട്. എന്നാൽ ആരും തന്നെ ഇതുവരെ ബാധിക്കപ്പെട്ടിട്ടില്ല, എന്ന് ഊന്നി പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞതിൽ പ്രകാരം, ഞാൻ മനസ്സിലാക്കി ഇങ്ങനെ നേരം പാഴാക്കുന്നതിൽ കാര്യമില്ല എന്ന്, എന്നിട്ടു രണ്ടുംകല്പിച്ചു ചോദിച്ചു, "ആ പയ്യൻ ജീവനോടെ ഉണ്ടോ അതോ 
ഇല്ലയോ".

അദ്ദേഹത്തിന് സംസാരിക്കുവാൻ പറ്റിയില്ല, സ്തംഭിച്ചുപോയി, തല താഴ്ന്ന വിധത്തിൽ തന്നെ ഉത്തരം പറഞ്ഞു, "ജീവിച്ചിരിപ്പുണ്ട് പക്ഷെ അവിടെയാണ് എന്ന് അറിയില്ല".

"ശെരി, ഇപ്പോൾ ആ പയ്യനെ കണ്ടുപിടിച്ചു അവൻറെ ഭാവിക്ക്, അവൻറെ ജീവിത അവസാനം വരെ വേണ്ടുന്ന സഹായം ചെയുവാൻ തയ്യാറാണോ?" എന്ന് ചോദിച്ചു.

"എന്തിനാണ് ഞാൻ അവൻറെ ജീവിത അവസാനം വരെ സഹായിക്കണം? അവനും എൻറെ കാലുകളുടെ ചികിൽസക്കും എന്താണ് ബന്ധം? എന്ന് അതിശയിച്ചു ചോദിച്ചു.

താങ്കളുടെ ചോദ്യം അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് അദ്ദേഹത്തിൻറെ മുൻപിൽ നിന്നും ജീവ നാഡി വായിക്കുവാൻ ആരംഭിച്ചു.

ഇതു വരെ കഠിനമായ പ്രാചിന തമിഴിൽ അനുഗ്രഹ വാക്കുകൾ പറഞ്ഞിരുന്ന  അഗസ്ത്യ മുനി, ആദ്യമായി സരളമായ തമിഴിൽ സോമസുന്ദരത്തിനു അനുഗ്രഹ വാക്കുകൾ പറയുവാൻ ആരംഭിച്ചു.

"കടക രാശിയിൽ, ആയില്യം നക്ഷത്രത്തിൽ പിറന്ന നീ കുറുക്കു വഴിയിൽ പണം സമ്പാദിച്ചു പണക്കാരനായി മാറി. പണം, പദവി, സുഖങ്ങൾ കൂടുതലായതും നീ കടന്നു പോയ വഴി മൊത്തമായും മറന്നു. മധുരൈ മീനാക്ഷി അംബലത്തിൽ 4 ആണയിക് അവിടമുള്ള അന്നം വാങ്ങി കഴിച്ചു, പകുതി ദിവസം പട്ടിണിയായി കിടന്നതു എനിക്ക് അറിയും. എന്നാൽ നീ ഇതു അടിയോടെ മറന്നു". എന്ന് പറഞ്ഞ അദ്ദേഹം തുടർന്നു.

"പണത്തിൻറെ നിഗളിപ്പ്" കാരണവും ചീത്ത കൂട്ടുകെട്ട് കാരണവും, മദ്യലഹരിയിൽ ബുദ്ദിയും നിന്റെ പരിമതിയിൽ വിട്ടു മാറി. നല്ലതു പറയുവാൻ വന്ന നിന്റെ അമ്മയെ നീ ചവിട്ടി. പക്ഷെ നിൻറെ അമ്മ സഹിച്ചു, എന്നാൽ ആ വീട്ടിൽ പണിക്കുവന്ന ആ പയ്യനെ അടിവയറ്റിൽ ചവിട്ടിയത് എന്ത് ന്യായം?"

"ദാരിദ്യം കൊണ്ട് കഞ്ഞി മാത്രം കുടിച്ചരുന്ന മുരുകനെ നീ ജോലിയിൽ നിയമിച്ചു. "അന്യ രാജ്യത്തിൽ" ഭഗവാൻറെ ശില കടത്തുവാൻ ചിലർ നിന്നെ പ്രേരിപ്പിച്ചു, മധ്യത്തിന്റെ ലഹരിയിൽ നീയും ഇതിൽ പങ്കുകൊണ്ടു. ഇതിന്റെ പണിക്കായി മുരുകനെ നീ നിയമിച്ചു. 

"മുരുകൻ, ഏതു മുരുകന്റെ അംബലത്തിൽ ദിവസവും പോയി  പ്രാർത്ഥന ചെയ്‌തു വരുന്നുവോ, അവിടെയുള്ള മുരുകന്റെ ശില കടത്തുവാൻ വേലക്കാരൻ മുരുകനെ നീ നിർബന്ധിപ്പിച്ചു. ഇതിനായി അവൻ വഴങ്ങിയില്ല. ദേഷ്യത്തിൽ അവന്റെ വയറിൽ നീ ചവിട്ടി".

"അവൻ ചുരുണ്ടു വീണു, ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിൽ കൊണ്ട് പോയി, അവിടെ ഈ പയ്യൻ എവിടെയോ കാൽ തെറ്റി വീണു എന്ന് പറഞ്ഞു രക്ഷപെട്ടു. നിനക്ക് ഭയന്ന്" മുരുകൻ അവിടെ നിന്നും രക്ഷപെട്ടു. ഇതു കൊണ്ട് അവൻറെ കുടുംബം ഇല്ലാതായി.

"ദാരിദ്ര്യത്തിന്റെ ഉച്ചത്തിൽ ഇരുന്ന മുരുകന്റെ മാതാ പിതാവ്, മകൻ തങ്ങളുടെ കൈ വിട്ടു ഓടിപോയി എന്നത് വിചാരിച്ചു, ആ ദുഃഖത്തിൽ മനസ്സ് ബാധിക്കപെട്ടു, റോഡിൻറെ വീഥികളിൽ അലഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ ശാപവും നിന്നെ വന്നു ചേർന്നു".

"അവരുടെ ശാപം, മുരുകന്റെ ശാപം, ഭഗവാൻറെ ശിലയിൽ കൈവയ്ക്കുവാൻ പോയത്, ഇതെല്ലാം കൊണ്ട് മാത്രമേ നിൻറെ കാലുകൾ സ്വാധീനമില്ലാത്ത ഉള്ളത്. ഇനി 4 ദിവസത്തിൽ നീ മുരുകനെ തേടി കണ്ടുപിടിച്ചു ചെയ്ത പ്രവർത്തിക് മാപ്പ് ചോദിച്ചാൽ, നിൻറെ കാലുകൾ സുഖം പ്രാപ്പിക്കും."

"അവൻറെ കാലുകളിൽ വീണു മാപ്പ്‌ ചോദിക്കുക. അവനു ജീവിത അവസാനം വരെ ജീവിക്കുവാൻ സഹായിക്കുക. മനസ്സ് മുരടിച്ചത്താൽ ഭിക്ഷയെടുക്കുന്നവരെ പോലെ നടക്കുന്ന അവൻറെ മാതാ പിതാവിന് ചികിൽസയ്ക്കായി ഏർപ്പാട് ചെയുക". ഇങ്ങനെ അഗസ്ത്യ മുനി നടന്നതെല്ലാം പറഞ്ഞപ്പോൾ......ഇതു കേട്ട് ഭയന്ന്പോയി അദ്ദേഹം.

"മുരുകനെ എവിടെ പോയി കണ്ടുപിടിക്കും? എവിടെ ചെന്ന് തേടും?" എന്ന് അദ്ദേഹം ചോദിച്ചു.

ഇതിനും അഗസ്ത്യ മുനി മറുപിടി പറഞ്ഞു.

"പറയാം കേൾക്കു, മുരുകൻ ശിവഗംഗക് സമീപമുള്ള കളയാർ ക്ഷേത്രത്തിൽ ഉള്ള മണ്ഡപത്തിൽ 4 ദിവസമായി പനി പിടിക്കപ്പെട്ടിരിക്കുന്നു. അവനെ കണ്ടു പിടിച്ചു രക്ഷിക്കൂ, അങ്ങനെ സംഭവിച്ചില്ലെങ്കിൽ....... അഗസ്ത്യ മുനി വളരെ പതുകെ പറഞ്ഞു "നിന്റെ കാലുകളിൽ ഏർപ്പെട്ടത് കൈകളിലും പകരും", എന്ന് പറഞ്ഞു നിറുത്തി.

"ഇതു തന്നെയാണോ പരിഹാരം?" എന്ന് അദ്ദേഹം ചോദിച്ചു.

"അതെ, മുരുകനെ നീ രക്ഷിക്കൂ, നിന്നെ ഞാൻ രക്ഷികാം" എന്ന് അദ്ദേഹത്തിന് അഗസ്ത്യ മുനി ധൈര്യം കൊടുത്തു.



സിദ്ധാനുഗ്രഹം.............തുടരും!

06 April 2017

സിദ്ധാനുഗ്രഹം - 15




വീട്ടിനു മുൻവശം ഒരു അംബാസിഡർ കാർ നിന്നുകൊണ്ടിരുന്നു, ആ വാഹനത്തിൻറെ പിൻവശം ഇരുന്നവർക് മധ്യവയസ്സു പ്രായം വരും, വണ്ടി ഓടിച്ചു വന്ന ഡ്രൈവർ ആണ് വീടിനു മുൻവശം തട്ടിയത് എന്ന് പിന്നീട് മനസ്സിലാക്കി.

"ആരാണ് നിങ്ങൾ?"- എന്ന് ചോദിച്ചു.

ആ ഡ്രൈവർ വളരെ അധരവോടെ, "സാർ, നിങ്ങളെ നോക്കുവാൻ വേണ്ടി വളരെ ദൂരത്തിൽ നിന്നും ഞങ്ങൾ വന്നിരിക്കുന്നത്", എന്ന് പറഞ്ഞു.

"അകത്തോട്ടു വരാൻ പറയൂ", എന്ന് പറഞ്ഞു.

"അദ്ദേഹത്തിന് വരാൻ സാധിക്കില്ല, താങ്കൾ തന്നെ അദ്ദേഹത്തിൻറെ അടുത്ത് പോയിനോക്കിയാൽ നന്നായിരിക്കും,"എന്ന് വളരെ പതുകെ പറഞ്ഞു.

"ആരാണ് അദ്ദേഹം? അവിടെ നിന്നും അദ്ദേഹം വന്നിരിക്കുന്നത്? എന്തിനാണ് എന്നെ നോക്കുന്നത്? എന്ന് ഒന്നുകൂടി അദ്ദേഹത്തോട് ചോദിച്ചു.

"സാർ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കരുതു! ഇതെല്ലാം നിങ്ങൾ തന്നെ സാറിനോട് നേരിട്ട് ചോദിച്ചു മനസിലാക്കികൊള്ളുക", എന്ന് ചെറുതായി ഊന്നിപ്പറഞ്ഞു.

"ശെരി" എന്ന് പാതി മനസ്സോടുകൂടി ആ കാറിൻറെ അടുത്തേക്ക് നടന്നു.

"നമസ്കാരം സാർ", എന്ന് രണ്ടു കൈകൂപ്പി അവിസംഭോദിച്ചു ആ കാറിൽ ഇരുന്ന അദ്ദേഹം.

""നമസ്സ്‌കാരം പറഞ്ഞു കൊണ്ട്, വീട്ടിനുള്ളിൽ വരമല്ലോ. സൗകര്യമായി ഇരുന്നു  സംസാരിക്കാമല്ലോ," എന്ന് പറഞ്ഞു.

ഒന്ന് മടിച്ചു നിന്നു. കുറച്ചു നേരം ഒന്നും സംസാരിച്ചില്ല.

അദ്ദേഹം ഉടുത്തിരുന്ന മുണ്ട് ശകലം നീക്കികൊണ്ടു തൻറെ കാലുകൾ കാണിച്ചു, അദ്ദേഹം കാലുകളിൽ ഏതോ മരുന്ന് പുരട്ടിയിരുന്നു.

"എന്താ! തങ്ങൾക്കു എന്തെങ്കിലും മുറിവ് പറ്റിയോ?" എന്ന് ചോദിച്ചു.

"ഇല്ല, എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല, പെട്ടെന്നു ഒരു ദിവസം എൻറെ രണ്ടു കാലുകളും മരവിച്ചു പോയി. എന്നെകൊണ്ട് ഒരു ആൾ സഹായം ഇല്ലാതെ നടക്കുവാൻ സാധിക്കില്ല. "ഊന്നുവടി" കൊണ്ടും നടക്കുവാൻ സാധിക്കില്ല", എന്ന് പറയുമ്പോൾ അവൻറെ കണ്ണുകളിൽ കണ്ണുനീർ കണ്ട ഞാൻ സ്തംഭിച്ചുപോയി.

അദ്ദേഹം ചോദിച്ചു, "താങ്കൾക്കു വിരോധമില്ലെങ്കിൽ കാറിൽ കയറി സംസാരിക്കാമല്ലോ. ഇല്ല അഗസ്ത്യ മുനിയുടെ ജീവ നാഡി ഞാൻ വീട്ടിനുള്ളിൽ വന്നെങ്കിൽ മാത്രമേ വായിക്കുമെങ്കിൽ, എങ്ങനെയെങ്കിലും ഞാൻ താങ്കളുടെ വീട്ടിനുള്ളിൽ പ്രവേശിക്കാം", എന്ന് വളരെ താഴ്മയോടെ അഭ്യർത്ഥിച്ചു.

"സാരമില്ല, ഞാൻ താങ്കളുടെ ആഗ്രഹം പ്രകാരം കാറിൽ ഇരുന്നു സംസാരികം" എന്ന് കാർ കതകു തുറന്നു അദ്ദേഹത്തിൻറെ അടുത്ത് ഇരുന്നു.

"ഏങ്ങനെയാണ് ഇതു സംഭവിച്ചത്? ജനനം മുതൽക്കേ ഇങ്ങനെയാണോ?"

"ഇല്ല."

"രണ്ടു മാസങ്ങൾക്കു മുൻപ് എൻറെ പെട്രോൾ കമ്പനിയിൽ വന്നു കൊണ്ടിരിക്കുമ്പോൾ പെട്ടെന്നു എൻറെ രണ്ടു കാലുകളും മരത്തുപോയി. കാറിൽ നിന്നും ഇറങ്ങുവാൻ പോലും പറ്റിയില്ല. വേദനയും പെട്ടെന്നു കൂടി എനിക്ക് സഹിക്കുന്നതിനു അപ്പുറമായി, അപ്പോൾ തന്നെ ഡോക്ടറുടെ അടുത്തേക്കു പോയി. ഒരു മാസം മൊത്തം മരുന്നുകളും, ടെസ്റ്റുകളും എടുത്തു. വേദന കുറഞ്ഞു എന്നതല്ലാതെ, എൻറെ രണ്ടു കാലുകളും മരവിച്ചു പോയി."

"ഡോക്ടർ എന്താണ് പറഞ്ഞത്?"

"ഇതു മരുന്ന് കൊണ്ടോ, ചികിൽസ കൊണ്ടോ അതോ ഫിസിയോ തെറാപി കൊണ്ടോ ചികിൽസിക്കുവാൻ കഴിയുകയില്ല, അതായി തന്നെ കുറയണം. ഭഗവാനിൽ വിശ്വസിക്കുക പ്രാർത്ഥിക്കുക, മരുന്നുകളും തുടർച്ചയായി കഴിച്ചു വരുക, എന്ന് തന്നെയാണ് എല്ലാം ഡോക്ടറും പറയുന്നത്".

ഇത് പറഞ്ഞു തീരും മുൻപ് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു, ശബ്ദം ഇടർന്നു, ശെരിയായി സംസാരിക്കുവാൻ സാധിച്ചില്ല, കൂടെക്കൂടെ തൻറെ പക്കമുള്ള ടവൽ കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു.

കുറച്ചു നിമിഷം മൗനം ഭജിച്ചതിനു ശേഷം, "ഇതിനായി ഞാൻ എന്ത് ചെയ്യണം", എന്ന് ചോദിച്ചു.

എൻറെ കൈ രണ്ടും ഇറുക്കെപ്പിടിച്ചു,"എനിക്ക് ജീവ നാഡി വായിച്ചു എൻറെ രണ്ടു കാലുകളും ചികിൽസിക്കുവാൻ ഞാൻ എന്ത് ചെയ്യണം എന്ന് അഗസ്ത്യ മുനിയോട് ചോദിക്കണം", ഇതിനായി തന്നെ ഞാൻ മധുരയിൽ നിന്നും വന്നിരിക്കുന്നത്", എന്ന് പറഞ്ഞു.

എന്നെ ഇതു ധർമ്മസങ്കടത്തിലാക്കി, അദ്ദേഹത്തിന് എന്തെങ്കിലും ഒരു വഴി സഹായിക്കണം എന്ന് കരുതി, അദ്ദേഹത്തെ കാറിൽ ഇരിക്കുവാൻ പറഞ്ഞിട്ട്, അഗസ്ത്യ മുനിയോട് അനുമതി ചോദിച്ചതിനു ശേഷം ജീവ നാഡി വായിക്കാം എന്ന് തീരുമാനിച്ചു.

അകത്തേക്ക് ചെന്ന് പൂജ മുറിയിൽ വച്ചിരുന്ന അഗസ്ത്യ മുനിയുടെ ജീവ നാഡി എടുത്തു കാറിൽ വന്നിരിക്കുന്ന അദ്ദേഹത്തിന് കാലുകൾ ചികിൽസിക്കുവാൻ അനുഗ്രഹവാക്കുകൾ ലഭിക്കുമോ? എന്ന് പ്രാർത്ഥിച്ചു.

അഗസ്ത്യ മുനി പതുകെ പതുകെ കാറിൽ വന്ന അദ്ദേഹത്തെ പറ്റി പറയുവാൻ തുടങ്ങി.

ഇവൻറെ പേര് സോമസുന്ദരം, കുറെ കഷ്ടപ്പെട്ട് അദ്ദേഹം ജീവിതത്തിൽ മുന്നോട്ടു വന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് കുറുക്കു വഴിയിൽ പണം ഉണ്ടാക്കി. ആ പണം കൊണ്ടും തൻറെ സ്വാധീനം കൊണ്ടും പല സ്ഥലങ്ങളിൽ പല - പല സംഭ്രഭങ്ങൾ തുടങ്ങി. ആ തുടങ്ങിയ സംഭ്രഭങ്ങളും  വളരെ അത്ഭുതമായി വളർന്നു. അവൻ ധാരാളം പണം നേടി.

കഷ്ടപെടുമ്പോൾ എല്ലാം ഭഗവാനെ മനസ്സുകൊണ്ട് പ്രാർത്ഥിച്ചവൻ. പണം കയ്യിൽ വന്നപ്പോൾ ആ ഭഗവാനെ മറന്നു, മാതാ പിതാവിനെയും മറന്നു. അവൻ അവരെ ഒന്നിനും പരിഗണിച്ചില്ല. 

മദ്യം കുടിച്ചതിനു ശേഷം, അതിൻറെ ലഹരിയിൽ അവൻ അമ്മയെ പല വിധത്തിൽ ദ്രോഹിച്ചു. ഒരു ചില സമയത് അവരെ ചവിട്ടുകയും ചെയ്തു, ഇതെല്ലാം അവർ സഹിച്ചു, മാത്രമല്ല ഇവനുവേണ്ടി ഭഗവാനോട് പ്രാർത്ഥിക്കുകയും ചെയ്തു. ഇതൊന്നും ഈ സോമസുന്ദരം ചെവികൊണ്ടില്ല, കളിയാക്കി, അതോടൊപ്പം അവൻറെ കൂട്ടുകെട്ടും കൊള്ളരുതാത്തവരൊപ്പമായി.

ഇതെല്ലാം മറന്നു എന്ന് കരുതാം,"എന്നാൽ ഒരു 18 വയസായ ഒരു പയ്യനെ ഇവൻ കഷ്ടപെടുത്തിയതാണ് ഭഗവാനുപോലും മാപ്പാക്കുവാൻ സാധിച്ചില്ല. അതിൻറെ പരിണാമത്താലാണ് ഇവൻറെ കാലുകൾ മരവിച്ചതുപോലെ ഉള്ള അവസ്ഥയിലുള്ളത്" എന്ന് പറഞ്ഞു.

"എന്ത് വിധമുള്ള ദ്രോഹമാണ് ഇവൻ ചെയ്‌തത്‌", എന്ന് ഞാൻ ചോദിച്ചു.

"ഒരു ക്ഷേത്രത്തിൽ ഉള്ള വിഗ്രഹം മോഷ്ട്ടിക്കുവാൻ ഇവൻ ആ 18 വയസു പയ്യനോട് പറഞ്ഞു, ഇതു അവൻ വിസമ്മതിച്ചു"

മധ്യത്തിന്റെ ലഹരിയിൽ "വേലക്കാരെ നായെ" എന്ന് തൻറെ കാലുകൾ കൊണ്ട് അവനെ ചവിട്ടി, മാത്രമല്ല ആഭാസപരമായ വാക്കുകൾ ഉപയോഗിച്ചു.

അടിവയറ്റിൽ ആണ് അവനു ചവിട്ടു കൊണ്ടത്, ആ ചവിട്ടിൻറെ ആഘാതം കൊണ്ട് ആ പയ്യൻ മരണത്തോട് പോരാടുമ്പോൾ ഇട്ട ശാപമാണ് ഇതു, എന്ന് അഗസ്ത്യ മുനി പറഞ്ഞു.



സിദ്ധാനുഗ്രഹം.............തുടരും!

30 March 2017

സിദ്ധാനുഗ്രഹം - 14




40 വർഷങ്ങൾക്കു മേലും അഗസ്ത്യ മുനിയുടെ ജീവ നാഡികൂടെ സംബന്ധിപ്പിക്കുന്ന പല വിഷയങ്ങളിലും ഏർപ്പെട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴും എനിക്ക് പൂർണമായും പല കാര്യങ്ങളും മസ്സിലാകുവാൻ സാധിച്ചിട്ടില്ല.

ജീവ നാഡി വായിക്കുവാൻ വേണ്ടി പലരും ആകാംക്ഷയോടെ എത്തിചേരും, അവരുടെ പ്രതീക്ഷകൾ വളരെയധികം ഉണ്ടായിരിക്കും. അവർക്കു വേണ്ടി ജീവ നാഡി നോക്കുമ്പോൾ അഗസ്ത്യ മുനി ചില സമയങ്ങളിൽ സംബന്ധമില്ലാത്ത വിഷയങ്ങൾ പറയും, ചിലപ്പോൾ ജീവ നാഡി നോക്കുവാൻ വന്നവർക്കു ഒരു അനുഗ്രഹ വാക്കുകളും ജീവ നാഡിയിൽ നിന്നും വരില്ല.

ഇത് എന്നെ വളരെ വിഷമത്തിലാകും, എന്നെകൊണ്ട് കള്ളം പറയുവാൻ സാധിക്കില്ല, അതെ സമയം അഗസ്ത്യ മുനിയോട് ജീവ നാഡിയിൽ ചോദിച്ചു തീർച്ചയായും അനുഗ്രഹ വാക്കുകൾ മേടിച്ചു തരണം എന്ന് ആർക്കും പറയുവാനും സാധിക്കില്ല.

ഇതുപോലെ തന്നായിരുന്നു അന്നേ ദിവസം എനിക്ക് ഉണ്ടായതു, എങ്ങനെയോ മനോരോഗിയായ ആ പെൺകുട്ടിയെ, തങ്കസാലൈ  ഇരിക്കും ആ ഇസ്‌ലാം അനുയായി മൂലം രക്ഷപ്പെടുത്തിയ അഗസ്ത്യ മുനിയോട് അവിടെ വന്നവർക്കു വളരെയധികം വിശ്വാസം ഏർപ്പെട്ടു.

ഇതു അനുബന്ധിച്ചു അവർ എൻറെ പക്കം അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തുവാൻ വന്നു. അവിടെ അവർ ആ പെൺകുട്ടിയുടെ അമ്മാവൻറെ പക്ഷാഘാതം പിടിപെട്ടുള്ള മകനെ രക്ഷപെടുത്തുവാൻ സാധിക്കുമോ? അവൻ മറ്റുള്ളവരെ പോലെ എണീറ്റുനടക്കുമോ? എന്ന് വളരെ യാദൃശ്ചികമായി ചോദിച്ചു.

അവർക്കുവേണ്ടി ജീവ നാഡി നോക്കിയപ്പോൾ ആ പക്ഷാഘാതം പിടിപെട്ട കുട്ടിയെ കൊലപാതകം ചെയ്തു അദ്ദേഹവും ആത്മഹത്യ ചെയുവാൻ തയ്യാറെടുക്കുന്നു. 9 മണിക്കൂറിൽ അവരെ തടുത്തില്ലെങ്കിൽ സാഹചര്യം വിപരീതമാകും, എന്ന് അഗസ്ത്യ മുനി എന്നോട് പറഞ്ഞു. ഇതു വായിച്ചപ്പോൾ "ഇത് എന്താ ഒരു പുതിയ കടങ്കഥയായിരിക്കുന്നല്ലോ", എന്ന് വിചാരിച്ചുപോയി.

"സാർ! നമുക്ക് എന്ത് ചെയുവാൻ കഴിയും?" ആ പ്രദേശത്തിൽ നിന്നും വന്നവർ.

"അവരെ എവിടെ ചെന്നാൽ കണ്ടുപിടിക്കുവാൻ സാധിക്കും?" ഇതും അഗസ്ത്യ മുനിയുടെ ചോദിച്ചു പറയുക, എന്ന് വന്നവരിൽ ഒരാൾ ചോദിച്ചു.

ഞങ്ങൾ അവിടെ എത്തിച്ചേരുവാൻ 9 മണിക്കൂർ കഴിയുകയാണെങ്കിൽ അവരെ ജീവനോടെ കാണുവാൻ സാധിക്കില്ലേ? എന്ന് അഗസ്ത്യ മുനിയുടെ ചോദിച്ചു പറയുക," എന്ന് വളരെയധികം വിശ്വാസത്തോടെയും, അവകാശത്തോടെയും മറ്റൊരുവൻ ചോദിച്ചു.

ക്ഷമയോടെ അവർ പറയുന്നതെല്ലാം കേട്ടിട്ടു ജീവ നാഡിയിൽ നോക്കി.

"ഈ നഗരപ്രദേശത്തിനു പുറത്തായി വടക്കു നോക്കി പോക്കും ഒരു ഒറ്റയടി പാതയുണ്ട്, അത് കഴിഞ്ഞാൽ ഒരു വയൽപാടം വരും. കുറെ ദൂരം വയൽപാടം വഴി നേരെ ചെല്ലുമ്പോൾ ഒരു തോട് കാണുവാൻ സാധിക്കും. ആ തോടിൻറെ ചേർന്നുള്ള പുൽമേട് വഴി നടന്നുചെല്ലുമ്പോൾ വടക്കു - കിഴക്കു ഭാഗത്തു ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒരു പുളിമരം കാണുവാൻ സാധിക്കും. ആ പുളിമരത്തിനു ചുറ്റിലും കുമ്മായം, മണ്ണ്, സിമെൻറ് ഇവ മൂന്നും കലർന്നു ഉണ്ടാക്കിയ ഒരു ചെറിയ തിട്ട വരും. ഈ തിട്ടയിൽലാണ് അവർ രണ്ടുപേരും ഇപ്പോൾ ഇരിക്കുന്നത്," എന്ന് ഒരു നോവലിൽ നിധിയെപ്പറ്റി വരച്ചു കാണിച്ചതുപോൽ എൻറെ കണ്ണിൻ മുൻപ് തെളിഞ്ഞു.

എന്നാൽ എന്ത് കാരണം കൊണ്ടോ അഗസ്ത്യ മുനി നഗരത്തിൻറെ പേര് പറഞ്ഞില്ല. ഇതിനു ശേഷം അവർ അവിടേക്കു പോക്കും എന്നോ പറഞ്ഞില്ല. അവരിൽ ഒരുവൻ ഞാൻ പറഞ്ഞ വഴി മനസ്സിൽ വച്ചുകൊണ്ടു,"ആഹാ! അവർ ഇപ്പോൾ തെക്കൂർ എന്ന പ്രദേശത്തിൽ ഇരിക്കുന്നു, വരൂ നമുക്ക് ഉടൻ തന്നെ കണ്ടു പിടിക്കാം", എന്ന് പറഞ്ഞു.

"തെക്കൂറിൽ നമ്മൾ ചെല്ലും മുൻപേ, അവൻ ആ പയ്യനെ എന്തെങ്കിലും ചെയ്താലോ................."

"അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് പ്രകാരം..............നമുക്കു 9 മണിക്കൂർ ഉണ്ട്" 

"ഇല്ല ഇല്ല, ആ തെക്കൂറിൽ ഒരു തിരുമുകുളം ഉണ്ട്. അതിനെ പ്രതികാരദാഹി കുളം എന്ന് പറയപ്പെടും, മൊത്തം പായൽ പിടിച്ചിരിക്കും, പടികെട്ടിൽ വളരെ സൂക്ഷിച്ചു കാൽ വെച്ചില്ലെങ്കിൽ, അത്രതന്നെ, ഒരേ വഴുക്കിൽ കുളത്തിനുള്ളിൽ തള്ളിയിടും. ഇവർ അവിടെ ചെന്ന് പെട്ട് പോകരുതല്ലോ എന്നെ ഭയപ്പെടുന്നൊള്ളു".

"ശെരി! എന്തുകൊണ്ട് അനാവശ്യമായി ചിന്തിക്കുന്നത്, പെട്ടെന്നു തിരിക്കാം, അഗസ്ത്യ മുനി അവരെ രക്ഷിക്കും. എനിക്ക് പൂർണമായ വിശ്വാസം ഉണ്ട്", എന്ന് അവർ സ്വയം പറഞ്ഞു കൊണ്ട് തിരിച്ചു. 

"ഏതോ നാലുപേർക്ക് നല്ല വാക്കുകൾ പറഞ്ഞു വന്നോ, എന്ന് ഇല്ലാതെ ആവശ്യമില്ലാത്ത ഏതേതോ പറഞ്ഞു അഗസ്ത്യ മുനി ഇങ്ങനെ ഭയപെടുത്തുന്നല്ലോ", ഇതു ആവശ്യമാണോ എന്ന് ആലോചിച്ചു.

നാഡി എന്നത് കഷ്ടതകൾ മാറ്റുന്ന ഒരു ഉപകരണം അല്ലെങ്കിൽ ഒരു വഴി കാട്ടിയായി ഇരിക്കണം. ഈ പരിഹാരം ചെയുക അല്ലെങ്കിൽ ആ ക്ഷേത്രത്തിൽ പോകുക എന്ന് മാത്രം പറയുകയാണെങ്കിൽ സന്തോഷമായിരിക്കും.

എനിക്ക് ലഭിച്ച നാഡി അങ്ങനെ ആകാത്തതിൽ എനിക്ക് വിഷമം ഉണ്ട്. ഞാൻ വിഷമിക്കുന്നതിൽ കാരണം ഉണ്ട്. എൻറെ പക്കം ഉള്ള ജീവ നാഡിയിൽ വെളിച്ചത്തിൻറെ രൂപത്തിൽ അഗസ്ത്യ മുനി സംസാരിക്കും, മറ്റുള്ളവരിടം ഇരിക്കുന്നതുപോലെ കാണ്ഠ നാഡിയല്ല. കാണ്ഠ നാഡിയിൽ, ആരാണ് നാഡി നോക്കുവാൻ വന്നിരിക്കുന്നുവോ അവരുടെ പേര്, മാതാപിതാവിൻറെ പേര്, അവരുടെ ജാതകം എല്ലാം ആദ്യം നോക്കുന്നത് പൊതു കാണ്ഠത്തിൽ വരും. 

ഇതു വായിക്കുമ്പോൾ തന്നെ നാഡി നോക്കുവാൻ വരുന്നവർക്ക് വളരെ സന്തോഷം ഉണ്ടാക്കും. പിന്നെ പരിഹാരത്തിനായി, ശാന്തിക്കായി, ദീഷക്കായി പല താളിയോലകൾ മറിച്ചുനോക്കും. അവരവർക്കു വേണ്ടതുപോലുള്ള പരിഹാരങ്ങൾ വരും.

എന്നാൽ, എൻറെ പക്കമുള്ള ജീവ നാഡിയിൽ.

ഇങ്ങനെ ഉന്നുമില്ലാതെ വന്നുപോകുന്നവരെ പറ്റിയോ അതോ അവർക്കു വേണ്ടിയവരെപറ്റിയോ ഏതെങ്കിലും ഒരു ഞെട്ടിക്കുന്ന വാർത്ത പറഞ്ഞാൽ നാഡി നോക്കുവാൻ വരുന്നവർക്ക് ഭയം മാത്രമേ വരൂ. 

എന്തായാലും ആ രണ്ടുപേരെയും തീർച്ചയായും രക്ഷപെടപ്പെടും എന്നത് എൻറെ മനസ്സിൽ ഉറച്ചു, അവർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങി.

അതിനിടയിൽ -------

എനിക്ക് ആ വിഷം കുടിച്ചു വന്ന ആ കോടിശ്വരൻ ഇപ്പോൾ എങ്ങനെ ഉണ്ട് എന്ന് അറിയുവാൻ ഉള്ള ആഗ്രഹം വന്നു. അവരെ കടത്തി കൊലപാതകം ചെയുവാൻ വന്നവർ, കൊലപാതകം ചെയ്യും തൊഴിൽ വിട്ടിട്ടു തങ്ങളുടെ മകൾക്കു വേണ്ടി, ഭാര്യക്കു വേണ്ടി കൊള്ളി മലയിൽ ചെല്ലും എന്ന് പറഞ്ഞുവല്ലോ അവർക്കു എന്തായി, അവരെ പറ്റിയും ഒരു വാർത്തപോലും ഇതു വരെ വന്നില്ലലോ, അതുകൊണ്ടു അവരെപ്പറ്റിയും മനസ്സിലാകണം എന്ന് പെട്ടെന്നു എനിക്ക് തോന്നി .

ചില പ്രാർത്ഥനകൾ ചെയ്തതിനു ശേഷം, അഗസ്ത്യ നാഡി നോക്കുവാൻ വേണ്ടി പൂജാ മുറിയിൽ ഇരുന്നു.

"കോടിശ്വരനായ ആ ശിവ ഭക്തനു അഗസ്ത്യ മുനിയെ പരിഷിക്കണമെന്നു ഒരു ആഗ്രഹം, അതിജീവിച്ചു. ബന്ധുക്കളും സ്വന്തക്കാരും അവനെ തിരിച്ചറിഞ്ഞു സ്വീകരിക്കുകയും ചെയ്തു, ഇവനെ കൊലപാതകം ചെയ്താൽ അത്രയും സമ്പത്തുകളും സ്വന്തമാക്കുവാൻ ശ്രമിച്ചുവോ, അവൻ ഇപ്പോൾ ഓർമശക്തി നശിച്ചു പക്ഷവാതം പിടിച്ചു സംസാരിക്കുവാൻ പറ്റാതെ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്നു", വിധിയുടെ വിളയാട്ടം കണ്ടുവോ? എന്ന് അഗസ്ത്യ മുനി ചോദിച്ചു.

"ആദരവോടെ! എനിക്കൊരു സംശയം. ചോദിക്കാമോ?" എന്ന് ചോദിച്ചു.

"ഏതെങ്കിലും സംശയം ഉണ്ടെങ്കിൽ, ചോദിക്കൂക".

"ആ കോടിശ്വരൻ വീട് വിട്ടു പുറത്തു വന്നു വളരെ കാലമായി. പല വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം തമിഴ്നാട്ടിൽ വന്നിട്ടുള്ളതു. അദ്ദേഹത്തിന് സംഭത്തിലോ, തൻറെ കുടുംബത്തിലോ ആഗ്രഹമില്ല. പറയുകയാണെങ്കിൽ അദ്ദേഹത്തെക്കൊണ്ട് ആർക്കും ഒരു വിധത്തിലും ശല്യമില്ല. അങ്ങനെയുള്ളപ്പോൾ എന്തിനാണ് അദ്ദേഹത്തെ കൊലപാതകം ചെയുവാൻവേണ്ടിയുള്ള ശ്രമം നടന്നത്? അദ്ദേഹം തന്നെയാണ് ഇദ്ദേഹം എന്ന് മറ്റുള്ളവർക് എങ്ങനെ മനസ്സിലായി?"

"ചോദിക്കപ്പെടേണ്ട ചോദ്യം തന്നെ ഇതു. ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തിൽ സമ്പത്തുകൾ വിട്ടു പരദേശിയായി പോയാലും ഒരു ചില വക്ര ബുദ്ധി അവൻറെ പക്കം ഉണ്ട്".

"എന്നെ കൊലപാതകം ചെയ്തു, എൻറെ സമ്പത്തുകൾ എടുക്കുവാൻ ചിലർ ശ്രമിക്കുന്നു. അതുകൊണ്ടു, ഞാൻ അന്യ സംസ്ഥാനത്തിൽ ഇരിക്കുന്നു. അടുത്തുതന്നെ ഞാൻ നാട്ടിലേക്കു വരുന്നു. എനിക്ക് സംരക്ഷണം വേണം", എന്ന് തന്റെ അടുത്ത കൂട്ടുകാരോടും പോലീസിലും പലപ്പോഴായി കത്തുകൾ എഴുതിയിരിക്കുന്നു. അതുകൊണ്ടു അവൻ ജീവിച്ചിരിക്കും വിഷയം ഭാര്യയുടെ കുടുബങ്ങൾക്കും, ബന്ധുക്കളുടെയും ചെവിയിൽ എത്തി ചേർന്നു.

"ഇവൻ ജീവിച്ചിരിക്കും വരെ അവർക്കു സമാധാനം കാണത്തില്ല" എന്നത് കൊണ്ട് അവനെ കൊലപാതകം ചെയുവാൻ ശ്രമം നടന്നു, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഇപ്രകാരം പറഞ്ഞ അഗസ്ത്യ മുനി പെട്ടെന്ന്, "ഇപ്പോൾ തന്നെ ഭദ്രാചലത്തേക്കു പോകുക, അവിടെ ഭഗവാൻ ശ്രീരാമൻറെ ദർശനം നിനക്ക് ലഭിക്കും", എന്ന് പറഞ്ഞു.

"ഭദ്രാചലത്തേക്കു പോകണമോ? അവിടെ ഭഗവാൻ ശ്രീരാമൻറെ ദർശനം ലഭിക്കുമോ? എന്ന് ഞാൻ അഗാതമായി ആശര്യപെട്ടു.

"തട - തട" എന്ന് മുൻവാതിൽ തട്ടപെട്ടു. വാതിൽ മുട്ടിയ ശബ്ദം വിചിത്രമായിരുന്നു.

"ഭദ്രാചലം.........ഭഗവാൻ ശ്രീരാമൻറെ ദർശനം.......തട - തട എന്ന് വാതിൽ മുട്ടുന്ന ശബ്ദം.....മനസ്സിൽ ഒരു ചാങ്ങാട്ടം".

കതകു തുറന്നു നോക്കിയപ്പോൾ......................



സിദ്ധാനുഗ്രഹം.............തുടരും!

23 March 2017

സിദ്ധാനുഗ്രഹം - 13




"ആ ഇസ്‌ലാം അനുയായി പറഞ്ഞ സമയം കഴിഞ്ഞു, നന്നായി ഉറങ്ങിക്കൊണ്ടിരുന്ന ആ പെൺകുട്ടി പെട്ടെന്ന് കണ്ണുതുറന്നു, ഇതു കണ്ടെത്തും കൂടെയിരുന്നവർക്കെല്ലാം സന്തോഷമായി.

ആ പെൺകുട്ടി കണ്ണുതുറന്നതിനു ശേഷം അടുത്തുള്ള ബന്ധുക്കളെ നോക്കി ചിരിച്ചു. അവൾക്കു ഇതുവരെ നടന്നതൊന്നും അറിയില്ല, അവൾക്കു ഏതോ സുഖമില്ല എന്നും അത് ഇപ്പോൾ പൂർണമായും ഗുണമാകുകയും ചെയ്തതു എന്ന് മാത്രം മനസ്സിലാകിയവൾ അവൾ, അദ്ധ്യാമായി ചോദിച്ചത് ഇത്ര മാത്രം.

"ദാഹം എടുക്കുന്നു, കുടിക്കുവാൻ കുറച്ചു വെള്ളം!"

കുറച്ചു - കുറച്ചു  മാത്രം വെള്ളം കൊടുത്തു അവർ.

അത് അവൾക്കു മതിയായില്ല, ഓരോ തവണയും വെള്ളം ചോദിക്കുമ്പോൾ പഞ്ഞിന്റെ കഷ്ണം എടുത്തു അത് വെള്ളത്തിൽ നനച്ചു തുള്ളി - തുള്ളിയായി നാവിൽ വിട്ടുകൊടിത്തിരുന്നു. 

അവൾക്കു ദാഹം കൂടുകയായിരുന്നു.

വെള്ളം ചോദിച്ചു അവൾ കരഞ്ഞു നിലവിളിക്കുവാൻ തുടങ്ങി, അടുത്തുള്ളവരെ ശപിച്ചു.

ആ ഇസ്‌ലാം അനുയായി കൊടുത്ത ധൈര്യത്താൽ ആ പെൺകുട്ടിയുടെ അടുത്തിരുന്നവർ വെള്ളം കൊടുക്കാതെ പോരാടിക്കൊണ്ടിരുന്നു, ഒരു സമയം അവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുവാനും ശ്രമിച്ചു.

ഈ  പശ്ചാത്തലം എല്ലൊരെയും സങ്കടത്തിൽ ആക്കി, ഇങ്ങനെ ഒരു പശ്ചാത്തലച്ചിൽ ഈ പെൺകുട്ടിയെ വിട്ടല്ലോ എന്ന് ഇതിനെല്ലാം കാരണമായ ആ പെൺകുട്ടിയുടെ അമ്മാവൻ ദുഃഖിച്ചു.

ചോദിക്കുന്ന വെള്ളം കൊടുത്തുതന്നെ നോക്കാമല്ലോ, വെള്ളം ചോദിച്ചു അത് കൊടുക്കാതെ പോയാൽ, ഒരു സമയം ദാഹത്തിന്റെ ഉച്ചഘട്ടത്തിൽ അവൾ മരിച്ചു പോവുകയാണെങ്കിൽ, മരണാന്തരം ഇവൾ എങ്ങനെ പേടിപ്പിക്കും എന്ന് അറിയില്ല. അതിനേക്കാൾ വെള്ളം കൊടുത്തതുകൊണ്ടു മരിച്ചു പോയാലും സാരമില്ല, എന്നായിരുന്നു അവിടെയുള്ളവർ ചിന്തിച്ചത്.

എന്നാൽ ഇസ്‌ലാം അനുയായിയുടെ വാക്കിന് വില നൽകികൊണ്ട് 3:00 മണിക്കൂർ എപ്പോൾ കഴിയും എന്ന് വാച്ചിൽ നോക്കികൊണ്ടിരുന്നു, നേരം കൂടുംതോറും ആ പെൺകുട്ടിയുടെ ഒച്ചപ്പാട്  കൂടുവാൻ തുടങ്ങി.

ഭയന്ന് പോയ ആ പെൺകുട്ടിയുടെ കൂടെയുള്ളവർ അവളെ ആ ഇസ്‌ലാം അനുയായിയുടെ പക്കം ധിറുതിയിൽ എത്തിച്ചു. അവിടെ എത്തിച്ചേർന്നിട്ടും ആ പെൺകുട്ടിയുടെ ഒച്ചപ്പാട്  കുറഞ്ഞില്ല. അദ്ദേഹം കൊടുത്ത ധൈര്യത്തിൽ ആ പെൺകുട്ടിക് വെള്ളം കൊടുക്കാതെ സമയം നീക്കികൊണ്ടിരുന്നു.

രാത്രിയിൽ 7:30 മണിയിരിക്കും.

ആ പെൺകുട്ടിയുടെ ഒച്ചപ്പാട് ക്രമേണെ കുറയുവാൻ തുടങ്ങി. അവൾ മയങ്ങി വീണു.

"ഇപ്പോൾ അവൾക്കു വെള്ളം കൊടുക്കാം, വെള്ളം മാത്രമല്ല അവൾ എന്തൊക്കെ ചോദിക്കുന്നുവോ അതൊക്കെ കൊടുക്കാം. അവളുടെ രക്തത്തിൽ കലർന്നിരുന്ന വശീകരണ മരുന്ന് കരഞ്ഞുപോയി. അവൾ മറ്റുള്ളവരെ പോലെ സാധാരണ നിലയിൽ എത്തിക്കഴിഞ്ഞു", എന്ന് ആ ഇസ്‌ലാം അനുയായി പറഞ്ഞതും അവിടെയുള്ളവർക്കു പറഞ്ഞറിയിക്കുന്നതിന് അപ്പുറം സന്തോഷം തോന്നി.

"ഇതു എങ്ങനെ സാധിച്ചു?" എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇത്ര മാത്രം.

"ഇതു അഗസ്ത്യ മുനി എനിക്ക് നൽകിയ അത്ബുതമായ വൈദ്യശാസ്ത്രം", ഇന്ന് ഞാൻ വൈകുന്നേരം 4:00 മണിക് വന്നതിനുകാരണം അഗസ്ത്യ മുനി തന്നെ. വിപത്തിൽ എനിക്ക് മുറിവുകൾ ഒന്നും ഇല്ലായിരുന്നു, പക്ഷെ നന്നായിട്ടു വിശ്രമം എടുക്കുവാൻ വേണ്ടി ഡോക്ടർ പറഞ്ഞു. അതിൻപ്രകാരം  ഞാൻ വിശ്രമം എടുക്കുകയായിരുന്നു, അപ്പോൾ ഏതൊരു ഒരു ഉള്ളുണർവ്.

അഗസ്ത്യ മുനി വന്നു എന്നെ തട്ടി വിളിച്ചു, "ഒരു രോഗിയായ പെൺകുട്ടി നിന്റെ ചികിൽസക്കുവേണ്ടി കാത്തു നിൽക്കുന്നു പെട്ടെന്ന് പോ" ഞാൻ പറഞ്ഞു തന്ന വൈദ്യ ചികിൽസ ചെയ്യുക, ആ പെൺകുട്ടിയെ ഗുണപ്പെടുത്തുക," എന്ന് പറഞ്ഞത് പോൽ ഇരുന്നു, അത് കൊണ്ടു മാത്രം ഞാൻ 4:00 മണിക് വന്നത്, ഇല്ലെങ്കിൽ രാത്രിയിൽ മാത്രമേ ഞാൻ ഇവിടെ എത്തുകയുള്ളൂ," എന്ന് പറഞ്ഞു.

"നടൻ ശർക്കര മാത്രമല്ല അവൾക്കു കൊടുത്ത്".

"അതെ".

"നടൻ ശർക്കരക്ക് ഇത്ര മാത്രം വിശേഷമോ?"

"അതെ അതിൽ അഗസ്ത്യ മുനിയുടെ ജീവ മന്ത്രം കലർന്നിരിക്കുനില്ലലോ," അത് തന്നെ പ്രധാന കാരണം.

"അതിശയമായിരിക്കുന്നലോ, ഇതു എല്ലാവരെയും ചികിൽസിച്ചു ഭേദമാകുവാൻ സാധിക്കുമോ?"

"അത് അഗസ്ത്യ മുനിയുടെ കാരുണ്യം പോലെ, യന്ത്രവും കൊടുത്തിരുന്നല്ലോ."

"പിശാച് പിടിച്ച കണക്കു അട്ടഹസിച്ചു നടന്നിരുന്ന ആ പെൺകുട്ടി ഇപ്പോൾ ശാന്തമായി ഇരികുന്നല്ലോ!"

"ഇവൾക്ക് പിശാച് ഒന്നും പിടിച്ചിട്ടില്ല, ഇതു അവൾക്കു വേണ്ടാത്തവർ ചെയ്ത ഒരു വിഷ പരീക്ഷണം."

"ഡോക്ടറിന് പോലും ഇവളുടെ രോഗത്തെ ചികിൽസിച്ചു ഭേദമാകുവാൻ സാധിക്കാതെ കൈവിട്ടപ്പോൾ, നിങ്ങൾക്കു മാത്രം ഇവളെ വെറും 8:00 മണിക്കൂറിൽ ചികിൽസിക്കുവാൻ സാധിച്ചത് എന്നത് ഞങ്ങൾക്ക് അതിശയം തന്നെ," എന്ന് പറഞ്ഞു.

"കുറച്ചു ദിവസം ആരും ഇവളോടെ ഒന്നിനെക്കുറിച്ചും ചോദിക്കാതെ, സന്തോഷമായി സംസാരിച്ചിരിക്കുക, ഇവൾ നന്നായിട്ടു മാറിയേക്കും".

"ഈ ചികിൽസയുടെ ഫീസ് എത്രയാണ്?"

"Rs 3:25 തന്നാൽ മതി", എന്ന് ആ ഇസ്‌ലാം അനുയായി പറഞ്ഞു.

എത്ര മാത്രം ഊന്നിപ്പറഞ്ഞിട്ടും അദ്ദേഹം പറഞ്ഞ Rs 3:25 അപ്പുറം ഒരു രൂപ മേടിക്കുവാൻ വിസമ്മതിച്ചു.

ആ പെൺകുട്ടി ഉറക്കം കഴിഞ്ഞു കണ്ണുതുറന്നതിനു ശേഷം, ബഹളം കൂട്ടാതെ, വിചിത്രമായി ഒന്നും ചെയ്യാതെ, എവിടെയാണ് വന്നത്, എന്തിനാണ് വന്നത്, എന്തൊക്കെ നടന്നു എന്നത് അറിയാതെ, തന്റെ ബന്ധുകളെ നോക്കി സാധാരണമായി ചിരിക്കുന്നത് പോലെ ചിരിച്ചു.

ഇതുകണ്ട ആ ഇസ്‌ലാം അനുയായി അടക്കം എല്ലോർക്കും സന്തോഷമായി.

ഒരു ചില ദിവസങ്ങൾ കഴിഞ്ഞു ആ പെൺകുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ എന്നെ വന്നു കണ്ടിട്ട് നടന്ന വിശേഷങ്ങൾ ഒക്കെ വിവരിച്ചു. അതോടൊപ്പം അഗസ്ത്യ മുനിയോട് ഒരു സംശയം കേൾക്കണം എന്ന് പറഞ്ഞു.

"ഒരു ചെറിയ കഷ്ണം ശർക്കര കൊണ്ട് ഒരാൾക്ക് പിടിപെട്ട മനോരോഗതെ മാറ്റുവാൻ അഗസ്ത്യ മുനിയുടെ വൈദ്യ ശാസ്ത്രത്തിനു സാധിക്കുമ്പോൾ, അങ്ങനെയുള്ള ആ വൈദ്യ ശാസ്ത്രം എന്തുകൊണ്ടാണ് ആ ഇസ്‌ലാം അനുയായിക് മാത്രം പറഞ്ഞുകൊടുത്തത്?", ഞങ്ങൾക്കും ആ വൈദ്യ ശാസ്ത്രം പഠിപ്പിച്ചുതന്നൂടെ?

അഗസ്ത്യ മുനിയോട് ഇതിനെ കുറിച്ച് ചോദിച്ചു.

"അദ്ദേഹത്തിൻറെ മറുപിടി അത്ഭുതപ്പെടുത്തി!"

"ഈ ജന്മത്തിൽ ഒരു ഇസ്‌ലാം അനുയായി ആണെങ്കിലും, കഴിഞ്ഞ ജന്മത്തിൽ കൊള്ളിമലയിൽ സിദ്ധ വൈദ്യനായിട്ടു പല കാലം ജീവിച്ചിരുന്നു. അപ്പോൾ അവൻറെ പേര് കണ്ണപ്പൻ എന്നായിരുന്നു. അഗസ്ത്യനായ എനിക്ക് കൊള്ളിമലയിൽ ശില പ്രതിഷ്ഠിച്ചു പാൽ അഭിഷേകം ചെയ്തു ആനന്ദിച്ചു. ജീവിത അവസാനം വരെ സിദ്ധന്മാരെ പോലെ ജീവിക്കണം എന്ന് വിചാരിച്ചു", പക്ഷെ സാധിച്ചില്ല.

കഴിഞ്ഞ ജന്മത്തിൽ തൻറെ പക്കം ചികിൽസക്കായി വന്ന ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുകൊണ്ടു അവന്റെ പേരും, ജോലിയും നശിപ്പിച്ചു. തൻറെ അവസാന ശ്വാസത്തിൽ അഗസ്ത്യ മുനിയെ നോക്കി പ്രാത്ഥിച്ചു കൊണ്ട് ഈ ജന്മത്തിൽ മറുപിടി ജന്മം എടുത്തു.

മരിക്കും മുൻപ് "അടുത്ത ജന്മത്തിലെങ്കിലും അഗസ്ത്യ മുനിയുടെ കരുണയോടെ സിദ്ധ വൈദ്യവും, അഥർവ വേദത്തിന്റെ സൂക്ഷ്മം പഠിച്ചു ജനങ്ങൾക്കു ഉപകാരപ്രദമാക്കണം", എന്ന് അവൻ പറഞ്ഞു. അതിനു അഗസ്ത്യനും വഴി നൽകി, അത് കാരണമാണ് ഇന്നേ ദിവസം 85 വയസ്സായാലും ഒരു ചെറുപ്പകാരനെപോലെ ഉത്സാഹത്തോടെ കാര്യങ്ങൾ ഒക്കെ ചെയ്യുന്നു. അവനെ പോലെ ഗുരു ഭക്തിയുള്ളവർക്കു മാത്രമേ 4018 വിധമുള്ള ശുക്ഷ്‌മങ്ങൾ വരദാനമായി ലഭിക്കൂ", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

വായിക്കുമ്പോൾ എന്നെ തന്നെ അതിശയിപ്പിച്ചു, എന്നെ ഞാൻ തന്നെ ഒരു തവണ നുള്ളി നോക്കി.

എനിക്കും ഇതുപോലെ കുറച്ചു ശുക്ഷ്‌മങ്ങൾ പറഞ്ഞുതരുകയാണെങ്കിൽ എന്നെകൊണ്ടും പലർക്കും സഹായിക്കുവാൻ സാധിക്കും എന്ന് ചിന്തിച്ചപ്പോൾ "ആദ്യം ജീവ നാഡിയെ പൂർണമായും വിശ്വസിക്കണം. നാഡി വായിക്കുന്ന നിന്നെയും വരുന്നവർ വിശ്വസിക്കണം. അങ്ങനെയുള്ളവർ ആരെല്ലാം എന്നത് ഞാൻ തന്നെ നിനക്ക് കാണിച്ചു തരാം. അവർക്കു മാത്രം നിന്റെ നാവിൽ ഞാൻ വന്നു വിവിധ രോഗങ്ങൾക്കുള്ള ചികിൽസകൾ വെളിപെടുത്താം," എന്ന് പറഞ്ഞു.

ഇതു പറഞ്ഞതും എനിക്ക് ഉണ്ടായ ആഹ്ലാദത്തിനു അതിരില്ല, സന്തോഷത്തിൽ ചിരിച്ചുകൊണ്ട് തന്നെ അഗസ്ത്യ മുനിക് നന്ദി പറഞ്ഞു.

"സാർ! എന്തുപറ്റി?, ജീവ നാഡി നിങ്ങൾ തന്നെ വായിക്കുന്നു! നിങ്ങൾ തന്നെ ചിരിക്കുന്നു! എന്ത് കാര്യം?" എന്ന് അവിടെയുള്ളവർ ചോദിച്ചു.

"അതെല്ലാം ശെരിയാണ്!" ഞാൻ പതുകെ വിഷയം മാറ്റി!.

"ഇപ്പോൾ ആ പെൺകുട്ടി എങ്ങനെയുണ്ട്? കോളേജിൽ പഠിക്കുവാൻ പോകുന്നുണ്ടോ? ഇവളെ കല്യാണം ചെയുവാൻ ആഗ്രഹിച്ച അവളുടെ അമ്മാവൻ എങ്ങനെയുണ്ട്?" എന്ന് ചോദിച്ചു.

"പെൺകുട്ടിയുടെ അമ്മാവന് വന്നുചേരേണ്ട സമ്പത്തും പോയി, പെണ്ണും പോയി, മകന് വന്ന പക്ഷാഘാതം ഇതു വരെ മാറിയില്ല എന്ന് വളരെയധികം മനസ്സ് ഉടഞ്ഞു പോയിരിക്കുകയാണ്. അദ്ദേഹത്തിന് താങ്കൾ തന്നെ ഒരു നല്ല വഴി കാണിക്കണം. അതിനായിട്ടാണ് ഞങ്ങൾ നാട്ടിൽ നിന്നും വന്നിരിക്കുന്നത്," എന്ന് പറഞ്ഞു.

"അമ്മാവൻ തന്നെ നേരിട്ട് വരണം, അഗസ്ത്യ മുനിയെ തേടി അദ്ദേഹം വന്നെങ്കിൽ മാത്രമേ, അദ്ദേഹത്തിനും, പക്ഷാഘാതം മൂലം കിടക്കുന്ന മകനും ഉത്തരം ലഭിക്കൂ. അതിനായാണ് നാഡി", എന്ന് പറഞ്ഞു.

"അദ്ദേഹത്തിന് അല്ലെങ്കിലും ആ പക്ഷാഘാതം മൂലം കിടക്കുന്ന അദ്ദേഹത്തിൻറെ മകന് വേണ്ടി ഏതെങ്കിലും ഒരു വഴി അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക", എന്ന് അവർ അവരുടെ പ്രാർത്ഥന അറിയിച്ചു.

അവരുടെ പ്രാർത്ഥന എൻറെ മനസ്സ്‌ അലിയിച്ചു, പക്ഷാഘാതം ഏർപ്പെട്ട അമ്മാവൻറെ മകന് എന്തെങ്കിലും സഹായം ചെയ്യണം എന്ന് എനിക്ക് തോന്നി.

അഗസ്ത്യ മുനിയോട് പ്രാർത്ഥന ചെയ്തു, ജീവ നാഡി നോക്കുവാൻ തുടങ്ങി.

അപ്പോൾ അഗസ്ത്യ മുനി പറഞ്ഞ ഉത്തരം എനിക്ക് മാത്രമല്ല ജീവ നാഡി കേൾക്കുവാൻ വന്ന എല്ലൊരെയും അതിശയിപ്പിച്ചു.

"ഏതു പക്ഷാഘാതം മൂലം പിടിപെട്ടുള്ള മകന് വേണ്ടി നാഡി നോക്കുവാൻ വേണ്ടി വിചാരിക്കുന്നുവോ, അതെ മകനെ കൊലപാതകം ചെയ്തു, താനും ഒളിച്ചിരിക്കുവാൻ വേണ്ടി, അവന്റെ അച്ഛൻ നാട് വിട്ടു പോകുവാൻ തയ്യാറെടുക്കുകയാണ്. 9 മണിക്കൂറിൽ അവനെ തടഞ്ഞു നിറുത്തുക, ഇല്ലെങ്കിൽ സാഹചര്യം മോശപ്പെടും", എന്ന് താകീത് കണക്കു അഗസ്ത്യരുടെ ജീവ നാഡിയിൽ നിന്നും വന്നു.


സിദ്ധാനുഗ്രഹം.............തുടരും!

16 March 2017

സിദ്ധാനുഗ്രഹം - 12




ഞാൻ ജീവ നാഡിയിൽ നോക്കി!

നല്ല ഉദ്ദേശത്തോടെ ഇവർ പോയിരുന്നെങ്കിൽ ആ വയസ്സായ ഇസ്‌ലാം അനുയായിയെ കാണുവാൻ സാധിക്കുമായിരുന്നു, സാരമില്ല, അഗസ്ത്യ മുനിയുടെ വാക്കുകൾ ഇപ്പോഴും പലർക്കും വിശ്വസിക്കുവാൻ സാധിക്കുന്നില്ല. ആ പെൺകുട്ടിയെ ചികിൽസിച്ചു, അവളുടെ സമ്പത്തുകൾ എടുക്കുവാൻ സാധിക്കാത്തത്തിന്റെ  വിഷമം അവളുടെ അമ്മാവന് ഇപ്പോഴും ഉണ്ട്.

അവൻ വെറുതെയാണ് തല കുലുക്കിയത്, ഈ ഒരു ഉദ്ദേശം ഉള്ളതുവരെ ആ പെൺകുട്ടി തന്റെ പഴയ രീതിയിൽ തിരിച്ചു വരുകയില്ല, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഈ വാർത്ത പെൺകുട്ടിയുടെ അമ്മാവനോട് അങ്ങനെ തന്നെ പരാമർശിച്ചു.

ഇപ്പോൾ ഞങ്ങൾക്ക് സമ്പത്തുകൾ ഒന്നും വേണ്ട, ഞങ്ങൾ ആ പെൺകുട്ടിയെ നോക്കിക്കൊള്ളാം. ആ പെൺകുട്ടിയെ എത്രയും പെട്ടെന്നു ചികിൽസിക്കണം. ആ ഇസ്‌ലാം അനുയായിയെ വിട്ടാൽ വേറെ ആരും ഇല്ലയോ? എന്ന് ഭയന്നുകൊണ്ടു ചോദിച്ചു.

"ഭയപ്പെടേണ്ടാ", എന്ന് പറഞ്ഞുകൊണ്ട് ഒന്നുകൂടി അഗസ്ത്യ മുനിയോട് അഭ്യർത്ഥിച്ചു.

"ഇവർക്കു ഒരു നല്ല പാഠം പഠിപ്പിക്കുവാൻ വേണ്ടി സർവേശ്വരൻ തന്നെ ആ ഇസ്‌ലാം  അനുയായിക് ഒരു പരീക്ഷണം കൊടുത്തു, അദ്ദേഹത്തിന് ഒരു ആപത്തും ഇല്ല. 18 മണിക്കൂറിൽ അദ്ദേഹം ആശുപത്രിയിൽ നിന്നും വരും, അദ്ദേഹത്തിന് മാത്രമേ ഈ പെൺകുട്ടിയെ ചികിൽസിക്കുവാൻ സാധിക്കൂ", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"ശെരി, ഇന്നേ ദിവസം അദ്ദേഹത്തെ കാണുവാൻ സാധിക്കാത്തതു കൊണ്ട്, നാളെ രാത്രി അദ്ദേഹത്തെ പോയി നോക്കാമോ," എന്ന് വന്നവർ ചോദിച്ചു.

"ഇല്ല, നാളെ വൈകുന്നേരം 4:00 മണിക് അദ്ദേഹം വരും, വൈകുന്നേരം തന്നെ ആ പെൺകുട്ടിയെ കൂട്ടി നിങ്ങൾ പോകുക, തീർച്ചയായും ഒരേ ദിവസത്തിൽ അദ്ദേഹത്തിന് ചികിൽസിക്കുവാൻ സാധിക്കും," എന്ന് ഞാൻ അഗസ്ത്യ മുനിയുടെ നാഡി നോക്കി പരാമർശിച്ചു.

"ഒരേ ദിവസത്തിൽ ആ പെൺകുട്ടിയുടെ ചികിൽസ കഴിയും എന്ന് പറഞ്ഞത് അവർക്കു വിശ്വസിക്കുവാൻ സാധിച്ചില്ല. ഒരേ ദിവസത്തിൽ ചികിൽസ പൂര്ണമാകുമോ എന്ന് അതിശയത്തോടെയും സംശയാസ്പദമായും അവർ ചോദിച്ചു, പിന്നെ എന്ത് വിചാരിച്ചുവോ അവർ, അഗസ്ത്യ മുനി പറഞ്ഞാൽ ശെരിയായിരിക്കും എന്ന വിശ്വാസത്തിൽ," നന്ദി പറഞ്ഞു അവർ തിരിച്ചു.

തങ്കസാലൈ തെരുവിൽ അവർക്കു വേണ്ടി കാത്തുനിന്നുകൊണ്ടിരുന്നവരെ കണ്ടു ഈ വിവരങ്ങൾ എല്ലാം പങ്കിട്ടു.

അടുത്ത ദിവസം വൈകുന്നേരം 4:00 മണിയായിരിക്കും.

ആ ഇസ്‌ലാം അനുയായി അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഓഫീസിൽ വന്നു, അവിടെ അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിച്ചു ആ പെൺകുട്ടിയും മറ്റുള്ളവരും കാത്തിരിക്കുകയായിരുന്നു.

"ആരാണ് നിങ്ങൾ," എന്ന് ആ ഇസ്‌ലാം അനുയായി ചോദിച്ചു.

വിവരങ്ങൾ എല്ലാം പറഞ്ഞു. സമാധാനമായി കേട്ടുനിന്ന അദ്ദേഹം.

പിന്നെ വീട്ടിനുള്ളിൽ ക്ഷണിച്ചു "ഇതു നോക്കുക" എന്ന് ഒരു ചുവര് കാണിച്ചു.

അവിടെ ഖമണ്ഡലത്തോടെ മന്ദഹാസവുമായി കാരുണ്യത്തോടെ അഗസ്ത്യ മുനിയുടെ ഒരു ചിത്രമായി ഉണ്ടായിരുന്നു.

അത് കണ്ടതും അവിടെ വന്നവർക്കെല്ലാം അതിശയമായി, അഗസ്ത്യ മുനിയുടെ ചിത്രം എങ്ങനെ ഇവിടെ വന്നു എന്ന്.

അപ്പോൾ ആ വയസ്സയ ഇസ്‌ലാം അനുയായി തന്നെ പറഞ്ഞു.

വൈദ്യ ശാസ്ത്രത്തിൽ ഞാൻ ഭോഗർ സിദ്ധരെ എന്റെ ഗുരുവായി കാണുന്നു. അഗസ്ത്യ മുനിയുടെ ദർശനം കൂടെ ലഭിക്കുന്ന ഭാഗ്യം എനിക്ക് ഉണ്ട്. ഞാൻ തിരുനെൽവേലിയിൽ നിന്നും വന്നവൻ. "ഇന്നലെ ഒരു ഓട്ടോ എന്റെ നേർക്കു വന്നു ഇടിച്ചു, ഭാഗ്യത്തിൽ ഒരു പരുക്കും ഇല്ല. ആ ഓട്ടോ ഓടിക്കുന്നവൻ തന്നെ എന്നെ ആശുപത്രിയിൽ കൊണ്ട് പോയി സുസ്രൂക്ഷക്കായി, അവിടെ ഡോക്ടറും എനിക്ക് സുഖമാണ് എന്ന് പറഞ്ഞു വീട്ടിൽ പോകാനും അനുവദിച്ചു," എന്ന് ഉപസംഹാരിച്ചു.

വന്നവർക്കു ഇതേപ്പറ്റി കേൾക്കുവാൻ ക്ഷമയില്ല, ആ പെൺകുട്ടിയെപറ്റിയും, അഗസ്ത്യ മുനിയുടെ ജീവ നാഡിയെ കുറിച്ചും അവർ പറഞ്ഞു.

ക്ഷമയോടെ ഇതെല്ലാം കേട്ടുനിന്ന ആ ഇസ്‌ലാം അനുയായി, രാത്രി 11:00 മണിക്കാണ് ഇത്തരം അസുഖങ്ങൾ ചികിൽസിക്കുവാൻ നല്ല സമയം, നിങ്ങൾ പകൽ നേരത്തിൽ വന്നിരിക്കുന്നല്ലോ," എന്ന് മറുപിടി പറഞ്ഞു.

കുറച്ചു നേരം ധ്യാനം ചെയ്തു.

പിന്നെ.

ശർക്കര കുറച്ചു വാങ്ങി കൊണ്ട് വരാൻ പറഞ്ഞു, പിന്നീട് തന്റെ മേശയുടെ ഡ്രായെർ തുറന്നു ഒരു ഖനം കുറഞ്ഞ ചെമ്പിൻ ഷീറ്റിൽ ഒരു സൂചി കൊണ്ട് വാരിക്കുവാൻ തുടങ്ങി. പിന്നെ ശർക്കര ഒരു ഇലയിൽ വയ്ച്ചു മന്ത്രങ്ങൾ പറഞ്ഞതിനുശേഷം ആ പെൺകുട്ടിയോട് കുറച്ചു കഴിക്കുവാൻ പറഞ്ഞു.

ആ ഖനം കുറഞ്ഞ ചെമ്പിൻ തകിട് ചുരുട്ടി പെൺകുട്ടിയുടെ കൈയിൽ കൊടുത്തു.

4:00  മണിക്കൂറിൽ പൈശാചികപരമായി നടക്കുന്ന ഈ പെൺകുട്ടി തികച്ചും സാധാരണ രീതിയിൽ എത്തിച്ചേരും. എന്നാൽ ഒരു വിഷയം എന്ന് ഒരു ഉത്തരവ് പറഞ്ഞു.

4:00 മണിക്കൂർ കഴിയുമ്പോൾ ഇവൾക്ക് വളരെ യധികം ദാഹം അനുഭവിക്കും. വെള്ളം ധാരാളം കൊടുക്കരുത്, വെള്ളം കൊടുക്കാതെ അവൾക്കു സമയം പൊക്കുക. ആവശ്യം വന്നാൽ ഒരു ചെറിയ പഞ്ഞിന്റെ കഷ്ണം എടുത്തു അത് വെള്ളത്തിൽ നനച്ചു തുള്ളി - തുള്ളിയായി നാവിൽ വിടുക.

പിന്നീട് 3:00 മണിക്കൂർ കഴിഞ്ഞിട്ടു അവൾ സാധാരണ രീതിയിൽ വന്നു ചേരും, ഇവളെ പറ്റി നിങ്ങൾ വ്യാകുലപെടേണ്ട.

"ഒരു സമയം ഞങ്ങളെ കണ്ണ് വെട്ടിച്ചു വെള്ളം അധികമായി കുടിക്കുകയാണെങ്കിൽ," എന്ന് കൂട്ടത്തിൽ നിന്നുള്ള ഒരു സ്ത്രീ ചോദിച്ചു.

"ഇവളുടെ ജീവന് യാതൊരു ഉത്തരവാദിത്തം ഇല്ല, അതോടെ ഇവളുടെ പൈശാചികാപരമായ പെരുമാറ്റമോ, ദുഷ്ട ദേവതകളിൽ വിരട്ടുവാനോ എന്നെ കൊണ്ട് സാധിക്കില്ല," എന്ന് ആ ഇസ്‌ലാം അനുയായി പറഞ്ഞു.

"ഈ പെൺകുട്ടിയെ നിങ്ങൾക്കു വിളിച്ചുകൊണ്ടുപോകാം ഇപ്പോൾ. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ വീണ്ടും വരുക," എന്ന് പറഞ്ഞു അവരെ യാത്രയാക്കി.

അദ്ദേഹം പറഞ്ഞ ആ 4:00 മണിക്കൂർ കഴിഞ്ഞു, അതിനു ശേഷം ആ പെൺകുട്ടിയുടെ വെള്ളത്തിയാനുള്ള ദാഹം ഉച്ചഘട്ടത്തിൽ എത്തിച്ചേർന്നു. വെള്ളം ചോദിച്ചു അവർ കരഞ്ഞു നിലവിളിക്കുവാൻ തുടങ്ങി. വെള്ളമില്ലാതെ നാക് വരണ്ടു മരിച്ചുപോകും എന്ന് പറഞ്ഞു മയങ്ങി വീണു.



സിദ്ധാനുഗ്രഹം.............തുടരും!

09 March 2017

സിദ്ധാനുഗ്രഹം - 11



അദ്ദേഹം ഉത്തരം ഒന്നും മിണ്ടിയില്ല, മൗനമായി തല താഴ്ത്തി ഇരുന്നു.

"അതായതു വശീകരണത്തിനായി കൊടുത്ത മരുന്ന് അവൾ കഴിച്ചതിനു ശേഷം അവളുടെ ബുദ്ധി കലങ്ങിപോയി. ഇതു നിങ്ങൾക്കു അനുകൂലമാകുവാൻ അവൾക്കു പിശാച് പിടിക്കപ്പെട്ടു എന്ന് കഥ ഇറക്കുകയും ചെയ്തു, അല്ലയോ?"

"അതെ."

"ഇപ്പോൾ  ആ പെൺകുട്ടിയുടെ പക്കം നിന്നും എങ്ങനെ സമ്പത്തുകൾ എടുക്കുവാൻ സാധിക്കും?", ഇവളോ ഇപ്പോൾ ബുദ്ധി സ്വാധീനമായി ഇരികുകയാണല്ലോ.

"സത്യംതന്നെ."

"ഒരു സമയം നിങ്ങൾ  ഇവളെ ഭീഷണിപ്പെടുത്തി, ഒരു കടലാസ്സിൽ ഒപ്പ് മേടിച്ചെങ്കിലും, അത് നിയമപരമായി അസാധുവാകും, എന്ത് ചെയുവാൻപോകുന്നു?" എന്ന് ഊന്നി ചോദിച്ചു.

"ഏതോ തെറ്റ് ചെയ്തുപോയി, അതിനായിട്ടാണ് അഗസ്ത്യ മുനിയുടെ പക്കം വന്നിരിക്കുന്നത്. നിങ്ങൾ തന്നെ ഒരു നല്ല വഴി കാണിച്ചുതരണം," എന്ന് യാചിച്ചു, അദ്ദേഹം.

ആകട്ടെ........"നിങ്ങൾ ചെയ്ത തെറ്റ് വേറെ ആർകെങ്കിലും അറിയുമോ?"

"ആർക്കു അറിയില്ല. നിങ്ങൾ തന്നെ ഇപ്പോൾ കണ്ടുപിടിച്ചു പറയുന്നത്, എന്നെ മാപ്പാക്കണം, നിങ്ങൾ എന്ത് പറഞ്ഞാലും കേൾകാം," എന്ന് അഭ്യർത്ഥിച്ചു.

ഞാൻ വീണ്ടും അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

"തങ്കസാലൈ തെരുവിൽ ഒരു വയസായ ഇസ്‌ലാം അനുയായി ഉണ്ട്, അദ്ദേഹത്തിന്റെ പക്കം  ഈ പെൺകുട്ടിയെ കൊണ്ടുപോവുക. രാത്രിയിൽ 11:00 മുതൽ 12:00 മണി വരെ അദ്ദേഹത്തെ കാണുവാൻ സാധിക്കും. അദ്ദേഹത്തെ കൊണ്ട് മാത്രമേ ഈ പെൺകുട്ടിയെ ചികിൽസിക്കുവാൻ സാധിക്കൂ," എന്ന് അഗസ്ത്യ മുനി വഴി കാണിച്ചു.

"ആ പെൺകുട്ടി രക്ഷപ്പെട്ടാൽ മതി, മറ്റ് കാര്യങ്ങൾ എല്ലാം പിന്നീട് നോക്കിക്കൊള്ളാം," എന്ന ഉദ്ദേശത്തോടെ  തങ്കസാലൈ തെരുവ് നോക്കി അവർ എല്ലാരും പോയി.

"എന്നാൽ, ആ വയസായ ഇസ്ലാം അനുയായി രണ്ടു മണിക്കൂർ മുൻപ് ഒരു വിപത്തിൽ പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തങ്കസാലൈ തെരുവിൽ ഉള്ള ആ വയസായ ഇസ്‌ലാം അനുയായി ഒരു അസാധാരണമായുള്ള വ്യക്തിയാണ്. ചെറിയ വയസ്സിൽ  തന്നെ സാധാരണകാർക്ക് നന്മകൾ ചെയ്യണം എന്ന് ചിന്തകാരണം പല ശാസ്ത്രങ്ങളും പഠിച്ചവൻ.

സിദ്ധ വൈദ്യത്തിൽ ലയിച്ചതുകൊണ്ടു അദ്ദേഹത്തിന് അഥർവ്വവേദത്തിൽ വിശ്വാസം ഏർപ്പെട്ടു. മന്ത്ര ശക്തികൊണ്ട് നല്ല കാര്യങ്ങൾ ചെയുവാൻ സാധിക്കും എന്ന് മനസിലാക്കിയതാൽ അഥർവ്വ വേദം പഠിച്ചവൻ.

അഥർവ്വ വേദം എന്നത് ദുഷ്ട ദേവതകളെ നിയന്ത്രണം ചെയുവാൻ സാധിക്കുകയും, മറ്റും മന്ത്ര ശക്തികൊണ്ട് നല്ല ദേവതകളെ ആകർഷിച്ചു നല്ല കാര്യങ്ങൾ ചെയ്യുവാനും സാധിക്കും.

ഇതിനായി അതിശക്തമായ മാനസ്സിക ശക്തി വേണം. നിർഭയരാകണം, മാത്രമല്ല ആർകെങ്കിലും വേണ്ടി എന്തെങ്കിലും പ്രവർത്തി ചെയ്യുകയാണെങ്കിൽ, ആദ്യമായി തന്നെ ചുറ്റി ഒരു സംരക്ഷണ വലയം മന്ത്രങ്ങളാൽ ഇടണം, ഇതു ചെയ്യാത്തപക്ഷം, അവർക്കു പ്രതികൂലമായി ഫലിക്കും.

ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ വളരെ കുറവാണ്. കേരളത്തിൽ ചില ഇസ്‌ലാം അനുയായികൾ അഥർവ്വ വേദം പഠിച്ചു പലർക്കും നന്മ ചെയ്തുകൊണ്ടിരിക്കുന്നു.

"ഈ കാലത്തിലും ദുഷ്ട ദേവതകളെ കണ്ടു പിടിച്ചു നിയന്ത്രിക്കുവാൻ സാധിക്കുമോ? നല്ല ദേവതകൾ എന്ന് പറയുന്നല്ലോ, ഇതെല്ലാം സത്യമാണോ?" എന്ന് നമ്മളിൽ പലർക്കും സംശയം വരും. ഇതിൽ തെറ്റല്ല.

അഥർവ്വ വേദം പഠിച്ചവർക്കും, ഇതിനെപറ്റി മനസിലാക്കിയവർക്കും ദുഷ്ട ദേവതകൾ ആരെല്ലാം എന്നും, നല്ല ദേവതകൾ ആരെല്ലാം എന്നും, കണ്ടുപിടിക്കുവാൻ സാധിക്കും.

ഏതു മന്ത്രം എങ്ങനെ പ്രയോഗിക്കണം? ഏതു എത്ര കാലത്തിന് നല്ല ഫലം തരും. അതുപോലെ എങ്ങനെ ചോദിക്കുകയാണെങ്കിൽ നല്ല ഫലം ലഭിക്കും എന്നത് തുല്യമായി കണക്കാക്കുവാൻ സാധിക്കും. ഇതിൽ എത്രയോ രഹസ്യങ്ങളും, മർമങ്ങളും ഉണ്ട്.

"ഒരുവനെ ഇല്ലാതാക്കുവാൻ വേണ്ടി ചെയ്യപ്പെടുന്ന "പ്രയോഗം" ആദ്യം പ്രതിയോഗിക്കു വേഗത്തിൽ ഏറ്റാലും, ആ മന്ത്രത്തിന്റെ ആവർത്തി കഴിയുമ്പോൾ, ആരാണോ ഇതു പ്രയോഗിച്ചത് അവരെ തന്നെ നൂറു മടങ്ങു വേഗത്തിൽ തിരിച്ചു ആക്രമിക്കും, മാത്രമല്ല ഇതു വളരെ വിനാശകാരിയായിരിക്കും.

ഇതുകൊണ്ടുതന്നെ നൂറിൽ, 99 പേർ അഥർവ്വ വേദത്തിൽ ഇറങ്ങാത്തതു. അവസാന ജയം എപ്പോഴും പ്രാർത്ഥനയ്ക്ക് മാത്രം.

ഈ വിശദീകരണത്തിനു കാരണം എന്തിനാണ് എന്നാൽ, ആരും "ആഭിചാരകർമം, പിശാച്, ദുഷ്ട ശക്തി, എന്നിവയിൽ ഭയന്ന് മനസ്സും ജീവിതവും തളരാതെ ഇരിക്കണം".

"അഗസ്ത്യ മുനിക് ആ പെൺകുട്ടിയെ ചികിൽസിക്കുവാൻ സാധിക്കില്ലേ," പിന്നെ എന്തിനാണ് തങ്കസാലൈ ഇരിക്കുന്ന ആ വയസായ ഇസ്‌ലാം അനുയായിയുടെപക്കം അയച്ചത്? എന്ന് ചോദിക്കാം.

ആരെല്ലാം ഏതെല്ലാം കാര്യങ്ങളിൽ നൈപുണ്യരാണോ അവരുടെ പ്രഗൽഭ്യതക് വെളിച്ചം വീശുന്നതിനായി അഗസ്ത്യ മുനി ഇങ്ങനെ പലരെയും അടയാളം കാണിക്കുന്നു. 

അഗസ്ത്യ മുനി പറഞ്ഞതുപ്രകാരം രാത്രി 11:00 മണിക്കകം തങ്കസാലൈ ഉള്ള ആ ഇസ്‌ലാം അനുയായിയെക്കണ്ടു ആ പെൺകുട്ടിയെ കാണിച്ചു, ദുഷ്ട ദേവതയുടെ പിടിയിൽ നിന്നും രക്ഷപ്പെടണം എന്ന് വേഗത്തിൽ പുറപ്പെട്ടു. എന്നാൽ അവർ അവിടെ എത്തും മുൻപ് വിധിയുടെ വിധാനം കാരണം, റോഡിൻറെ അരികിൽ നടന്നുകൊണ്ടിരുന്ന അദ്ദേഹത്തെ ഒരു ഓട്ടോറിക്ഷ ഇടിക്കുകയും, അന്നേരം മയങ്ങിപ്പോയ അദ്ദേഹത്തെ ആശുപത്രിയിൽ ചേർത്തു. ഈ വാർത്ത പെൺകുട്ടിയെ കൊണ്ടുപോയവർ കേട്ടപ്പോൾ സ്തംഭിച്ചുപോയി.

അവരിൽ ഒരുവൻ ആ രാത്രിയിൽ തന്നെ എന്നോട് വന്നു "ഇപ്പോൾ ഞങ്ങൾ എന്ത് ചെയ്യണം?" എന്ന് ചോദിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!