23 February 2017

സിദ്ധാനുഗ്രഹം - 9



നിന്റെ കുഞ്ഞിന് കാഴ്‌ച ശക്തി ലഭിക്കണമെങ്കിൽ മൂന്ന് വഴി ഉണ്ട്, എന്ന് ഒന്ന് ഒന്നായി പറഞ്ഞുവരുമ്പോൾ, ആദ്യത്തെയും രണ്ടാമത്തേയും വഴികൾ ക്ഷമയോടെ കേട്ടിരുന്ന അവരുടെ നേതാവ്, മൂന്നാമത്തെ ഉത്തരവ് കേട്ടതും അവൻ സ്വീകരിക്കുവാൻ വിസമ്മതിച്ചു.

ധനികർക്കു അവരുടെ കാര്യങ്ങൾ നടത്തുവാൻ സഹായിക്കുകയും, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുക, തട്ടിക്കൊണ്ടുപോകുക, എന്നീ പ്രവർത്തികൾ ചെയുകയും തക്കതായ പ്രതിഫലം മേടിക്കുകയും ചെയ്തിരുന്നു, നേതാവിന് കുഞ്ഞിനോട് ഉള്ള സ്നേഹം വളരെ കൂടുതൽ ആയിരുന്നതാൽ, അവൻ കൊലപാതകം ചെയ്‌തു ജീവിക്കുന്നത് കൂടി നിറുത്തുവാൻ മുൻവന്നു, ഇതു എന്നെ വളരെ സന്തോഷവാനാക്കി.

രണ്ടാമത് കൊള്ളിമലയിൽ പോയി അവിടെ ഉള്ള സിദ്ധ വൈദ്യരുടെ പക്കം കുഞ്ഞിന് മൂന്ന് മാസം ചികിൽസ എടുക്കുവാനും തയ്യാറായി.

എന്നാൽ മൂന്നാമത്തെ ഉത്തരവായ, "ഇതുവരെ നീ ചെയ്ത പാപങ്ങൾക്ക് പരിഹാരമായി ഒരു അനാഥ ആശ്രമത്തിൽ പോയി, ജീവിത അവസാനം വരെ നിന്റെ സേവനം ചെയ്യണം", എന്ന് അഗസ്ത്യ മുനി പറഞ്ഞത് മാത്രം അവന് സ്വീകരിക്കുവാൻ വിസമ്മതിച്ചു.

"ആദ്യത്തെയും രണ്ടാമത്തെയും ഉത്തരവ് എനിക്ക് ചെയ്യുവാൻ സാധിക്കും, എന്നാൽ മൂന്നാമത്തെ ഉത്തരവ് മാത്രം എനിക്ക് ചെയ്യുവാൻ സാധിക്കില്ല. എനിക്ക് മൂന്ന് ഭാര്യമാർ, വേറെ വരുമാനം ഒന്നും ഇല്ല. എന്റെ കുടുംബത്തിനെ പോലും നോക്കുവാൻ എനിക്ക് സാധിക്കുന്നില്ല, ഞാൻ പോയി അനാഥ ആശ്രമത്തിൽ ചെന്ന് സേവനം ചെയ്യണമോ?" എന്ന് പിറുപിറുത്തു.

പിന്നെ എന്റെ നേർക്കു തിരിഞ്ഞു "ചെന്നൈ തമിഴ് ഭാഷയിൽ" സംസാരിക്കുവാൻ തുടങ്ങി.

"എന്താ സാറെ? നീ എന്നെ കളിയാകുകയാണോ, അതോ ഇതെല്ലാം സത്യമാണോ, അത് ആദ്യം പറയൂ?" എന്ന് അധികാരപൂർവം ചോദിച്ചു.

ഇപ്പോളും അവന്റെ ഭീഷണിപ്പെടുത്തും വിധം അവനെ വിട്ടു പോകുന്നില്ല എന്നത് മനസിലാക്കി" "ഇതു അഗസ്ത്യ മുനിയുടെ വാക്കുകൾ ആകുന്നു" എന്ന് പറഞ്ഞു.

"ആദ്യം എന്റെ കുഞ്ഞിന് ഏതു സിദ്ധ വൈദ്യരുടെ പക്കം ചെല്ലണം, എന്തൊക്കെ വിധം വൈദ്യം ചെയ്യണം എന്ന് പറയൂ. അത് ചെയ്തതിനു ശേഷം, എന്റെ കുഞ്ഞിന് കാഴ്ച ലഭിച്ചതിനു ശേഷം മൂന്നാമത്തെ ഉത്തരവിനെ ആലോചിക്കാം", എന്ന ഒരു തീരുമാനത്തിൽ എത്തി.

"നേത്ര ദോഷ നിവർത്തി പുഷ്പം" എന്നത് മൂന്ന് വർഷത്തിൽ ഒരിക്കൽ കൊള്ളിമല കാട്ടിൽ പൂക്കും.  ആ പുഷ്പത്തിന്റെ ചാർ എടുത്തു ദിവസവും ഒരു തുള്ളി കണ്ണിൽ വിടുകയും, തലയിൽ പുരട്ടുകയും ചെയ്യണം, ഇതിനൊപ്പം വേറെ ചില ഔഷധങ്ങളും ആ സിദ്ധ വൈദ്യർ തരും.

ഈ വൈദ്യം കൃത്യമായി 90 ദിവസം ചെയ്‌തു വന്നാൽ മതി കാഴ്ച ശക്തി ലഭിക്കും, അവസാനം വരെ ഓപ്പറേഷൻ ചെയേണ്ട ആവശ്യം വരില്ല. ഉടൻ തന്നെ കൊള്ളിമലക് ചെല്ലുക, എന്ന് അഗസ്ത്യ മുനി ജീവ നാഡിയിൽ.

"ഉടൻ തന്നെ തിരിക്കണമോ?"

"അതെ".

"എപ്പോൾ ഞാൻ പൂർത്തിയാകും മറ്റേ ജോലി", എന്ന് സ്വയം സംസാരിച്ചു. കൂടെയുള്ളവർ കണ്ണ് മിഴിച്ചു നോക്കിനിന്നു.

"മറ്റേ ജോലി........അത് വിട്ടിട്ടു നിന്റെ കുഞ്ഞിന്റെ ആവശ്യം നോക്കു", എന്ന് അവന്റെ മനസ്സ് മാറ്റുവാൻ വേണ്ടി പറഞ്ഞു.

നേതാവ് ആലോചിച്ചു.

ഇതിനകം അവന്റെ കൂടെയുള്ളവർ ഒന്നുചേർന്നിട്ടു "നിങ്ങൾ ഭ്രാന്തനായോ........കൈ നീട്ടി കാശ് മേടിച്ചിട്ടുണ്ട്........വാങ്ങിച്ച കാശിന് കാര്യം നടത്തിയിട്ടു ജീവിക്കുവാനുള്ള വഴി നോക്കുമോ?" ജ്യോതിഷം നോക്കി നേരം പാഴാകുന്നലോ...ഒന്ന് വരൂ.......നമുക്കെല്ലാം നാഡിയും ജ്യോതിഷവും എന്തിനു." എന്ന് നേതാവിനെ പ്രകോപിച്ചു.

"എടാ.......മാടസ്വാമി..........നിനക്കും പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞല്ലോ.......കേട്ടു നോക്കു," എന്ന് നേതാവ് പറഞ്ഞതല്ലാതെ അനുയായികൾ പറഞ്ഞതൊന്നും കേട്ടില്ല.

"അതെല്ലാം പിന്നീട് നോകാം.......ആദ്യം ആ വയസായ സന്യാസിയെ കണ്ടുപിടിക്കാം വാ" എന്ന് നേതാവിന്റെ കൈ പിടിച്ചു പറഞ്ഞു.

ഞാൻ ക്ഷമയോടെ അവരെ നോക്കി.

"സാർ, ഇവന്റെ പേര് മാടസ്വാമി, എന്റെ അനുജൻപോലെ, ഇവനും ചില പ്രശ്നങ്ങൾ ഉണ്ട്. നാഡി നോക്കി ഒന്ന് പറയാമോ," എന്ന് നേതാവ് ചോദിച്ചു.

"നോക്കാമോ?" എന്ന് മാടസ്വാമിയെ നോക്കി സമ്മതം ചോദിച്ചു.

"അതെന്താ ജ്യോതിഷമോ...........നാഡിയോ.......ശെരി, എന്തെങ്കിലും പറയു, ചേട്ടന് വേണ്ടി കേൾക്കാം," എന്ന് പിറു പിറുത്തു.

"പൂർവിക സ്വത്തിനു വേണ്ടി ചേട്ടനും അനുജനും തമ്മിൽ വിദ്വേഷമായി. ചേട്ടനെ അടിയാളകൾ മൂലം വയൽ വരപ്പിൽ അനുജൻ കൊലപാതകം ചെയ്തു. അനുജനെ കൊല്ലാൻ വേണ്ടി ചേട്ടന്റെ മക്കൾ നടക്കുന്നു. എന്നാൽ ജീവൻ ഭയന്ന് ആ അനുജൻ നാട് വിട്ടു ഓടിപോയി. ഇപ്പോൾ അവൻ കാശിയിൽ ഉള്ള ഒരു മഠത്തിൽ ഭയന്നു - ഭയന്നു ജീവിച്ചുകൊണ്ടിരിക്കുന്നു. ചേട്ടനെ അന്യായമായി കൊലപാതകം ചെയ്തല്ലോ, എന്ന് ദിവസവും, ദിവസവും ആലോചിച്ചുകൊണ്ടിരിക്കുന്നു അവൻ. ഇപ്പോൾ അവനു തളർവാതം പിടിപെട്ടിരിക്കുന്നു. ജീവനുവേണ്ടി നിമിഷംപ്രതി പോരാടിക്കൊണ്ടിരിക്കുന്നു. അവനെ ചികിൽസിക്കുകയാണെങ്കിൽ രക്ഷപെടുവാൻ സാധ്യതയുണ്ട് മാത്രമല്ല അവന്റെ സമ്പത്തുകൾ എല്ലാം ചേട്ടന്റെ മകനായ മാടസ്വാമിയ്ക്കു വന്നുചേരും".

മാടസ്വാമിക് ഒരു ഭാര്യയുണ്ട്, അവൾ ഒരു ഹൃദയ രോഗി. ദൈനംദിക ജീവിതത്തിൽ രോഗവുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ആ രോഗം ഇനിയും 5 ദിവസം നീണ്ടാൽ ഗുരുതരമാകും. അവളുടെ ജീവൻ രക്ഷിക്കണമെങ്കിൽ, മാടസ്വാമിയും കൊള്ളിമല വൈദ്യരുടെ പക്കം ഭാര്യയെ കൊണ്ടുചെല്ലണം. "വിശ്വാസം ഉണ്ടെങ്കിൽ", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

പിന്നീട് "മാടസ്വാമിയുടെ ഭാര്യ രോഗനിവർത്തിക്കായി ഇലയിൽ നിന്നും വിടരും ഒരു പൂവിന് ഇതളെ സിന്ദൂരവും തേനും കലർന്നു  മൂന്ന് നേരം, പത്തിയതിനൊപ്പം കഴിക്കണം. ഇത് ആ കൊള്ളിമല വൈദ്യരോട് അഗസ്ത്യ മുനി പറഞ്ഞതായിട്ടു പറയു", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

മാടസ്വാമിയെ പറ്റി  വന്ന വാക്കുകൾ, തീർച്ചയായിട്ടും അവനെ മാത്രമല്ല, അവന്റെ കൂടെയുള്ളവര്കും ഞെട്ടിച്ചിരിക്കും.

ഇല്ലെങ്കിൽ അവരെല്ലാം പരസ്പരം അതിശയത്തോടെ നോകുകയില്ല, അല്ലെങ്കിൽ മാടസ്വാമിയോ തേങ്ങി തേങ്ങി വിതുമ്പില്ല.

എല്ലാരും കൂടി മാടസ്വാമിയെ സമാധാനപ്പെടുത്തി.

"സാർ! നാഡിയിൽ വന്ന വാക്കുകൾ എല്ലാം സത്യം തന്നെ. ഇവന്റെ അച്ഛനെ സ്വന്തം അനുജൻ തന്നെ 10 വർഷങ്ങൾ മുൻപ് സ്വത്തിനു വേണ്ടി കൊലപാതകം ചെയ്തു. അന്നുമുതൽ മാടസ്വാമിയും അവന്റെ അനുജനും കൊച്ചച്ചൻ പ്രതിയുള്ള വൈരാഗ്യത്തോടെ നടക്കുകയാണ്. കൊച്ചച്ചനെയാണ് കണ്ടുകിട്ടാത്തതു."

"ഇപ്പോൾ അദ്ദേഹം ജീവനോടെ ഉണ്ടെന്നു താങ്കൾ പറഞ്ഞാണ് അറിയുന്നത്. അദ്ദേഹം എങ്ങനെയോ പോകട്ടെ, ആദ്യം ഇവന്റെ ഭാര്യയുടെ ജീവൻ രക്ഷപെടട്ടെ. ഞങ്ങൾ കൊള്ളിമലക് പുറപ്പെടുന്നു. ഇതിനു ശേഷം നിങ്ങളെ വന്നു കാണാം"- നേതാവും കൂടെയുള്ളവരും ആവർത്തിച്ച് ആവർത്തിച്ച് ഇതു പറഞ്ഞു.

തീർച്ചയായിട്ടും കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കും, മാടസ്വാമിയുടെ ഭാര്യ ശാരീരികമായി സുഖമാകും, എന്ന് അനുഗ്രഹിച്ചു.

"എന്തിനാണോ വയസായ ആ സന്യാസിയെ തേടി കണ്ടു പിടിച്ചു കൊലപാതകം ചെയുന്ന പ്രവണതയോടെ വന്നുവോ അത് അടിയോടെ വിട്ടിട്ടു കൊള്ളിമല വൈദ്യരുടെ പക്കം നേതാവിന്റെ മകളെയും, മാടസ്വാമിയുടെ ഭാര്യയെയും കൂട്ടി ചെന്നു.

ആഹാ.....ഞാൻ വെള്ളം കുടിച്ചിട്ട് ഇരുന്നു.

എങ്ങനെയോ അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ ആ കോടീശ്വര സന്യാസിയുടെ ജീവൻ രക്ഷപെട്ടു. അദ്ദേഹത്തെ തേടി വന്ന ഇരുപർക്കും അഗസ്ത്യ മുനിയുടെ നല്ല വഴി കാണിച്ചു എന്ന് ഒരു അല്പം സന്തോഷവും ഏർപ്പെട്ടു.

ഏതെങ്കിലും കാരണത്താൽ ആ കൊള്ളിമല വൈദ്യർ കൊടുക്കും മരുന്നിൽ രോഗം ഗുണമായില്ലെങ്കിൽ എന്ത് ചെയ്യും, അവർ നമ്മളുടെ കഥകഴിക്കും.

എല്ലാ കാര്യങ്ങളും അഗസ്ത്യമുനി നോക്കട്ടെ എന്ന് വിട്ടു ഞാൻ.

മുൻവശ വാതിൽ മുട്ടപെട്ടു. തുടർന്ന് "കാളിങ് ബെൽ" ശബ്ദവും കേട്ട്, ആരായിരിക്കും എന്ന് ആലോചിച്ചുകൊണ്ടു മുൻവശ വാതിൽ തുറന്നു.

അവിടെ കണ്ട കാഴ്ച  എന്റെ സപ്ത നാഡിയെയും സ്തംഭിപ്പിച്ചു. നാല് പേര് പിടിച്ചിട്ടും തല വിരി കോലത്തിൽ പിശാച് പിടിച്ചതുപോലെ അടികൊണ്ടിരുന്നു ഒരു പെൺ.


സിദ്ധാനുഗ്രഹം.............തുടരും!

16 February 2017

സിദ്ധാനുഗ്രഹം - 8



"ഇന്നലെ  ഒരു സന്യാസിയെപോലെ ഏതോ ഒരാൾ വന്നല്ലോ, ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ട് എന്ന് അറിയുമോ?" എന്ന് ഭീഷണിപ്പെടുത്തുന്നതുപോലെ ചോദിച്ചവനെ നോക്കി.

അവന്റെ മുഖത്തിൽ ക്രൂരതയും, കൊലചെയുന്ന പ്രവണതയും കാണുവാൻ സാധിച്ചു. അവനെയും, കൂടെ വന്ന അടിയാളുകളെയും നന്നായിട്ടു ഒന്ന് നോക്കി, ഏതോ ഒരു പ്രധാനപ്പെട്ട കാരണത്താൽ ആ വയസായ മനുഷ്യനെ തേടി വന്നതു എന്ന് മനസിലായി.

പല വർഷങ്ങൾക്കു മുൻപ് കാണാതെ പോയ ആ വയസായ മനുഷ്യനെ തേടി ഇപ്പോൾ ഇവിടെ വന്നിട്ടുടെങ്കിൽ, ഇതിന് പിന്നിൽ ഏതോ ഒരു ഗൂഢത ഉള്ളതായിട്ടു തോന്നി. അദ്ദേഹത്തെ തേടി ഇത്രയധികം ദൂരം വരണമെങ്കിൽ, ഒന്ന് അദ്ദേഹത്തെ കടത്തിക്കൊണ്ടു പോകുവാനായിരിക്കും, ഇല്ലെങ്കിൽ ആ കോടേശ്വരൻ ജീവനോടെ ഇരിക്കും വരെ അവർക്കു സമ്പത്തുകൾ എടുക്കുവാൻ സാധിക്കില്ല എന്നത് കാരണം അദ്ദേഹത്തെ കൊലപാതകം ചെയുവാൻ തീരുമാനിച്ചിരിക്കും എന്ന് എന്റെ ഉള്ളുണർവ് പറഞ്ഞു.

ഇവരെ ഇങ്ങനെത്തന്നെ വിടരുത്, സമാധാനപ്പെടുത്തി മനസ്സ് മാറ്റണം എന്ന് തീരുമാനിച്ചു.

അവരിൽ നേതാവിനെ പോലെ ഇരുന്നവനെ ഇരിക്കുവാൻ പറഞ്ഞു, ആദ്യം വിസമ്മതിച്ചു പിന്നെ എന്റെ അരികിൽ വന്നു ഇരുന്നു.

"കുടിക്കുവാൻ വെള്ളം എടുക്കട്ടെയോ?" എന്ന് ചോദിച്ചു.

"ആവശ്യമില്ല" എന്ന് ഒരു നാഗരികതയില്ലാതെ ഉത്തരം പറഞ്ഞു.

"നിങ്ങൾക്കു വേണ്ട ശെരി, നിങ്ങളുടെ കൂടെ വന്നവർക്കു വേണമോ?" എന്ന് ചോദിച്ചു.

"അവരും ഒന്നും കഴിക്കില്ല" എന്ന ഉത്തരം വന്നു.

"ശെരി! എന്തിനാണ് ആ സന്യാസിയെ തേടി വന്നിരിക്കുന്നത്?"

"ആ കാരണങ്ങൾ എല്ലാം നിങ്ങളുടെ അടുത്ത് പറയുവാൻ സാധിക്കില്ല. അവൻ ഇപ്പോൾ അവിടെ ഉണ്ട് എന്ന് പറ".

മര്യാദ ഇല്ലാതെ അവൻ സംസാരിച്ചു, കുറച്ചു നേരം മൗനത്തിനു ശേഷം തുടർന്നു.

"അദ്ദേഹം ആര്? എവിടെനിന്നും വന്നു എന്ന് എനിക്ക് അറിയില്ല. പെട്ടെന്നു ഇന്നലെ രാത്രി വന്നു, ഏതോ മാനസിക തളർച്ച കാരണം വിഷം കുടിച്ചിരിക്കുന്നതായി തോന്നുന്നു. കുറച്ചു നേരം കഴിഞ്ഞു അദ്ദേഹം തന്നെ പോയി, അത്ര തന്നെ".

"എന്തിനുവേണ്ടി നിങ്ങളുടെ അടുത്ത് വരണം?"

"ജീവ നാഡി വായിക്കുവാൻ"

"നാഡിയെന്നാൽ? എന്ന് ഇടയ്ക്കു ചോദിച്ചു.

"ജീവ നാഡിയെപ്പറ്റിയുള്ള എല്ലാം വിവരങ്ങളും വിശദീകരിച്ചു. എന്ത് എന്ന് അറിയില്ല എല്ലാം വിവരങ്ങളും വളരെ സമാധാനമായി കേട്ടു.

"അപ്പോൾ അഗസ്ത്യ മുനിയോട് ചോദിച്ചാൽ എല്ലാം കാര്യങ്ങളും മണി മണിയായിട്ടു പറയും അല്ലെ!"

"അതെ. പക്ഷെ ഇതു അവരവരുടെ ഭാഗ്യം കണക്കു ഇരിക്കും" എന്ന് പറഞ്ഞു!

"അവന് എന്തോ ഒന്ന് എന്റെ അടുത്ത് ചോദിച്ചു മനസിലാക്കണം എന്ന് ആത്മാർഥമായി തോന്നി.

തന്റെ കൂടവന്നവരോട് ഇരിക്കുവാൻ പറഞ്ഞു, വെള്ളം ആവശ്യപ്പെട്ടു, അത് കൊടുത്തു.

"അദ്ദേഹം ഇപ്പോൾ ഇവിടെയുണ്ട്, ജീവനോടെ ഉണ്ടോ എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയു" അവൻ പറഞ്ഞു.

"എന്തിനാണ് അദ്ദേഹത്തെ പറ്റി ചോദിക്കുന്നത്?"

"അദ്ദേഹത്തെ കൊണ്ട് പോയി ഒരാളുടെ പക്കം ഏൽപ്പിക്കണം".

"ഏല്പിച്ചുകഴിഞ്ഞാൽ?"

"ധാരാളം പണം ലഭിക്കും. കുറച്ചു ദിവസം സന്തോഷമായി കഴിയും".

"അതിനുശേഷം..........." എന്ന് ചോദിച്ചപ്പോൾ അവൻ അസ്വസ്ഥനായി.

"ഇതെല്ലാം എനിക്ക് ഇപ്പോൾ പറയുവാൻ സാധിക്കില്ല. ആദ്യം അദ്ദേഹം അവിടെയാണ് എന്ന് ചോദിച്ചു പറയുക" എന്ന് അധികാരപ്പൂർവ്വം കേട്ടു.

ഇവനെ എളുപ്പത്തിൽ സമാധാനപ്പെടുത്താൻ പറ്റില്ല എന്നതു മനസ്സിലായി.

"ഭഗവാനെ, ഒരു ജീവനും അപായം വരുത്താതെ ഒരു നല്ല വഴി കാണിക്കണേ" എന്ന് അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

"ജീവ നാഡിയെടുത്തു പ്രാർത്ഥന ചെയ്തു വായിക്കുവാൻ തുടങ്ങി, അത് കുറച്ചു നേരത്തിനു നീണ്ടു.

"എന്താ സാർ.............ഒന്നും പറയുന്നില്ല, താങ്കൾ കബളിപ്പിക്കുകയെന്നോ?" എന്ന് അവന്റെ കൂടെ വന്നതിൽ ഒരുവൻ പരിഹസിക്കുന്ന രീതിയിൽ ചോദിച്ചു.

അവരുടെ നേതാവ് മിണ്ടാതിരിക്കുവാൻ പറഞ്ഞു. "ഒന്നുമില്ല, അഗസ്ത്യ മുനിയോട് ചോദിച്ചപ്പോൾ, അദ്ദേഹം നിന്നെ പറ്റിയും നിന്റെ കുടുംബത്തെ പറ്റിയും പറയുവാൻ തുടങ്ങുന്നു, അതുകൊണ്ടു മാത്രം ആലോചിക്കുന്നു", വളരെ ശാന്തമായി പറഞ്ഞു.

ആദ്യം ഈ പറഞ്ഞ വാക്കുകൾ നേതാവ് വിശ്വസിച്ചില്ല.

അപ്പോൾ, "ആഹാ! എന്നെ പറ്റി പറയുന്നുവോ? എന്ത് പറയുന്നു.......പറയു  പറയു" എന്ന് ഉത്സാഹത്തോടെ ചോദിച്ചു.

ധൈര്യം ഉള്ളിൽ സംഭരിച്ചുകൊണ്ടു ജീവ നാഡിയിൽ വന്നത് വായിക്കുവാൻ തുടങ്ങി. അവനു ഇതെല്ലാം മനസ്സിലാകുമോ എന്ന് എനിക്ക് ഉള്ളിൽ ഭയന്നു, ഞാൻ എന്തെങ്കിലും ഒന്ന് പറയുന്നത്, അതിനെ ഈ അസുരൻ തെറ്റായി മനസ്സിലാക്കി, അവിവേകത്തിൽ എന്തെങ്കിലും ചെയ്യുമോ എന്നതായിരുന്നു അത്.

"നിന്റെ പേര് ഏഴുമലൈ. നിനക്ക് മൂന്ന് ഭാര്യമാർ ഉണ്ട്. ആദ്യത്തെ രണ്ടു ഭാര്യയിലും നിനക്ക് കുഞ്ഞുങ്ങൾ ഇല്ല. മൂന്നാമത്തെ ഭാര്യയിൽ ഒരു കുഞ്ഞു പിറന്നു. ആ കുഞ്ഞു ജനിച്ച സമയം നന്നായിട്ടു തന്നെ ഇരുന്നു. പക്ഷെ ഇപ്പോൾ കുഞ്ഞിന്റെ കാഴ്ച ശക്തി നന്നല്ല, വാസ്തവത്തിൽ ആ കുഞ്ഞിന്റെ കാഴ്ച്ച ശക്തി ആറു മാസത്തിനുള്ളിൽ പൂർണമായി നഷ്ടപ്പെടും. ആ കുഞ്ഞിന്റെ കാഴ്ച്ച വീണ്ടെടുക്കുവാൻ ലക്ഷകണക്കിന് പണം വേണ്ടിവരും. കൊലപാതകം ചെയ്യുവാനും നീ തയ്യാറായി!" എന്ന് ശാന്തമായി പറഞ്ഞതും, അവൻ പെട്ടെന്നു എണീറ്റുനിന്നു.

ഇതു കണ്ട എനിക്ക് ചെറുതായിട്ട് വിറയ്ക്കുവാൻ തുടങ്ങി.

"ഏതോ തെറ്റു പറഞ്ഞു പിടിപെട്ടു എന്ന് തോന്നുന്നു. അഗസ്ത്യ മുനി ഈ കൊലപാതകന്റെ പക്കം നമ്മെ  പെടുത്തിയല്ലോ!", എന്ന് കൂടെ വിചാരിച്ചു.

ഇരുന്നുകൊണ്ടിരിക്കുന്ന അവരുടെ നേതാവ് പെട്ടെന്ന് എൻറെ കാലിൽ വീണു. അവനു സംസാരിക്കുവാൻ പറ്റിയില്ല.  കണ്ണുകൾ നിറഞ്ഞു. അവന്റെ ഈ പെരുമാറ്റം കണ്ടു കൂടെവന്നവർ പകച്ചുപോയി.

"അതെ സാർ, അഗസ്ത്യ മുനി പറയുന്നതെല്ലാം ശെരിതന്നെ. ഈ കോടീശ്വര സന്യാസിയെ കൊലപാതകം ചെയ്യുകയാണെങ്കിൽ മൂന്ന് ലക്ഷം രൂപ ലഭിക്കും, അത് കൊണ്ട് കുഞ്ഞിന്റെ കണ്ണിനു വേണ്ടിയുള്ള വൈദ്യത്തിനായി എന്ന് വിചാരിച്ചു ഇറങ്ങി" എന്ന് ധര്യത്തോടെയും, അതെ സമയം മനസ്സ് വിട്ടു പറഞ്ഞു അവൻ.

ഇതു  കേട്ടു എന്റെ അടി മനസ്സ് ഒന്ന് കലങ്ങി, എന്നാൽ അവന്റെ കൂടെ വന്നവർക്കു അവരുടെ നേതാവ് ഇങ്ങനെ പറഞ്ഞത് ഒന്നും ഇഷ്ടപ്പെട്ടില്ല.

"ഈ കൊലപാതകം ചെയ്‌തു, ആ പണം കൊണ്ട് വേണ്ടുമോ കുഞ്ഞിന്റെ കാഴ്ച ശക്തിക്കു വഴി തേടാൻ", എന്ന് ചോദിച്ചു.

"വേറെ എന്ത് വഴി?"

"അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം.  അദ്ദേഹം പറയുന്നതുപോലെ ചെയ്യുമോ?" എന്ന് ചോദിച്ചു.

"തീർച്ചയായിട്ടു ചെയ്യാം സ്വാമി," എന്ന് പറഞ്ഞു.

അവന്റെ ഭീഷണിപ്പെടുത്തും സ്വഭാവം മാറിയത് കണ്ടു ഞാൻ, സന്തോഷമായി നാഡി വായിക്കുവാൻ ആരംഭിച്ചു.

"ഇതിനകം ഒരുപാട് 'ബ്രഹ്മഹത്യ ദോഷം' നിനക്ക് ഉണ്ട്. കഴിഞ്ഞ ജന്മത്തിൽ ഒരു ചെറു ബാലനെ ചീലാന്തിയുടെ കമ്പ് കൊണ്ട് അടിച്ചത്, വാക്കില്ലാതെ കൊണ്ട അടി അവന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അതിന്റെ ഫലമായിട്ടു തന്നെ ഈ ജന്മത്തിൽ നിന്റെ കുഞ്ഞിന്റെ കാഴ്ച ശക്തി നഷ്ടപെട്ടത്. ഇപ്പോൾ ഒരു ജീവനെ കൊന്നിട്ട് ആ പണംകൊണ്ട് നിന്റെ കുഞ്ഞിന്റെ കാഴ്ച ശക്തിക്കുവേണ്ടി ചികിൽസ ചെയ്താലും, പണം മാത്രം ചിലവാകും അല്ലാതെ, നിന്റെ കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കില്ല", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അവൻ സങ്കടപ്പെട്ടു അടുത്ത് എന്ത് ചെയുവാൻ പറ്റും എന്ന് അനുതാപകരമായി നോക്കി.

"എന്റെ കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കുവാൻ വഴി ഒന്നും ഇല്ലയോ?" എന്ന് ചോദിച്ചു.

അഗസ്ത്യ മുനി പറഞ്ഞു, "നിന്റെ കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കണമെങ്കിൽ മൂന്ന് വഴി ഉണ്ട്".

1 ഈ കൊലപാതകം ചെയ്‌തു ജീവിക്കുന്നത്  മൊത്തമായും  വിടണം.
2 കൊള്ളിമലയിൽ ചെന്ന് അവിടെയുള്ള സിദ്ധ വൈദ്യരുടെ പക്കം മൂന്ന് മാസത്തിനു കുഞ്ഞിന് ചികിൽസ എടുക്കണം.

മൂന്നാമത്തെ ഉത്തരവ് പറഞ്ഞു, അത് കേട്ടതും അവൻ ദേഷ്യത്തോടെ എണീറ്റു, "ഇതു എന്നെകൊണ്ട് സാധിക്കില്ല" എന്ന് അടിവയറ്റിൽ നിന്നും ആക്രോശിച്ചുകൊണ്ടു നിലവിളിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!

09 February 2017

സിദ്ധാനുഗ്രഹം - 7



ഇതു കണ്ടതും ഞാൻ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസിലാക്കി, കൂടുതൽ കുഴപ്പങ്ങളിൽ ചെന്നെത്തുന്നതിന്  മുൻപ് പോലീസിൽ വിളിച്ചു പറയാം എന്ന് തീരുമാനിച്ചു. അദ്ദേഹമാണെങ്കിൽ വായിൽ നിന്നും വരുന്ന വിഷ നുരകൾ കൈകൾ കൊണ്ട് തുടച്ചിട്ട്, ഇടിവെട്ടുപോലേ ചിരിച്ചു.

"സാർ! ബാക്കിയിരുന്ന വിഷം കൂടി ഞാൻ കുടിച്ചു, ഇപ്പോൾ എനിക്ക് എങ്ങനെ ജീവിക്കുവാൻ സാധിക്കും? അഗസ്ത്യ മുനി എന്താണോ പറഞ്ഞത് ഇപ്പോൾ തെറ്റായില്ലെ? ഈ ഒരു ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞാൽ മതി.

എനിക്ക് ഇതു കാണുവാൻ സാധിക്കുന്നില്ല, ഇതിനപ്പുറം സമയത്തമാസം ആകരുത് എന്ന് തീരുമാനിച്ചു, എന്തെങ്കിലും കാരണം പറഞ്ഞു അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കണം എന്ന ചിന്തയിൽ ഹൃദയമിടിപ്പ്‌ വർധിക്കുവാൻ തുടങ്ങി. 

അദ്ദേഹത്തെ ഇരിക്കുവാൻ പറഞ്ഞിട്ട് പൂജാ മുറിയിൽ ചെന്നു. ചില ദിവസങ്ങൾക്കു മുൻപ് എനിക്ക് ലഭിച്ച പഴനി നവപാഷാണ മുരുകന്റെ വിഭൂതി പ്രസാദവും, ചന്ദനകാപ്പ് പ്രസാദവും എന്റെ കണ്ണുകളിൽ പെട്ടു, അതിൽ കുറച്ചു പ്രസാദം എടുത്തുകൊണ്ടു വേഗത്തിൽ അദ്ദേഹത്തിന്റെ അടുത്ത് എത്തി.

"ഈ പ്രസാദം കഴിക്കൂ", എന്ന് പറഞ്ഞു പ്രസാദവും കൊടുത്തു വെള്ളവും കൊടുത്തു.

എനിക്ക് അദ്ദേഹം എന്ത് തീരുമാനിച്ചു എന്ന് അറിയില്ല, ഞാൻ കൊടുത്ത വിഭൂതിയും, ചന്ദനവും പൂർണമായി കഴിച്ചു, ചുറ്റുവട്ടവും എന്നെയും നോക്കിയിട്ടു, "അപ്പോൾ ഞാൻ വരട്ടെ" എന്ന് സമാധാനമായി പറഞ്ഞിട്ട് പുറപ്പെടുവാൻ തുടങ്ങി.

എപ്പോൾ അദ്ദേഹം ഇവിടം വിട്ടു തിരിക്കും? എന്ന് നോക്കിയിരുന്ന എനിക്ക്, അദ്ദേഹത്തിന്റെ വാക്കുകൾ സമാധാനപരമാക്കി.

"ശെരി, ശ്രദ്ധിച്ചു പോയിട്ട് വരുക, അടുത്ത് തന്നെ ഒരു ആശുപത്രി ഉണ്ട്, അവിടെ ഉടനെ ചെല്ലുന്നത് നല്ലത്!"

"എന്തിനുവേണ്ടി ?"

വിഷം കുടിച്ചിരിക്കുകയാണ് താങ്കൾ, ഉടനെ പോകുക, ഞാൻ വേണമെങ്കിൽ കൂടെ വരട്ടെ?, എന്ന് ചോദിച്ചു. 

"വേണ്ട, ഞാൻ തന്നെ പോയിക്കൊള്ളാം, അഗസ്ത്യ മുനി തന്നെ പറഞ്ഞല്ലോ, എനിക്ക് മരണമില്ല, പിന്നെ എന്തിനു ആശുപത്രിൽ പോകണം? എന്ന് തമാശയ്ക്കു പറഞ്ഞിട്ട് ചെന്നു.

അദ്ദേഹം നടന്നു പോകുന്നത് നോക്കിനിന്നു, നടന്നത് ഉറച്ചതായിരുന്നു, അഗസ്ത്യ മുനിയോട് മനസ്സുറച്ചു പ്രാർത്ഥിച്ചു, അദ്ദേഹത്തിന് യാതൊരു വിധ ആപത്തും വരരുതേ എന്ന്.

അന്നേ ദിവസം രാത്രി എന്നിക്കു ഉറക്കമില്ല, ഏത് നിമിഷത്തിൽ എന്ത് വാർത്ത വരും എന്നായിരുന്നു, അര മണിക്കൂറിൽ ഒരു തവണ വീട്ടിനു മുൻവശം എത്തിനോക്കുകയായിരുന്നു.

വെളുപ്പിന് മൂന്ന് മണിയിരിക്കും, പതിവുപോലെ അഗസ്ത്യ മുനിയെ പ്രാർത്ഥന ചെയ്തു, "ആ വയസായ മനുഷ്യൻ എന്തിനു എന്നെ വന്നു വിഷമിപ്പിക്കണം? അദ്ദേഹം ഇപ്പോൾ ജീവിച്ചിരിക്കുന്നോ? ഇല്ലയോ?" എന്ന് ജീവ നാഡിയിൽ നോക്കി.

"എന്റെ പ്രിയ പുത്രാ! അവൻ ജീവനോടെ തന്നെ ഇരിക്കുന്നു, മാത്രമല്ല അവന് വളരെയധികകാലം ഇരുന്ന കുടൽ സംബന്ധമായ അസുഖവും തീർന്നത് കാരണം ആരോഗ്യവാനായിരിക്കുന്നു", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഇരുപത് വർഷങ്ങളായിട്ടു ഒരു നാടോടിയെപോലെ നടന്ന അദ്ദേഹത്തിന്, കുടൽ സംബന്ധമായി അസുഖം പിടിച്ചു, എവിടെയെല്ലാം  ചികിൽസയ്ക്കു പോയിട്ടും അസുഖം ഭേദമായില്ല. അവസാനമായി ആരോ പറഞ്ഞിട്ടു കൊള്ളിമലയിക്  ചെന്നു. അവിടെയിരുന്നു സിദ്ധരുടെ മരുന്നുകൾ ഒരു അളവിനു ഫലപ്രദമായി. എന്നാൽ മൊത്തമായുള്ള ഫലം കൊടുത്തില്ല, അവസാനമായി എന്നെ നോക്കി ഇവിടേക്ക് വന്നു. ശിവ ഭക്തനായി ഇരുന്നതാൽ അദ്ദേഹത്തിന്റെ അസുഖവും ചികിൽസിക്കാം എന്ന് ഞാനും കരുതി. അതിനു മുൻപ് വയറുവേദന സഹിക്കാതെ വിഷം കുടിച്ചു ഇവിടെ വന്നു. ധിറുതിയിൽ എടുത്ത ഒരു കാര്യത്തിലും ഒരു നന്മ ഉണ്ടായിരുന്നു. അദ്ദേഹത്തെ രക്ഷിക്കുവാൻ നീ കൊടുത്ത നവപാഷാണ വിഭൂതി പ്രസാദവും, ചന്ദന പ്രസാദവും അദ്ദേഹത്തിന്റെ കുടൽ അസുഖത്തെ മൊത്തമായും ഗുണമാക്കി, ഇല്ലെങ്കിൽ അവൻ കാൻസർ പിടിച്ചു കഷ്ടപ്പെട്ടേനെ", എന്ന് പറഞ്ഞു.

"അങ്ങനെയെങ്ങിൽ അദ്ദേഹം കുടിച്ച വിഷം?"

"അഗസ്ത്യ മുനിയെ പൂർണമായി വിശ്വസിച്ചു ഇവിടെ വന്നതുകൊണ്ട്, അവൻ കുടിച്ച വിഷത്തിനെ പഴനി മുരുകന്റെ വിഭൂതിയും ചന്ദനവും കീഴടക്കി, ഈ കുടിച്ച വിഷം, നവപാഷാണ മുരുകന്റെ ചന്ദനത്തിന്റെയും, വിഭൂതിയുടെയും കൂടി കലർന്നപ്പോൾ, വളരെകാലമായി ഇരുന്ന അസുഖത്തിന് ദിവ്യഔഷധമായി", എന്ന് പറഞ്ഞു.

"വിസ്മയം തന്നെ!" എന്ന് അതിശയിച്ചു.

"ഇതിൽ എന്ത് അതിശയം ഇരിക്കുന്നു, ഇതിനപ്പുറം അവന്റെ ജീവിതത്തിൽ ഒരു ചില സംഭവങ്ങൾ നടക്കുവാൻപോകുന്നു. അത് കേട്ടാൽ നീയും വിസ്മയത്തിന്റെ ഉച്ചത്തിൽ നിറഞ്ഞു നിൽക്കും", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"എല്ലാം ശെരി, കോടിശ്വരനായിഇരുന്ന അദ്ദേഹം, ജീവിതം വെറുത്തു ഒരു പരദേശിയായി മാറി, താങ്കളുടെ അനുഗ്രഹത്താൽ അദ്ദേഹം, അവരുടെ കുടുംബത്തോടെ വീണ്ടും ഒന്നിക്കുവാൻ വഴികാണിക്കുവാൻ പറ്റില്ലേ?" എന്ന് വിഷമത്തോടെ ചോദിച്ചു. 

"കുറച്ചു സമയം കാത്തിരിക്കൂ, നിനക്ക് അദ്ദേഹത്തെപറ്റി അറിയിപ്പ് വരും. അതിനുമുൻപ്‌ അദ്ദേഹത്തിന് ചില പരീഷങ്ങൾ അദ്ദേഹം മറികടക്കേണ്ടിവരും", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അഗസ്ത്യ മുനി ഇതു പറഞ്ഞു തീരുന്നതും, പെട്ടെന്ന് 7 - 8 ആളുകൾ വീട്ടിനുള്ളിൽ വന്നു, അവരുടെ കൈകളിൽ മാരകമായ ആയുധങ്ങൾ ഉണ്ടായിരുന്നു. കണ്ണുകളിൽ ക്രൂരത കാണുവാൻ സാധിച്ചു, അവർ ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു.

"ഇന്നലെ ഏതോ ഒരു സന്യാസിയെപോലെ ഒരാൾ ഇവിടെ വന്നിരുന്നല്ലോ? അദ്ദേഹം ഇപ്പോൾ എവിടെയെന്നു അറിയുമോ?"

അവരുടെ ചോദ്യം ചെയുന്ന വിധം ഭീഷണിപ്പെടുത്തുന്നതുപോലെ ഇരുന്നു.

ഭയം കാരണം എനിക്ക് നാക്ക് ഒട്ടിയിരുന്നു, ഇതു കാരണം സംസാരിക്കുവാൻ പറ്റിയില്ല.


സിദ്ധാനുഗ്രഹം.............തുടരും!

02 February 2017

സിദ്ധാനുഗ്രഹം - 6



എനിക്ക് മാത്രം "ദൈവ  രഹസ്യമായി" പറഞ്ഞ വാക്കുകൾ ഇതു.

"ഇവൻ (വിഷം കുടിച്ച പരദേശി) ഒരു ശിവ ഭക്തൻ. കഷ്ടപ്പെട്ട് ജീവിതത്തിൽ മുന്നോട്ടു വന്നവൻ. കോയമ്പത്തൂരിന് സമീപം ഒരു ബിസിനസ് തുടങ്ങി, ഭാഗ്യദേവതയും അദ്ദേഹത്തെ കൈ തുണച്ചു. ഒരു ചുരുങ്ങിയ സമയത്തിൽ വലിയ ഒരു പണക്കാരനായി മാറി അദ്ദേഹം.

അദ്ദേഹത്തിന് വിവാഹം നടന്നു, പക്ഷെ കുട്ടികൾ ഉണ്ടായിരുന്നില്ല, ഇതു കാരണം അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ ഭാര്യക്കും അഭിപ്രായ വ്യതാസങ്ങൾ ഉണ്ടായിരുന്നു. ഈ അവസരം മുതലെടുത്തു, ചില ബന്ധുക്കൾ ഈ ദമ്പതികളുടെ ദിനചര്യയിൽ ഇടപെടുകയും, അവരുടെ ഇടയിൽ വേർപിരിവുണ്ടാക്കി.

ഇപ്പോൾ, ഇവൻ എല്ലാം സമ്പത്തുകളും കൈയിൽ വച്ചിട്ടുണ്ടെങ്കിലും, വീട് വിട്ടു ഒരു ദിവസം രാത്രി ആരോടും പറയാതെ ഇറങ്ങി.

പല സ്ഥലങ്ങളിൽ ഒരു പരദേശിയെപോലെ ഇവൻ നടന്നു, ബന്ധുക്കളും, ഭാര്യയും അദ്ദേഹം മരിച്ചുപോയതായി കരുതി സമ്പത്തുകളെല്ലാം ഭാഗം ചെയുവാൻ തുടങ്ങി, എന്ന് അദ്ദേഹത്തിന്റെ ഭൂതകാലതെപറ്റി പറഞ്ഞു. "ഇവൻ തീർച്ചയായും രക്ഷപെടും", എന്നത് മാത്രം അദ്ദേഹത്തോട് പറഞ്ഞപ്പോൾ, അദ്ദേഹം വിശ്വസിച്ചില്ല.

ചിരിച്ചുകൊണ്ടുതന്നെ, കൈവശം ബാക്കിയുള്ള വിഷം ഉള്ള ബോട്ടിൽ തുറന്നു.

ഞാൻ, തികച്ചും ഞെട്ടിപ്പോയി.

അഗസ്ത്യ മുനി പറഞ്ഞു, നിങ്ങൾ തീർച്ചയായും രക്ഷപെടും, എന്നത് മാത്രം അദ്ദേഹത്തോട് പറഞ്ഞു, അല്ലാതെ അദ്ദേഹത്തിന്റെ ഭൂതകാലത്തെ പറ്റി ഒന്നും തന്നെ പറഞ്ഞില്ല. 

കാരണം, അഗസ്ത്യ മുനിയുടെ ജീവ നാഡി ഞാൻ നോക്കുമ്പോൾ, മറുവശമുള്ള വ്യക്തിയുടെ ജീവിതത്തിലെ ഒരു കുറുപ്പ് പറയും, ഇതിനെ "ദൈവരഹസ്യം" എന്ന് പറയുന്നത്താൽ, ഇതിനെ കുറിച്ച് ഒരു കാരണവശാലും ആരുടെയടുത്തും ഞാൻ പരാമർശിക്കില്ല.

"നിങ്ങൾ വിഷം കുടിച്ചിട്ടുണ്ടെങ്കിലും, തീർച്ചയായും രക്ഷപെടും", എന്ന് പറഞ്ഞു ആശുപത്രിയിൽ പോകുവാനായി അപേക്ഷിച്ചു.

"എനിക്ക് കൃത്യമായി അറിയണം. അഗസ്ത്യ മുനി എന്ത് പറഞ്ഞു? ഒരിക്കൽ കൂടി വായിക്കുക", എന്ന് പറഞ്ഞു.

ഞാൻ ക്ഷുഭിതനായി. തമിഴിൽ ഒരു ചൊല്ല് ഉണ്ട് "കാലുകളിൽ ചുറ്റിയ പാമ്പ് കടിക്കാത്ത വിടത്തില്ല!" എന്ന് അദ്ദേഹത്തെ മനസ്സിൽ ശകാരിച്ചുകൊണ്ടു "തീർച്ചയായും രക്ഷപെടും" എന്ന് അഗസ്ത്യ മുനി പറഞ്ഞത് അങ്ങനെ തന്നെ വിവരിച്ചു.

"ഞാൻ ഇത് വിശ്വസിക്കത്തില്ല" എന്ന് പറഞ്ഞ അദ്ദേഹം, പെട്ടന്ന് കൈയിൽ ഇരുന്ന ബോട്ടിൽ തുറന്നു ബാക്കിയുള്ള വിഷം ഒറ്റടിക്കു കുടിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!

26 January 2017

സിദ്ധാനുഗ്രഹം - 5



ജീവ നാഡി വായിക്കുന്നവേളയിൽ വളരെയധികം രീതിയിലുള്ള അസൗകര്യങ്ങളുണ്ട്, വരുന്നവരാട്ടെ ഉടൻതന്നെ ജീവ നാഡി നോക്കണം എന്ന് പറയും, അതുപോലെ ജീവ നാഡി വായികുമ്പോൾ "പുരാതന തമിഴ് സാഹിത്യത്തിൽ" വരുന്നില്ലലോ എന്ന് സംശയിക്കും. അഗസ്ത്യ മുനി എന്ത് പറയുന്നോ അത് മൊത്തമായും മറക്കും.

ചിലപേർക്കു അവരുടെ അച്ഛന്റെയോ, അമ്മയുടേയോ അതോ അവരുടെ സഹോദരി - സഹോദരങ്ങളുടെയോ പേര് വരാതെപോയാൽ ജീവ നാഡിയിൽ വരുന്ന വാക്കുകൾ വിശ്വസിക്കില്ല. അത് മാത്രമല്ല, അവരുടെ മനസ്സിൽ ആരെയെങ്കിലും പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയില്ലെങ്കിൽ, അവരെ പറ്റിയ എല്ലാം രഹസ്യങ്ങളും അഗസ്ത്യ മുനി പറയണം, എന്ന് പ്രതീക്ഷിക്കും.

അഗസ്ത്യ മുനി മുൻകൂട്ടി എല്ലാം വിഷയങ്ങളും എങ്ങനെയൊക്കെ നടക്കും എന്ന് പറയണം, അങ്ങനെ പറയാതിരുന്നാൽ, ഇത് "വ്യാജ നാഡി" എന്ന്, ചിലർ പറയുവതും ഉണ്ട്.

കാണ്ഠ നാഡിയും, ജീവ നാഡിയും വ്യത്യസ്തമാണ്, പക്ഷെ നാഡി നോക്കുവാൻ വരുന്നവർ ജീവ നാഡിയെയും കാണ്ഠ നാഡിയെയും ബന്ധിപ്പിച്ചു ഇങ്ങനെ ചോദിക്കും, "കാണ്ഠ നാഡിയിൽ അന്ന് അങ്ങനെ പറഞ്ഞു എന്തുകൊണ്ട് ജീവ നാഡിയിൽ അങ്ങനെ പറഞ്ഞില്ല"?

ഒരു വ്യക്തിക്ക് ജീവ നാഡി നോക്കണമെങ്കിൽ അവർ തന്നെ വരണം, പക്ഷെ അവിടെ വരുന്ന ഒരു ചിലർ ഇങ്ങനെ ചോദിക്കും, "നാഡി" നേരിട്ട് വന്നു കേൾകുകയാണെങ്കിൽ നല്ല വാക്കുകൾ ലഭിക്കും, പക്ഷെ വേറെ ഒരു വ്യക്തിക്ക് വേണ്ടി കേൾകുകയാണെങ്കിൽ വാക്കുകൾ ഒന്നും ലഭിക്കുകയില്ല, എന്ന് പറഞ്ഞാൽ അത് വിശ്വസിക്കതില്ല.

ഇങ്ങനെ പല തരത്തിലുള്ള വൈഷമ്യങ്ങൾ എനിക്ക് ഏറെ വരും.

എങ്കിലും, ജീവ നാഡി നോക്കുവാൻ വന്ന ഒരുവൻ വിഷം കുടിച്ചതിനു ശേഷം, എന്റെ മുന്നിൽ നേരെ വന്നപ്പോൾ, സത്യത്തിൽ ഞാൻ നിസ്സഹാനായിപ്പോയി.

"എന്ത് പറ്റി നിങ്ങൾക്ക്", എന്ന് തിടുക്കംകൂട്ടി ചോദിച്ചു.

"വിഷം കുടിച്ചുപോയി."

"എന്തുകൊണ്ട്?"

"മാനസിക തളർച്ച".

"ശെരി, എന്തുകൊണ്ട് നിങ്ങൾ ഇവിടെ വരണം?"

"ജീവ നാഡി നോക്കുവാൻ."

"ഈ നേരത്തിലോ?"

"എന്ത്കൊണ്ട്? അഗസ്ത്യ മുനി നാഡി ഇപ്പോൾ വിവർത്തനം പറയില്ലേ."

"ചോദിച്ചു നോക്കണം, അതിനു മുൻപ് അടുത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ആയി, ചികിത്സ എടുത്തു വരണം."എന്ന് പറഞ്ഞു.

"പറ്റില്ല, എനിക്ക് ഇപ്പോൾ തന്നെ ജീവ നാഡി നോക്കണം," എന്ന് അദ്ദേഹം പറഞ്ഞു.

"സാർ! നിങ്ങൾ വയസ്സിൽ മുതിർന്നവൻ, ആദ്യം നിങ്ങൾ ആശുപത്രിയിൽ പോകുക, അതിനുശേഷം ഞാൻ തന്നെ അവിടെ വന്നു ജീവ നാഡി നോകാം," എന്ന് ഭയത്തോടെ അപേക്ഷിച്ചു.

ഞാൻ ഭയത്തോടെ അപേക്ഷിച്ചത്  അദ്ദേഹത്തിന് തമാശയായി തോന്നിയിരിക്കുന്നു. വാ വിട്ടു ഉറക്കെ ചിരിച്ചു.

ചിരിച്ചതിനേക്കാൾ അദ്ദേഹത്തിന്റെ വായിൽ നിന്നും വന്ന നുര അധികമായിട്ടു ഇരുന്നു. ആ സന്ധ്യാനേരത്തിൽ കരിനീലം അധികമായിട്ടു കണ്ടു.

വിഷത്തിന്റെ അളവ് അധികമായിരിക്കും, എങ്ങനെയിരുന്നാലും ഈ മനുഷ്യൻ അര മണിക്കൂറിനുള്ളിൽ "ഹംബോ" എന്ന് പോയാൽ! എന്ന ഭയം വന്നു.

അദ്ദേഹത്തിന്  എന്തെങ്കിലും സംഭവിച്ചാൽ   അകപ്പെടുന്നത് താൻതന്നെ എന്ന് ഓർക്കുമ്പോൾ എന്റെ കൈകാലുകൾ ഞ്ഞെടുങ്ങി. അദ്ദേഹത്തെ അങ്ങനെതന്നെ തൂക്കിയെടുത്തു അടുത്തുള്ള ആശുപത്രിയിൽ ചേർക്കാം, എന്ന് നോക്കിയപ്പോൾ, അന്നേ  ദിവസം എനിക്ക് ആൾ സഹായത്തിനായി  ആരും ഇല്ലാ.

അങ്ങനെയെങ്കിലും അദ്ദേഹത്തെ സമാധാനപ്പെടുത്തി താൻതന്നെ ആശുപത്രിയിൽ ചേർത്താലും ആയിരകണക്കിന് ചോദ്യങ്ങൾ വരും, മാത്രമല്ല പോലീസും വിളിച്ചു ചോദ്യവും ചെയ്തേക്കാം.

"നാഡി നോക്കുവാൻ ആണോ വന്നത് അതോ ആളുകൾക്ക് ഉത്തരം പറയുവാൻ ആണോ വന്നത്? എന്തിന് എനിക്ക് ഇത്തരം പരിഷണങ്ങൾ"? എനിക്ക് മനഃക്ലേശം ഉണ്ടായി.

നാഡി നോക്കുവാൻ വന്ന അദ്ദേഹത്തെ ഇരിക്കുവാൻ പോലും പറഞ്ഞില്ല, അദ്ധേഹവും നിന്നുകൊണ്ട് തന്നെ ഉത്തരങ്ങൾ എല്ലാം പറഞ്ഞത്.

"ചൊല്ലുക....... തങ്ങൾക്കു, എനിക്ക് വേണ്ടി നാഡി നോക്കുവാൻ സാധിക്കുമോ? ഇല്ലയോ?

ഈ ചോദ്യം എന്നെ ക്ഷുഭിതനാക്കി, എങ്കിലും ശാന്തനായി ഇരുന്നു!

"ഈ സമയത്തിൽ, ഈ സാഹചര്യത്തിൽ എനിക്ക് തങ്ങൾക്കായി ജീവ നാഡി നോക്കുവാൻ സാധ്യമല്ല."

"ശെരി!  നിങ്ങൾക്കു എനിക്ക് വേണ്ടി ഒരേ ഒരു വിവരം മാത്രം ചോദിച്ചു പറഞ്ഞുതരാൻ പറ്റുമോ?"

"എന്തുവേണം?"

"ഇപ്പോൾ ഈ ബോട്ടിലിലുള്ള വിഷം ഞാൻ കുടിച്ചിരിക്കുന്നു, ഇതു കാരണം ഞാൻ ജീവനോടിരിക്കുമോ അതോ മരിക്കുമോ?, ഇതു മാത്രം അഗസ്ത്യ മുനിയോട് താങ്കൾ ചോദിച്ചു പറയാമോ?"

അദ്ദേഹം വളരെ വ്യക്തമായിട്ടു തന്നെ സംസാരിച്ചത്, വിഷം കുടിച്ചതായിട്ടു തോന്നുകയില്ല.

എനിക്ക് ആയിരുന്നു വിഷം കുടിച്ചതുപോലെ ഉള്ള അവസ്ഥ തോന്നിയത്.

"അതെ! ഒന്ന് വേഗം അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക, എന്റെ കുടലും, വയറും എല്ലാം എരിയുന്നു", എന്ന് ഭീഷണിപ്പെടുത്തി.

വെറുപ്പു ആയിരുന്നു തോന്നിയത്.

"അത് അല്ലെ പറയുന്നത്, ഈ ഒരു ചോദ്യത്തിന് മാത്രം നാഡിയിൽ നോക്കി ഉത്തരം പറയുക, ഞാൻ അതിനു ശേഷം പോകാം", എന്ന് നിർബന്ധം പിടിച്ചു.

"ഒരേ ഒരു ചോദ്യത്തിന് മാത്രം, ജീവ നാഡിയിൽ നോക്കി ഉത്തരം പറയാം. പക്ഷെ..........അതിനു ശേഷം നിങ്ങൾ ഇവിടം വിട്ടു പോകണം", എന്ന് ഞാനും തറപ്പിച്ചു പറഞ്ഞു.

എങ്ങനെയെങ്കിലും അദ്ദേഹം ഇവിടം വിട്ടു പോയാൽ മതി എന്ന് എനിക്ക് തോന്നി.

അദ്ദേഹത്തെ ഇരിക്കുവാൻ പറഞ്ഞിട്ട്, വേഗത്തിൽ കുളിച്ചിട്ടു പൂജാ മുറിയിൽ നിന്നും ജീവ നാഡിയുമായി പെട്ടന്നു പുറത്തേക്കു വന്നു.

ഇതിനുള്ളിൽ എന്തെങ്കിലും അനിഷ്ടങ്ങൾ ഒന്നും സംഭവിക്കരുതേ എന്ന് അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

ഭാഗ്യവശാൽ, അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല.

താളിയോല പിരിച്ചു നോക്കുവാൻ തുടങ്ങുമ്പോൾ, എത്രയും നേരം നേരെ ഇരുന്ന അദ്ദേഹം പെട്ടന്നു ശർദിക്കുവാൻ തുടങ്ങി.

കണ്ണുകൾ മൊത്തമായും കറങ്ങുവാൻ തുടങ്ങി, അദ്ദേഹത്തിന്റെ ശരീരവും വിറകുവാൻ തുടങ്ങി.

"ശെരിതന്നെ, ഇതുമുതൽ അദ്ദേഹത്തിന് നാഡി നോക്കുവാൻ ആവശ്യം വേണ്ടിവരുത്തില്ല, എന്തോ അനിഷ്ടം നടക്കുവാൻ പോകുന്നു എന്ന് വിചാരിച്ചു, താളിയോല തിരിച്ചുവയ്ക്കുവാൻ തുടങ്ങി 

"ഞാൻ ജീവനോടെ ഇരിക്കുമോ? ഇല്ലയോ? എന്ന് വായിക്കുക", എന്ന് നിർബന്ധിച്ചു, വേറെ ഒരു മാർഗം ഇല്ലാത്തതുകൊണ്ട് നാഡി നോക്കുവാൻ ആരംഭിച്ചു.



സിദ്ധാനുഗ്രഹം.............തുടരും!

19 January 2017

സിദ്ധാനുഗ്രഹം - 4



അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നിന്നും വന്ന വാക്കുകൾ എന്നെ ആശ്ചര്യചകിതമാക്കി!

ആദ്യം ജനിച്ച കുഞ്ഞിനെ തേടിയുള്ള യാത്രയിൽ അവൻ പല - പല ദേശങ്ങളിൽ പോയി. പക്ഷേ അവൻ വിചാരിച്ചതുപോലെ കുഞ്ഞിനെ കണ്ടെത്തുവാൻ സാധിച്ചില്ല. അടുത്തുള്ള നഗരത്തിൽ ചെന്നപ്പോൾ ഈ പെൺ കുഞ്ഞിന്റെ അച്ഛന്റെയും - അമ്മയുടെയും അടുത്ത് നിന്നും അവൾ ആദ്യം ജനിച്ച കുഞ്ഞാണെന്ന വാർത്ത ലഭിച്ചത്, ആകവേ അവൻ നിശ്ചയിച്ചത് പോലെ തന്നെ മുന്നോട്ടു നീങ്ങി.

ആ കുഞ്ഞിനെ കടത്തിക്കൊണ്ടു  നേരിട്ട്  ഭദ്രകാളി ക്ഷേത്രത്തിലേക്ക് ആയിരിക്കണം ആദ്യം കൊണ്ട് പോകേണ്ടത്. എന്നാൽ അവൻ പെട്ടന്നു  ഭയന്നു.

അന്യായമായിട്ട് ഈ കുഞ്ഞിനെ കൊല്ലുന്നതിൽ അവന് ഭയമില്ല, ഒരു സമയം അച്യുതൻ  എല്ലാം കാര്യങ്ങളും കഴിയുമ്പോൾ അവനെയും കൈയോഴിയുകയോ അല്ലെങ്കിൽ തന്നെയും കൊലചെയിതിട്ടു, എല്ലാം സ്വർണത്തോടെ കടന്നുപോയാൽ എന്ത് ചെയ്യും? എന്നതായിരുന്നു അവൻ ഭയന്നത്.

കുഞ്ഞുനാൾമുതൽക്കേ  അവനു ഒരു വിശ്വാസം ഉണ്ടായിരുന്നു, എന്ത് കാര്യം ചെയ്യുന്നതിന് മുൻപ്, അത് നല്ലതായിട്ടു നടക്കുന്നതിനു വേണ്ടി "തിരുപ്പതിയിൽ" ചെന്ന്  പ്രാർത്ഥിക്കും. അങ്ങനെ ചെയ്താൽ അത് നന്നായിട്ടുതന്നെ നടക്കും എന്ന വിശ്വാസം അവനു ഉണ്ടായിരുന്നു.

അതുകൊണ്ടു കുഞ്ഞിനെ കടത്തിയതും, അവന്റെ മനസ്സിൽ തിരുപ്പതിയിൽ പോകാനുള്ള തീരുമാനം എടുത്തു. അവിടെ ചെന്ന് പ്രാർത്ഥിച്ചതിന് ശേഷം ഭദ്രകാളിയുടെ അടുത്ത് കുഞ്ഞിനെ കൊണ്ട് പോകാം. അതിനുമുൻപ്‌ തന്നെയും കുഞ്ഞിനേയും ആരും മനസിലാകാതിരിക്കുവാൻ തന്റെയും കുഞ്ഞിന്റെയും മുടി കാണിക്കയായി കൊടുത്തു, മൊട്ടയടിച്ച ഭദ്രകാളി ക്ഷേത്രത്തിൽ പോകാം എന്നായിരുന്നു കുഞ്ഞിനെ കടത്തിയവന്റെ പദ്ധതി.

പക്ഷെ, അവന്റെ പദ്ധതികൾ എല്ലാം വിഫലമായി, അവൻ രക്ഷപെട്ടു, പെൺ കുഞ്ഞു ആകട്ടെ തന്റെ മാതാ - പിതാവിന്റെ  പക്കം ചെന്നെത്തി.

ആ മാതാ - പിതാവിന് തങ്ങളുടെ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനു ഒരു കാരണം കൂടെ ഉണ്ട്. ആ മാതാ - പിതാവ് തിരുപ്പതി വെങ്കടാചലപതിയുടെ അതി തീവ്രമായ ഭക്തർ. അവർ വർഷത്തിലൊരിക്കൽ അവരുടെ നാട്ടിൽ നിന്നും പാദയാത്രയായി വന്നു ദർശനം ചെയ്തു പോകാറുണ്ട്. വളരെ കാലങ്ങൾക്കു ശേഷം തിരുപ്പതി വെങ്കടാചലപതിയുടെ കാരുണ്യത്താൽ അവർക്കു പൗത്രി സൗഭാഗ്യം ലഭിച്ചത്. അവർ കുഞ്ഞിന് 'വെങ്കട്ടമ്മ' എന്ന് പേരിട്ടു, മാത്രമല്ല കുഞ്ഞിനെ തിരുപ്പതിയിൽ കൊണ്ട് വന്നു മുടി കണികയായിട്ടു ( മൊട്ടയടിക്കുക ) കൊടുത്തു നന്ദി രേഖപ്പെടുത്തുവാൻ തീരുമാനിച്ചിരുന്നു. അതിനിടയിൽ ഇങ്ങനെ  ഒരു സംഭവം നടക്കുകയും, അത് വളരെ ഭംഗിയായി പര്യവസാനിക്കുകയും ചെയ്തു, എന്ന് ഒരു ചെറുകഥ പോലെ പറഞ്ഞു, അഗസ്ത്യ മുനി.

"അതു ശെരി! കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവനും, അച്യുതനും ശിക്ഷയൊന്നും ഇല്ലേ?" എന്ന് ഞാൻ ചോദിച്ചപ്പോൾ" കാത്തിരുന്നു കാണുക" എന്ന് മാത്രം അഗസ്ത്യ മുനി പറഞ്ഞു.

ആകട്ടെ ഇനി അച്യുതനെ നോകാം, അവൻ പെട്ടന്നു ഉത്കണ്ഠാഭരിതനായി, നരബലി കൊടുക്കുവാൻ ഒരു കുഞ്ഞിനെ കൊണ്ട് വരാൻ പറയുകയും, അതും ആദ്യമായി ജനിച്ച ഒരു കുഞ്ഞിനെ കടത്തി കൊണ്ടുവരാൻ പറയുകയും, നിധി ലഭിക്കും എന്ന് ആ യുവാവിന് പറഞ്ഞതും, തന്റെ വാക്കുകൾ വിശ്വസിച് ആ യുവാവും ഉടൻ തന്നെ പോയതിൽ ആനന്ദിച്ചു അവൻ.

കുറെയേറെ ദിവസങ്ങളായിട്ടും തിരിച്ചുവരാത്തതു കാരണം, ആ യുവാവ് പോലീസുകാരൻ മറ്റും ആയിരിക്കുമോ എന്ന് ഭയപ്പെട്ടു. മാത്രമല്ല ആരെയും നരബലി കൊടുക്കുവാനുള്ള ആവശ്യം ഇല്ല. നിധി ലഭികത്തില്ല എന്ന് അവൻ അറിയും. ആ യുവാവിൽ നിന്നും രക്ഷപെടുവാനുള്ള ആലോചനകൾ ഇട്ടു.

ഇങ്ങനെ ഒരു വേഷം ഇട്ടിട്ടുണ്ടെങ്കിൽ മാത്രമേ, ഗ്രാമവാസികളെ പറ്റിച്ചു, അധികാരം കൈവിട്ടു പോകാതെ ജീവിക്കുവാൻ സാദിക്കും, എന്ന് അച്യുതൻ വിചാരിച്ചു. ഭദ്രകാളിയെ ഇതിനായിട്ടു ഉപയോഗിച്ചു. ഇതാണ്  സത്യം. 

ചില ദിവസങ്ങൾക്കു ശേഷം.   

ഒരു ദിവസം വൈകുന്നേരം വേളയിൽ, ആ കാട്ടിൽ 4 - 5 ആളുകൾ കൈയിൽ തോക്കുമായി വരുന്നത് കണ്ടു, ഭയന്നുപോയി അച്യുതൻ. 

തന്നെ വെടിവച്ചു കൊല്ലാനായിട്ടു പോലീസുകാർ വന്നത്, മാത്രമല്ല ഇവിടെനിന്നും രക്ഷപ്പെടണമെങ്കിൽ ഓടിയാലേപറ്റു എന്ന് കരുതി, മുൻപുള്ള ഭീതി കാരണം തല തെറിച്ചു ഓടുവാൻ തുടങ്ങി.

എത്ര ദൂരം ഓടിയിരിക്കും എന്ന് അറിയില്ല, ശ്വാസം ലഭിക്കാതായപ്പോൾ  അവൻ വീണു. അവൻ വീഴ്ന്ന പ്രദേശത്തിൽ. ഒരു വലിയ സർപ്പത്തിന്റെ കാവ് ഉണ്ടായിരുന്നു, എന്ന് അവനു ആദ്യം മനസിലായില്ല. അവൻ വീഴുന്ന വേഗത്തിൽ കാവിൽ നിന്നും വേഗത്തിൽ  ഒരു മൂർഖൻ അവനെ കൊത്തി.

എത്രയധികം ആളുകളെ അവൻ ക്രൂരമായി കൊന്നുവോ, എത്രയധികം ആളുകളുടെ ശാപം കാരണത്താലോ, അതിനെല്ലാം പലിശയായി  മൂർഖൻ കൊത്തിയത്  കാരണം അവൻ പിടഞ്ഞു പിടഞ്ഞു മരിച്ചു.

അപ്പോൾ അവന്റെ കാതുകളിൽ ഭദ്രകാളിയുടെ ആക്രമണ ഭാവമുള്ള ചിരിയും, പിഞ്ചു കുഞ്ഞിന്റെ പരിഹാസപൂർവ്വമായ ചിരിയും കേട്ടു.

തമിഴിൽ ഒരു പഴചൊല്ല് ഉണ്ട്, "ദൈവം നിന്ടര് കൊല്ലും", എന്നതിന് അച്യുതന്റെ മരണം ഒരു ഉദാഹരണം, എന്ന് അഗസ്ത്യ മുനി പറഞ്ഞപ്പോൾ, ഇതെല്ലാം സത്യം തന്നെയോ?,  എന്ന് ചിന്തിച്ചു. 

"അഗസ്ത്യ മുനിയെ സംശയിക്കാമോ?" എന്ന് അവരോടു അദ്ദേഹം  ചോദിച്ചിട്ടു, "ഒരു അറിയിപ്പ് മുൻകൂട്ടി നിന്നെ അറിയിക്കുന്നു. ഇന്നു വൈകുനേരം  6 മണിയോടെ ഒരു വ്യക്തി നിന്നെ തേടി വരും. അവൻ ഒരു കോടിശ്വരൻ, പക്ഷെ അവന്റെ കുടുംബത്തിൽ സമാധാനമില്ല, ഇതു കാരണം അവൻ വീട് വിട്ടു ഇറങ്ങി, ഒറ്റ നോട്ടത്തിൽ ഒരു പരദേശിയെപോൽ ഇരിക്കും, എന്നാൽ ഒരു വലിയ ശിവ ഭക്തൻ, അവന്റെ ജീവിതത്തിൽ ചില അതിശയങ്ങൾ നടക്കുവാൻ പോകുന്നു, അതും ഇവിടെ വന്നതിനുശേഷം", എന്ന് രഹസ്യമായി പറഞ്ഞു.

എത്രയോ അതിശയങ്ങൾ നടത്തി കാണിച്ച അഗസ്ത്യ മുനി ഇപ്പോൾ എന്ത് അതിശയമാണ് ചെയ്തു കാണിക്കുവാൻ പോകുന്നത്, എന്ന് ചിന്തിച്ചിരുന്നു.

വൈകുനേരം 6 p.m ഇരിക്കും, അഗസ്ത്യ മുനി പറഞ്ഞതുപോലെ, ഒട്ടും നടക്കുവാൻ പറ്റാതെ ഒരു വ്യക്തി, എന്റെ വീട്ടു മുറ്റത്തു വന്നു.

"നിങ്ങൾ അന്നോ അഗസ്ത്യ മുനിയുടെ നാഡി വായിക്കുന്നത്",  എന്ന് അദ്ദേഹം ചോദിച്ചു.

"അതെ" എന്ന് അദ്ദേഹം തല കുലിക്കി സമ്മതം മൂളി.

"ഇതാ" എന്ന് ഒരു ചെറു ബോട്ടിൽ കൊടുത്തു!, അത് നോക്കിയപ്പോൾ കീടനാശിനി മരുന്ന് എന്ന് എഴുതപ്പെട്ടിരുന്നു, മാത്രമല്ല ബോട്ടിലിൽ പകുതി മരുന്ന് കാണുവാനുമില്ല.

അതെ സമയം ആ പരദേശിയുടെ വായിൽ നിന്നും നുര വന്നുകൊണ്ടിരുന്നു!



സിദ്ധാനുഗ്രഹം.............തുടരും!

12 January 2017

സിദ്ധാനുഗ്രഹം - 3


അത് ഒരു കാടും - മലയും ചേർന്ന കിടക്കുന്ന, എന്നാൽ  പുറമെ നിന്നും നോക്കുമ്പോൾ തന്നെ ഫലഭൂയിഷ്ഠമായ ദേശം എന്ന് അറിയും. ഇതിനു ചേർന്നു ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു. അവിടെ നൂറ് അല്ലെങ്കിൽ നൂറ്റിഇരുപത് കൊച്ചു വീടുകളും. ഭൂരിപക്ഷം ജനങ്ങളും കർഷകർ ആയിരുന്നു. അവിടം എങ്ങും വരണ്ടു കിടക്കുന്നതായിട്ടു തോന്നുന്നില്ല. അടുത്തുള്ള ആറുകൾ  എപ്പോളും വറ്റാതെ ഒഴുകുന്നു.

അഞ്ച് കിലോമീറ്റർ ദൂരം വരുന്ന നേരിയ  ഒറ്റയടി പാത നടന്നാൽ ഗ്രാമത്തിൻറെ അറ്റത്തുള്ള കാട്ടിലേക്കു പോകുന്ന വഴിൽ ചെന്നെത്തും. ആ കാടിന്റെ ഒരു വശം ഇവിടെ നിന്നും ആണെങ്കിൽ മറു വശം കേരളത്തിലാണ്. കാട്ടിൽ ദുഷ്ട മൃഗങ്ങൾ ഉള്ളതായി തോന്നുന്നില്ല.

രാത്രി നേരത്തിൽ നരികളുടെ ശബ്ദങ്ങൾ ചിലപ്പോൾ ഗ്രാമത്തിലുള്ള ജനങ്ങൾക് കേൾക്കുവാൻ ഇടയാകും. പകലിലും ആരും ആ കാട്ടിൽ പോകുന്ന പതിവില്ല. ചുള്ളി കമ്പുകൾ എടുക്കുവാനും, തങ്ങളുടെ പകമുള്ള ആടുകളെയും, പശുവിനെയും മേയിക്കുവാൻ പലരും കാട്ടിൽ പോകാറുണ്ട്. അടുത്തുള്ള ആറു ഒരിക്കലും വറ്റാത്തതുകൊണ്ടു കന്നുകാലികൾക്ക് ആവശ്യമായിട്ടുള്ള വെള്ളം അവിടെ നിന്നും ലഭിക്കും. ആ കാടിൻറെ തെക്ക് - പടിഞ്ഞാറു ഭാഗത്തുള്ള മുള കാടിൽ വളരെ പെട്ടന്നു തീ പിടിക്കും, അതു കൂടുതൽ സംഭവിക്കുന്നത് വേനൽക്കാല രാത്രികളിൽ ആയിരുന്നു.

ഇതിനെ പറ്റി മൊത്തമായും അറിയാത്ത ഗ്രാമവാസികൾ, രാത്രിയിൽ കാണുന്ന ഈ തീ വിപത്തുകൾ  പിശാചുക്കളാണെന്നു കരുതി അവരുടെ വീടുകളിൽ തന്നെ ഇരിക്കും, മാത്രമല്ല തങ്ങളുടെ വീട്ടുമുറ്റത്തു ചൂല് മറ്റും ചെരുപ്പുകൾ തൂക്കിയിടും. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പിശാചുക്കൾ വീട്ടിനുള്ളിൽ കയറാറില്ല എന്ന വിശ്വാസം അവർക്കിടയിൽ ഉണ്ട്.

ആ മുള കാട്ടിൽ തീ അണഞ്ഞതിനു ശേഷം, ചില യുവാക്കൾ ധ്യര്യത്തോടെ അവരുടെ വീട്ടുമുറ്റത്തു വന്നു നോക്കാറുണ്ട്. അങ്ങനെ ഉള്ള ഒരു രാത്രി.

അവിടെ പത്രണ്ട് കൈകളോടെ, ഭീതിയേർപ്പെടുത്തുന്ന മുൻനിര പല്ല്, അക്രമണാത്മകമായ മുഖഭാവം, അഴഞ്ഞ മുടി, ചുവന്ന ഭീതിദനകമായ കണ്ണുകൾ, കൈകളിൽ ത്രിശൂലം മറ്റും കുന്തം, കഴുത്തിൽ തലയോട്ടി കൊണ്ടുള്ള മാലയോടെ രക്തദാഹിയായ ഒരു ഭദ്രകാളി രൂപം നിൽക്കുന്നത് അവർ കണ്ടു. ആൾ സഞ്ചാരം ഇല്ലാത്ത ആ സ്ഥലത്തിൽ അംബലം ഇരികുന്നത്താൽ പുതുതായിട്ടു അവിടെ വരുന്നവർക്കു ഭദ്രകാളിയുടെ രൂപം ഭയപ്പെടുത്തും. മാത്രമല്ല പെട്ടെന്ന് ഭദ്രകാളി രൂപം നോക്കുന്നവർക് ത്രിശൂലത്തോടെ ഒരു സ്ത്രീ ആക്രമിക്കുവാൻ വരുന്നതായി തോന്നും.

ഈ ഭദ്രകാളിയെപ്പറ്റി ഗ്രാമവാസികൾക്ക് ആ യുവാക്കൾ അറിയിക്കുകയുണ്ടായി, അതിൽ ചിലപേർ പറയുകയുണ്ടായി "അവിടെയുള്ള ഭദ്രകാളിക്ക് വഴിപാട് കൊടുത്തില്ലെങ്കിൽ, അവൾ രാത്രിനേരങ്ങളിൽ തങ്ങളിൽ ചിലരുടെ ജീവൻ ബലിദാനം എടുക്കും" എന്നുള്ള ഭയം ഏർപ്പെട്ടു.

അവർ ചിന്തിച്ചതുപോലെ, കുറച്ചു ദിവസങ്ങളിൽ, അവർ വളർത്തിയിരുന്ന ആടുകൾ, ക്രൂരമായി രക്തം കൊണ്ടുള്ള വെള്ളത്തിൽ കിടക്കുന്നത് കണ്ടു. കാട്ടിൽ ഉള്ള മൃഗങ്ങൾ ആയിരിക്കും ഇതു ചെയ്തത് എന്ന് കരുതി സമാധാനിക്കുവാൻ അവർ തുടങ്ങി, പക്ഷെ അവരുടെ വിശ്വാസം വിഫലമായി.

പിന്നെയും ആ ഗ്രാമത്തിലുള്ള ചില പശുക്കളുടെ ജീവൻ അതിദാരുണമായി എടുത്തതായി കാണപ്പെട്ടു, അതിനു ശേഷം അവിടെയുള്ള ഗ്രാമവാസികൾ എല്ലാവരും കൂടി, ഭദ്രകാളിക്ക് അംബലം കെട്ടി അവളുടെ കോപം അടക്കുവാനുള്ള ശ്രമം തുടങ്ങി.

തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം, ഗ്രാമവാസികൾ രാവിലെ ഭദ്രകാളി ക്ഷേത്രത്തിൽ വന്നു വഴിപാട് കൊടുക്കുകയും ഉച്ചയ്ക്കുശേഷം അവിടെ നിന്നും മടങ്ങും.

ഇതിനു ശേഷം ഗ്രാമത്തിൽ കന്നുകാലികളുടെ ദാരുണമായ മരണങ്ങൾ ഒന്നും ഉണ്ടായില്ല, അത് കൊണ്ട് ഭദ്രകാളി ശാന്തമായി എന്ന് ഗ്രാമവാസികൾ കരുതി. ദിവസങ്ങൾ കടക്കുന്നതോടെ ആഴ്ച തോറും വഴിപാട് കൊടുത്തുകൊണ്ടിരുന്ന ഗ്രാമവാസികൾ പടി പടിയായി കുറഞ്ഞു മാസത്തിൽ ഒരു ദിവസമായി, ക്രമേണെ ഇപ്പോൾ വർഷത്തിൽ ഒരു ദിവസം വഴിപാട് കൊടുത്തു വരുന്നു.

മേല്പടി ഒരു വശത്തു ഇരിക്കെ, സമീപകാലത്തിൽ. 

വളരെയധികം കൊള്ളയും, കൊലയും ചെയ്തു പോലീസിന്റെ കണ്ണുകളിൽ നിന്നും രക്ഷപെട്ടിരുന്ന "അച്യുതൻ", മറവിൽ ഇരിക്കുവാൻ തക്കതായ ഒരു വാസസ്ഥലം തേടുകയായിരുന്നു. അപ്പോൾ അവന്റെ കണ്ണുകളിൽ ആ ഭദ്രകാളി ക്ഷേത്രം കാണുവാൻ ഇടയായി. ക്ഷേത്രത്തിൽ നിന്നും നോക്കുമ്പോൾ, മലയുടെ അടിവാരത്തിൽ ഒരു കിലോമീറ്റര് ദൂരത്തിൽ നിന്നും ആരെങ്കിലും വരുന്നുണ്ടെങ്കിൽ അറിയുവാൻ സാധിക്കും. മാത്രമല്ല ക്ഷേത്രത്തിനു അരികെ ഗ്രാമവാസികൾ തങ്ങളുടെ കുടിലുകൾ കെട്ടിയിരിക്കുനതാൽ, അവനു ആശ്രയം തേടുവാൻ നല്ല സ്ഥലം ആയിരുന്നു അത്. അരുകിൽ ആറ് ഉള്ളതുകൊണ്ടും, പാചകത്തിന് അടുപ്പ് കൂട്ടുന്നതിന് വേണ്ടുള്ള ചുള്ളിക്കമ്പുകൾ കാട്ടിൽ നിന്നും വളരെ എളുപ്പത്തിൽ ലഭിച്ചു.

ആഹാരത്തിനായി ആ ഗ്രാമത്തിനുള്ളിൽ ചെല്ലുമ്പോൾ, അവർ ഭയന്നോ അല്ലെങ്കിൽ താൻ മന്ത്രവാദി എന്നോ, അല്ലെങ്കിൽ ഭദ്രകാളി അയച്ച പൂജാരി എന്നോ പറയാം എന്ന് വിചാരിച്ചു. മാത്രമല്ല കാട്ടിനുള്ളിൽ ഉള്ള ക്ഷേത്രത്തിൽ താമസിക്കുന്നത് കൊണ്ട് പോലീസിൽ നിന്നും രക്ഷപെടാം എന്ന് അവൻ ചിന്തിച്ചു.

കാലം കലികാലം ആയതുകൊണ്ട് അവൻ തീരുമാനിച്ചത് പോലെ തന്നെ അവിടെ നടന്നു, ഇതു  പ്രകാരം ഒരു ദിവസം അർദ്ധരാത്രിയിൽ വേളയിൽ അവൻ ഗ്രാമവാസികളുടെ മുന്നിൽ വന്നു, "ഈ പ്രദേശത്തിലുള്ള ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് ഞാൻ! ഭദ്രകാളിയാണ് എന്റെ അമ്മ" എന്ന് അറിയിച്ചു. ദിവസങ്ങൾ കടന്നുപോകുന്നതിനൊപ്പം അവന്റെ സ്വാധീനം വളരെ കൂടി, ഗ്രാമവാസികൾ അവനെ കണ്ടു ഭയന്നു.

അതെ സമയം, കാട്ടിനുള്ളിൽ ഒറ്റക്കു ചുള്ളിക്കമ്പുകൾ എടുക്കുവാൻ പോകുന്ന യുവതികളെ അവൻ വെറുതെ വിട്ടില്ല, തന്റെ ഇഷ്ടത്തിന് കൂട്ടു നിൽക്കാത്ത യുവതികളെ മൃഗീയമായി കൊന്നു, മാത്രമല്ല അവരുടെ ശരീരത്തെ മണ്ണിൽ കുഴിച്ചിട്ടു, താൻ ചെയ്ത കൊലപാതകം മറയിക്കുവാൻ, അവൻ ഗ്രാമവാസികളോട് പറഞ്ഞു ആ യുവതിയെ  പുലി പിടിച്ചതായും, അവളെ രക്ഷിക്കുവാൻ തനിക്കു സാധിച്ചില്ല എന്ന് കള്ളക്കഥ ഇറക്കി.

പാവം ഗ്രാമവാസികളും ഇതു വിശ്വസിച്ചു. 

അതിനിടയിൽ, ഒരു ദിവസം, ഒരു മുപ്പത്തിയഞ്ചു വയസ് പ്രായം വരുന്ന ചെറുപ്പക്കാരൻ, ദാരിദ്യം കാരണം വീട് വിട്ടു ഇറങ്ങി, നിർഭാഗ്യവശാൽ അവൻ ഈ അച്യുതന്റെ അടുത്ത് അകപ്പെട്ടു. വീടുവിട്ടു വന്നവന്റെ അവസ്ഥ മനസിലാക്കി അവനെ തന്റെ കൈക്കുള്ളിൽ എടുത്തു.

"ശ്രദ്ധിക്കു! ഭദ്രകാളിക്ക് ആദ്യം ജനിച്ച ഒരു കുഞ്ഞിന്റെ ബലി കൊടുത്താൽ മതി, നമുക്ക് വില മതിക്കാൻ പറ്റാത്ത അളവിന് വൈരത്തിലും, തങ്കത്തിലും ഉള്ള നിധി ഭദ്രകാളി തരും. പക്ഷേ, ആ കുഞ്ഞു ഈ ഗ്രാമവാസികളുടെ ആയിരിക്കരുത്, മാത്രമല്ല കുഞ്ഞിന് നല്ല സൗന്ദര്യവതിയും, അംഗഹീനവും പാടുള്ളതല്ല", എന്ന് പറഞ്ഞു.

"അങ്ങനെയുള്ള ഒരു കുഞ്ഞിനെ കൊണ്ട് വാ, അവളെ ബലി കൊടുത്താൽ നമുക്ക് വളരെയധികം നിധി ലഭിക്കും. അത് എടുത്തു നമുക്ക് വേറെ എവിടെയെങ്കിലും ചെന്ന് സന്തോഷമായും, സുഖകരമായും ജീവിക്കാം", എന്ന് പറഞ്ഞു.

അച്യുതന്റെ പ്രേരണ  അവസാനം ആ ചെറുപ്പക്കാരനെ, ആദ്യം ജനിച്ച കുഞ്ഞിനെ കണ്ടെത്തുവാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചു. 


സിദ്ധാനുഗ്രഹം.............തുടരും!

05 January 2017

സിദ്ധാനുഗ്രഹം - 2


കാളിഗോപുരത്തിൽ ഏത്തിയ ആ ദമ്പതികൾക്കു അവിടെ തിരഞ്ഞുനോക്കിയപ്പോൾ അവരുടെ കുഞ്ഞിനെ കാണുവാൻ സാധിച്ചില്ല, ഇതു കാരണം അവരുടെ കണ്ണുകൾ നിറഞ്ഞു .

അഗസ്ത്യ മുനിയുടെ നാഡിയിൽ പറഞ്ഞതിൽ പ്രകാരം അടുത്ത എട്ടു മണിക്കൂറിൽ അവർ  തിരുപ്പതിയിലുള്ള ഗലീഗോപുരത്തിൽ എത്തിചേരണം എന്നായിരുന്നു, എന്നാൽ ആ ദമ്പതികൾ കുറച്ചു സമയം താമസിച്ചത്താൽ അവർക്കു അവരുടെ കുഞ്ഞിനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. 


എങ്കിലും അവിടെയുള്ളവരോടും, കടന്നുപോകുന്നവരോടുമെല്ലാം കുഞ്ഞിൻെറ അടയാളങ്ങൾ പറഞ്ഞു  ചോദിക്കുവാൻ അവർ തുടങ്ങി, അവരിൽനിന്നും ആ ദമ്പതികൾക്കു ശരിയായരീതിക്കുള്ള ഉത്തരം ഒന്നും ലഭിച്ചില്ല, അവർ മനസുഉടഞ്ഞുകൊണ്ടു തന്നെ മല കയറുവാൻ തുടങ്ങി. 


തിരുമലയിൽ എത്തി ചേരുന്നതിനു മുൻപ് കുഞ്ഞിൻെറ ഒരു വസ്ത്രം ഇവർക്കു ലഭിക്കുവാൻ ഇടയായി, യാദൃശ്ചികമായി അവർ എടുത്തുനോക്കിയപ്പോൾ അതു  അവരുടെ കുഞ്ഞിന്റെയതു പോലെ തോന്നി, ഒന്നു ഓർത്തുനോക്കിയപ്പോൾ അവരുടെ കുഞ്ഞു കാണാതെപോകുന്ന സമയം ധരിച്ച വസ്ത്രമായിരുന്നു അതു, ഇതു കൂടിയറിഞ്ഞപ്പോൾ അവർ ഭയപ്പെടുവാൻ തുടങ്ങി.


ആ വസ്ത്രം ലഭിച്ചപ്പോൾ ഉടൻതന്നെ അവർ ഫോൺ ചെയ്തു എന്നെ അറിയിക്കുകയുണ്ടായി. 


"ഞങ്ങളുടെ  കുഞ്ഞിനെ ജീവനോടെ കിട്ടുമോ?" അതോ ആ ദുഷ്ടൻ കുഞ്ഞിനെ കൊന്നിട്ടു  അവിടേക്കെങ്കിലും വലിച്ചെറിഞ്ഞുവോ? എന്ന് ഭയപ്പെടുന്നു" ഇവർ പറഞ്ഞു.  


"അഗസ്ത്യ മുനിയുടെ വാക്കുകൾ ഭൂരിപക്ഷവും അതുപോലെ തന്നെ നടക്കും, ചില സമയം കഠിനമായ  പരീക്ഷണങ്ങൾ കാണും, അതെല്ലാം മറികടന്നു ശുഭകരമായി തന്നെ പര്യവസാനിക്കും.  അതുകൊണ്ടു നിങ്ങൾ ഭയപ്പെടേണ്ട, ആട്ടെ നിങ്ങൾ പോലീസിൽ വിവരം അറിയിച്ചുവോ?" എന്ന് ചോദിച്ചു. 


"പോലീസിൽ വിവരം അറിയിച്ചില്ല, ഞങ്ങൾക്കു തമിഴ് മാത്രമേ അറിയൂ, ഇംഗ്ലീഷ് മറ്റും തെലുങ്കു ഭാഷകൾ അറിയത്തില്ല. ഞങ്ങൾ പറയുന്ന ഭാഷ ഇവിടെയുള്ള പോലീസുകാർക്ക് മനസ്സിലാകുമോ ഇല്ലയോ എന്ന് അറിയില്ല. എന്ത് ചെയ്യുവാൻ സാധിക്കും? എന്ന് അവർ ചോദിച്ചു.


"എന്തായാലും നിങ്ങൾ പോലീസിൽ വിവരമറിയിച്ചു കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്യുക, ആരെങ്കിലും നിങ്ങളുടെ സഹായത്തിനായി എത്തിച്ചേരും!" എന്ന് പറഞ്ഞു.


ആ ദമ്പതികൾക്കു എൻറെ വാക്കുകൾ വിശ്വസിക്കുവാൻ കഴിയുന്നില്ല, എന്തെന്നാൽ കാളിഗോപുരത്തിൽ തങ്ങളുടെ കുഞ്ഞിനെ കാണാതെയായപ്പോൾ തന്നെ കുറച്ചു ഉള്ള വിശ്വാസവും കുറയുവാൻ തുടങ്ങി.


പോരാത്തതിന് ആ കുഞ്ഞിൻറെ വസ്ത്രം ലഭിച്ചത് കാരണം തീർച്ചയായിട്ടും തങ്ങളുടെ കുഞ്ഞു  ജീവനോടെയുണ്ടോ  എന്ന് അവർക്കു തോന്നിത്തുടങ്ങി!


അവർക്കു വിശ്വാസം കൊടുത്തുകൊണ്ട് ഇതിനെ പറ്റി അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി അവർക്കുവേണ്ടി ജീവ നാഡി നോക്കുവാൻ തുടങ്ങി!


"കാണാതായ പെൺ കുഞ്ഞിനെ ആ ദമ്പതികൾ   വീണ്ടും  തിരുമലയിൽ വെച്ചുതന്നേ കാണുവാൻ സാധിക്കും" എന്ന്  ഒറ്റ വാർത്തയിൽ ഉത്തരം നൽകി അഗസ്ത്യ മുനി.


ഈ സമയം  തിരുമലയിൽ കുഞ്ഞിനെ തേടി നടക്കുന്ന ആ ദമ്പതികളുടെ പക്കൽച്ചെന്നു  പലരും സങ്കടത്തോടെ  കാരണങ്ങൾ അന്വേഷിക്കുവാൻ തുടങ്ങി, ഈ വാർത്ത മറ്റു ഭക്തർക്കിടയിലും സംസാരവിഷയം ആകുവാൻ തുടങ്ങി, കുഞ്ഞിനെ തട്ടി കൊണ്ട് പോയവനും ഈ വിവരം അറിഞ്ഞു. 


അവിടെയെങ്കിലും താൻ പിടിക്കപെടുമോ എന്ന ഭയത്തിൽ ആ കുഞ്ഞു അണിഞ്ഞിരുന്ന വസ്ത്രം ഒരു മൂലക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിനെ തോളിൽ എടുത്തുകൊണ്ടു തിരുമല കയറുവാൻ തുടങ്ങി. 


രണ്ട് ദിവസമായി അച്ഛനെയും അമ്മയേയും പിരിഞ്ഞ ആ കുഞ്ഞിന്, ഒരു പട്ടണം  വിട്ടു മറു പട്ടണം വന്നതുകൊണ്ടും, ശെരിയായ സമയത്തിൽ ആഹാരം കഴിക്കാത്തതും കൊണ്ടും  പനി പിടിച്ചു പുലമ്പുവാൻ തുടങ്ങി. 


ഇതു കണ്ടു ഭയന്ന് പോയ അവൻ, കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ കാളിക്ക് ബലികൊടുക്കുവാൻ സാധിക്കില്ല, വേറെ എന്തെങ്കിലും പ്രശ്‌നത്തിൽ പെട്ട് പോകാൻ പാടില്ല എന്ന് കരുത്തി ആ കുഞ്ഞിനെ തിരുമലയിൽ ഉള്ള ആശുപത്രിയിൽ ജോലി ചെയുന്ന ഒരു വ്യക്തിയെ  കണ്ടു ഡോക്ടറെ കാണിച്ചു പ്രാരംഭ വൈദ്യ ശുശ്രുക്ഷക്കായി ഏർപ്പെടുത്തി.


ഈ കുഞ്ഞിന്റെ അച്ഛൻ - അമ്മയെ തേടിയപ്പോൾ  കാണാത്തതു കൊണ്ട് തിരുമലയിൽ ഉള്ള പോലീസിന് വിവരം അറിയിക്കുകയുണ്ടായി ആശുപത്രി അധികൃതർ.


തിരുപ്പതി ഭഗവാൻറെ കാരുണ്യത്താൽ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പറ്റി. തത്സമയം തിരുമല പോലീസ്  "മൈക്ക്" അന്നൗൺസ്‌മെന്റ് ചെയ്യുകയുണ്ടായി ആരുടെയെങ്കിലും പെൺ കുട്ടിയെ കളഞ്ഞു പോയിട്ടുടെങ്കിൽ പോലീസ് സ്റ്റേഷനിൽ വന്നെത്താൻ അറിയിപ്പുണ്ടായി.


എങ്കിലും ആ കുഞ്ഞിന്റെ അച്ഛൻ - അമ്മയ്ക്കു ഈ അന്നൗൺസ്‌മെന്റ് ഒന്നും കാതിൽ ശെരിയായി  എത്തി പെട്ടില്ല, എല്ലാം സ്ഥലങ്ങളിലും കുഞ്ഞിനെ തേടി വിഷമിക്കുകയുണ്ടായി. 


അപ്പോളാണ് അവർക്കു അഗസ്ത്യ മുനിയുടെ വാക്കുകൾ ഓർമ വന്നത് "കുഞ്ഞിനെ കടത്തിയവൻ രണ്ടു ദിവസം തിരുപ്പതിയിൽ തന്നെ താമസിക്കും", അതിനുള്ളിൽ പോലീസിന്റെ സഹായത്തോടെ കുഞ്ഞിനെ രക്ഷിക്കുവാൻ സാധിക്കും എന്ന്, അപ്പോൾ തന്നെ അവർ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അവരുടെ ഭാഗ്യത്തിന് തമിഴ് ഭാഷ അറിയുന്ന ഒരു കോൺസ്റ്റബിൾ ഉണ്ടായിരുന്നു, അദ്ദേഹം എല്ലാം വിവരങ്ങളും അറിഞ്ഞതിനു ശേഷം ധ്യര്യം 

കൊണ്ടുതു കൊണ്ടു അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി. 

അവിടെ, അവരുടെ കുഞ്ഞിനെ കണ്ടപ്പോൾ ഇതു തന്നെയാണ് അവരുടെ കുഞ്ഞു എന്ന് പറഞ്ഞുകൊണ്ട് അവളെ വാത്സല്യത്തോടെ അങ്ങനെ തന്നെ എടുക്കുകയുണ്ടായി.


ടെലിഫോണിലൂടെ എന്നെ സമീപിച്ചു നാട്ടിലേക്കു വരുമ്പോൾ തീർച്ചയായിട്ടു എന്നെ വന്നു കാണുമെന്നു പറഞ്ഞു.


എല്ലാം വളരെ അതിശയമായിരുന്നു. ഒരു ചില ചോദ്യങ്ങളും ഉണ്ടായിരുന്നു! കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവൻ നേരിട്ട് കാളി അമ്പലത്തിൽ കുഞ്ഞിനെ കൊണ്ട്  ചെല്ലാതെ, എന്തിനായിരിക്കും കുഞ്ഞിനെ തിരുപ്പതിയിലേക്കു കൊണ്ട് ചെന്നത്? ഇതിനു എന്ത് കാരണം എന്നു അറിയുവാൻ ആഗ്രഹം ഉണ്ടായി.


ഈ വിവരവും അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി നാഡി നോക്കിയപ്പോൾ എനിക്ക് ലഭിച്ച വിവർത്തനങ്ങൾ  എന്നെ ഞെട്ടിച്ചു.


തട്ടിക്കൊണ്ടു പോയവനെപ്പറ്റിയും, കാളി അമ്പലത്തെപ്പറ്റിയും, കാളിക്ക്  നര ബലി കൊടുക്കുകയാണെകിൽ നിധി ലഭിക്കും എന്ന് പറഞ്ഞവനെപ്പറ്റിയും വന്ന വിവരങ്ങളെ  ഒട്ടും തന്നെ വിശ്വസിക്കുവാൻ സാധിച്ചില്ല.


സിദ്ധാനുഗ്രഹം............ തുടരും!

29 December 2016

സിദ്ധാനുഗ്രഹം - 1


ഓം ശ്രീ ഗണേശായ നമഃ ശ്രീ ഗുരുഭയോ നമഃ 

നാഡി, നമ്മളിൽ ഭൂരിഭാഗം ജനങ്ങൾക്ക് അറിയാവുന്ന പദം, എന്നാൽ ഇവിടെ പറയുന്ന നാഡിയിൽ നമ്മുടെ  ഭൂതകാലത്തെയും ഭാവികാലത്തെയും തുല്യമായി അറിയുന്നു മഹാപുരുഷരായ സിദ്ധൻ മൂലം നമുക്കായിട്ടു എഴുത്തിയതു,  ഇതു വളരെ അത്ഭുതംതന്നെ, നാഡിയിൽ നിന്നും വരുന്ന വിവർത്തനങ്ങൾ, പരിഹാരങ്ങൾ മൂലം തങ്ങളുടെ ജീവിതത്തെ ശരിയാക്കിയവർ ആയുർ- ആരോഗ്യസുഖങ്ങളോടെ ജീവിക്കുവാൻ  തുടങ്ങിയവർ വളരെയധികം. ആകട്ടെ! ആരാണീ ഈ സിദ്ധർ?

സിദ്ധൻ, മൂന്ന് കാലവും അറിയുന്നവർ, രസതന്ത്രൻ, അഷ്ടമഹാസിദ്ധി അറിയുന്നവർ, ഒരു കമ്പനിനിയിൽ  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർകു (സിഇഒ) സെക്രട്ടറി പോലെ സർവ്വേശ്വരന്റെ ദൂതന്മാർ, ഈശ്വരനെ കഠിനമായ പ്രാർത്ഥന ചെയ്തും ഫലം ലഭിക്കാത്തവർ സിദ്ധൻമാരെ പ്രാർത്ഥന ചെയ്‌തു അവർ മൂലം ഈശ്വരാരാധീനം ലഭിക്കുവാൻ ഇടയാകുന്നു. ഇവർ മൂലം നന്മ ലഭിക്കുന്നവർ വളരെയധികം, ഈ അതിശയം മറ്റെങ്ങും നടക്കുന്നുണ്ടോ അന്ന് അറിയില്ല.  

ഒരു സമയത്തിൽ സിദ്ധന്മാർ എല്ലാവരും സർവ്വേശ്വരനോട് ഒരു പ്രാർത്ഥന വയ്ക്കുവാൻ ഇടയായി, ആരെല്ലാം സിദ്ധരെ ശരണാഗതിയടയുകയും അവരിടം തങ്ങളുടെ പ്രശ്നങ്ങൾ പറയുകയും ചെയ്യുന്നുവോ, അവർ മുൻ ജന്മത്തിൽ എത്ര തന്നെ ചതിയന്മാരും വഞ്ചകനും ആയാലും, ഈ ജന്മത്തിൽ അവർക്കു ശിക്ഷ ലഭിക്കുവാൻ പാടുള്ളതല്ല .  

ഈശ്വരനും സിദ്ധരുടെ പ്രാർത്ഥന സ്വീകരിക്കുകയും ചെയ്തു, സിദ്ധന്മാർ തത്സമയം തന്നെ താളിയോലയിൽ  എല്ലാ വിധ പാപങ്ങൾ തീർക്കുവാനും, കഷ്ടതകൾ മാറ്റുവാനും, രോഗനിവാരണത്തിനും, കുടുംബങ്ങളിൽ കാണുന്ന ബ്രഹ്മഹത്യാ ദോഷങ്ങൾ മാറ്റുവാനുമുള്ള പ്രശ്ന പരിഹാരങ്ങൾക്കു പുരാതന തമിഴ് ലിപിയിൽ പാട്ടുകളുടെ രൂപത്തിൽ താളിയോലകളിൽ എഴുതി, ഇത്തരം താളിയോലകൾക്കു നാഡി എന്ന് അറിയപ്പെടുന്നു. നമ്മുടെ പ്രശ്നങ്ങൾക്കു പരിഹാരം വേണമെങ്കിൽ നാം തന്നെ സിദ്ധരെ ശരണം പ്രാപിക്കണം, അവർ നമ്മെ തേടിവരില്ല.

നമുക്ക് ചില നാഡി (താളിയോല) വിവർത്തനങ്ങൾ നോകാം , ആ മഹാനുഭാവൻ മാനവകുല ക്ഷേമത്തിനായി തൻ്റെ ജീവിതം അർപ്പിച്ചു. അദ്ധേഹത്തിൻറെ കൈവശം സിദ്ധരുടെ ജീവ നാഡിയുണ്ടായിരുന്നു. നാഡി നോക്കുവാൻ വരുന്നവർക്കു ഫലങ്ങൾ പറഞ്ഞുകൊടിത്തിരുന്നു. അദ്ദേഹം വളരെ അടുത്ത ഒരു സുഹ്രുത് ആയിരുന്നു,  ഇവിടെ പറയുന്ന വിവർത്തനങ്ങൾ എല്ലാം  ജീവ നാഡിയിൽ വന്ന, അല്ലെങ്കിൽ നടന്ന സന്ദർഭങ്ങളെ. അദ്ദേഹം പറയുന്നതായിട്ടു നമുക്ക് നോക്കാം 

അതു ഒരു വെള്ളിയായ്ച്ച രാവിലെ 9.00 ഇരിക്കും, എപ്പോഴത്തെപ്പോലെ ശ്രീ അഗസ്ത്യ മുനിയുടെ പൂജ കഴിഞ്ഞു ഞാൻ ഇരിക്കുകയായിരുന്നു, അപ്പോൾ അതാ വീട്ടുമുറ്റത്തിൽ ഒരു യുവ ദമ്പതികൾ, വളരെ ആവേശഭരിതരും, അതെ സമയം വളരെയധികം പരിതാപകരമായ നിൽക്കുകയായിരുന്നു 

അവരെ വീട്ടിനുള്ളിൽ ഷണിച്ചു, എന്തിനു വേണ്ടി വന്നു എന്ന് ചോദിച്ചു?

"ഞങ്ങൾക്കു നാഡി നോക്കണം" എന്ന് അവർ പറഞ്ഞു 

"ഏതു കാരണത്തിനായി  " എന്ന് ആരാഞ്ഞു 

"അതു അഗസ്ത്യർക്കു അറിയും! അങ്ങ്  ദയവുചെയ്തു  അരുതു എന്ന് പറയാതെ നാഡി  വായിക്കുവാൻ കഴിയുമോ" എന്ന് അവർ ചോദിച്ചു 

"എന്റെ കൈവശം ഉള്ളതു ജീവ നാടിയാകുന്നു,  വളരെ എളുപ്പമായി വായിക്കുവാൻ കഴയില്ല , അഗസ്ത്യരുടെ സമ്മതം വേണം, അദ്ദേഹം സമ്മതിച്ചാൽ നോകാം"  എന്നുപറഞ്ഞുകൊണ്ടു ഞാൻ കലേണ്ടറിൽ നോക്കി!

ആ ദിവസത്തിൽ  തിഥി  "അഷ്ടമി" എന്നു കിടക്കുകയായിരുന്നു 

പൊതുവായിട്ടു അഷ്ടമി, നവമി തിഥി ദിവസങ്ങളിലും ഭരണി, കാർത്തിക നക്ഷത്ര  ദിവസങ്ങളിലും അഗസ്ത്യ മുനി ആർക്കും അനുഗ്രഹ വാക്കുകൾ നാഡിയിലൂടെ  കൊടുക്കുകയില്ല 

അവരുടെ അടുത്തു, കലേണ്ടറിൽ കിടക്കുന്ന തിഥി വിഷയം പറഞ്ഞു "അഗസ്ത്യ മുനി ഇന്നേ ദിവസം അനുഗ്രഹ വാക്കുകൾ പറയത്തില്ല , അഥവാ പറയുകയുണ്ടായാൽ നല്ല വാക്കുകൾ വരുമോ എന്നതു സംശയമാണു, നിങ്ങൾ ഒരു കാര്യം ചെയ്യു രണ്ടു ദിവസം കഴിഞ്ഞു വരൂ, നമുക്ക് നാഡി നോകാം", എന്ന് പറഞ്ഞു ഞാൻ അവരെ സമാധാനം ചെയ്യുവാൻ ശ്രമിച്ചു.

ഇത്‌ കേട്ടതും ആ ദമ്പതികൾ പൊട്ടി കരയുവാൻ തുടങ്ങി 

"ഞങ്ങൾ ഇവിടുത്തുകാർ അല്ല, തിരികെ പോയിട്ടു വരുന്നതു സാധ്യതയില്ല, എങ്ങനെയെങ്കിലും ഇന്ന് അഗസ്ത്യ മുനിയുടെ വാക്കുകൾ ഞങ്ങൾക്കു കേൾക്കണം, അദ്ദേഹം തെറ്റായ ഒരു വാക്കും പറയത്തില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഞങ്ങളുടെ മനഃ ക്ലേശം അദ്ദേഹം തന്നേ തീർക്കണം", എന്ന് അവർ പറഞ്ഞു 

"എനിക്കു നിങ്ങളുടെ അവസ്ഥ മനസിലാകുന്നു, വേറെയാരെങ്കിലും നാഡി നോക്കുമെങ്കിൽ നിങ്ങൾക്കു അങ്ങോട്ടു പോകാമല്ലോ" എന്നു ഞാൻ പറഞ്ഞതും, അതു ഞങ്ങൾക്കു "താങ്കളുടെ കൈ വശം ഉള്ള നാഡി തന്നെ നോക്കണം എന്നു പറഞ്ഞു" വാശി പിടിക്കുകയായിരുന്നു 

ജീവ നാഡി മറ്റു നാഡി പോലെ അല്ല, അഗസ്ത്യ മുനി മനസ്സ് വെച്ചാലേ പറ്റു. ഇതുപോലെ ഈ തിഥിയിൽ ഒരു ചിലപേർക്കു വാക്കുകൾ പറഞ്ഞതു ശെരിയായിട്ടു നടക്കാതെപോയ കഥകൾ ഉണ്ടു. 

ശെരിയായിട്ടു പറയുന്ന കാര്യങ്ങൾ നടന്നാൽ പ്രശ്‌നമില്ല മറിച് വിപരീതമായി എന്തെങ്കിലും നടന്നല്ലോ എന്ന ഭയം ഉണ്ടായിരുന്നു, ജീവ നാഡി വായിക്കുന്നതിൽ അവർ ഇത്ര മാത്രം നിർബന്ധം പിടിക്കുമ്പോൾ എന്തെങ്കിലും വിഷയം കാണും എന്ന് വിശ്വസിച്ചു. ശെരി! "അഗസ്ത്യ മുനിയുടെ  സമക്ഷം പ്രാർത്ഥന വയ്ച്ചു നാഡി വായിക്കാം , അവർക്കു ഭാഗ്യം ഉണ്ടെങ്കിൽ അദ്ദേഹം വാക്കുകൾ തരട്ടെ", എന്നു തീരുമാനിച്ചു അവരെ ഇരിക്കുവാൻ പറഞ്ഞിട്ടു നാഡി പിരിച്ചു വായിക്കുവാൻ തുടങ്ങി 

"രണ്ടു ദിവസത്തിനു മുൻപ് നിങ്ങളുടെ മകൾ കാണാതെ പോയി, ഇതിനെ കുറിച്ചു അറിയുവാൻ വന്നത്തു അല്ലെ നിങ്ങൾ?", എന്നു നാഡിയിൽ വന്ന വിവരങ്ങളെ ആസ്പദമാക്കി അവരോടു ചോദിച്ചു.

ഇതു കേട്ടതും അവർ കരയുവാൻ തുടങ്ങി 

" അതെ! ഞങ്ങളുടെ മകൾ ഇപ്പോൾ എവിടെയാണ് ഉള്ളതു? എപ്പോൾ ഞങ്ങൾക്കു ലഭിക്കും അവളെ ? അവൾ ജീവിച്ചിരിപ്പുണ്ടോ?   എന്നു വളരെ ആകാംഷ പൂർവം ചോദിച്ചു.

"തങ്ങളുടെ മകൾ ജീവിച്ചിരിക്കുന്നു" എന്നു പറയുമ്പോൾ തന്നെ അവരുടെ മനസ്സിലുള്ള വേദന കുറയുന്നതു മുഖത്തിൽ പ്രകടമായി.

"ആ കുഞ്ഞിൻറെ ആയുസിനു കുഴപ്പമൊന്നുമില്ല , കുഞ്ഞു നിങ്ങളുടെ കൈകളിലിൽ കിട്ടുന്നതിനു ഇനി ഉള്ള എട്ടു മണിക്കൂറിൽ നിങ്ങൾ തിരുപ്പതി ചെന്നെത്തണം", എന്ന് പറഞ്ഞു.

"എന്ത്? ഞങ്ങളുടെ കുഞ്ഞിനെയോ തിരുപ്പതിയിൽ കൊണ്ടുപോയിരിക്കുന്നത്? അവിടെ പോയി എവിടെയെന്നു തേടുവാനാ ?" എന്നു വിഷമത്തോടെ പിറുപിറുത്തു അവർ.

"ഇവിടെനിന്നും  ബസിൽ യാത്ര ചെയ്താൽ നാല് മണിക്കൂറാകും, അവിടെ നിന്നും കാൽനടയായി പോകുന്ന പാതയിൽ കൂടി പോകുമ്പോൾ കാളിഗോപുരം എത്തും, അവിടെ ഒരു അറ്റത്തു നിങ്ങൾക്കു കുഞ്ഞിനെ കാണുവാൻ സാധിക്കും. ആ കുഞ്ഞിനെ തട്ടി കൊണ്ടുവന്നവൻ രണ്ട് ദിവസം തിരുപ്പതിയിൽ തങ്ങിയിരിക്കും, അതിനുള്ളിൽ നിങ്ങൾക് പോലീസിന്റെ സഹായത്തോടെ കുഞ്ഞിനെ രക്ഷിക്കുവാൻ സാധിക്കും", എന്ന് അഗസ്ത്യ മുനി ജീവ നാഡിയിൽ വിവരിച്ചത് അങ്ങനെ തന്നെ ആ ദമ്പദികൾ വിവരിച്ചുകൊടുത്തു.   

"ഇപ്പോൾ തന്നെ തിരിക്കാം" എന്ന് പറഞ്ഞു യാത്രയായി 

"എന്തിനായിരിക്കും ഇവരുടെ കുഞ്ഞിനെ തട്ടികൊണ്ടുപോയത്? അവൻ ആരാണ്?  ഏതെങ്കിലും സ്വത്തുതർക്കം ആയിരിക്കും", എന്ന് വിചാരിച്ചു, എന്നാൽ സത്യമതല്ലായിരുന്നു.

"ഈ കുഞ്ഞിനെ  ഭദ്രകാളി ദേവിക്കു ജീവനോടെ  ബലി കൊടുത്താൽ നിധി കിട്ടുമെന്ന് ആരോ പറഞ്ഞെത്തു പ്രകാരം ആ നിധി ലഭിക്കുവാൻ ഇത്രയും ഹീനമായ പ്രവർത്തിചെയുന്നു", എന്ന് അഗസ്ത്യ മുനി ജീവ നാഡിയിലൂടെ എന്റെ അടുത്തു പറഞ്ഞു.

ആ കുഞ്ഞിനെ എന്തിനായിട്ടാണ് കടത്തി കൊണ്ടുപോയത് എന്നതു അവരുടെ ദമ്പതികൾക്കു അറിയില്ല. അഷ്ടമി ദിവസത്തിൽ അഗസ്ത്യ മുനി നാഡിയിലൂടെ ആദ്യമായിട്ടു അവർക്കു  ഒരു നല്ല വഴി കാണിച്ചു എന്ന് ഞാൻ വിചാരിച്ചു.

ഒരു ആശ്ചര്യമായ വാർത്ത അന്നു വൈകിട്ടു എനിക്കു ലഭിച്ചു!

സിദ്ധാനുഗ്രഹം............ തുടരും!